ലോകകപ്പ് ആവേശത്തിൽ പങ്കുചേരാൻ ഫോക്സ്‌വാഗണ്‍, വരുന്നൂ സ്പെഷ്യൽ എഡിഷൻ കാറുകൾ

2019 ക്രിക്കറ്റ് ലോകകപ്പ് തുടങ്ങാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമെ ബാക്കിയുള്ളൂ. ഇന്ത്യക്കാര്‍ക്ക് ക്രിക്കറ്റെന്നാല്‍ വികാരം മാത്രമല്ല അതിനപ്പുറമാണെന്ന് ഏവര്‍ക്കുമറിയാം. പോയ മാസങ്ങളില്‍ നടന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മുതല്‍ വരാനിരിക്കുന്ന ക്രിക്കറ്റ് ലോകകപ്പ് വരെയുള്ള കായിക മത്സരങ്ങള്‍ വാഹന നിര്‍മ്മാതാക്കളെ സംബന്ധിച്ചിടത്തോളം ഒരു മാര്‍ക്കറ്റിംഗ് അവസരം കൂടിയാണ്.

ലോകകപ്പ് ആവേശത്തിൽ പങ്കുചേരാൻ ഫോക്സ്‌വാഗണ്‍, വരുന്നൂ സ്പെഷ്യൽ എഡിഷൻ കാറുകൾ

2019 ക്രിക്കറ്റ് ലോകകപ്പിനോടനുബന്ധിച്ച് തങ്ങളുടെ നിരയിലെ മോഡലുകളുടെ ലോകകപ്പ് എഡിഷന്‍ പുറത്തിറക്കാനിരിക്കുകയാണ് ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണ്‍. ഇത് സംബന്ധിച്ചുള്ള ടീസര്‍ വീഡിയോ കമ്പനി പുറത്തുവിട്ട് കഴിഞ്ഞു.

ലോകകപ്പ് ആവേശത്തിൽ പങ്കുചേരാൻ ഫോക്സ്‌വാഗണ്‍, വരുന്നൂ സ്പെഷ്യൽ എഡിഷൻ കാറുകൾ

അമിയോ, പോളോ, വെന്റോ എന്നീ മോഡലുകളുടെ ലോകകപ്പ് എഡിഷനായിരിക്കും വിപണിയിലെത്തിക്കുയെന്നാണ് ടീസര്‍ വീഡിയോയിലൂടെ കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.

ലോകകപ്പ് ആവേശത്തിൽ പങ്കുചേരാൻ ഫോക്സ്‌വാഗണ്‍, വരുന്നൂ സ്പെഷ്യൽ എഡിഷൻ കാറുകൾ

സ്പെഷ്യൽ എഡിഷന്‍ മോഡലുകളില്‍ ചില പ്രത്യേകതകളുണ്ടായിരിക്കുമെന്നും ടീസര്‍ വീഡിയോ സൂചന നല്‍കുന്നു. കാറുകളുടെ വശങ്ങളിലെ ബാഡ്ജുകള്‍ ഇന്ത്യന്‍ പതാകയെ അനുസ്മരിപ്പിക്കുന്ന ത്രിവര്‍ണ്ണ വരകള്‍ ഉണ്ടാവും.

ലോകകപ്പ് ആവേശത്തിൽ പങ്കുചേരാൻ ഫോക്സ്‌വാഗണ്‍, വരുന്നൂ സ്പെഷ്യൽ എഡിഷൻ കാറുകൾ

മോഡലുകളിലെ തുകല്‍ അപ്പ്‌ഹോള്‍സ്റ്ററി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ജേഴ്‌സിയെ അനുസ്മരിപ്പിക്കുന്ന രീതിയിലാവും രൂപകല്‍പ്പന ചെയ്യുക. കാറുകള്‍ക്ക് സ്‌മോക്ക്ഡ് ഹെഡ്‌ലാമ്പുകളും മള്‍ട്ടി സ്‌പോക്ക് അലോയ് വീലുകളും ലഭിക്കാനും സാധ്യതയുണ്ട്.

എന്നാല്‍, കാറുകളുടെ മെക്കാനിക്കല്‍ വിഭാഗങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ കമ്പനി നടത്താനിടയില്ല. മൂന്ന് മോഡലുകളുടെയും പെട്രോള്‍, ഡീസല്‍ പതിപ്പുകളും സ്പെഷ്യൽ എഡിഷനിലും ലഭ്യമാവും.

Most Read: മോദിയുടെ യാത്ര ബോംബിട്ടാലും തകരാത്ത റേഞ്ച് റോവർ വോഗിൽ

ലോകകപ്പ് ആവേശത്തിൽ പങ്കുചേരാൻ ഫോക്സ്‌വാഗണ്‍, വരുന്നൂ സ്പെഷ്യൽ എഡിഷൻ കാറുകൾ

ഏഴ് സ്പീഡ് DSG ഗിയര്‍ബോക്‌സോടെയുള്ള 1.2 ലിറ്റര്‍ TSI പെട്രോള്‍ എഞ്ചിനാവും ഫോക്‌സ്‌വാഗണ്‍ പോളോയിലുണ്ടാവുക. അമിയോയിലാവട്ടെ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനും.

Most Read: നെക്സയുടെ കുഞ്ഞന്‍ ഔട്ട്ലെറ്റുകള്‍ തുറക്കാന്‍ മാരുതി

ലോകകപ്പ് ആവേശത്തിൽ പങ്കുചേരാൻ ഫോക്സ്‌വാഗണ്‍, വരുന്നൂ സ്പെഷ്യൽ എഡിഷൻ കാറുകൾ

ഈ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളും വെന്റോയില്‍ ലഭ്യമാവും. അഞ്ച് സ്പീഡായിരിക്കും മാനുവല്‍ ഗിയര്‍ബോക്‌സ്. അമിയേ, പോളോ, വെന്റോ കാറുകളുടെ ലോകകപ്പ് എഡിഷനുകളുടെ നിശ്ചിത എണ്ണം മാത്രമെ കമ്പനി വില്‍പ്പനയ്‌ക്കെത്തിക്കൂ.

Most Read: ഗ്രാന്‍ഡ് i10, i20 എലൈറ്റ്, എക്‌സന്റ്, വെര്‍ന എന്നിവയില്‍ ഡീസല്‍ എഞ്ചിന്‍ തുടരും: ഹ്യുണ്ടായി മേധാവി

ലോകകപ്പ് ആവേശത്തിൽ പങ്കുചേരാൻ ഫോക്സ്‌വാഗണ്‍, വരുന്നൂ സ്പെഷ്യൽ എഡിഷൻ കാറുകൾ

വിലയുള്‍പ്പടെയുള്ള മറ്റു വിവരങ്ങള്‍ കമ്പനി ഉടന്‍ പുറത്തുവിടും. കഴിഞ്ഞ ഏതാനും മാസങ്ങളായി വില്‍പ്പനയില്‍ സ്ഥിരത കൈവരിക്കാന്‍ പാടുപെടുകയാണ് ഫോക്‌സ്‌വാഗണ്‍. ലോകകപ്പ് എഡിഷന്‍ മോഡലുകള്‍ വിപണിയിലെത്തുന്നതോടെ ഇതിന് മാറ്റം വരുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
English summary
Volkswagen Ready To Launch 2019 Cricket World Cup Special Editions Of Ameo, Polo, Vento. Read In malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X