അൽപിന B5, D5 S എന്നിവയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് പുറത്തിറക്കി ബിഎംഡബ്ല്യു
ബിഎംഡബ്ല്യു 5 സീരീസ് അധിഷ്ഠിത പെർഫോമെൻസ് മോഡലുകളായ അൽപിന പെട്രോൾ B5, ഡീസൽ D5 S എന്നിവയുടെ മിഡ്-ലൈഫ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് പുറത്തിറക്കി. പുതുക്കിയ മോഡലുകൾ വരും മാസങ്ങളിൽ അന്താരാഷ്ട്ര വിപണിയിൽ വിൽപ്പനയ്‌ക്കെത്തും.

വിപണിയിൽ നിന്ന് പിൻവാങ്ങുന്ന മോഡലിൽ നിന്ന് B5 -ന് ലഭിച്ച ഏറ്റവും വലിയ നവീകരണം ഒരു പവർ ബൂസ്റ്റാണ്. പഴയ മോഡൽ പുറപ്പെടുവിച്ചിരുന്ന 608 bhp കരുത്തുമായി താരതമ്യം ചെയ്യുമ്പോൾ പുതിയ M550i അടിസ്ഥാനമാക്കിയ 4.4 ലിറ്റർ ട്വിൻ-ടർബോ V8 ഇപ്പോൾ 622 bhp കരുത്താണ് പുറപ്പെടുവിക്കുന്നത് 800 Nm torque മാറ്റമില്ലാതെ തുടരുന്നു.

0-100 കിലോമീറ്റർ വേഗത 3.4 സെക്കൻഡിനുള്ളിൽ കൈവരിക്കാൻ വാഹനത്തിന് കഴിയും. സെഡാനിന് മണിക്കൂറിൽ 330 കിലോമീറ്ററും, എസ്റ്റേറ്റ് പതിപ്പിന് മണിക്കൂറിൽ 322 കിലോമീറ്ററുമാണ് ടോപ്പ് സ്പീഡ്.
MOST READ: കൊവിഡ്-19; മഹാരാഷ്ട്ര സർക്കാരിന് ആംബുലൻസുകൾ വാഗ്ദാനം ചെയ്ത് മഹീന്ദ്ര

റിട്യൂൺ ചെയ്ത ECU, വിശാലമായ ഇന്റർകൂളറുകളുള്ള മെച്ചപ്പെട്ട കൂളിംഗ് സിസ്റ്റം എന്നിവയിൽ നിന്നാണ് അധിക കരുത്ത് പകരുന്നത്.

അൽപിന D5 S മോഡലിൽ എത്തുന്ന 48V മൈൽഡ് ഹൈബ്രിഡ് സിസ്റ്റം പവർ അപ്‌ഗ്രേഡിൽ നിലവിലെ 326 bhp -ൽ നിന്ന് എഞ്ചിൻ കരുത്ത് 347 bhp -യായി ഉയരുന്നു.

torque ഉം 700 Nm -ൽ നിന്ന് 730 Nm വരെ ഉയർന്നു. 4.8 സെക്കൻഡുകൾ കൊണ്ട് 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുന്ന വാഹനത്തിന് മണിക്കൂറിൽ 275 കിലോമീറ്ററാണ് പരമാവധി വേഗത.

B5, D5 S എന്നിവയ്ക്ക് മുമ്പത്തെപ്പോലെ തന്നെ ചേസിസ് നവീകരണത്തിന്റെ അതേ ശ്രേണി ലഭിക്കുന്നു. ഇതിൽ ഇലക്ട്രോണിക് കൺട്രോൾഡ് ഡാംപറുകൾ, കടുപ്പമുള്ള സ്പ്രിങ്ങുകൾ, നവീകരിച്ച ബ്രേക്കുകൾ എന്നിവ ഉൾപ്പെടുന്നു.
MOST READ: സ്ക്രാപ്പിൽ നിന്നും ലൈറ്റ് മോട്ടോർസൈക്കിൾ; ഒമ്പതാം ക്ലാസുകാരന്റെ കരവിരുത് വൈറലാവുന്നു

മുൻവശത്ത് നാല് പിസ്റ്റൺ ഫിക്സഡ് കാലിപ്പറുകളും പിന്നിൽ സിംഗിൾ-പിസ്റ്റൺ ഫ്ലോട്ടിംഗ് കാലിപ്പറുകളുമാണ് നിർമ്മാതാക്കൾ നൽകുന്നത്.

സൗന്ദര്യാത്മക മാറ്റങ്ങൾ 2020 5 സീരീസിനെ പ്രതിഫലിപ്പിക്കുന്നു. മുൻവശത്തെ പുതിയ ഇന്റേക്കുകൾ 40 ശതമാനം കൂളിംഗ് വർദ്ധിപ്പിച്ചു.
MOST READ: ടിവിഎസിനെ പ്രീമിയമാക്കാൻ സ്മാർട്ട് കണക്റ്റ് സാങ്കേതികവിദ്യ, തെരഞ്ഞെടുക്കാം ഈ മോഡലുകൾ

മുന്നിലും പിന്നിലും പുനർരൂപകൽപ്പന ചെയ്ത ലൈറ്റുകൾ, പുതിയ പിൻ ബമ്പർ എന്നിവ നിർമ്മാതാക്കൾ നൽകുന്നു. ഇരു വേരിയന്റുകൾക്കും ക്വാഡ് ടെയിൽപൈപ്പുകൾക്കൊപ്പം ട്രേഡ്മാർക്ക് മൾട്ടി-സ്‌പോക്ക് ആൽപീന വീലുകൾ കമ്പനി നിലനിർത്തി.

ഇന്റീരിയർ അപ്‌ഗ്രേഡുകളിൽ ഹാൻഡ് സ്റ്റിച്ച്ഡ് ലെതർ വീലും ഡാഷ്‌ബോർഡിൽ അക്കമിട്ട ഫലകവും ഉൾപ്പെടുന്നു. അപ്‌ഗ്രേഡുചെയ്‌ത ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിൽ 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ഡിസ്‌പ്ലേയും ബെസ്‌പോക്ക് ആൽപീന ഗ്രാഫിക്സും ലഭിക്കുന്നു.

അൽപിന മോഡലുകൾ ഇന്ത്യയിൽ ലഭ്യമാകില്ലെങ്കിലും ബിഎംഡബ്ല്യു 2021 -ൽ സ്റ്റാൻഡേർഡ് 5 സീരീസ് ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.


Click it and Unblock the Notifications








