2020 ഹോണ്ട സിറ്റിയെ ആഗോളതലത്തിൽ അവതരിപ്പിച്ചു

ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ഹോണ്ട അവരുടെ ജനപ്രിയ സെഡാനായ സിറ്റിയുടെ അഞ്ചാം തലമുറ മോഡലിനെ ആഗോളതലത്തിൽ അവതരിപ്പിച്ചു. പുറംമോഡിയിലും ഇന്റീരിയറിലും വലിയ മാറ്റങ്ങളുമായാണ് 2020 ഹോണ്ട സിറ്റി വിപണിയിലെത്തുന്നത്.

2020 ഹോണ്ട സിറ്റിയെ ആഗോളതലത്തിൽ അവതരിപ്പിച്ചു

നിലവിലുള്ള മോഡലിനേക്കാൾ വലിപ്പമേറിയ വാഹനമാണ് പുതിയ 2020 സിറ്റി. മുൻവശത്ത് വ്യതിരിക്തമായ സ്റ്റൈലിംഗും കട്ടിയുള്ള ക്രോം സ്ട്രിപ്പുമായാണ് കാർ പുറത്തിറങ്ങിയിരിക്കുന്നത്. ഇത് സിവിക്, അമേസ് പോലുള്ള മറ്റ് ഹോണ്ട കാറുകളിലേതിന് സമാനമാണ് എന്നത് ശ്രദ്ധേയമാണ്.

2020 ഹോണ്ട സിറ്റിയെ ആഗോളതലത്തിൽ അവതരിപ്പിച്ചു

കട്ടിയുള്ള ക്രോം സ്ട്രിപ്പിന് ചുവടെ വളരെ ചെറിയ ഗ്രില്ലാണ് വാഹനത്തിൽ ഇടംപിടിക്കുന്നത്. അതിന്റെ മധ്യഭാഗത്തായി ‘ഹോണ്ട' ലോഗോയും ഉൾപ്പെടുത്തിയിരിക്കുന്നു. ഇന്റഗ്രേറ്റഡ് ഡി‌ആർ‌എല്ലുകളുള്ള മൂർച്ചയുള്ള എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകളാണ് 2020 ഹോണ്ട സിറ്റിക്ക് നൽകിയിരിക്കുന്നത്.

2020 ഹോണ്ട സിറ്റിയെ ആഗോളതലത്തിൽ അവതരിപ്പിച്ചു

ഹെഡ്‌ലാമ്പുകൾ റാപ്എറൗണ്ട്‌ സ്റ്റൈലിലാണ് വരുന്നത്. അതിന് മുകളിലായി ഡി‌ആർ‌എല്ലുകളും സ്ഥാപിച്ചിരിക്കുന്നു. ഫ്രണ്ട് ബമ്പറും നവീകരിച്ചിട്ടുണ്ട്. സൈഡ് പ്രൊഫൈലിൽ വാഹനത്തിന്റെ ഡോർ ഹാൻഡിലുകളിൽ ക്രോം ഘടകം ഒഴിവാക്കിയിട്ടുണ്ട്.

2020 ഹോണ്ട സിറ്റിയെ ആഗോളതലത്തിൽ അവതരിപ്പിച്ചു

പുതിയ ഹോണ്ട സിറ്റിയിൽ 15 ഇഞ്ച് വലുപ്പമുള്ള വീലുകളാണ് നൽകിയിരിക്കുന്നത്. പുതുതായി രൂപകൽപ്പന ചെയ്ത ഡയമണ്ട് കട്ട് അലോയ് വീലും അതോടൊപ്പം ഇടംപിടിക്കുന്നു.

2020 ഹോണ്ട സിറ്റിയെ ആഗോളതലത്തിൽ അവതരിപ്പിച്ചു

ക്യാരക്ടർ ലൈൻ റാപ്എറൗണ്ട്‌ ടെയിൽ ലൈറ്റുകളാണ് പുതിയ സിറ്റിയുടെ പിൻവശത്തും ഇടംപിടിക്കുന്നത്. കൂടാതെ ഈ ടെയിൽ ലാമ്പുകൾ എൽഇഡി ലൈറ്റിംഗിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. സ്റ്റൈലിഷ് ലുക്കിംഗ് ടെയിൽ ലാമ്പുകൾക്ക് പുറമെ, പിന്നിലെ മറ്റ് ഘടകങ്ങളിൽ വൃത്തിയുള്ള ലൈനുകളും പ്ലെയിൻ പ്രതലങ്ങളുമാണ് നൽകിയിരിക്കുന്നത്.

2020 ഹോണ്ട സിറ്റിയെ ആഗോളതലത്തിൽ അവതരിപ്പിച്ചു

നിലവിൽ വിപണിയിലെത്തുന്ന മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ, പുതിയ ഹോണ്ട സിറ്റിയ്ക്ക് 100 മില്ലിമീറ്റർ നീളവും 53 മില്ലിമീറ്റർ വീതിയുമാണുള്ളത്. എന്നിരുന്നാലും, പുതിയ സെഡാന്റെ ഉയരം 28 മില്ലിമീറ്ററായും വീൽബേസ് 11 മില്ലിമീറ്ററായും കുറഞ്ഞു.

Most Read: 1.5 ബി‌എസ്‌-VI ഡീസൽ എഞ്ചിനുമായി മാരുതി എർട്ടിഗ എത്തും

2020 ഹോണ്ട സിറ്റിയെ ആഗോളതലത്തിൽ അവതരിപ്പിച്ചു

ഇന്റീരിയറുകളിലേക്ക് ശ്രദ്ധിച്ചാൽ 2020 ഹോണ്ട സിറ്റി ഇപ്പോൾ തികച്ചും പുതിയ ഡാഷ്‌ബോർഡ് ലേഔട്ട് അവതരിപ്പിക്കുന്നു. ക്യാബിൻ പൂർണ്ണമായും ബ്ലാക്ക് തീമിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. എന്നിരുന്നാലും, ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ അകത്തളത്തിന് ഒരു ബീജ് ഫിനിഷ് പ്രതീക്ഷിക്കാം.

Most Read: എല്ലാ പെട്രോൾ മോഡലുകളിലും ബിഎസ്-VI കംപ്ലയിന്റ് അവതരിപ്പിച്ച് ബിഎംഡബ്ല്യു

2020 ഹോണ്ട സിറ്റിയെ ആഗോളതലത്തിൽ അവതരിപ്പിച്ചു

ഡാഷ്ബോർഡിൽ ബ്രഷ് അലുമിനിയം, പിയാനോ-ബ്ലാക്ക് ഫിനിഷുകൾ എന്നിവയിൽ പൂർത്തിയാക്കിയിരിക്കുന്നു. ഡാഷ്‌ബോർഡിന്റെ മധ്യഭാഗത്ത് പുതിയ 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് ഡിസ്‌പ്ലേ ഉണ്ട്. ഇതിൽ ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവ പോലുള്ള സവിശേഷതകൾ ഇടംപിടിക്കുന്നു.

Most Read: ഒക്ടോബറില്‍ പ്രീമിയം സെഡാന്‍ ശ്രേണിയിലെ താരം ഹോണ്ട സിവിക്

2020 ഹോണ്ട സിറ്റിയെ ആഗോളതലത്തിൽ അവതരിപ്പിച്ചു

ഓട്ടോമാറ്റിക്ക് ക്ലൈമറ്റ് കൺട്രോൾ, ലെതറിൽ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ, ക്രൂയിസ് കൺട്രോൾ, സ്റ്റിയറിംഗ് മൗണ്ട് ചെയ്ത ഓഡിയോ നിയന്ത്രണങ്ങൾ, ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിലെ എംഐഡി, ഓട്ടോമാറ്റിക്ക് സ്റ്റാർട്ട് / സ്റ്റോപ്പ് സിസ്റ്റം, സ്‌പോർട്ടി അലുമിനിയം പെഡലുകൾ എന്നിവയും 2020 ഹോണ്ട സിറ്റിയിലെ മറ്റ് സവിശേഷതകളാണ്.

2020 ഹോണ്ട സിറ്റിയെ ആഗോളതലത്തിൽ അവതരിപ്പിച്ചു

ഇബിഡിയുള്ള എബി‌എസ്, ആറ് എയർബാഗുകൾ, വാഹന സ്ഥിരത നിയന്ത്രണം, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ് എന്നിവയാണ് പുതിയ സിറ്റി സെഡാനിലെ സുരക്ഷാ സവിശേഷതകൾ.

2020 ഹോണ്ട സിറ്റിയെ ആഗോളതലത്തിൽ അവതരിപ്പിച്ചു

മെക്കാനിക്കലുകളുടെ കാര്യത്തിൽ 1.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനാണ് തായ്‌ലൻഡ് വിപണിയിലെ പുതിയ ഹോണ്ട സിറ്റിയിൽ ഇടംപിടിക്കുന്നത്. ഇത് 122 bhp കരുത്തും 173 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ഒരു സിവിടി ഓട്ടോമാറ്റിക്ക് ഗിയർ‌ബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

2020 ഹോണ്ട സിറ്റിയെ ആഗോളതലത്തിൽ അവതരിപ്പിച്ചു

എന്നിരുന്നാലും, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനോടുകൂടി പുതിയ ഹോണ്ട സിറ്റി വാഗ്ദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2020 ഏപ്രിൽ ഒന്നു മുതൽ നടപ്പിലാക്കുന്ന ഏറ്റവും പുതിയ ബി‌എസ്-VI‌ മലിനീകരണ‌ മാനദണ്ഡങ്ങൾ‌ പാലിക്കുന്നതിനായി ഈ എഞ്ചിൻ‌ നവീകരിക്കും.

2020 ഹോണ്ട സിറ്റിയെ ആഗോളതലത്തിൽ അവതരിപ്പിച്ചു

പെട്രോൾ എഞ്ചിനുകളുടെ കാര്യത്തിൽ, ഹോണ്ടയ്ക്ക് ഏറ്റവും പുതിയ 1.5 ലിറ്റർ പെട്രോൾ-ഹൈബ്രിഡ് എഞ്ചിൻ ഉപയോഗിച്ച് ഇന്ത്യയിലേക്ക് എത്തുന്ന സിറ്റി സെഡാനെ അവതരിപ്പിക്കാൻ കഴിയും. കോംപാക്ട് i-MMD മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യ ഇതിനകം തന്നെ ഏറ്റവും പുതിയ തലമുറ ജാസ് ഹാച്ച്ബാക്കിൽ അരങ്ങേറിയിരുന്നു. ഇത് 2020 സിറ്റി പെട്രോൾ വകഭേദത്തിലും മുന്നോട്ട് കൊണ്ടുപോയേക്കാം.

2020 ഹോണ്ട സിറ്റിയെ ആഗോളതലത്തിൽ അവതരിപ്പിച്ചു

ഹോണ്ട പുതിയ 2020 സിറ്റി സെഡാൻ ഇന്ത്യൻ വിപണിയിൽ അടുത്ത വർഷം മാത്രമേ അവതരിപ്പിക്കൂ. ഇന്ത്യൻ വിപണിയിൽ എത്തിക്കഴിഞ്ഞാൽ പുതിയ അഞ്ചാം തലമുറ ഹോണ്ട സിറ്റി സ്കോഡ റാപ്പിഡ്, ഹ്യുണ്ടായി വേർണ, മാരുതി സുസുക്കി സിയാസ് എന്നിവയോട് മത്സരിക്കും.

2020 ഹോണ്ട സിറ്റിയെ ആഗോളതലത്തിൽ അവതരിപ്പിച്ചു

പുതിയ 2020 ഹോണ്ട സിറ്റിയുടെ വിലകൾ നിലവിലുള്ള മോഡലിനേക്കാൾ കൂടുതലായിരിക്കുമെന്നാണ് ലഭിക്കുന്ന സൂചന.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
2020 Honda City Unveiled In Thailand. Read more Malayalam
Story first published: Monday, November 25, 2019, 17:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X