പുതിയ എസ്‌യുവി ഇ-കൺസെപ്റ്റ് അവതരിപ്പിച്ച് ഹോണ്ട

വരാനിരിക്കുന്ന പുതുതലമുറ ഹോണ്ട HR-V യുടെ സ്റ്റൈലിഷ് പ്രിവ്യൂ ആയ എസ്‌യുവി ഇ-കൺസെപ്റ്റ് 2020 ബീജിംഗ് മോട്ടോർ ഷോയിൽ പ്രദർശിപ്പിച്ച് ജാപ്പനീസ് വാഹന നിർമാതാക്കൾ.

എസ്‌യുവി ഇ-കൺസെപ്റ്റ് അവതരിപ്പിച്ച് ഹോണ്ട

ആഗോള വിപണിയിൽ പുതിയ ഇലക്ട്രിക് എസ്‌യുവിയാണ് ഹോണ്ട ഒരുക്കുന്നത്. അത് ചൈനീസ് വിപണിയിലായിരിക്കും ആദ്യം അരങ്ങേറ്റം കുറിക്കുക. ഈ ഭാവി മോഡലിന്റെ കൺസെപ്റ്റ് മോഡലാണ് 2020 ബീജിംഗ് മോട്ടോർ ഷോയിൽ ഇ-കൺസെപ്റ്റ് എന്നപേരിൽ കമ്പനി പ്രദർശിപ്പിച്ചിരിക്കുന്നത്.

എസ്‌യുവി ഇ-കൺസെപ്റ്റ് അവതരിപ്പിച്ച് ഹോണ്ട

കൂടാതെ 2021 മെയ് മാസത്തോടെ ആഗോള അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്ന പുത്തൻ ഹോണ്ട HR-V എസ്‌യുവിയെയും ഈ കൺസെപ്റ്റ് പതിപ്പ് പ്രതിദാനം ചെയ്യുന്നുവെന്ന് ഉറവിടങ്ങൾ പറയുന്നു.

MOST READ: 25,000 യൂണിറ്റുകളുടെ വില്‍പ്പന പിന്നിട്ട് ടാറ്റ ആള്‍ട്രോസ്

എസ്‌യുവി ഇ-കൺസെപ്റ്റ് അവതരിപ്പിച്ച് ഹോണ്ട

പുതിയ എസ്‌യുവി ഇ-കൺസെപ്റ്റിന് പുതിയ രൂപം ലഭിക്കുന്നുണ്ടെങ്കിലും പരമ്പരാഗത ഹോണ്ട ഡിസൈൻ സൂചകങ്ങൾ തന്നെയാണ് ഇതിൽ ഉൾക്കൊള്ളുന്നത്. അകത്ത്, ഹോണ്ട ഇ ഇലക്ട്രിക് ഹാച്ച്ബാക്കിന് സമാനമായി സ്റ്റിയറിംഗ് വീലിനു പിന്നിൽ തിരശ്ചീനമായി സ്ഥാപിച്ചിരിക്കുന്ന വലിയ ഡിസ്പ്ലേ സ്ക്രീനുള്ള മിനിമലിസ്റ്റിക് ഇന്റീരിയറാണ് എസ്‌യുവിയിൽ ഒരുക്കിയിരിക്കുന്നത്.

എസ്‌യുവി ഇ-കൺസെപ്റ്റ് അവതരിപ്പിച്ച് ഹോണ്ട

കൂടാതെ ഒരു വലിയഓറിയന്റഡ് സ്‌ക്രീനും ഉയർന്ന സെറ്റ് സെന്റർ കൺസോളിൽ സ്ഥിതിചെയ്യുന്നു. ഡ്രൈവറെയും പാസഞ്ചർ കമ്പാർട്ട്മെന്റിനെയും വ്യക്തമായി വിഭജിച്ചിട്ടുണ്ട്. ഈ ആശയത്തെക്കുറിച്ച് ഹോണ്ട പല വിശദാംശങ്ങളും വെളിപ്പെടുത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

MOST READ: വിൽപ്പനയ്ക്ക് സജ്ജമായി എംജി ഗ്ലോസ്റ്റർ; ഡീലർഷിപ്പുകളിലേക്ക് എത്തിത്തുടങ്ങി

എസ്‌യുവി ഇ-കൺസെപ്റ്റ് അവതരിപ്പിച്ച് ഹോണ്ട

എന്നാൽ നിർമാണ പതിപ്പിൽ ഇലക്ട്രിക് എഞ്ചിനും പെട്രോൾ, ഹൈബ്രിഡ് ഓപ്ഷനുകളും ഉൾപ്പെടുത്തുമെന്നാണ് അഭ്യൂഹങ്ങൾ. കൂടുതൽ സങ്കീർണവും വ്യത്യസ്തവുമായ ഡ്രൈവിംഗ് സാഹചര്യങ്ങളിൽ സുരക്ഷിതമായി വാഹനമോടിക്കാൻ അനുവദിക്കുന്ന ഓമ്‌നിഡയറക്ഷണൽ അഡാസ് (അഡ്വാൻസ് ഡ്രൈവർ അസിസ്റ്റ് സിസ്റ്റങ്ങൾ) ഇതിൽ ഉണ്ടാകും.

എസ്‌യുവി ഇ-കൺസെപ്റ്റ് അവതരിപ്പിച്ച് ഹോണ്ട

AI ഇന്റർഫേസും സ്മാർട്ട്‌ഫോൺ ലിങ്കും ഉൾക്കൊള്ളുന്ന പുതിയതും നൂതനവുമായ ഹോണ്ട കണക്ട് സിസ്റ്റവും വാഹനത്തിൽ അവതരിപ്പിക്കും. നിലവിൽ ജാപ്പനീസ് ബ്രാൻഡ് പുതുതലമുറ HR-V ഇതിനകം തന്നെ പരീക്ഷണയോട്ടത്തിന് വിധേയമായികൊണ്ടിരിക്കുകയാണ്.

MOST READ: വിപണിയിലെ മികച്ച ആഢംബര സെഡാന്‍; സ്‌കോഡ സൂപ്പര്‍ബ് സ്‌പോര്‍ട്‌ലൈന്‍ റോഡ് ടെസ്റ്റ് റിവ്യൂ

എസ്‌യുവി ഇ-കൺസെപ്റ്റ് അവതരിപ്പിച്ച് ഹോണ്ട

പുതിയ മോഡൽ അതിന്റെ ക്യാരക്ടർ ലൈനുകൾ, കൂപ്പെ ശൈലിയിലുള്ള മേൽക്കൂര എന്നിവ ഇ-കൺസെപ്റ്റ് എസ്‌യുവി ആശയവുമായി പങ്കിടുന്നുവെന്ന് സ്പൈ ചിത്രങ്ങളിലൂടെ വ്യക്തമാകുന്നുണ്ട്. കൂടാതെ HR-V- യുടെ പിൻ സ്റ്റൈലിംഗും കൺസെപ്റ്റിലുള്ള മോഡലിന് സമാനമായ സ്ലിം ടെയിൽ ലാമ്പുകളും അവതരിപ്പിക്കുന്നു.

എസ്‌യുവി ഇ-കൺസെപ്റ്റ് അവതരിപ്പിച്ച് ഹോണ്ട

പുതിയ കൺസെപ്റ്റ് മോഡലോ പുതുതലമുറ HR-V എസ്‌യുവിയോ ഇന്ത്യൻ വിപണിയിൽ പരിചയപ്പെടുത്തുന്നതിനെ കുറിച്ച് ഹോണ്ട ഇതുവരെ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും നടത്തിയിട്ടില്ല. എന്നാൽ ഭാവിയിൽ ആഭ്യന്തര വിപണിക്കായി പുതിയൊരു ഫോർ മീറ്റർ എസ്‌യുവി മോഡലിനെ കമ്പനി അവതരിപ്പിച്ചേക്കും.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Honda SUV e: Concept Unveiled In 2020 Beijing Motor Show. Read in Malayalam
Story first published: Tuesday, September 29, 2020, 12:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X