പുതിയ 2 സീരീസ് ഗ്രാൻ‌ കൂപ്പെ ഒക്ടോബറിൽ അവതരിപ്പിക്കാനൊരുങ്ങി ബി‌എം‌ഡബ്ല്യു

ബി‌എം‌ഡബ്ല്യു ഇന്ത്യ പുതിയ 2 സീരീസ് ഗ്രാൻ‌ കൂപ്പെ 2020 ഒക്ടോബർ 15 -ന് രാജ്യത്ത് അവതരിപ്പിക്കും. എൻ‌ട്രി ലെവൽ 2 സീരീസ് സെഡാനെ അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ ബി‌എം‌ഡബ്ല്യു 2 സീരീസ് ഗ്രാൻ‌ കൂപ്പെ.

പുതിയ 2 സീരീസ് ഗ്രാൻ‌ കൂപ്പെ ഒക്ടോബറിൽ അവതരിപ്പിക്കാനൊരുങ്ങി ബി‌എം‌ഡബ്ല്യു

കൂടാതെ ബ്രാൻഡിന്റെ ലൈനപ്പിലെ വലിയ ഗ്രാൻ‌ കൂപ്പെയിൽ‌ നിന്നും ഡിസൈൻ‌ സൂചനകൾ ഇത്‌ കടമെടുക്കുന്നു. ഇന്ത്യൻ വിപണിയിൽ ബി‌എം‌ഡബ്ല്യുവിന്റെ പുതിയ എൻ‌ട്രി ലെവൽ ഓഫറും ബി‌എം‌ഡബ്ല്യു M2 കോംപറ്റീഷന് ശേഷം 2 സീരീസ് കുടുംബത്തിൽ നിന്നുള്ള രണ്ടാമത്തെ മോഡലുമായിരിക്കും.

പുതിയ 2 സീരീസ് ഗ്രാൻ‌ കൂപ്പെ ഒക്ടോബറിൽ അവതരിപ്പിക്കാനൊരുങ്ങി ബി‌എം‌ഡബ്ല്യു

മോഡൽ അതിന്റെ അടിസ്ഥാനങ്ങൾ X1 -മായി പങ്കിടുന്നു, കൂടാതെ ഫ്രണ്ട്-വീൽ ഡ്രൈവ് ഓഫർ കൂടിയാണിത്.

MOST READ: വരാനിരിക്കുന്ന ഫോർഡ് എസ്‌യുവി ഡിസൈൻ ചെയ്യാൻ മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള പിനിൻഫറീന

പുതിയ 2 സീരീസ് ഗ്രാൻ‌ കൂപ്പെ ഒക്ടോബറിൽ അവതരിപ്പിക്കാനൊരുങ്ങി ബി‌എം‌ഡബ്ല്യു

പുതിയ ബി‌എം‌ഡബ്ല്യു 2 സീരീസ് ഗ്രാൻ‌ കൂപ്പെ അതിന്റെ സ്റ്റൈലിംഗിൽ വേറിട്ട കിഡ്നി ഗ്രില്ല്, ബമ്പറിൽ വലിയ എയർ ഇൻ‌ടേക്കുകൾ, എൽ‌ഇഡി ഡി‌ആർ‌എല്ലുകളുള്ള വൈഡ് ഹെഡ്‌ലാമ്പുകൾ എന്നിവ ഉൾക്കൊള്ളുന്നു.

പുതിയ 2 സീരീസ് ഗ്രാൻ‌ കൂപ്പെ ഒക്ടോബറിൽ അവതരിപ്പിക്കാനൊരുങ്ങി ബി‌എം‌ഡബ്ല്യു

മുൻ‌നിര 8 സീരീസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ലിപ് സ്‌പോയ്‌ലറും റാപ്പ്എറൗണ്ട് എൽഇഡി ടൈൽ‌ലൈറ്റുകളും ലഭിക്കുന്ന ബൂട്ടിലേക്ക് റൂഫ് ലൈൻ സമന്വയിപ്പിച്ചിരിക്കുന്നു.

MOST READ: ഒരു വിട്ടുവീഴ്ച്ചയുമില്ല; മോഡിഫിക്കേഷനുകൾക്കെതിരെ കർശന നടപടിയുമായി MVD

പുതിയ 2 സീരീസ് ഗ്രാൻ‌ കൂപ്പെ ഒക്ടോബറിൽ അവതരിപ്പിക്കാനൊരുങ്ങി ബി‌എം‌ഡബ്ല്യു

അളവുകളുടെ അടിസ്ഥാനത്തിൽ, 4526 mm നീളവും 1800 mm വീതിയും 1420 mm ഉയരവും അളക്കുന്ന ബിഎംഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെ വളരെ വലുതാണ്. 2670 mm വീൽബേസും, 430 ലിറ്റർ ബൂട്ട് സ്പേസും വാഹനത്തിന് ലഭിക്കുന്നു.

പുതിയ 2 സീരീസ് ഗ്രാൻ‌ കൂപ്പെ ഒക്ടോബറിൽ അവതരിപ്പിക്കാനൊരുങ്ങി ബി‌എം‌ഡബ്ല്യു

ബിഎംഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെയിലെ ക്യാബിൻ 3 സീരീസ് സെഡാനിലേതിന് സമാനമാണ്, കൂടാതെ 10.25 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റവുമായാണ് ഇത് വരുന്നത്.

MOST READ: അരങ്ങേറ്റത്തിന് സജ്ജമായി ടാറ്റ ആള്‍ട്രോസ് ടര്‍ബോ; വില വിവരങ്ങള്‍ പുറത്ത്

പുതിയ 2 സീരീസ് ഗ്രാൻ‌ കൂപ്പെ ഒക്ടോബറിൽ അവതരിപ്പിക്കാനൊരുങ്ങി ബി‌എം‌ഡബ്ല്യു

ആംബിയന്റ് ലൈറ്റിംഗ്, പനോരമിക് സൺറൂഫ്, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, പാർക്ക് അസിസ്റ്റ്, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റുകൾ, ബിഎംഡബ്ല്യു ഡിജിറ്റൽ കീ എന്നിവയും കാറിലുണ്ട്. ലെയിൻ ഡിപ്പാർച്ചർ വാർണിംഗ്, ലെയിൻ ചേഞ്ചിംഗ് വാർണിംഗ്, റിയർ കൊളീഷൻ വാർണിംഗ്, ക്രോസ് ട്രാഫിക് വാർണിംഗ്, ക്രൂയിസ് കൺട്രോൾ തുടങ്ങി നിരവധി സുരക്ഷാ ക്രമീകരണങ്ങളും ഈ കാറിലുണ്ട്.

പുതിയ 2 സീരീസ് ഗ്രാൻ‌ കൂപ്പെ ഒക്ടോബറിൽ അവതരിപ്പിക്കാനൊരുങ്ങി ബി‌എം‌ഡബ്ല്യു

ബി‌എം‌ഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെ പെട്രോൾ, ഡീസൽ എഞ്ചിനുകളിൽ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു. 2.0 ലിറ്റർ ടർബോ പെട്രോൾ യൂണിറ്റ് 189 bhp കരുത്തും 280 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

MOST READ: പുതിയ എസ്‌യുവി ഇ-കൺസെപ്റ്റ് അവതരിപ്പിച്ച് ഹോണ്ട

പുതിയ 2 സീരീസ് ഗ്രാൻ‌ കൂപ്പെ ഒക്ടോബറിൽ അവതരിപ്പിക്കാനൊരുങ്ങി ബി‌എം‌ഡബ്ല്യു

2.0 ലിറ്റർ ടർബോ ഡീസൽ എഞ്ചിൻ 187 bhp കരുത്തും 400 Nm torque ഉം വികസിപ്പിക്കുന്നു. ഇരു യൂണിറ്റുകളും 8 സ്പീഡ് സ്റ്റെപ്ട്രോണിക് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാകുന്നു.

പുതിയ 2 സീരീസ് ഗ്രാൻ‌ കൂപ്പെ ഒക്ടോബറിൽ അവതരിപ്പിക്കാനൊരുങ്ങി ബി‌എം‌ഡബ്ല്യു

2 സീരീസ് ഗ്രാൻ കൂപ്പെയുടെ വിലകൾ 34-38 ലക്ഷത്തിൽ നിന്ന് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2020 അവസാനത്തോടെ വിൽപ്പനയ്‌ക്കെത്താൻ സാധ്യതയുള്ള മെർസിഡീസ് ബെൻസ് A-ക്ലാസ് ലിമോസിൻ, ഭാവിയിൽ എത്തുന്ന ഔഡി A3 എന്നിവയുമായി ബിഎംഡബ്ല്യുവിന്റെ ഏറ്റവും താങ്ങാനാവുന്ന ഓഫർ മത്സരിക്കും.

Most Read Articles

Malayalam
കൂടുതല്‍... #ബിഎംഡബ്ല്യു #bmw
English summary
BMW To Launch All New Entry Level 2 Series Gran Coupe In October In India. Read in Malayalam.
Story first published: Wednesday, September 30, 2020, 10:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X