2021 SQ5 സ്‌പോർട്ബാക്കിനെ പരിചയപ്പെടുത്തി ഔഡി

ഈ വർഷം സെപ്റ്റംബറിൽ 2021 ഔഡി Q5 സ്‌പോർട്ബാക്ക് പുറത്തിറക്കിയതിനു പിന്നാലെ പുതിയ SQ5 എസ്‌യുവിയും വിപണിയിൽ എത്തുമെന്ന് ഏവരും പ്രതീക്ഷിച്ചിരുന്നു. എന്നാൽ രണ്ട് മാസം പിന്നിട്ടിട്ടും വാഹനത്തിന്റെ അരങ്ങേറ്റം സാധ്യമായില്ല.

2021 SQ5 സ്‌പോർട്ബാക്കിനെ പരിചയപ്പെടുത്തി ഔഡി

എന്നാൽ ജർമൻ ബ്രാൻഡ് ഒടുവിൽ SQ5-ന്റെ ഔദ്യോഗിക ചിത്രങ്ങൾ ഇപ്പോൾ പുറത്തിറക്കിയിരിക്കുകയാണ്. അതോടൊപ്പം വരാനിരിക്കുന്ന പെർഫോമൻസ് അധിഷ്ഠിത എസ്‌യുവിയെക്കുറിച്ചുള്ള കുറച്ച് വിശദാംശങ്ങളും ഔഡി പങ്കുവെച്ചിട്ടുണ്ട്.

2021 SQ5 സ്‌പോർട്ബാക്കിനെ പരിചയപ്പെടുത്തി ഔഡി

പെട്രോൾ എഞ്ചിനുകളിലേക്ക് പൂർണമായും മാറിയ ഔഡിസിൽ നിന്ന് വ്യത്യസ്തമായി പുതിയ SQ5 ഇപ്പോഴും ഡീസൽ എഞ്ചിനിൽ തന്നെ പ്രവർത്തിക്കുന്നു എന്നതാണ് വലിയ വാർത്ത. എന്നിരുന്നാലും ചിലർ പ്രതീക്ഷിച്ചതുപോലെ ഇതൊരു V8 യൂണിറ്റല്ല.

MOST READ: ബിഎസ് IV വാഹന വില്‍പ്പന; അന്തിമ ഉത്തരവ് പുറപ്പെടുവിച്ച് സുപ്രീംകോടതി

2021 SQ5 സ്‌പോർട്ബാക്കിനെ പരിചയപ്പെടുത്തി ഔഡി

പകരം എസ്‌യുവിയിൽ V6 എഞ്ചിനാണ് ആഢംബര കാർ നിർമാതാക്കളായ ഔഡി ഉപയോഗിച്ചിരിക്കുന്നത്. വാഹനത്തിലെ 3.0 ലിറ്റർ, V6 ഡീസൽ എഞ്ചിൻ പരമാവധി 332 bhp കരുത്തിൽ 700 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

2021 SQ5 സ്‌പോർട്ബാക്കിനെ പരിചയപ്പെടുത്തി ഔഡി

ഈ പെർഫോമൻസ് കണക്കുകൾ നോക്കുമ്പോൾ കൂടുതൽ ശ്രദ്ധേയമാകും. 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ SQ5 സ്പോർട്ബാക്കിന് വെറും 5.1 സെക്കൻഡ് മതിയാകും. അതേസമയം പരമാവധി വേഗത 250 കിലോമീറ്ററായി പരിമിതപ്പെടുത്തിയിരിക്കുന്നു.

MOST READ: ക്ലാസിക് വിന്റേജ് വാഹനങ്ങൾക്ക് പുതിയ രജിസട്രേഷൻ നിയമങ്ങളുമായി കേന്ദ്ര സർക്കാർ

2021 SQ5 സ്‌പോർട്ബാക്കിനെ പരിചയപ്പെടുത്തി ഔഡി

ഔഡി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും SQ5-ലെ എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സിലേക്ക് എഞ്ചിൻ ജോടിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുൻ മോഡലിനെ അപേക്ഷിച്ച് 2021 പതിപ്പിന്റെ രൂപകൽപ്പനയിൽ കാര്യമായ മാറ്റങ്ങളൊന്നും കാണാൻ സാധിക്കില്ല.

2021 SQ5 സ്‌പോർട്ബാക്കിനെ പരിചയപ്പെടുത്തി ഔഡി

255/45 സെക്ഷൻ ടയറുകളുള്ള 20 ഇഞ്ച് വീലുകൾ എസ്‌യുവിയിൽ സ്റ്റാൻഡേർഡാണ്. അതേസമയം 21 ഇഞ്ച് വീലുകൾ ഓപ്ഷണലായി തെരഞ്ഞെടുക്കാനും സാധിക്കും. എസ് സ്‌പോർട്ട് സസ്‌പെൻഷനോടുകൂടിയ ഔഡി SQ5 സ്‌പോർട്‌ബാക്ക് Q5 സ്‌പോർട്‌ബാക്കിനേക്കാൾ 30 മില്ലീമീറ്റർ ചെറുതാണ്.

MOST READ: പുതിയ 22 കിലോവാട്ട് ഓൺ‌ബോർഡ് ചാർജറും സ്റ്റിയറിംഗ് വീലും, 2021 ഇ-ട്രോൺ അവതരിപ്പിച്ച് ഔഡി

2021 SQ5 സ്‌പോർട്ബാക്കിനെ പരിചയപ്പെടുത്തി ഔഡി

മാത്രമല്ല Q5-ന് ഏതാണ്ട് സമാനമായി കാണപ്പെടുന്നു. താഴ്ന്ന നിലപാടുകളും ബ്ലാക്ക് ഔട്ട് ബിറ്റുകളും ഔഡി SQ5 എസ്‌യുവിക്ക് സ്പോർട്ടിയർ ലുക്ക് സമ്മാനിക്കുന്നുണ്ട്. Q5 ശ്രേണി ഇന്ത്യയിലേക്ക് അവതരിപ്പിക്കുമോ എന്ന് കാര്യം കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

2021 SQ5 സ്‌പോർട്ബാക്കിനെ പരിചയപ്പെടുത്തി ഔഡി

ആഭ്യന്തര വിപണിയിൽ കാലുകുത്തുകയാണെങ്കിൽ മെർസിഡീസ് GLC കൂപ്പെ, ബി‌എം‌ഡബ്ല്യു X4, ലാൻഡ് റോവർ ഇവോക്ക് കൺവേർട്ടിബിൾ എന്നിവയ്ക്ക് കടുത്ത മത്സരം നൽകാൻ SQ5 സ്പോർട്ബാക്കിന് കഴിയും.

Most Read Articles

Malayalam
കൂടുതല്‍... #ഔഡി #audi
English summary
2021 Audi SQ5 Sportback Unveiled. Read in Malayalam
Story first published: Saturday, November 28, 2020, 14:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X