Just In
- 4 hrs ago
ഭാവിയിലെ എയർ ഓട്ടോ; ഏരിയൽ വെഹിക്കിൾ കൺസെപ്റ്റ് അവതരിപ്പിച്ച് എക്സ്പെംഗ്
- 5 hrs ago
കൊവിഡ്-19 രണ്ടാം തരംഗം; ഫെയ്സ്-ഷീല്‍ഡ് വില്‍പ്പന വര്‍ധിപ്പിച്ച് സ്റ്റീല്‍ബേര്‍ഡ്
- 5 hrs ago
കെടിഎം ഡ്യൂക്ക് 125 -നൊത്ത എതിരാളിയോ ബജാജ് പൾസർ NS 125?
- 6 hrs ago
2021 GLA അവതരണം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി മെര്‍സിഡീസ് ബെന്‍സ്
Don't Miss
- Movies
റംസാന്റെ നിഴലായി നിന്നു, റിതു രണ്ട് നിലപാടുകളുളള വ്യക്തിയെന്ന് സഹമല്‍സരാര്‍ത്ഥികള്‍
- Sports
IPL 2021: ബോസും വാര്ണറുമല്ല, ഓപ്പണിങില്‍ ഗബ്ബാറാണ് ഭയങ്കരന്‍! ഉജ്ജ്വല റെക്കോര്‍ഡ്
- News
മറ്റുള്ളവരെ തടസ്സപ്പെടുത്തുന്നത് തുടരാനാവില്ല, കാർഷിക നേതാക്കളോട് സ്വരം കടുപ്പിച്ച് സുപ്രീം കോടതി
- Finance
ഫെബ്രുവരിയിൽ ഇപിഎഫ്ഒയുടെ പുതിയ ഗുണഭോക്താക്കൾ ആയത് 12.37 ലക്ഷം പേർ
- Lifestyle
കരള്‍ കാക്കും ഭക്ഷണങ്ങള്‍; ശീലമാക്കൂ ഒരു മാസം
- Travel
മടിച്ചിരുന്ന ക്ഷേത്രപാലകനും കാളരാത്രിയമ്മയുടെ തണ്ണീരമൃത് നെയ്യപ്പവും...ഐതിഹ്യങ്ങളിലെ മഡിയന്‍ കൂലോം ക്ഷേത്രം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
വരാനിരിക്കുന്ന ഫോർഡ് എസ്‌യുവി ഡിസൈൻ ചെയ്യാൻ മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള പിനിൻഫറീന
2015 ൽ മഹീന്ദ്ര ഗ്രൂപ്പ് ഏറ്റെടുത്ത ഇറ്റാലിയൻ കാർ ഡിസൈനിംഗ് സ്ഥാപനമാണ് പിനിൻഫറീന എസ്.പി.എ. ഫിയറ്റ്സ് മുതൽ ഫെരാരിസ് വരെയുള്ള നിരവധി വിദേശ കാറുകൾ രൂപകൽപ്പന ചെയ്തതിൽ പ്രശസ്തരായ ഇറ്റാലിയൻ ഡിസൈൻ കമ്പനി ഇതുവരെ ഇന്ത്യക്കായി ഒരു ഡിസൈൻ ചെയ്തിട്ടില്ല.

എന്നാൽ കഥ മാറുകയാണ്. ഏറ്റവും പുതിയ മാധ്യമ റിപ്പോർട്ടുകൾ അനുസരിച്ച് മഹീന്ദ്രയുമായി ചേർന്ന് വികസിപ്പിച്ചെടുക്കുന്ന പുതിയ ഫോർഡ് എസ്‌യുവികളുടെ ഡിസൈൻ പൂർത്തിയാക്കുന്നത് പ്രശസ്ത ഇറ്റാലിയൻ കാർ ഡിസൈനിംഗ്, എഞ്ചിനീയറിംഗ് സ്ഥാപനമായ പിനിൻഫറീനയാണ്.

2017 ൽ മഹീന്ദ്ര ആൻഡ് മഹീന്ദ്രയും ഫോർഡ് മോട്ടോർ കമ്പനിയും ഉൽപ്പന്നങ്ങൾ, സാങ്കേതികവിദ്യ, വിതരണം എന്നീ മേഖലകളിൽ സഹകരിച്ച് പ്രവർത്തിക്കാനുള്ള കരാർ ഒപ്പിട്ടിരുന്നു.

പിന്നീട് ഇരുവരും സംയുക്ത സംരംഭത്തിന് രൂപം നൽകിയതും വാഹനന ലോകത്ത് ഏറെ ശ്രദ്ധേയമായിരുന്നു. ഫോർഡ് തങ്ങളുടെ ഇന്ത്യയിലെ മുഴുവൻ പ്രവർത്തനങ്ങളും മഹീന്ദ്രയ്ക്ക് കൈമാറിയതിനാൽ രാജ്യത്തിനായി ഫോർഡ് കാറുകൾ രൂപകൽപ്പന ചെയ്യേണ്ട ഉത്തരവാദിത്തം ഇന്ത്യൻ കമ്പനിക്കുണ്ട്.

ഇന്ത്യയ്‌ക്കായി വരാനിരിക്കുന്ന എസ്‌യുവികൾ പിനിൻഫറീനയല്ലാതെ മറ്റാരും രൂപകൽപ്പന ചെയേണ്ടതില്ലെന്ന് ഫോർഡ് തീരുമാനിക്കുകയായിരുന്നു.
MOST READ: വിപണിയിലെ മികച്ച ആഢംബര സെഡാന്‍; സ്‌കോഡ സൂപ്പര്‍ബ് സ്‌പോര്‍ട്‌ലൈന്‍ റോഡ് ടെസ്റ്റ് റിവ്യൂ

എന്നിരുന്നാലും ഡിസൈൻ ജോലികൾ പിനിൻഫറീനയ്ക്ക് കൈമാറുന്നത് ഇറ്റാലിയൻ കമ്പനിയുടെ മഹീന്ദ്രയുടെ ഉടമസ്ഥാവകാശവുമായി യാതൊരു ബന്ധവുമില്ലെന്ന വസ്തുത ഇവിടെയൊരു ചോദ്യചിഹ്നമായി നിഴലിക്കുന്നുണ്ട്.

എങ്കിലും ഇത് യാഥാർഥ്യമാവുകയാണെങ്കിൽ പിനിൻഫറീന രൂപകൽപ്പന ചെയ്ത് ഫോർഡ്-മഹീന്ദ്ര സംയുക്തമായി വികസിപ്പിച്ചെടുക്കുന്ന ആദ്യത്തെ മോഡൽ ഒരു സി-എസ്‌യുവിയാകും. ഇത് അതിന്റെ പ്ലാറ്റ്‌ഫോമും എഞ്ചിൻ ഓപ്ഷനുകളും വരാനിരിക്കുന്ന പുതുതലമുറ XUV500 മോഡലുമായി പങ്കിടും.
MOST READ: വിൽപ്പനയ്ക്ക് സജ്ജമായി എംജി ഗ്ലോസ്റ്റർ; ഡീലർഷിപ്പുകളിലേക്ക് എത്തിത്തുടങ്ങി

CX757 എന്ന ആന്തരികനാമമുള്ള മിഡ്-സൈസ് എസ്‌യുവി ടാറ്റ ഹാരിയർ, എംജി ഹെക്ടർ, മഹീന്ദ്ര XUV500 മോഡലുകളുമായി മാറ്റുരയ്ക്കും. 180 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 2.2 ലിറ്റർ ഡിസൽ എഞ്ചിനും 190 bhp പവർ നൽകുന്ന 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനും ഫോർഡ് സി-എസ്‌യുവിയിൽ വാഗ്‌ദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അടുത്തിടെ പുറത്തിറങ്ങിയ 2020 ഥാർ ഓഫ്-റോഡർ എസ്‌യുവിയിൽ ഉപയോഗിച്ച അതേ എംസ്റ്റാലിയൻ ശ്രേണിയിലുള്ള എഞ്ചിനുകളാണിവ. വരാനിരിക്കുന്ന രണ്ടാംതലമുറ XUV500 മോഡലിന്റെ കീഴിലും ഇതേ യൂണിറ്റു തന്നെയാകും ഇടംപിടിക്കുക.