ഗ്ലാൻസയ്ക്ക് വില വർധിപ്പിക്കാനൊരുങ്ങി ടൊയോട്ട

മാരുതി സുസുക്കി ബലേനോയെ അടിസ്ഥാനമാക്കിയുള്ള പ്രീമിയം ഹാച്ച്ബാക്കായ ടൊയോട്ട ഗ്ലാൻസയുടെ വില വർധിപ്പിക്കാനൊരുങ്ങി കമ്പനി. ഈ മാസം ആദ്യം ഇന്ത്യയിൽ വിപണിയിലെത്തിയ ഗ്ലാൻസയ്ക്ക് 7.22 ലക്ഷം രൂപയാണ് പ്രാരംഭ വില.

ഗ്ലാൻസയ്ക്ക് വില വർധിപ്പിക്കാനൊരുങ്ങി ടൊയോട്ട

ഇന്ത്യൻ വിപണിയിൽ ടൊയോട്ട ഗ്ലാൻസയിലെ വില വർധനവിന് പുറമെ, കാറിന്റെ നിരയിൽ പുതിയ വകഭേദത്തെ അവതരിപ്പിക്കാനും കമ്പനി ശ്രമിക്കുന്നുണ്ട്. പുതിയ ഗ്ലാൻസ വകഭേദം നിലവിലെ ‘G' ബേസ് പതിപ്പിന് താഴെയായിരിക്കും സ്ഥാപിക്കുക. ‘G' പതിപ്പിനേക്കാൾ വില കുറവായിരിക്കും പുതിയ ബേസ് വകഭേദത്തിന്.

ഗ്ലാൻസയ്ക്ക് വില വർധിപ്പിക്കാനൊരുങ്ങി ടൊയോട്ട

ഇത് ലൈനപ്പിലെ പുതിയ ബേസ് പതിപ്പ് മോഡലായി മാറും. ടൊയോട്ട ഗ്ലാൻസയുടെ പുതിയ വിലകുറഞ്ഞ പതിപ്പ് അടുത്ത മാസം ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്‌ക്കെത്തും. കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി ഉത്സവ സീസണിൽ പുതിയ വകഭേഗത്തെ അവതരിപ്പിക്കാനാകും കമ്പനി ശ്രമിക്കുക.

ഗ്ലാൻസയ്ക്ക് വില വർധിപ്പിക്കാനൊരുങ്ങി ടൊയോട്ട

നിലവിൽ G, V, G CVT , V CVT എന്നീ നാല് മോഡലുകളിലാണ് ടൊയോട്ട ഗ്ലാൻസ വാഗ്ദാനം ചെയ്യുന്നത്. പ്രീമിയം ഹാച്ച്ബാക്കിന്റെ എല്ലാ വകഭേദങ്ങളും ഒരൊറ്റ പെട്രോൾ എഞ്ചിൻ ഓപ്ഷനിൽ മാത്രമാണ് വിപണിയിലെത്തുന്നത്. മാരുതി ബലേനോ ഹാച്ച്ബാക്കിന് കരുത്തേകുന്ന അതേ 1.2 ലിറ്റർ എഞ്ചിനാണ് ഈ റീബാഡ്ജ് വാഹനത്തിനുള്ളത്. ഇത് 83 bhp കരുത്തും 113 Nm torque ഉം ഉത്പാദിപ്പിക്കും.

ഗ്ലാൻസയ്ക്ക് വില വർധിപ്പിക്കാനൊരുങ്ങി ടൊയോട്ട

അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ സിവിടി ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷനുമായാണ് എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നത്. ഗ്ലാൻസയുടെ G MT വകഭേദത്തിൽ 1.2 ലിറ്റർ പെട്രോളിനൊപ്പം മൈൽഡ് ഹൈബ്രിഡ് സംവിധാനവും ടൊയോട്ട വാഗ്ദാനം ചെയ്യുന്നു. ഇത് അധികമായി 7 bhp പവർ ഔട്ട്പുട്ട് ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു.

ഗ്ലാൻസയ്ക്ക് വില വർധിപ്പിക്കാനൊരുങ്ങി ടൊയോട്ട

ടൊയോട്ട ഗ്ലാൻസയിലെ എഞ്ചിൻ ബി‌എസ്-VI കംപ്ലയിന്റാണ്. ടൊയോട്ട ഗ്ലാൻസ പ്രധാനമായും മാരുതി സുസുക്കി ബലേനോയുടെ റീ-ബാഡ്ജ് പതിപ്പാണ്. ഇത് സമാന ഘടകങ്ങളും ഫീച്ചറുകളും മുന്നോട്ട് കൊണ്ടുപോകുന്നു. എന്നിരുന്നാലും, വാറണ്ടിയും മറ്റ് ഉപഭോക്തൃ സേവനവുമാണ് രണ്ട് പ്രീമിയം ഹാച്ച്ബാക്കുകളും തമ്മിലുള്ള വ്യത്യാസം.

Most Read:ഹ്യുണ്ടായി കോന ഇലക്ട്രിക്ക്; അനുഭവം പങ്കുവെച്ച് ഉപഭോക്താവ്, കിലോമീറ്ററിന് ചെലവ് ഒരു രൂപയില്‍ താഴെ

ഗ്ലാൻസയ്ക്ക് വില വർധിപ്പിക്കാനൊരുങ്ങി ടൊയോട്ട

ടൊയോട്ട ഗ്ലാൻസ മികച്ച അഞ്ച് വർഷത്തെ അല്ലെങ്കിൽ 220,000 വിപുലീകൃത വാറന്റി പാക്കേജും മൂന്ന് വർഷത്തെ റോഡ് സർവ്വീസും, കുറഞ്ഞ അറ്റകുറ്റപ്പണി ചെലവും വാഗ്ദാനം ചെയ്യുന്നു.

Most Read: ഔദ്യോഗിക വാഹനം നന്നാക്കണമെന്ന ആവശ്യവുമായി മുലായം സിങ് യാദവ്; കൈയ്യൊഴിഞ്ഞ് ബിജെപി

ഗ്ലാൻസയ്ക്ക് വില വർധിപ്പിക്കാനൊരുങ്ങി ടൊയോട്ട

ഇന്ത്യയിൽ മികച്ച വിൽപ്പനയുള്ള വാഹനമാണ് റീ ബാഡ്ജ് ചെയ്ത ഈ ഹാച്ച്ബാക്ക്. മാരുതി ബലേനോ, ഹ്യുണ്ടായി എലൈറ്റ് i20 എന്നീ മോഡലുകൾ കഴിഞ്ഞാൽ ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മൂന്നാമത്തെ പ്രീമിയം ഹാച്ച്ബാക്കാണ് ഗ്ലാൻസ. 2019 ഓഗസ്റ്റ് മാസത്തിൽ ഗ്ലാൻസയുടെ 2,322 യൂണിറ്റ് വിൽപ്പന ടൊയോട്ട രേഖപ്പെടുത്തിയിട്ടുണ്ട്.

Most Read: ഇന്ത്യയിലെ ആദ്യ ഇലക്ട്രിക്ക് ട്രക്ക് വിപണിയിൽ

ഗ്ലാൻസയ്ക്ക് വില വർധിപ്പിക്കാനൊരുങ്ങി ടൊയോട്ട

ടൊയോട്ട ഗ്ലാൻസ ഇന്ത്യയിലെ നാല് വകഭേദങ്ങളുടെയും വില ഉടൻ വർധിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. എന്നിരുന്നാലും, വില വർധനവ് നികത്താൻ ഹാച്ച്ബാക്കിന്റെ വിലകുറഞ്ഞ മോഡലിനെ കമ്പനി വിപണിയിൽ അവതരിപ്പിക്കും. പുതിയ വിലകുറഞ്ഞ പതിപ്പ് ഹ്യുണ്ടായി എലൈറ്റ് i20, ഫോക്‌സ്‌വാഗൺ പോളോ, ഹോണ്ട ജാസ് എന്നിവയുമായി വിപണിയിൽ മത്സരിക്കും.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Glanza To Receive A Price Hike Soon. Read more Malayalam
Story first published: Wednesday, September 25, 2019, 14:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X