1.5 ബി‌എസ്‌-VI ഡീസൽ എഞ്ചിനുമായി മാരുതി എർട്ടിഗ എത്തും

കഴിഞ്ഞ നാല് വർഷമായി മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് പുതുതായി അവതരിപ്പിച്ച മോഡലുകളിലൂടെ മികച്ച വിജയമാണ് കൈവരിക്കുന്നത്. ഭാരം കുറഞ്ഞ ഹിയർ‌ടെക്റ്റ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളവയാണെന്നത് ശ്രദ്ധേയമാണ്.

1.5 ബി‌എസ്‌-VI ഡീസൽ എഞ്ചിനുമായി മാരുതി എർട്ടിഗ എത്തും

മാരുതി സുസുക്കിയുടെ എം‌പിവിയായ എർട്ടിഗയുടെ പ്രീമിയം അപ്പീൽ ഉയർത്തിയതോടെ വാഹനത്തിന് മികച്ച പ്രതികരണമാണ് വിപണിയിൽ നിന്നും ലഭിച്ചത്. ഈ ഏഴ് സീറ്ററുകളും ഹിയർ‌ടെക്റ്റ് പ്ലാറ്റ്ഫോമിലാണ് എത്തുന്നത്. മാത്രമല്ല ഇത് വലിയ അനുപാതത്തിൽ വിശാലമായ പ്രേക്ഷകരെ ആകർഷിക്കുന്നതിനായി അകത്തും പുറത്തും നിരവധ നവീകരണങ്ങൾ ഉൾപ്പെടുത്തുകയും ചെയ്തു.

1.5 ബി‌എസ്‌-VI ഡീസൽ എഞ്ചിനുമായി മാരുതി എർട്ടിഗ എത്തും

വാഹന വ്യവസായത്തെ മൊത്തത്തിൽ പിടിച്ചുകുലുക്കിയ മാന്ദ്യ ഘട്ടത്തിൽ രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കൾ വിഷമിച്ചെങ്കിലും എർട്ടിഗയുടെവിൽപ്പന കണക്കുകളാണ് കമ്പനിക്ക് ആശ്വാസമായത്. എർട്ടിഗയുടെ ജനപ്രീതി മുതലാക്കി, മധ്യനിര ക്യാപ്റ്റൻ സീറ്റുള്ള പ്രീമിയം ക്രോസ്ഓവർ മോഡലായ XL6-നെയും മാരുതി പുറത്തിറക്കി.

1.5 ബി‌എസ്‌-VI ഡീസൽ എഞ്ചിനുമായി മാരുതി എർട്ടിഗ എത്തും

XL6 ഉം വിപണിയിൽ ഭേദപ്പെട്ട പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. പുതുക്കിയ പുറംമോഡിയാണ് ഉപഭോക്താക്കളിൽ മികച്ച സ്വീകാര്യത നേടാൻ പ്രീമിയം ക്രോസ്ഓവറിനെ സഹായിച്ചത്. ി. നിലവിൽ സ്റ്റാൻഡേർഡ് എർട്ടിഗയിൽ 1.5 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ പെട്രോൾ / സിഎൻജി, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണുള്ളത്.

1.5 ബി‌എസ്‌-VI ഡീസൽ എഞ്ചിനുമായി മാരുതി എർട്ടിഗ എത്തും

1.5 ലിറ്റർ K15B ഫോർ സിലിണ്ടർ മൈൽഡ്-ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ 2020 ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വരുന്ന ബി‌എസ്‌-VI മാനദണ്ഡങ്ങൾക്കനുസൃതമായി പരിഷ്ക്കരിച്ചിരുന്നു. ഇത് 6,000 rpm-ൽ പരമാവധി 104.7 bhp കരുത്തും 4,400 rpm-ൽ 138 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്.

1.5 ബി‌എസ്‌-VI ഡീസൽ എഞ്ചിനുമായി മാരുതി എർട്ടിഗ എത്തും

അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ നാല് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്ക് ഗിയർബേക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

1.5 ബി‌എസ്‌-VI ഡീസൽ എഞ്ചിനുമായി മാരുതി എർട്ടിഗ എത്തും

പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ നിലവിൽ വരുന്നതോടെ തങ്ങളുടെ ചെറിയ ശേഷി ഡീസൽ എഞ്ചിനുകളെല്ലാം നിർത്തലാക്കുമെന്ന് മാരുതി വളരെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതോടെ കമ്പനി തന്നെ നവികസിപ്പിച്ചെടുത്ത 1.5 ഡീസൽ യൂണിറ്റിന്റെ കാര്യത്തിലും അനിശ്ചിതത്വം നിലനിന്നു.

Most Read: ബിഎസ് IV വാഹനങ്ങളുടെ ഉത്പാദനം അവസാനിപ്പിക്കാനൊരുങ്ങി ഇസൂസു

1.5 ബി‌എസ്‌-VI ഡീസൽ എഞ്ചിനുമായി മാരുതി എർട്ടിഗ എത്തും

എന്നാൽ അടുത്തിടെ ഫിയറ്റിൽ നിന്നുമുള്ള പുതിയ 1.6 ഡീസൽ യൂണിറ്റുകൾ മാരുതിയുടെ ശ്രേണിയിൽ തിരികെയെത്തുമെന്ന് ഊഹാപോഹങ്ങൾ ഉണ്ടായിരുന്നു. അതിനിടെ എർട്ടിഗയുടെ ബിഎസ്-VI ഡീസൽ പതിപ്പിന്റെ ആദ്യ പരീക്ഷണയോട്ടവും കമ്പനി നടത്തിയിരുന്നു. ഇപ്പോൾ രണ്ടാം ഘട്ട പരീക്ഷണ ഓട്ട ചിത്രങ്ങൾ വാഹനത്തിന്റെ എഞ്ചിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കുന്നു.

Most Read: ചെറു ഡീസല്‍ കാറുകളുടെ ഉത്പാദനം അവസാനിപ്പിക്കാനൊരുങ്ങി ടൊയോട്ട

1.5 ബി‌എസ്‌-VI ഡീസൽ എഞ്ചിനുമായി മാരുതി എർട്ടിഗ എത്തും

മാരുതി സുസുക്കി വികസിപ്പിച്ചെടുത്ത 1.5 ലിറ്റർ DDS 225 സ്മാർട്ട് ഹൈബ്രിഡ് യൂണിറ്റ് അടുത്ത വർഷം അവസാനത്തോടെ ബി‌എസ്‌-VI മാനദണ്ഡങ്ങൾക്കനുസൃതമായി തിരിച്ചുവരവ് നടത്തുമെന്ന് സ്പൈ ചിത്രങ്ങൾ വ്യക്തമാക്കുന്നു.

Most Read: ബിഎസ് VI മോഡലുകള്‍ക്ക് വന്‍ ഓഫറുകളുമായി മാരുതി സുസുക്കി

1.5 ബി‌എസ്‌-VI ഡീസൽ എഞ്ചിനുമായി മാരുതി എർട്ടിഗ എത്തും

നിലവിൽ 9.87 ലക്ഷം രൂപയ്ക്കും 11.20 ലക്ഷം രൂപയ്ക്കും ഇടയിലാണ് എർട്ടിഗ ഡീസലിന്റെ എക്സ്ഷോറൂം വില. ബിഎസ്-VI കംപ്ലയിന്റിലേക്ക് ഡീസൽ യൂണിറ്റ് നവീകരിക്കുമ്പോൾ ഉയർന്ന ജിഎസ്ടി നൽകേണ്ടി വരുമെന്നതിനാൽ വാഹനത്തിന് ഗണ്യമായ വില വർധനവ് പ്രതീക്ഷിക്കാം.

Source: Gaadiwaadi

Most Read Articles

Malayalam
English summary
Maruti Ertiga BS6 1.5L Diesel Engine Spied. Read more Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X