ഏറ്റവും വില കുറഞ്ഞ ഔഡി കാർ എത്തുന്നു; Q2 എസ്‌യുവി ഒക്ടോബർ 16-ന് ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കും

തങ്ങളുടെ ഏറ്റവും താങ്ങാനാവുന്ന മോഡലായ Q2 എസ്‌യുവിയെ ഒക്ടോബർ 16 ന് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ഔഡി. തുടർന്ന് അതേവേളയിൽ തന്നെ വെർച്വൽ ലോഞ്ച് ഇവന്റ് വഴി വാഹനത്തിനായുള്ള വിലകളും കമ്പനി പ്രഖ്യാപിക്കും.

ഏറ്റവും വില കുറഞ്ഞ ഔഡി കാർ എത്തുന്നു; Q2 എസ്‌യുവി ഒക്ടോബർ 16-ന് ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കും

രാജ്യത്ത് വിൽപ്പന വർധിപ്പിക്കാനാണ് പുതിയ വില കുറഞ്ഞ എസ്‌യുവി മോഡലിലൂടെ ജർമൻ ബ്രാൻഡ് ലക്ഷ്യമിടുന്നത്. ഈ നേട്ടം കൈവരിക്കാനായി Q2 ഏറെ സഹായകരമാകുമെന്നും ഔഡി വിശ്വസിക്കുന്നു. ഇന്ത്യൻ വിപണിയിൽ ബി‌എം‌ഡബ്ല്യു X1, മെർസിഡീസ് ബെൻസ് GLA, ഇന്ത്യയിലെ വോൾവോ XC40 എന്നീ കൊമ്പൻമാരുമായാണ് Q2 മാറ്റുരയ്ക്കുക.

ഏറ്റവും വില കുറഞ്ഞ ഔഡി കാർ എത്തുന്നു; Q2 എസ്‌യുവി ഒക്ടോബർ 16-ന് ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കും

സ്‌കോഡ കരോക്കിന്റെയും ഫോക്‌സ്‌വാഗൺ ടി-റോക്കിന്റെയും അതേ MQB പ്ലാറ്റ്‌ഫോമിലാണ് ഔഡി Q2 എസ്‌യുവി നിർമിച്ചിരിക്കുന്നതും. വാസ്തവത്തിൽ ഈ മോഡലുകളുടെ അതേ എഞ്ചിനും ആഢംബര ബ്രാൻഡ് വാഗ്‌ദാനം ചെയ്യുന്നു എന്നത് കൗതുകകരമാണ്.

MOST READ: പ്രീമിയം ഗ്ലോസ്റ്റർ എസ്‌യുവി പുറത്തിറക്കി എംജി; വില 28.98 ലക്ഷം രൂപ

ഏറ്റവും വില കുറഞ്ഞ ഔഡി കാർ എത്തുന്നു; Q2 എസ്‌യുവി ഒക്ടോബർ 16-ന് ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കും

ഔഡി Q2 എസ്‌യുവിയിലെ 2.0 ലിറ്റർ പെട്രോൾ എഞ്ചിൻ 190 bhp കരുത്തിൽ 320 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ഇതിന് ക്വാട്രോ ഓൾ-വീൽ ഡ്രൈവ് സ്റ്റാൻഡേർഡായി ലഭിക്കും.

ഏറ്റവും വില കുറഞ്ഞ ഔഡി കാർ എത്തുന്നു; Q2 എസ്‌യുവി ഒക്ടോബർ 16-ന് ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കും

പൂർണമായും നിർമിച്ച യൂണിറ്റായി ഇന്ത്യൻ നിരത്തുകളിൽ ഇടംപിടിക്കാനുമാണ് വാഹനം തയാറെടുക്കുന്നത്. സ്റ്റാൻഡേർഡ്, പ്രീമിയം, പ്രീമിയം പ്ലസ് 1, പ്രീമിയം പ്ലസ് 2, ടെക്നോളജി എന്നിങ്ങനെ അഞ്ച് വേരിയന്റുകളിലായി കോംപാക്‌ട് എസ്‌യുവി മോഡൽ തെരഞ്ഞെടുക്കാൻ സാധിക്കും. എന്നാൽ എല്ലാ പതിപ്പുകളിലും സമാനമായ എഞ്ചിൻ ഔട്ട്പുട്ടായിരിക്കും ലഭിക്കുക.

MOST READ: കാറുകൾ വാങ്ങാൻ ഏറ്റവും ബെസ്റ്റ് ഉത്സവ സീസൺ തന്നെ

ഏറ്റവും വില കുറഞ്ഞ ഔഡി കാർ എത്തുന്നു; Q2 എസ്‌യുവി ഒക്ടോബർ 16-ന് ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കും

Q2 മോഡലിന് 6.5 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. കൂടാതെ പരമാവധി വേഗത 228 കിലോമീറ്ററുമാണെന്ന് ഔഡി അവകാശപ്പെടുന്നു. അളവുകളിലേക്ക് നോക്കിയാൽ 4190 മില്ലീമീറ്റർ നീളവും 1749 മില്ലീമീറ്റർ വീതിയും 1508 മില്ലീമീറ്റർ ഉയരവുമുള്ള വാഹനം ജർമൻ കാർ നിർമാതാക്കളിൽ നിന്നുള്ള ഏറ്റവും ചെറിയ എസ്‌യുവിയാകും.

ഏറ്റവും വില കുറഞ്ഞ ഔഡി കാർ എത്തുന്നു; Q2 എസ്‌യുവി ഒക്ടോബർ 16-ന് ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കും

എൽഇഡി ഫ്രണ്ട് ലൈറ്റുകൾ, 17 ഇഞ്ച് മൾട്ടി സ്‌പോക്ക് ഡിസൈൻ അലോയ് വീലുകൾ, ഡൈനാമിക് ടേൺ സിഗ്നലുള്ള എൽഇഡി റിയർ കോമ്പിനേഷൻ ലാമ്പുകൾ, ഹീറ്റഡ് പവർ അഡ്ജസ്റ്റബിൾ എക്സ്റ്റീരിയർ മിററുകൾ, അലുമിനിയം സ്‌കഫ് പ്ലേറ്റുകൾ എന്നിവ വാഹനത്തിന്റെ പുറംമോടിയുടെ മോടികൂട്ടാൻ ഇടംപിടിച്ചിട്ടുണ്ട്.

MOST READ: സ്പോർട്ടിയർ i20 N ലൈൻ പതിപ്പിന്റെ ടീസർ പങ്കുവെച്ച് ഹ്യുണ്ടായി

ഏറ്റവും വില കുറഞ്ഞ ഔഡി കാർ എത്തുന്നു; Q2 എസ്‌യുവി ഒക്ടോബർ 16-ന് ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കും

കൂടാതെ സിംഗിൾ-ഫ്രെയിം ഗ്രിൽ, എൽഇഡി ഡി‌ആർ‌എല്ലുകളുള്ള എൽ‌ഇഡി ഹെഡ്‌ലാമ്പുകൾ, നീളമുള്ള റൂഫ് എഡ്‌ജ് സ്‌പോയ്‌ലർ, വിശാലമായ ടെയിൽ‌ഗേറ്റ്, കളർ‌ ഓഫ്‌സെറ്റ് ബ്ലേഡുകളുള്ള സി-പില്ലറിൽ‌ ലയിക്കുന്ന താഴ്ന്ന മേൽക്കൂര, സ്ക്വയർ- ഇഷ് ടെയിൽ‌ലാമ്പുകളും അണ്ടർ‌ബോഡി പരിരക്ഷണ രൂപത്തിലുള്ള ഡിഫ്യൂസറുമെല്ലാം പുറംമോടിയിലുണ്ട്.

ഏറ്റവും വില കുറഞ്ഞ ഔഡി കാർ എത്തുന്നു; Q2 എസ്‌യുവി ഒക്ടോബർ 16-ന് ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കും

അതേസമയം അകത്തളത്തിൽ 4 സ്പീക്കറുകളുള്ള ഔഡി മ്യൂസിക് ഇന്റർഫേസ്, ഇന്റീരിയർ ലൈറ്റ് പാക്കേജ്, ഡ്രൈവർ ഇൻഫോ ഡിസ്പ്ലേ, ഫാബ്രിക് സീറ്റ് അപ്ഹോൾസ്റ്ററി, ഡ്യുവൽ സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, മടക്കാവുന്ന റിയർ സീറ്റ്, ഔഡി പാർക്കിംഗ് സിസ്റ്റം, MMI റേഡിയോ പ്ലസ് എന്നിവ സ്റ്റാൻഡേർഡ് ഫിറ്റ്മെന്റുകളായി ലഭിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ഔഡി #audi
English summary
Audi Q2 Launch Date Announced. Read in Malayalam
Story first published: Thursday, October 8, 2020, 15:09 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X