മൂന്നാം തലമുറ ഒക്ടാവിയ പിൻവലിക്കാനൊരുങ്ങി സ്കോഡ

നിലവിലെ സ്കോഡ ഒക്ടാവിയ മോഡലിന് ബിഎസ്-VI പരിഷ്ക്കരണം ലഭിക്കെല്ലന്ന് സ്ഥിരീകരിച്ച് സ്കോഡ ഇന്ത്യ സെയിൽസ്, സർവീസ് & മാർക്കറ്റിംഗ് ഡയറക്ടർ സാക് ഹോളിസ്.

മൂന്നാം തലമുറ ഒക്ടാവിയ പിൻവലിക്കാനൊരുങ്ങി സ്കോഡ

അതിനാൽ 2020 മാർച്ചോടെ നിലവിലുള്ള മോഡലിനെ വിപണിയിൽ നിന്നും പിൻവലിക്കുമെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് കഴിഞ്ഞ മാസം ആഗോള തലത്തിൽ അവതരിപ്പിച്ച നാലാം തലമുറ ഒക്ടാവിയയെ 2020 അവസാനത്തോടെ സ്കോഡ ഇന്ത്യയിൽ പുറത്തിറക്കും.

മൂന്നാം തലമുറ ഒക്ടാവിയ പിൻവലിക്കാനൊരുങ്ങി സ്കോഡ

നിലവിൽ 1.8 ലിറ്റർ TSI പെട്രോൾ, 2.0 ലിറ്റർ TDI ഡീസൽ യൂണിറ്റ്, എന്നിവയാണ് സ്കോഡ ഒക്ടാവിയയുടെ എഞ്ചിൻ ഓപ്ഷനുകൾ. 6 സ്പീഡ് മാനുവൽ ഗിയർബോക്സ് സ്റ്റാൻഡേർഡാണ്. അതേസമയം ഡീസൽ എഞ്ചിനൊപ്പം 6 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക്ക് ഗിയർബോക്സും പെട്രോൾ യൂണിറ്റിനൊപ്പം 7-സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക്ക് ഗിയർബോക്സും ഓപ്ഷണലായി ലഭിക്കും.

മൂന്നാം തലമുറ ഒക്ടാവിയ പിൻവലിക്കാനൊരുങ്ങി സ്കോഡ

150 bhp കരുത്തിൽ 250 Nm torque ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ TSI ഇവോ പെട്രോൾ എഞ്ചിൻ ഉപയോഗിച്ചാണ് 2020 സ്‌കോഡ ഒക്ടാവിയ വിപണിയിലെത്തുക. ഇതിൽ 6 സ്പീഡ് മാനുവൽ, 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക്ക് എന്നിവ ഗിയർബോക്സ് ഓപ്ഷനുകളിൽ ലഭ്യമാകും.

മൂന്നാം തലമുറ ഒക്ടാവിയ പിൻവലിക്കാനൊരുങ്ങി സ്കോഡ

ഇന്ത്യൻ വിപണിയിൽ ഒക്ടാവിയയുടെ ഓൾ വീൽ ഡ്രൈവ് ഓപ്ഷൻ വാഗ്ദാനം ചെയ്യില്ലെന്ന് കമ്പനി സൂചിപ്പിച്ചിട്ടുണ്ട്. സ്കാല ഹാച്ച്ബാക്കിൽ നിന്നും സ്റ്റൈലിംഗ് സൂചകങ്ങൾ കടമെടുത്താണ് 2020 സ്കോഡ ഒക്ടാവിയയുടെ രൂപകൽപ്പന പൂർത്തിയാക്കിയിരിക്കുന്നത്.

മൂന്നാം തലമുറ ഒക്ടാവിയ പിൻവലിക്കാനൊരുങ്ങി സ്കോഡ

നിലവിലെ മോഡലിലെ സ്പ്ലിറ്റ് ഹെഡ്‌ലാമ്പുകളെ മാട്രിക്സ് ഫുൾ-എൽഇഡി യൂണിറ്റുകൾ ഉപയോഗിച്ച് മാറ്റി സ്ഥാപിച്ചു. ക്രോം സറൗണ്ട് ഉള്ള 3D ബട്ടർഫ്ലൈ ഗ്രിൽ, അഞ്ച് സ്‌പോക്ക് മെഷീൻഡ് അലോയ് വീലുകൾ, C-ആകൃതിയിലുള്ള സ്പ്ലിറ്റ് എൽഇഡി ടെയിൽ ലൈറ്റുകൾ, സ്കോഡ ബാഡ്ജിന് പകരം പിൻവശത്തുള്ള സ്കോഡ ലെറ്ററിംഗ് എന്നിവ പുതുതസമുറ മോഡലിന്റെ സ്റ്റൈലിംഗ് സൂചകങ്ങളിൽ ഇടംപിടിക്കുന്നു.

Most Read: ഓട്ടോ എക്സപോയിൽ മൂന്ന് എസ്‌യുവി മോഡലുകൾ അവതരിപ്പിക്കാൻ ഫോക്സ്‍വാഗൺ

മൂന്നാം തലമുറ ഒക്ടാവിയ പിൻവലിക്കാനൊരുങ്ങി സ്കോഡ

പുനർ‌രൂപകൽപ്പന ചെയ്ത 10.25 ഇഞ്ച് വെർച്വൽ കോക്ക്പിറ്റ്, 8.25 മുതൽ 10 ഇഞ്ച് വരെ അളക്കുന്ന സ്‌ക്രീനുകളുള്ള നാല് ഇൻഫോടെയിൻമെന്റ് സിസ്റ്റങ്ങൾ, ലോറ സ്കോഡ ഡിജിറ്റൽ അസിസ്റ്റന്റ് വഴി ജെസ്റ്റർ കൺട്രോൾ അല്ലെങ്കിൽ വോയ്‌സ് കൺട്രോൾ, HUD (Head-up display), ത്രീ-സോൺ ഓട്ടോമാറ്റിക്ക് എയർ കണ്ടീഷനിംഗ് എന്നിവ 2020 സ്കോഡ ഒക്ടാവിയയുടെ ഇന്റീരിയറിലെ പ്രധാന സവിശേഷതകളാണ്.

Most Read: ട്രൈബറിന് കൂടുതൽ കരുത്തേകാൻ റെനോ

മൂന്നാം തലമുറ ഒക്ടാവിയ പിൻവലിക്കാനൊരുങ്ങി സ്കോഡ

എന്നാൽ ഇവയിൽ എല്ലാം ഇന്ത്യൻ പതിപ്പിൽ ഉൾപ്പെടുത്തില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. എയറോഡൈനാമിക് കാര്യക്ഷമതയും വളരെയധികം മെച്ചപ്പെടുമെന്ന് സ്കോഡ അവകാശപ്പെടുന്നു.

Most Read: സിയാസ്, എർട്ടിഗ, XL6 മൈൽഡ് ഹൈബ്രിഡ് മോഡലുകൾ തിരിച്ചു വിളിക്കാനൊരുങ്ങി മാരുതി

മൂന്നാം തലമുറ ഒക്ടാവിയ പിൻവലിക്കാനൊരുങ്ങി സ്കോഡ

കൂടാതെ ചെക്ക് റിപ്പബ്ളിക്കൻ വാഹന നിർമ്മാതാക്കൾ സ്കോഡയുടെ സ്പോർട്ടി പതിപ്പായ RS വകഭേദത്തെയും ഇന്ത്യൻ വിപണിയിൽ എത്തിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 2020 ഓട്ടോ എക്‌സ്‌പോയിൽ വാഹനത്തെ പുറത്തിറക്കാനാണ് സ്കോഡ പദ്ധതിയിടുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda Octavia to be discontinued by 2020 March. Read more Malayalam
Story first published: Tuesday, December 10, 2019, 12:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X