സ്കോഡ കോഡിയാക്ക് കോർപ്പറേറ്റ് എഡിഷൻ അവതരിപ്പിച്ചു

കോഡിയാക്ക് കോർപ്പറേറ്റ് എഡിഷൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് സ്കോഡ ഇന്ത്യ. പുതിയ സ്കോഡ കോഡിയാക്ക് കോർപ്പറേറ്റ് എഡിഷൻ പതിപ്പിന് 32.99 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. സ്റ്റാൻഡേർഡ് മോഡലിനെക്കാൾ ഏകദേശം രണ്ട് ലക്ഷം രൂപ കുറവാണ് ഈ സ്പെഷ്യൽ എഡിഷൻ മോഡലിന്.

സ്കോഡ കോഡിയാക്ക് കോർപ്പറേറ്റ് എഡിഷൻ അവതരിപ്പിച്ചു

എന്നിരുന്നാലും സ്കോഡ കോഡിയാക്ക് കോർപ്പറേറ്റ് എഡിഷൻ എല്ലാ ഉപഭോക്താക്കൾക്കും ലഭ്യമല്ല. ഇന്ത്യൻ വിപണിയിലെ വിശ്വസ്തരായ സ്കോഡ ഉപഭോക്താക്കൾക്ക് മാത്രമാണ് പുതിയ പതിപ്പ് വാഗ്ദാനം ചെയ്യുന്നത്. നിലവിലുള്ള സ്കോഡ ഉപഭോക്താക്കൾക്ക് മാത്രമേ കോഡിയാക് കോർപ്പറേറ്റ് പതിപ്പ് മോഡൽ വാങ്ങാൻ കഴിയൂ എന്നാണ് ഇതിനർത്ഥം.

സ്കോഡ കോഡിയാക്ക് കോർപ്പറേറ്റ് എഡിഷൻ അവതരിപ്പിച്ചു

സ്റ്റൈൽ, L&K (ലോറിൻ & ക്ലെമെന്റ്) എന്നീ രണ്ട് വകഭേദങ്ങളിലാണ് സ്‌കോഡ കോഡിയാക്ക് എസ്‌യുവി ലഭ്യമാവുക. അടിസ്ഥാന ‘സ്റ്റൈൽ' മോഡലിന് 35.36 ലക്ഷം രൂപയും L&K മോഡലിന് 36.78 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില.

സ്കോഡ കോഡിയാക്ക് കോർപ്പറേറ്റ് എഡിഷൻ അവതരിപ്പിച്ചു

സ്റ്റാൻഡേർഡ് ‘സ്റ്റൈൽ' വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ള വാഹനമാണ് സ്കോഡ കോഡിയാക്ക് കോർപ്പറേറ്റ് എഡിഷൻ. സ്റ്റാൻഡേർഡ് വകഭേദത്തിൽ ലഭ്യമായ എല്ലാ സവിശേഷതകളും ഉപകരണങ്ങളും ഓപ്ഷനുകളും പുതിയ മോഡലിൽ കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്.

സ്കോഡ കോഡിയാക്ക് കോർപ്പറേറ്റ് എഡിഷൻ അവതരിപ്പിച്ചു

പൂർണ്ണ എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ടൈൽ‌ലൈറ്റുകൾ, ഫ്രണ്ട്, റിയർ ഫോഗ് ലാമ്പുകൾ, പനോരമിക് സൺറൂഫ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.

സ്കോഡ കോഡിയാക്ക് കോർപ്പറേറ്റ് എഡിഷൻ അവതരിപ്പിച്ചു

കീലെസ് എൻട്രി, സ്റ്റോൺ-ബീജ് ലെതർ അപ്ഹോൾസ്റ്ററി, 3-സോൺ ക്ലൈമറ്റ് കൺട്രോൾ, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ഒ‌ആർ‌വി‌എമ്മുകൾ, ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയുമുള്ള 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വൈദ്യുത ക്രമീകരിക്കാവുന്ന ഡ്രൈവർ, ഫ്രണ്ട് പാസഞ്ചർ സീറ്റുകൾ, സ്റ്റിയറിംഗ് മൗണ്ട്‌ ചെയ്ത ഓഡിയോ നിയന്ത്രണങ്ങളും ക്രൂയിസ് നിയന്ത്രണവും, ടിൽറ്റ്, ടെലിസ്‌കോപ്പിക് സ്റ്റിയറിംഗ് ക്രമീകരണം എന്നിവയും മറ്റ് നിരവധി ഹോസ്റ്റുകളും സ്കോഡ കോഡിയാക്കിലെ മറ്റ് ഇന്റീരിയർ സവിശേഷതകകളാണ്.

സ്കോഡ കോഡിയാക്ക് കോർപ്പറേറ്റ് എഡിഷൻ അവതരിപ്പിച്ചു

സുരക്ഷയുടെ കാര്യത്തിൽ, പുതിയ സ്കോഡ കോഡിയാക്ക് കോർപ്പറേറ്റ് പതിപ്പിൽ ഒമ്പത് എയർബാഗുകൾ, ഇബിഡിയോടു കൂടിയ എബിഎസ്, ഹൈ സ്പീഡ് അലേർട്ട്, ഐസോഫിക്സ് ചൈൽഡ് സീറ്റ് മൗണ്ട്‌സ്, ഡ്രൈവർക്കും ഫ്രണ്ട് യാത്രക്കാർക്കും സീറ്റ് ബെൽറ്റ് റിമൈന്ററുകൾ എന്നിവ വാഹനത്തിൽ ഉൾപ്പെടുന്നു.

Most Read: ടൊയോട്ട ഫോർച്യൂണർ TRD ലിമിറ്റഡ് എഡിഷനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

സ്കോഡ കോഡിയാക്ക് കോർപ്പറേറ്റ് എഡിഷൻ അവതരിപ്പിച്ചു

നാല് വർഷത്തെ വാറണ്ടി കോഡിയാക്കിൽ സ്കോഡ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് പുതിയ കോർപ്പറേറ്റ് എഡിഷനിലും കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്. മെക്കാനിക്കൽ വശങ്ങളെല്ലാം കോർപ്പറേറ്റ് എഡിഷൻ കോഡിയാക്ക് എസ്‌യുവിയുടെ സ്റ്റാൻഡേർഡ് ‘സ്റ്റൈൽ' വേരിയന്റിന് സമാനമാണ്.

Most Read: സെപ്പെലിൻ മോഡലിനെ അടിസ്ഥാനമാക്കി പുതിയ രണ്ട് ക്രൂയിസർ ബൈക്കുകൾ പുറത്തിറക്കാൻ ടിവിഎസ്

സ്കോഡ കോഡിയാക്ക് കോർപ്പറേറ്റ് എഡിഷൻ അവതരിപ്പിച്ചു

2.0 ലിറ്റർ ടിഡിഐ ഡീസൽ എഞ്ചിനാണ് വാഹനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ എഞ്ചിൻ 3500 rpm-ൽ 148 bhp കരുത്തും 1750 rpm-ൽ 340 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ഇത് സ്റ്റാൻഡേർഡായി ഏഴ് സ്പീഡ് DSG ഓട്ടോമാറ്റിക് ഗിയർബോക്സാണ് വാഗ്ദാനം ചെയ്യുന്നത്.മാനുവൽ ട്രാൻസ്മിഷൻ ഓപ്ഷനില്ലാതെയാണ് വാഹനം വിപണിയിലെത്തുന്നത്.

Most Read: ഉടൻ പുറത്തിറങ്ങുന്ന അഞ്ച് ഫെയ്‌സ്‌ലിഫ്റ്റ്‌ മോഡലുകൾ

സ്കോഡ കോഡിയാക്ക് കോർപ്പറേറ്റ് എഡിഷൻ അവതരിപ്പിച്ചു

സ്കോഡ കോഡിയാക്ക് കോർപ്പറേറ്റ് എഡിഷന് പുറമെ വിപണിയിലെ മറ്റ് ചില തെരഞ്ഞെടുത്ത മോഡലുകൾക്ക് കമ്പനി വില കുറച്ചിട്ടുണ്ട്. റാപ്പിഡ്, സൂപ്പർബ് എന്നീ കാറുകൾ ഇതിൽ ഉൾപ്പെടുന്നു. ഇത് സ്കോഡയുടെ സ്റ്റാൻഡേർഡ് മോഡലുകളേക്കാൾ യഥാക്രമം 1.21 ലക്ഷം രൂപയും 1.81 ലക്ഷം രൂപയും കിഴിവ് വാഗ്ദാനം ചെയ്യുന്നു.

സ്കോഡ കോഡിയാക്ക് കോർപ്പറേറ്റ് എഡിഷൻ അവതരിപ്പിച്ചു

ഇന്ത്യയിലെ സ്കോഡയുടെ ഫ്ലാഗ്ഷിപ്പ് ശ്രേണിയിലെ ഏറ്റവും വില കുറഞ്ഞ പതിപ്പാണ് സ്കോഡ കോഡിയാക്ക് കോർപ്പറേറ്റ് എഡിഷൻ. ടൊയോട്ട ഫോർച്യൂണർ, ഫോർഡ് എൻ‌ഡോവർ, മഹീന്ദ്ര ആൾട്യുറാസ് G4 തുടങ്ങിയവ മോഡലുകളാണ് സ്‌കോഡ കോഡിയാക്കിന്റെ ഇന്ത്യൻ വിപണിയിലെ എതിരാളികൾ.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda Kodiaq Corporate Edition Launched In India. Read more Malayalam
Story first published: Monday, September 16, 2019, 18:34 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X