പുറത്തിറങ്ങും മുമ്പ് പുതിയ നിറത്തില്‍ മാരുതി XL6

മാരുതി സുസുക്കിയുടെ എംപിവിയായ എര്‍ട്ടിഗയെ അടിസ്ഥാനമാക്കി എത്തുന്ന XL6 ഉടന്‍ വിപണിയിലെത്തും. എര്‍ട്ടിഗയെ ആധാരമാക്കിയാണ് നിര്‍മ്മാണമെങ്കിലും നിരവധി മാറ്റങ്ങളുമായാകും XL6 എത്തുക.

പുറത്തിറങ്ങും മുമ്പ് പുതിയ നിറത്തില്‍ മാരുതി XL6

എര്‍ട്ടിഗയുടെ പ്രീമിയം പതിപ്പായിരിക്കും XL6. മാത്രമല്ല കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച ചിത്രങ്ങളില്‍ നിന്നും ഇന്റീറിയറിലും ഒട്ടേറെ മാറ്റങ്ങള്‍ കമ്പനി വാഹനത്തില്‍ വരുത്തിയിട്ടുണ്ടെന്നും മനസിലാക്കാം. കൂടാതെ പുതിയ ചിത്രങ്ങള്‍ വഴി വാഹനത്തിന്റെ നിറവും വെളിപ്പെട്ടു.

പുറത്തിറങ്ങും മുമ്പ് പുതിയ നിറത്തില്‍ മാരുതി XL6

എര്‍ട്ടിഗയുടെ പ്രീമിയം പതിപ്പായിരിക്കും XL6. മാത്രമല്ല കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച ചിത്രങ്ങളില്‍ നിന്നും ഇന്റീറിയറിലും ഒട്ടേറെ മാറ്റങ്ങള്‍ കമ്പനി വാഹനത്തില്‍ വരുത്തിയിട്ടുണ്ടെന്നും മനസിലാക്കാം. കൂടാതെ മെറ്റാലിക് ബ്രൗണ്‍ നിറത്തിലുള്ള വാഹനത്തിന്റെ പുതിയ ചിത്രങ്ങള്‍ പുറത്ത് വന്നതോടെ XL6 ല്‍ ഉള്‍പ്പെടുത്തുന്ന കളര്‍ ഓപ്ഷനുകളും പ്രവചിക്കാനാകും.

പുറത്തിറങ്ങും മുമ്പ് പുതിയ നിറത്തില്‍ മാരുതി XL6

ഇന്ത്യയിലെ മാരുതിയുടെ പ്രീമിയം ഡീലര്‍ഷിപ്പായി നെക്‌സ ഷോറൂം വഴിയായിരിക്കും വാഹനത്തിന്റെ വില്‍പ്പന നടക്കുക. അതിനാല്‍ എര്‍ട്ടിഗയില്‍ നിന്നും വ്യത്യസ്തമായ നിറങ്ങളില്‍ XL6 ലഭ്യമാകും. എങ്കിലും എര്‍ട്ടിഗയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന നിരവധി കളര്‍ കോമ്പിനേഷനുകള്‍ ഇതിലുമുണ്ടാകും.

പുറത്തിറങ്ങും മുമ്പ് പുതിയ നിറത്തില്‍ മാരുതി XL6

എര്‍ട്ടിഗയുടെ 6 സീറ്റര്‍ പതിപ്പായിരിക്കും XL6. കൂടാതെ അകത്തും പുറത്തും നിരവധി മാറ്റങ്ങളും മാരുതി വാഗ്ദാനം ചെയ്യുന്നുണ്ട്. സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ചിത്രങ്ങളില്‍ നിന്ന് വാഹനത്തിന്റെ ഘടന നേരത്തെ വ്യക്തമായിരുന്നു. പുതിയ ഗ്രില്ലുകള്‍, സ്‌കിഡ് പ്ലേറ്റുകളുള്ള പുതിയ ബമ്പറുകള്‍, പുതിയ ഹെഡ് ലാമ്പുകള്‍, കറുത്ത നിറത്തിലുള്ള പ്ലാസ്റ്റിക്ക് ക്ലാഡിങ്ങുകള്‍ എന്നിവയെല്ലാം പുതിയ വാഹനത്തില്‍ ഉള്‍പ്പെടുന്നുണ്ട്. ഈ മാറ്റങ്ങളെല്ലാം XL6 ന് ഒരു ക്രോസ്ഓവര്‍ ലുക്ക് നല്‍കുന്നു.

പുറത്തിറങ്ങും മുമ്പ് പുതിയ നിറത്തില്‍ മാരുതി XL6

കറുത്ത നിറത്തിലുള്ള അല്ലോയ് വീലുകള്‍ വാഹനത്തിനൊരു പരുക്കന്‍ രൂപം നല്കാനും സഹായിച്ചിട്ടുണ്ട്. ഒരു ക്രോസോവര്‍ രൂപത്തിലേക്ക് വാഹനത്തെ മാറ്റാന്‍ റൂഫ് റെയ്ല്‍സും XL6 ന് മാരുതി നല്‍കിയിട്ടുണ്ട്. പിന്‍ഭാഗത്ത് സ്‌കിഡ് പ്ലേറ്റുകളുള്ള പുതിയ ബമ്പര്‍ നല്‍കിയിട്ടുണ്ട്. എങ്കിലും എര്‍ട്ടിഗയില്‍ നിന്നും മറ്റ് മാറ്റങ്ങളൊന്നും കാണാന്‍ സാധിക്കുന്നില്ല.

പുറത്തിറങ്ങും മുമ്പ് പുതിയ നിറത്തില്‍ മാരുതി XL6

എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡിആര്‍എ, എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, റിയര്‍ വാഷ് വൈപ്പര്‍ എന്നിവയും XL6 ന്റെ സവിശേഷതകളാണ്. ക്യപ്റ്റന്‍ സീറ്റും ഏറ്റവും പിന്നിലെ സീറ്റ് ബെഞ്ച് രീതിയിലുമാണുള്ളത്‌. മധ്യ നിരയിലെ സീറ്റുകള്‍ ക്യാപ്റ്റന്‍ സീറ്റുകളായിരിക്കും. ഇത് വാഹനത്തെ കൂടുതല്‍ സുഖകരമാക്കും.

പുറത്തിറങ്ങും മുമ്പ് പുതിയ നിറത്തില്‍ മാരുതി XL6

ഡ്യുവല്‍ ടോണ്‍ തീമിന് പകരം പൂര്‍ണമായും കറുത്ത നിറത്തിലുള്ള പ്രീമിയം ഇന്റീരിയറായിരിക്കും. എന്നാല്‍ ഡാഷ്‌ബോര്‍ഡും സ്റ്റിയറിങ് വീലും പുതിയ എര്‍ട്ടിഗയുടേതുപോലെയായിരിക്കും. ഒരു ക്രോസോവര്‍ രൂപത്തിലേക്ക് വാഹനത്തെ മാറ്റാന്‍ റൂഫ് റെയ്ല്‍സും XL6 ന് മാരുതി നല്‍കിയിട്ടുണ്ട്.

പുറത്തിറങ്ങും മുമ്പ് പുതിയ നിറത്തില്‍ മാരുതി XL6

മികച്ച ഉപഭോക്താക്കളെ ലക്ഷ്യമാക്കിയുള്ള പ്രീമിയം വാഹനമായതിനാല്‍ കാറിന്റെ രണ്ട് ടോപ്പ് മോഡലുകളായിരിക്കും മാരുതി വിപണിയിലെത്തിക്കുക. alpha, zeta എന്നീ രണ്ട് മോഡലുകളിലായിരിക്കും XL6 പതിപ്പുകള്‍ക്ക് ഉണ്ടാവുക.

പുറത്തിറങ്ങും മുമ്പ് പുതിയ നിറത്തില്‍ മാരുതി XL6

XL6 ന്റെ രണ്ട് വകഭേദങ്ങളിലും സ്റ്റാന്റേര്‍ഡ് സ്മാര്‍ട്ട്‌പ്ലേ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ലഭിക്കും. ഏറ്റവും ഉയര്‍ന്ന മോഡലായ Zeta യില്‍ റിവേഴ്‌സ് ക്യാമറ, ലെതര്‍ സീറ്റുകള്‍, ക്രൂയിസ് കണ്‍ട്രോള്‍ എന്നിവയും ഡ്യുവല്‍ ടോണ്‍ കളര്‍ സ്‌കീമും മാരുതി സുസുക്കി വാഗ്ദാനം ചെയ്യുന്നു.

പുറത്തിറങ്ങും മുമ്പ് പുതിയ നിറത്തില്‍ മാരുതി XL6

ബിഎസ് VI നിലവാരത്തിലുള്ള 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനായിരിക്കും XL6 പതിപ്പില്‍ ഉണ്ടാവുക. 105 bhp കരുത്തില്‍ 138 Nm torque ഉം വാഹനം സൃഷ്ടിക്കും. 5 സ്പീഡ് മാനുവല്‍, 4 സ്പീഡ് ഓട്ടോമാറ്റിക്കുമായിരിക്കും ട്രാന്‍സ്മിഷന്‍.

പുറത്തിറങ്ങും മുമ്പ് പുതിയ നിറത്തില്‍ മാരുതി XL6

മലിനീകരണ നിരോധന ചട്ടങ്ങള്‍ പ്രകാരം മാരുതി ഇനിമുതല്‍ ഡീസല്‍ പതിപ്പ് വാഹനങ്ങളൊന്നും ഇന്ത്യന്‍വിപണിയില്‍ വില്‍പ്പന നടത്തില്ല. അതിനാല്‍ XL6 ന് ബിഎസ് VI നിലവാരത്തിലുള്ള പെട്രോള്‍ എഞ്ചിന്‍ പതിപ്പ് മാത്രമേ ഉണ്ടാവുകയുള്ളൂ.

പുറത്തിറങ്ങും മുമ്പ് പുതിയ നിറത്തില്‍ മാരുതി XL6

വാഹനത്തിന്റെ വിലയേക്കുറിച്ച് വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും എര്‍ട്ടിഗയുടെ ശ്രേണിയിലായിരിക്കും XL6 എത്തുക. ഓഗസ്റ്റ് 21 ന് വാഹനത്തിന്റെ വില്‍പന ആരംഭിക്കാനാണ് കമ്പനി തയ്യാറെടുക്കുന്നത്.

Most Read Articles

Malayalam
English summary
Upcoming Maruti Suzuki XL6 spied in a new colour before official launch. Read more malayalam
Story first published: Thursday, August 1, 2019, 11:44 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X