ടാറ്റ കാസിനി എസ്‌യുവിയുടെ സ്പൈ ചിത്രങ്ങൾ പുറത്ത്

ടാറ്റ മോട്ടോർസ് തങ്ങളുടെ പുതിയ മുൻനിര മോഡലായ കാസിനി എസ്‌യുവി അടുത്ത വർഷം ആദ്യം ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഹാരിയർ എസ്‌യുവിയുടെ ഏഴ് സീറ്റർ പതിപ്പാണ് ടാറ്റ കാസിനി.

ടാറ്റ കാസിനി എസ്‌യുവിയുടെ സ്പൈ ചിത്രങ്ങൾ പുറത്ത്

ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നതിന് മുന്നോടിയായി ഏഴ് സീറ്റർ വാഹനത്തിന്റെ പരീക്ഷണയോട്ടം കമ്പനി വീണ്ടും ഇന്ത്യൻ നിരത്തുകളിൽ നടത്തി. പുതിയ സ്പൈ ചിത്രങ്ങൾ വാഹനത്തിന്റെ കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തുന്നു.

ടാറ്റ കാസിനി എസ്‌യുവിയുടെ സ്പൈ ചിത്രങ്ങൾ പുറത്ത്

പരീക്ഷണ ചിത്രങ്ങളിൽ കാണുന്നത് പോലെ പുതിയ കാസിനി എസ്‌യുവി ഹാരിയറിന്റെ സ്റ്റാൻഡേർഡ് 5 സീറ്റർ മോഡലിന് സമാനമായ മുൻവശവുമായാണ് എത്തുന്നത്. എന്നിരുന്നാലും, കാസിനിയുടെ മുന്നിൽ ചെറിയ ഒ‌ആർ‌വി‌എമ്മുകൾ ടാറ്റ മോട്ടോർസ് നൽകിയിരിക്കുന്നത്. ഇത് ഡ്രൈവർക്ക് കൂടുതൽ ദൃശ്യപരത നൽകാൻ സഹായിക്കുന്നു.

ടാറ്റ കാസിനി എസ്‌യുവിയുടെ സ്പൈ ചിത്രങ്ങൾ പുറത്ത്

ഹാരിയറിന്റെ ഏഴ് സീറ്റർ പതിപ്പ് ആദ്യമായി 2019 ജനീവ മോട്ടോർ ഷോയിലാണ് കമ്പനി അവതരിപ്പിച്ചത്. അന്ന് ബസാർഡ് എന്ന പേരിലാണ് വാഹനത്തെ ടാറ്റ വെളിപ്പെടുത്തിയത്. ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന 2020 ഓട്ടോ എക്‌സ്‌പോയിൽ ടാറ്റ മോട്ടോർസ് തങ്ങളുടെ പുതിയ എസ്‌യുവിയെ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ടാറ്റ കാസിനി എസ്‌യുവിയുടെ സ്പൈ ചിത്രങ്ങൾ പുറത്ത്

വിപണിയിൽ എത്തിക്കഴിഞ്ഞാൽ ടാറ്റ കാസിനി ഹെക്സയ്ക്ക് മുകളിൽ സ്ഥാനം പിടിച്ചിക്കുന്ന ബ്രാൻഡിൽ നിന്നുള്ള പ്രധാന ഓഫറാകും. ടാറ്റ ഹാരിയറിനെ അടിസ്ഥാനമാക്കിയുള്ള ഏഴ് സീറ്റർ എസ്‌യുവിയിൽ അല്പം വ്യത്യസ്തമായ റിയർ ഡിസൈനാണ് കമ്പനി നൽകിയിരിക്കുന്നത്.

ടാറ്റ കാസിനി എസ്‌യുവിയുടെ സ്പൈ ചിത്രങ്ങൾ പുറത്ത്

മെലിഞ്ഞ രൂപത്തിലുള്ള ടെയിൽ‌ലൈറ്റുകൾ ഇതിൽ ഉൾപ്പെടുന്നു. 7 സീറ്റർ വകഭേദത്തിന് ഹാരിയറിനേക്കാൾ 62 മില്ലീമീറ്റർ നീളമുണ്ട്. കൂടാതെ ക്യാബിനിൽ മൂന്നാം നിര സീറ്റിംഗും വാഗ്ദാനം ചെയ്യുന്നു. അതുപോലെ തന്നെ കാസിനിയിൽ പനോരമിക്ക് റൂഫും 18 ഇഞ്ച് വലിയ അലോയ് വീലുകളും ടാറ്റ ഉൾപ്പെടുത്തും.

ടാറ്റ കാസിനി എസ്‌യുവിയുടെ സ്പൈ ചിത്രങ്ങൾ പുറത്ത്

ഏഴ് സീറ്റർ കാസിനി എസ്‌യുവി 2.0 ലിറ്റർ ‘ക്രയോടെക്' ഡീസൽ എഞ്ചിനാണ് വാഗ്ദാനം ചെയ്യുക. ഇത് അഞ്ച് സീറ്റർ ഹാരിയറിന് കരുത്തേകുന്ന അതേ യൂണിറ്റ് തന്നെയാണ്. എന്നിരുന്നാലും വലിയ എസ്‌യുവി ആയതിനാൽ എഞ്ചിൻ ട്യൂൺ ചെയ്യും. 170 bhp പവറിൽ 350 Nm torque ആണ് ഈ എഞ്ചിൻ ഉത്പാദിപ്പിക്കുക.

Most Read: ബ്രെസ്സ, എസ്-ക്രോസ്സ് ബിഎസ് VI മോഡലുകൾ 2020 മാർച്ചിനു മുമ്പ് പുറത്തിറക്കുമെന്ന് മാരുതി

ടാറ്റ കാസിനി എസ്‌യുവിയുടെ സ്പൈ ചിത്രങ്ങൾ പുറത്ത്

എഞ്ചിൻ ആറ് സ്പീഡ് മാനുവൽ ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നത് തുടരും. തുടക്കം മുതൽ തന്നെ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി ടാറ്റ മോട്ടോർസ് ഏഴ് സീറ്റർ കാസിനിയുടെ ഡീസൽ എഞ്ചിൻ പരിഷ്ക്കരിക്കും.

Most Read: അൾട്രാ-ആഢംബര എസ്‌യുവിയായ GLS 600-നെ അവതരിപ്പിച്ച് മെഴ്‌സിഡീസ്

ടാറ്റ കാസിനി എസ്‌യുവിയുടെ സ്പൈ ചിത്രങ്ങൾ പുറത്ത്

ഹാരിയർ എസ്‌യുവിക്കായി ഓട്ടോമാറ്റിക്ക് ഗിയർബോക്സ് അവതരിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് കമ്പനി. അഞ്ച് സീറ്റർ മോഡലിലും അവതരിപ്പിക്കുന്നതിനുമുമ്പ് കാസിനിയിൽ എഎംടി ഗിയർബോക്സ് അവതരിപ്പിക്കാൻ ടാറ്റയ്ക്ക് കഴിയും.

Most Read: ബിഎസ് IV വാഹനങ്ങളുടെ ഉത്പാദനം അവസാനിപ്പിക്കാനൊരുങ്ങി ഇസൂസു

ടാറ്റ കാസിനി എസ്‌യുവിയുടെ സ്പൈ ചിത്രങ്ങൾ പുറത്ത്

ടാറ്റ മോട്ടോർസിൽ നിന്ന് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡലുകളിൽ ഒന്നാണ് കാസിനി സെവൻ സീറ്റർ. വരും മാസങ്ങളിൽ ബ്രാൻഡ് പുറത്തിറക്കുന്ന ഒന്നിലധികം മോഡലുകളിൽ പ്രധാനിയാണ് ഈ എസ്‌യുവി. ഫോർഡ് എൻ‌ഡോവർ, മഹീന്ദ്ര ആൾട്രുറാസ് G4, ടൊയോട്ട ഫോർച്യൂണർ തുടങ്ങിയവ വാഹനങ്ങളായിരിക്കും കാസിനിയുടെ ഇന്ത്യൻ വിപണിയിലെ എതിരാളികൾ.

Source: Rushlane

Most Read Articles

Malayalam
English summary
Tata Harrier 7-Seater SUV (Cassini) Spied Testing. Read more Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X