ട്രൈബറിന് കൂടുതൽ കരുത്തേകാൻ റെനോ

രാജ്യത്ത് വിൽക്കുന്ന നിരവധി കാറുകളിൽ ഉപയോഗിക്കുന്നതിനായി റെനോ ഇന്ത്യ ഒരു പുതിയ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ പുറത്തിറക്കും. 1.0 ലിറ്റർ മൂന്ന് സിലിണ്ടർ യൂണിറ്റായിരിക്കും പുതിയ പെട്രോൾ എഞ്ചിൻ.

ട്രൈബറിന് കൂടുതൽ കരുത്തേകാൻ റെനോ

ഡസ്റ്റർ എസ്‌യുവിയിൽ ഉൾപ്പെടെ വിദേശത്ത് വിൽക്കുന്ന നിരവധി കാറുകളിൽ റെനോ വാഗ്ദാനം ചെയ്യുന്ന 1.3 ലിറ്റർ നാല് സിലിണ്ടർ SCe യൂണിറ്റിന്റെ ഡീട്യൂൺ ചെയ്ക പതിപ്പാവുമിത്. പുതിയ ടർബോ പെട്രോൾ എഞ്ചിന് 95 bhp കരുത്ത് പുറപ്പെടുവിക്കാൻ കഴിയുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ട്രൈബറിന് കൂടുതൽ കരുത്തേകാൻ റെനോ

ഈ എഞ്ചിൻ ആദ്യം റെനോ ട്രൈബറിലാവും നിർമ്മാതാക്കൾ അവതരിപ്പിക്കുന്നത്. നിലവിൽ 1.0 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് മൂന്ന് സിലിണ്ടർ പെട്രോൾ എഞ്ചിനാണ് പ്രവർത്തിക്കുന്നത്.

ട്രൈബറിന് കൂടുതൽ കരുത്തേകാൻ റെനോ

ടർബോ പെട്രോൾ എഞ്ചിൻ റെനോ ഇന്ത്യ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന പുതിയ നാലു മീറ്ററിൽ താഴെയുള്ള കോംപാക്റ്റ് എസ്‌യുവിയും ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ട്രൈബറിന് കൂടുതൽ കരുത്തേകാൻ റെനോ

HBC എന്ന കോഡ് നാമമുള്ള പുതിയ കോംപാക്റ്റ് എസ്‌യുവി 2020 -ൽ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ക്വിഡ്, ട്രൈബർ എന്നിവ ഒരുങ്ങുന്ന അതേ CMF-A പ്ലാറ്റ്ഫോം ഉപയോഗിച്ചാവും പുതിയ വാഹനവും നിർമ്മിക്കുന്നത്.

ട്രൈബറിന് കൂടുതൽ കരുത്തേകാൻ റെനോ

ട്രൈബർ നിലവിൽ 1.0 ലിറ്റർ മൂന്ന് സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് ഉപയോഗിക്കുന്നത്. ക്വിഡ് 1.0 യുമായി ട്രൈബർ ഈ എഞ്ചിൻ പങ്കിടുന്നു. പക്ഷേ പുറപ്പെടുവിക്കുന്ന കരുത്തിൽ നേരിയ കുതിച്ചുചാട്ടമുണ്ട്, 72 Bhp കരുത്തും 96 Nm torque ഉം ആണ് പുറപ്പെടുവിക്കുന്നത്.

ട്രൈബറിന് കൂടുതൽ കരുത്തേകാൻ റെനോ

ട്രൈബറിന്റെ ഭാരക്കുറവ് ഈ എഞ്ചിന് ഏഴ് പേരേയും വഹിച്ചുകൊണ്ട് പോകാൻ പര്യാപ്തമാണ്, എന്നാൽ കൂടുതൽ ശക്തിയും ടോർക്കും എല്ലായ്പ്പോഴും സ്വാഗതം ചെയ്യപ്പെടും, ഇത് കോം‌പാക്റ്റ് എം‌പി‌വിയെ കൂടുതൽ‌ ഉജ്ജ്വലവും ഹൈവേ യാത്രകളിൽ‌ സുരക്ഷിതവുമാക്കുന്നു.

ട്രൈബറിന് കൂടുതൽ കരുത്തേകാൻ റെനോ

ട്രൈബറിന്റെ നാച്ചുറലി ആസ്പിറേറ്റഡ് (ടർബോ അല്ലാത്ത) പെട്രോൾ എഞ്ചിന് താമസിയാതെ അഞ്ച് സ്പീഡ് AMT ഗിയർബോക്സ് നിർമ്മാതാക്കൾ ഉടൻ വാഗ്ദാനം ചെയ്യും. ടർബോ പെട്രോൾ എഞ്ചിനൊപ്പം AMT ഓപ്ഷനും വാഗ്ദാനം ചെയ്യുമോ എന്ന് കണ്ടറിയണം.

ട്രൈബറിന് കൂടുതൽ കരുത്തേകാൻ റെനോ

ടർബോ പെട്രോൾ എഞ്ചിനിൽ നിന്നുള്ള 95 bhp കരുത്തും ഏകദേശം 120-130 Nm torque ഉം ധാരാളം ഉപഭോക്താക്കളെ ആകർഷിക്കും.

ട്രൈബറിന് കൂടുതൽ കരുത്തേകാൻ റെനോ

2020 ഏപ്രിൽ മുതൽ റെനോ ഡീസൽ പൂർണ്ണമായും ഉപേക്ഷിക്കുമെന്ന വസ്തുത കണക്കിലെടുത്ത് ഏഴ് സീറ്റ് കോംപാക്റ്റ് എം‌പി‌വിക്ക് പുതിയ സി‌എൻ‌ജി-പെട്രോൾ ഡ്യുവൽ ഫ്യൂവൽ എഞ്ചിൻ പതിപ്പും ലഭിക്കും.

ട്രൈബറിന് കൂടുതൽ കരുത്തേകാൻ റെനോ

സി‌എൻ‌ജി ഓപ്ഷൻ ട്രൈബറിനെ പ്രധാനമായും നഗര തെരുവുകളിൽ ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യയുടെ ഡൽഹി, പൂനെ, മുംബൈ പോലുള്ള ഭാഗങ്ങളിലുള്ള ഉപഭോക്കതാക്കളെ ആകർഷിക്കും.

ട്രൈബറിന് കൂടുതൽ കരുത്തേകാൻ റെനോ

മൂന്ന് മാസം മുമ്പ് വിപണിയിൽ പുറത്തിറങ്ങിയ റെനോ ട്രൈബർ ഫ്രഞ്ച് വാഹന നിർമാതാക്കൾക്ക് വൻ വിജയമായി മാറിയിരിക്കുകയാണ്.

Most Read: ട്രൈബർ തരംഗം; ഇന്ത്യയിലെ അഞ്ചാമത്തെ വലിയ കാർ നിർമ്മാതാക്കളായി റെനോ

ട്രൈബറിന് കൂടുതൽ കരുത്തേകാൻ റെനോ

മികച്ച വില നിർണ്ണയം, ആകർഷകമായ രൂപകൽപ്പന, അകത്തളത്തിലെ സ്ഥലം വിനിയോഗിക്കുന്നതിൽ ഉയർന്ന വഴക്കം അനുവദിക്കുന്ന മോഡുലാർ സീറ്റുകൾ എന്നിവയാണ് ഈ കോംപാക്റ്റ് എംപിവിയുടെ വിൽപ്പനയെ ഉയർത്തുന്ന മൂന്ന് പ്രധാന പോയിന്റുകൾ. ഇപ്പോൾ റെനോയുടെ ലൈനപ്പിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറാണ് ട്രൈബർ.

Most Read: ബിഎസ്-VI റെനോ ഡസ്റ്ററിന്റെ പുതിയ സ്പൈ ചിത്രങ്ങൾ പുറത്ത്

ട്രൈബറിന് കൂടുതൽ കരുത്തേകാൻ റെനോ

2019 നവംബറിൽ കോംപാക്റ്റ് എംപിവി വിലകുറഞ്ഞ ക്വിഡ് ഹാച്ച്ബാക്കിനെ പോലും മറികടന്ന് 6,000 യൂണിറ്റ് വിൽപ്പന നേടി. കോം‌പാക്റ്റ് എം‌പിവിയുടെ ഏറ്റവും ഉയർന്ന പതിപ്പിൽ നാല് എയർബാഗുകൾ, ABS, പിൻ പാർക്കിംഗ് ക്യാമറ, പിൻ പാർക്കിംഗ് സെൻസറുകൾ.

Most Read: കോമ്പസ് ഏഴ് സീറ്റർ ഉടൻ പുറത്തിറക്കാനൊരുങ്ങി ജീപ്പ്

ട്രൈബറിന് കൂടുതൽ കരുത്തേകാൻ റെനോ

കൂടാതെ മൂന്നാം നിരയിലെ നീക്കം ചെയ്യാവുന്ന സീറ്റുകൾ, മടക്കാവുന്ന മധ്യനിര സീറ്റുകൾ, മൂന്നാമത്തെ വരികൾക്കുള്ള പ്രത്യേക എസി വെന്റുകൾ, ആൻഡ്രോയിഡ് ഓട്ടോ ആപ്പിൾ കാർപ്ലേയ്ക്കൊപ്പം ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, GPS നാവിഗേഷൻ, പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, പവർഡ് വിംഗ് മിററുകൾ എന്നിവയാണ് വാഹനത്തിന്റെ പ്രധാന സവിശേഷതകൾ.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Renault decides to give more power to Triber MPV. Read more Malayalam.
Story first published: Monday, December 9, 2019, 17:21 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X