ടാറ്റ ബസാർഡ് ഓട്ടോമാറ്റിക്ക് പതിപ്പിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ടാറ്റ ഹാരിയറിന്റെ വലിയ മൂന്ന്-വരി വകഭേദം 2020 ന്റെ തുടക്കത്തിൽ പുറത്തിറങ്ങുന്നതിന് മുന്നോടിയായി പരീക്ഷണയോട്ടം തുടരുകയാണ്.

ടാറ്റ ബസാർഡ് ഓട്ടോമാറ്റിക്ക് പതിപ്പിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ടാറ്റാ മോട്ടോഴ്‌സിന്റെ ജെ‌എൽ‌ആർ-ഉത്ഭവിച്ച ഒമേഗ മോഡുലാർ ആർക്കിടെക്ചറിന്റെ സാധ്യതകൾ പരമാവധി വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പുതിയ നെയിംപ്ലേറ്റ് ഉപയോഗിച്ച് തനിയെ ഒരു മോഡലായി പുതിയ വകഭേദം വിപണനം ചെയ്യാനാണ് ടാറ്റയുടെ തീരുമാനം.

ടാറ്റ ബസാർഡ് ഓട്ടോമാറ്റിക്ക് പതിപ്പിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ഏഴ് സീറ്റുകളുള്ള എസ്‌യുവി ഈ വർഷം ആദ്യം ജനീവ മോട്ടോഴ്‌സ് ഷോയിൽ ബസാർഡ് നെയിംപ്ലേറ്റിന് കീഴിൽ പ്രൊഡക്ഷൻ കൺസെപ്റ്റ് രൂപത്തിൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചു.

ടാറ്റ ബസാർഡ് ഓട്ടോമാറ്റിക്ക് പതിപ്പിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

എങ്കിലും അനാച്ഛാദന സമയത്ത്, ബസാർഡ് അന്താരാഷ്ട്ര വിപണികൾക്ക് മാത്രമാണെന്നും ഇന്ത്യൻ വിപണിയിൽ വാഹനത്തിന്റെ പേര് ഇനിയും തീരുമാനിച്ചിട്ടില്ലെന്നും കമ്പനി വ്യക്തമാക്കിയിരുന്നു. കസ്സീനി എന്ന പേർ ഉയർന്നിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ഒന്നും ഉണ്ടായിട്ടില്ല.

ടാറ്റ ബസാർഡ് ഓട്ടോമാറ്റിക്ക് പതിപ്പിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

അതിനാൽ നിലവിൽ വാഹനത്തെ നമുക്ക് ബസാർഡ് എന്ന് വിളിക്കുന്നത് തുടരാം. ടാറ്റയുടെ പുതിയ മുൻനിര എസ്‌യുവിയുടെ ഒന്നിലധികം വാഹനങ്ങൾ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ പരീക്ഷണയോട്ടം നടത്തുന്നത് പലതവണ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.

ടാറ്റ ബസാർഡ് ഓട്ടോമാറ്റിക്ക് പതിപ്പിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ജനീവ ഷോ കാറിൽ കാണുന്നതിന് സമാനമായ 18 ഇഞ്ച് അലോയ് വീലുകളുമായാണ് വാഹനം ക്യാമറയിൽ പെട്ടത്. മൂന്ന് വരി എസ്‌യുവിയുടെ പിന്നിലേക്ക് നീണ്ടു നിൽക്കുന്ന പിൻഭാഗം വാഹനത്തിന്റെ മൊത്തം നീളം 63 മില്ലീമീറ്റർ വർദ്ധിച്ച് 4,661 മില്ലിമീറ്ററായി ഉയർത്തിയിരിക്കുന്നു.

ടാറ്റ ബസാർഡ് ഓട്ടോമാറ്റിക്ക് പതിപ്പിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ഉയരം 80 മില്ലീമീറ്റർ വർദ്ധിച്ച് 1786 മില്ലിമീറ്ററായി ഉയർത്തിയിരിക്കുന്നു. മൂന്നാം വരി സുഖകരമാക്കുന്നതിന് വാഹനത്തിൽ അധികമായി ചേർത്തിരിക്കുന്ന ഭാഗം പൂർണ്ണമായും ചെലവഴിക്കുന്നു.

Most Read: ഹാരിയറിൽ പുതിയ പ്രയോറിറ്റി ടെസ്റ്റ് ഡ്രൈവ് അവതരിപ്പിച്ച് ടാറ്റ

ടാറ്റ ബസാർഡ് ഓട്ടോമാറ്റിക്ക് പതിപ്പിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ഏറ്റവും പിന്നിലെ യാത്രക്കാർക്കായി പ്രത്യേക ഏസി വെന്റുകൾ, ചാർജിംഗ് സോക്കറ്റ്, യുഎസ്ബി-കണക്റ്റിവിറ്റി എന്നിവ ലഭിക്കും. മുൻ വശത്തെ സ്റ്റൈലിംഗ് ഹാരിയറിന്റേതിന് സമാനമാണെങ്കിലും പിൻ രൂപഘടന കൂടുതൽ ബോക്സി ശൈലിയിലാണ്.

Most Read: അഞ്ച് പുതിയ മോഡലുകളെ അവതരിപ്പിക്കാനൊരുങ്ങി മഹീന്ദ്ര

ടാറ്റ ബസാർഡ് ഓട്ടോമാറ്റിക്ക് പതിപ്പിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

പുതിയ പിൻ‌ഭാഗത്തിന്റെ സവിശേഷത മൂലം ടാറ്റ ബസാർഡ് ഹാരിയറിനേക്കാൾ വലുതായി കാണപ്പെടുന്നു. വാഹനത്തിന്റെ ഏറ്റവും പുതിയ സ്പൈ ഷോട്ടുകളിൽ ഒരു പുതിയ പിൻ സ്‌പോയ്‌ലറും വ്യക്തമായി കാണാം.

Most Read: ഹെക്ടറിന്റെ ഐസ്മാർട്ട് സിസ്റ്റത്തിൽ പരിഷ്ക്കരണവുമായി എംജി

ടാറ്റ ബസാർഡ് ഓട്ടോമാറ്റിക്ക് പതിപ്പിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

FCA ഉത്പാദിപ്പിക്കുന്ന അതേ 2.0 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിൻ തന്നെയാണ് പുതിയ വാഹനത്തിലും വരുന്നത്, എന്നാൽ എസ്‌യുവി കൂടുതൽ ഭാരം വഹിക്കുന്നതിനായി കരുത്ത് 170 bhp വരെ കമ്പനി പമ്പ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ടാറ്റ ബസാർഡ് ഓട്ടോമാറ്റിക്ക് പതിപ്പിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

അടിസ്ഥാനപരമായി ആറ് സ്പീഡ് മാനുവൽ ഗിയർബോക്സാവും ബസാർഡിൽ വരുന്നത്, അതിനോടൊപ്പം ഹ്യൂണ്ടായിയിൽ നിന്ന് കടംകൊണ്ട ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് യൂണിറ്റും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യും. വരും നാളുകളിൽ ഈ ഗിയർബോക്സ് സംവിധാനം ടാറ്റ ഹാരിയറിലും കമ്പനി അവതരിപ്പിക്കും.

Source: Rushlane

Most Read Articles

Malayalam
English summary
Spy Pics: Tata Harrier (Buzzard) Automatic Spotted Testing Ahead Of Launch Early Next Year. Read more Malayalam.
Story first published: Saturday, October 26, 2019, 15:44 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X