ടെല്ലുറൈഡ് എസ്‌യുവിക്ക് പുതിയ നൈറ്റ്ഫാൾ എഡിഷൻ സമ്മാനിക്കാൻ ഒരുങ്ങി കിയ മോട്ടോർസ്

ആഗോള വിപണിയിലെ ഫ്ലാഗ്ഷിപ്പ് എസ്‌യുവിയായ ടെല്ലുറൈഡിന് പുതിയ നൈറ്റ്ഫാൾ എഡിഷൻ സമ്മാനിക്കാൻ ഒരുങ്ങുകയാണ് കിയ മോട്ടോർസ്. കൊറിയൻ ബ്രാൻഡിന്റെ ശ്രേണിയിൽ ഏറ്റവും ശ്രദ്ധ നേടിയ മോഡലിന്റെ ഡാർക്ക് തീം സ്പെഷ്യൽ എഡിഷൻ പതിപ്പായിരിക്കും ഇത്.

ടെല്ലുറൈഡ് എസ്‌യുവിക്ക് പുതിയ നൈറ്റ്ഫാൾ എഡിഷൻ സമ്മാനിക്കാൻ ഒരുങ്ങി കിയ മോട്ടോർസ്

2021 കിയ ടെല്ലുറൈഡ് നൈറ്റ്ഫാൾ എഡിഷന്റെ ചിത്രങ്ങളൊന്നും നിലവിൽ ലഭ്യമല്ലെങ്കിലും സ്റ്റാൻഡേർഡ് പതിപ്പിനെ അപേക്ഷിച്ച് നിരവധി കോസ്മെറ്റിക് നവീകരണങ്ങൾ ഫ്ലാഗ്ഷിപ്പ് എസ്‌യുവിയിൽ പ്രതീക്ഷിക്കാം.

ടെല്ലുറൈഡ് എസ്‌യുവിക്ക് പുതിയ നൈറ്റ്ഫാൾ എഡിഷൻ സമ്മാനിക്കാൻ ഒരുങ്ങി കിയ മോട്ടോർസ്

അതോടൊപ്പം എക്സ്ക്ലൂസീവ് 20 ഇഞ്ച് ബ്ലാക്ക് അലോയ് വീലുകൾ, പ്രത്യേക ബാഡ്ജുകൾ, ബ്ലാക്ക് ഔട്ട് ടൈഗർ നോസ് ഫ്രണ്ട് ഗ്രിൽ, കോൺട്രാസ്റ്റ് വിശദാംശങ്ങൾ, കറുത്ത ബെസെലുകളുള്ള സ്മോക്ക്ഡ് ഹെഡ്‌ലാമ്പുകൾ എന്നിവയെല്ലാമാകും വാഹനത്തിലെ മാറ്റങ്ങൾ.

MOST READ: RS7 സ്‌പോർ‌ട്ട്ബാക്കിന്റെ പുത്തൻ ടീസറുമായി ഔഡി, അരങ്ങേറ്റം ജൂലൈ 16-ന്

ടെല്ലുറൈഡ് എസ്‌യുവിക്ക് പുതിയ നൈറ്റ്ഫാൾ എഡിഷൻ സമ്മാനിക്കാൻ ഒരുങ്ങി കിയ മോട്ടോർസ്

സാറ്റിൻ ക്രോം അലങ്കാരത്തിന് പകരം ഡോർ പാനലുകളിൽ തിളങ്ങുന്ന കറുത്ത ട്രിം, സ്‌കിഡ് പ്ലേറ്റുകൾ, മേൽക്കൂര റെയിലുകൾ എന്നിവ പാക്കേജ് മെച്ചപ്പെടുത്തും. ഓൾ-വീൽ ഡ്രൈവ് കോൺഫിഗറേഷനോടുകൂടിയ 2021 കിയ ടെല്ലുറൈഡ് EX, SX പതിപ്പുകളിൽ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

ടെല്ലുറൈഡ് എസ്‌യുവിക്ക് പുതിയ നൈറ്റ്ഫാൾ എഡിഷൻ സമ്മാനിക്കാൻ ഒരുങ്ങി കിയ മോട്ടോർസ്

നൈറ്റ്ഫാൾ എഡിഷൻ മോഡിഫിക്കേഷനോടൊപ്പം EX വേരിയന്റിന് ഏകദേശം 43,550 ഡോളറും (32.73 ലക്ഷം രൂപ) SX വേരിയന്റിന് 46,555 ഡോളറും (34.99 ലക്ഷം രൂപ) വിലവരും. 495 ഡോളർ അധികമായി (ഏകദേശം 37,000 രൂപ) നൽകിയാൽ വാങ്ങുന്നവർക്ക് ബ്ലാക്ക് ഇന്റീരിയർ ഉള്ള വുൾഫ് ഗ്രേ എന്ന പുതിയ കളർ സ്കീമും വാഹനത്തിൽ തെരഞ്ഞെടുക്കാം.

MOST READ: ക്ലാസിക് ഭാവത്തിൽ മിനുങ്ങി യമഹ RX 100

ടെല്ലുറൈഡ് എസ്‌യുവിക്ക് പുതിയ നൈറ്റ്ഫാൾ എഡിഷൻ സമ്മാനിക്കാൻ ഒരുങ്ങി കിയ മോട്ടോർസ്

കോസ്മെറ്റിക് പരിഷ്ക്കരണങ്ങൾക്കു പുറമെ എസ്‌യുവിയിൽ മറ്റ് മാറ്റങ്ങളൊന്നും ഇടംപിടിക്കാൻ സാധ്യതയില്ല. കിയ ടെല്ലുറൈഡ് 3.8 ലിറ്റർ V6 എഞ്ചിൻ ഉപയോഗിക്കുന്നത് തുടരും. ഇത് പരമാവധി 291 bhp കരുത്തിൽ 355 Nm torque ഉത്‌പാദിപ്പിക്കാൻ പര്യാപ്തമാണ്.

ടെല്ലുറൈഡ് എസ്‌യുവിക്ക് പുതിയ നൈറ്റ്ഫാൾ എഡിഷൻ സമ്മാനിക്കാൻ ഒരുങ്ങി കിയ മോട്ടോർസ്

എട്ട്-സ്പീഡ് ഓട്ടോ ഗിയർ‌ബോക്‌സുമായാണ് ഈ എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. മാനുവൽ ഓപ്ഷനുകളൊന്നും ടെല്ലുറൊഡിന് ലഭിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. നിലവിൽ ഡീസൽ യൂണിറ്റും എസ്‌യുവിക്ക് നിർമ്മാതാക്കൾ നൽകുന്നില്ല.

MOST READ: അയ്ഗോ ജെബിഎൽ പതിപ്പ് യൂറോപ്പിൽ അവതരിപ്പിച്ച് ടൊയോട്ട

ടെല്ലുറൈഡ് എസ്‌യുവിക്ക് പുതിയ നൈറ്റ്ഫാൾ എഡിഷൻ സമ്മാനിക്കാൻ ഒരുങ്ങി കിയ മോട്ടോർസ്

കിയയുടെ ആദ്യത്തെ ഫുൾസൈസ് എസ്‌യുവിയാണ് ടെല്ലുറൈഡ് ഒരു ബോക്സി രൂപഘടനയിലാണ് വാഹനം ഒരുങ്ങിയിരിക്കുന്നത്. വലിപ്പമേറിയ ചില നിർദ്ദിഷ്ട ഘടകങ്ങൾ അതിന്റെ തനതായ സ്റ്റൈലിംഗിന് പ്രാധാന്യം നൽകുന്നു. കൂടാതെ എസ്‌യുവിക്ക് മനോഹരമായ വെഡ്ജ് ആകൃതിയിലുള്ള D-പില്ലറും ലഭിക്കുന്നു.

ടെല്ലുറൈഡ് എസ്‌യുവിക്ക് പുതിയ നൈറ്റ്ഫാൾ എഡിഷൻ സമ്മാനിക്കാൻ ഒരുങ്ങി കിയ മോട്ടോർസ്

ഇത് പിൻ കോണുകൾ താഴേക്ക് ഒരു റേഞ്ച് റോവറിന്റെ രൂപഭാവം നൽകുന്നു. 2020 വേൾഡ് കാർ ഓഫ് ദി ഇയർ അവാർഡ് കരസ്ഥമാക്കിയ വാഹനം കൂടിയാണ് കിയ ടെല്ലുറൈഡ്. എന്നാൽ എസ്‌യുവിയെ ഇന്ത്യയിൽ അവതരിപ്പിക്കുന്നതിനുള്ള പദ്ധതികളൊന്നും കമ്പനി നടത്തിയിട്ടില്ല.

Most Read Articles

Malayalam
English summary
2021 Kia Telluride Nightfall Edition Coming Soon. Read in Malayalam
Story first published: Tuesday, July 14, 2020, 11:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X