കൂടുതല്‍ വലുപ്പവും കരുത്തുമായി പിയാജിയോ ആപ്പെ സിറ്റി പ്ലസ്, വില 1.72 ലക്ഷം രൂപ മുതല്‍

മുച്ചക്ര വിപണിയില്‍ പിടിമുറുക്കാന്‍ പിയാജിയോ. പുതിയ ആപ്പെ സിറ്റി പ്ലസ് മോഡലിനെ പിയാജിയോ പുറത്തിറക്കി. ഇടത്തരം മുച്ചക്ര ശ്രേണിയിലേക്കുള്ള കമ്പനിയുടെ ആദ്യ ചുവടുവെയ്പ്പാണിത്. 1.71 ലക്ഷം രൂപയാണ് പ്രാരംഭ ആപ്പെ സിറ്റി പ്ലസ് പെട്രോളിന് വില. ഏറ്റവും ഉയര്‍ന്ന സിഎന്‍ജി പതിപ്പ് 1.92 ലക്ഷം രൂപ ഷോറൂം വില കുറിക്കും.

കൂടുതല്‍ വലുപ്പവും കരുത്തുമായി പിയാജിയോ ആപ്പെ സിറ്റി പ്ലസ്, വില 1.72 ലക്ഷം രൂപ മുതല്‍

കമ്പനിയുടെ ഇറ്റലിയിലെയും ഇന്ത്യയിലെയും ഗവേഷണ വികസന കേന്ദ്രങ്ങള്‍ പുതിയ ആപ്പെ സിറ്റി പ്ലസില്‍ നിര്‍ണായക ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. പെട്രോള്‍, ഡീസല്‍, എല്‍പിജി, സിഎന്‍ജി എന്നിങ്ങനെ നാലു ഇന്ധനവകഭേദങ്ങള്‍ ആപ്പെ സിറ്റി പ്ലസില്‍ ലഭ്യമാണ്. ശ്രേണിയിലെ ഏറ്റവും മികച്ച കരുത്തും ടോര്‍ഖും മോഡല്‍ കുറിക്കും.

കൂടുതല്‍ വലുപ്പവും കരുത്തുമായി പിയാജിയോ ആപ്പെ സിറ്റി പ്ലസ്, വില 1.72 ലക്ഷം രൂപ മുതല്‍

യാത്രക്കാര്‍ക്ക് ഇരിക്കാനുള്ള സ്ഥലസൗകര്യങ്ങളുടെ കാര്യത്തിലും സാധനങ്ങള്‍ കയറ്റാന്‍ ആവശ്യമായ സ്‌റ്റോറേജ് ശേഷിയുടെ കാര്യത്തിലും ആപ്പെ സിറ്റി പ്ലസ് മറ്റു മോഡലുകളെ പിന്നിലാക്കുമെന്ന് പിയാജിയോ പറയുന്നു. കൂടുതല്‍ വലുപ്പമുള്ളതിനാല്‍ പിറകില്‍ യാത്രക്കാര്‍ക്ക് ലെഗ്‌റൂം ഹെഡ്‌റൂം കണ്ടെത്താന്‍ ബുദ്ധിമുട്ടുണ്ടാകില്ല.

കൂടുതല്‍ വലുപ്പവും കരുത്തുമായി പിയാജിയോ ആപ്പെ സിറ്റി പ്ലസ്, വില 1.72 ലക്ഷം രൂപ മുതല്‍

197 mm ആണ് ആപ്പെ സിറ്റി പ്ലസിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ്. വീല്‍ബേസ് 1,920 mm. 2,880 mm നീളവും 1,435 mm വീതിയും 1,970 mm ഉയരവും മോഡലിനുണ്ട്. മൂന്നു വാല്‍വുകളുള്ള പുത്തന്‍ 230 സിസി എഞ്ചിനാണ് പിയാജിയോ ആപ്പെ സിറ്റി പ്ലസ് പെട്രോളിന്റെ ഹൃദയം. എഞ്ചിന് 10 bhp കരുത്തും 17.51 Nm torque ഉം സൃഷ്ടിക്കാനാവും.

കൂടുതല്‍ വലുപ്പവും കരുത്തുമായി പിയാജിയോ ആപ്പെ സിറ്റി പ്ലസ്, വില 1.72 ലക്ഷം രൂപ മുതല്‍

എല്‍പിജി പതിപ്പില്‍ ഇതേ എഞ്ചിനാണെങ്കിലും കരുത്തുത്പാദനം ഒരല്‍പ്പം കൂടും. 11 bhp കരുത്തും 20.37 Nm torque -മാണ് ആപ്പെ സിറ്റി പ്ലസ് എല്‍പിജി കുറിക്കുക. ഡീസല്‍ പതിപ്പ് 8 bhp കരുത്തും Nm torque ഉം അവകാശപ്പെടും. നാലു സ്പീഡാണ് പിയാജിയോ ആപ്പെ സിറ്റി പ്ലസ് മോഡലുകളില്‍ ഗിയര്‍ബോക്‌സ്.

Most Read: സുരക്ഷ കൂട്ടി പുതിയ മാരുതി സ്വിഫ്റ്റ് ബിഎസ് VI, വിലയും കൂടി

കൂടുതല്‍ വലുപ്പവും കരുത്തുമായി പിയാജിയോ ആപ്പെ സിറ്റി പ്ലസ്, വില 1.72 ലക്ഷം രൂപ മുതല്‍

മുന്‍ പിന്‍ ടയറുകളില്‍ ഹൈഡ്രോളിക് ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍ സസ്‌പെന്‍ഷന്‍ നിറവേറ്റും. ഡ്രം യൂണിറ്റുകളാണ് ബ്രേക്കിങ് നിര്‍വഹിക്കുക. വലിയ ആകാരവും കൂടുതല്‍ കരുത്തും ആപ്പെ സിറ്റി പ്ലസിന്റെ പരിപാലന ചിലവുകള്‍ ഉയര്‍ത്തില്ലെന്ന് പിയാജിയെ വ്യക്തമാക്കിയിട്ടുണ്ട്.

Most Read: 13 പുതിയ ഫീച്ചറുകളുമായി ഹോണ്ട ആക്ടിവ ബിഎസ് VI, വാറന്റി ആറു വര്‍ഷം

ശ്രേണിയിലെ ഏറ്റവും മികച്ച ഇന്ധനക്ഷമതയും മോഡലില്‍ കമ്പനി ഉറപ്പുനല്‍കുന്നു. സിഎന്‍ജി പതിപ്പില്‍ 40 കിലോമീറ്ററാണ് പിയാജിയോയുടെ മൈലേജ് വാഗ്ദാനം; എല്‍പിജി പതിപ്പില്‍ 22 കിലോമീറ്ററും. 40 കിലോമീറ്റര്‍ മൈലേജാണ് ആപ്പെ സിറ്റി പ്ലസ് ഡീസലില്‍ പിയാജിയോ പറയുന്നത്. 36 മാസം / ഒരു ലക്ഷം കിലോമീറ്റര്‍ വാറന്റി ആപ്പെ സിറ്റി പ്ലസ് പെട്രോളിന് ലഭിക്കും.

Most Read: എക്‌സ്-ടൗണ്‍ 300i എബിഎസ് വിപണിയില്‍, ഇത് ഇന്ത്യയിലെ ഏറ്റവും കരുത്തുറ്റ മാക്‌സി സ്‌കൂട്ടര്‍

കൂടുതല്‍ വലുപ്പവും കരുത്തുമായി പിയാജിയോ ആപ്പെ സിറ്റി പ്ലസ്, വില 1.72 ലക്ഷം രൂപ മുതല്‍

ആദ്യ വര്‍ഷം എട്ടു സൗജന്യ സര്‍വീസുകളും ആപ്പെ സിറ്റി പ്ലസില്‍ പിയാജിയോ ഉറപ്പുനല്‍കുന്നുണ്ട്. ഡീസല്‍ പതിപ്പിന് 42 മാസം / 1.2 ലക്ഷം കിലോമീറ്റര്‍ വാറന്റി ലഭിക്കും. അഞ്ചു സൗജന്യ സര്‍വീസുകളാണ് മോഡലിന് ലഭിക്കുക.

Most Read Articles

Malayalam
കൂടുതല്‍... #പിയാജിയോ #piaggio #new launches
English summary
Piaggio Launches Ape City Plus. Read in Malayalam.
Story first published: Saturday, June 15, 2019, 13:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X