അരങ്ങേറ്റത്തിന് സജ്ജമായി ടാറ്റ ആള്‍ട്രോസ് ടര്‍ബോ; വില വിവരങ്ങള്‍ പുറത്ത്

ടാറ്റ പ്രേമികള്‍ ബ്രാന്‍ഡില്‍ നിന്നും കാത്തിരിക്കുന്ന മോഡലാണ് ആള്‍ട്രോസ് ടര്‍ബോ. ഇതിനോടകം തന്നെ പരീക്ഷണ ചിത്രങ്ങള്‍ പുറത്തുവന്നു കഴിഞ്ഞു.

അരങ്ങേറ്റത്തിന് സജ്ജമായി ടാറ്റ ആള്‍ട്രോസ് ടര്‍ബോ; വില വിവരങ്ങള്‍ പുറത്ത്

എന്നാല്‍ ഇപ്പോള്‍ വില സംബന്ധിച്ചും എഞ്ചിനും സംബന്ധിച്ചും ഏതാനും വിവരങ്ങള്‍ കൂടി പുറത്തുവന്നു. ടീം ബിഎച്ച്പിയാണ് ഇത് സംബന്ധിച്ച് വിവരങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

അരങ്ങേറ്റത്തിന് സജ്ജമായി ടാറ്റ ആള്‍ട്രോസ് ടര്‍ബോ; വില വിവരങ്ങള്‍ പുറത്ത്

അവരുടെ റിപ്പോര്‍ട്ട് അനുസരിച്ച് 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാകും വാഹനത്തിന് കരുത്ത് നല്‍കുക. ഈ എഞ്ചിന്‍ 5,500 rpm -ല്‍ 110 bhp കരുത്തും 1,500-5,500 rpm -ല്‍ 140 Nm torque ഉം സൃഷ്ടിക്കും.

MOST READ: 2020 സാമ്പത്തിക വര്‍ഷത്തിലെ മികച്ച ഇലക്ട്രിക് സ്‌കൂട്ടര്‍ ബ്രാന്‍ഡുകള്‍ ഇവരൊക്കെ

അരങ്ങേറ്റത്തിന് സജ്ജമായി ടാറ്റ ആള്‍ട്രോസ് ടര്‍ബോ; വില വിവരങ്ങള്‍ പുറത്ത്

ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ഈ എഞ്ചിന്‍ ബന്ധിപ്പിക്കും. ആള്‍ട്രോസ് ടര്‍ബോയ്ക്ക് ഓപ്ഷനായി ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും (DCT) ലഭിക്കും. ഈ ഡിസിടി യൂണിറ്റ് പഞ്ച് പവര്‍ട്രെയിനില്‍ നിന്ന് ലഭ്യമാക്കും.

അരങ്ങേറ്റത്തിന് സജ്ജമായി ടാറ്റ ആള്‍ട്രോസ് ടര്‍ബോ; വില വിവരങ്ങള്‍ പുറത്ത്

കൂടാതെ ഫോക്‌സ്‌വാഗണ്‍-സ്‌കോഡ, ഹ്യുണ്ടായി കാറുകളില്‍ കാണപ്പെടുന്ന ഡ്രൈ-ക്ലച്ച് യൂണിറ്റുകള്‍ക്ക് പകരം വെറ്റ്-ക്ലച്ച് ഡിസിടിയായിരിക്കും ഇത്. ഇന്ത്യന്‍ ഡ്രൈവിംഗ് അവസ്ഥയെ കൂടുതല്‍ വിശ്വസനീയമാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

MOST READ: അർബൻ ക്രൂയിസറും ഉടൻ നിരത്തിലേക്ക്; രാജ്യത്തെ എല്ലാ ഡീലർഷിപ്പുകളിലേക്കും എസ്‌യുവി എത്തിത്തുടങ്ങി

അരങ്ങേറ്റത്തിന് സജ്ജമായി ടാറ്റ ആള്‍ട്രോസ് ടര്‍ബോ; വില വിവരങ്ങള്‍ പുറത്ത്

ആള്‍ട്രോസ് ടര്‍ബോയുടെ ലോഞ്ചില്‍ ഓട്ടോമാറ്റിക് പതിപ്പും അവതരിപ്പിക്കുമോ എന്നത് ഇനിയും നിര്‍മ്മാതാക്കള്‍ സ്ഥിരീകരിച്ചിട്ടില്ല. XT, XT (O), XZ and XZ (O) എന്നിങ്ങനെ നാല് വകഭേദങ്ങളിലാകും വാഹനം വിപണിയില്‍ എത്തുക.

അരങ്ങേറ്റത്തിന് സജ്ജമായി ടാറ്റ ആള്‍ട്രോസ് ടര്‍ബോ; വില വിവരങ്ങള്‍ പുറത്ത്

വില സംബന്ധിച്ച് ഏതാനും സൂചനയും ഈ റിപ്പോര്‍ട്ട് നല്‍കുന്നു. പ്രാരംഭ പതിപ്പായ XT മോഡലിന് 7.99 ലക്ഷം രൂപയും, XT (O) പതിപ്പിന് 8.19 ലക്ഷം രൂപയും, XZ പതിപ്പിന് 8.59 ലക്ഷം രൂപയും, XZ (O) പതിപ്പിന് 8.75 ലക്ഷം രൂപയും ആയിരിക്കും എക്‌സ്‌ഷോറൂം വില.

MOST READ: വിപണിയിലെ മികച്ച ആഢംബര സെഡാന്‍; സ്‌കോഡ സൂപ്പര്‍ബ് സ്‌പോര്‍ട്‌ലൈന്‍ റോഡ് ടെസ്റ്റ് റിവ്യൂ

അരങ്ങേറ്റത്തിന് സജ്ജമായി ടാറ്റ ആള്‍ട്രോസ് ടര്‍ബോ; വില വിവരങ്ങള്‍ പുറത്ത്

അതേസമയം കമ്പനിയുടെ ഭാഗത്തുനിന്നും ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ല. മാരുതി സുസുക്കി ബലേനോ, ഹ്യുണ്ടായി എലൈറ്റ് i20, ടൊയോട്ട ഗ്ലാന്‍സ, ഹോണ്ട ജാസ്, ഫോക്‌സ്‌വാഗണ്‍ പോളോ എന്നിവരാണ് ആള്‍ട്രോസിന്റെ വിപണിയിലെ എതിരാളികള്‍.

Most Read Articles

Malayalam
English summary
Tata Altroz Turbo Price Details Leaked. Read in Malayalam.
Story first published: Tuesday, September 29, 2020, 12:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X