കാറുകളിലും മാറുന്ന മുഖം; മുഖ്യധാരയിലേക്കെത്തിയ പ്രധാന 5 സാങ്കേതികവിദ്യകൾ

ആരും ഒർക്കാൻ ഇഷ്‌ടപ്പെടാത്ത ഒരു വർഷമായിരിക്കും 2020. അതിനുള്ള പ്രധാന കാരണം മനുഷ്യജീവിതത്തെ മാറ്റിമറിച്ച കൊവിഡ്-19 ന്റെ വരവുതന്നെയാണ്. ഏറെ പ്രതിസന്ധികളിലൂടെ കടന്നുപോയ മേഖലകളിൽ ഒന്നായിരുന്നു വാഹന രംഗവും.

കാറുകളിലും മാറുന്ന മുഖം; മുഖ്യധാരയിലേക്കെത്തിയ പ്രധാന 5 സാങ്കേതികവിദ്യകൾ

എന്നിരുന്നാലും ആ പ്രതികൂല സാഹചര്യങ്ങളിൽ പല പുതുമകളും നമുക്കിടയിലേക്ക് കടന്നുവന്നിട്ടുണ്ട് എന്നതും യാഥാർഥ്യമാണ്. പ്രത്യേകിച്ച് കാറുകളിലേക്ക് ചേക്കേറിയ പുത്തൻ സാങ്കേതികവിദ്യകൾ. ഇതിൽ ചില പ്രായോഗിക സവിശേഷതകൾ ഇന്ന് വാഹനങ്ങളിൽ ചുവടുറപ്പിച്ചും കഴിഞ്ഞു. അവ ഏതെല്ലാമെന്ന് ഒന്ന് പരിശോധിക്കാം.

കാറുകളിലും മാറുന്ന മുഖം; മുഖ്യധാരയിലേക്കെത്തിയ പ്രധാന 5 സാങ്കേതികവിദ്യകൾ

വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ

കുറച്ചു കാലമായി കാറുകളിലെ സജീവ സാന്നിധ്യമായ ഘടകമാണ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എങ്കിലും എല്ലാ കാറുകളിലും ഇത് പ്രവർത്തനക്ഷമമാക്കാൻ ഒരു വയർ ആവശ്യമായിരുന്നു. എന്നാൽ ഇതിൽ നിന്നുള്ള ഒരു മോചനമായിരുന്നു പോയവർഷം സാക്ഷ്യംവഹിച്ചത്.

MOST READ: ഫെയ്‌സ്‌ലിഫ്റ്റിനായി വഴിമാറി ടൊയോട്ട ഫോർച്യൂണർ TRD

കാറുകളിലും മാറുന്ന മുഖം; മുഖ്യധാരയിലേക്കെത്തിയ പ്രധാന 5 സാങ്കേതികവിദ്യകൾ

കൂടുതൽ കാർ ഇൻഫോടെയ്ൻമെന്റ് സിസ്റ്റങ്ങൾക്ക് സപ്പോർട്ടുചെയ്യുന്ന സ്മാർട്ട്‌ഫോണുകൾ നിങ്ങൾക്ക് ലഭിക്കും. ഇതിലൂടെ തേർഡ് പാർട്ടി സൊലൂഷനുകൾ ഉപയോഗിച്ച് വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ പ്രാപ്‌തമാക്കാനും സാധിക്കും.

കാറുകളിലും മാറുന്ന മുഖം; മുഖ്യധാരയിലേക്കെത്തിയ പ്രധാന 5 സാങ്കേതികവിദ്യകൾ

എന്നാൽ നിസാൻ‌ മാഗ്നൈറ്റ് പോലുള്ള പുതിയ കാറുകളുടെ ഉയർന്ന വേരിയന്റുകളിൽ ഈ സവിശേഷത സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്നുമുണ്ട്. അതിനാൽ തന്നെ സമീപ ഭാവിയിൽ ഈ സംവിധാനം കൂടുതൽ കാറുകളിലേക്ക് എത്തും.

MOST READ: ഹെക്ടറിനോട് മത്സരം കടുപ്പിക്കാന്‍ ടാറ്റ ഹാരിയര്‍; പെട്രോള്‍ പതിപ്പിന് വിലകുറഞ്ഞേക്കാം

കാറുകളിലും മാറുന്ന മുഖം; മുഖ്യധാരയിലേക്കെത്തിയ പ്രധാന 5 സാങ്കേതികവിദ്യകൾ

എയർ പ്യൂരിഫയറുകളും വൈറസ് പ്രൊട്ടക്ഷനും

ഉത്തരേന്ത്യയിലെ അമിതമായ മലിനീകരണം മൂലം ഇത് വളരെക്കാലമായി പ്രചാരത്തിലുള്ള ഫീച്ചറാണെങ്കിലും ഇപ്പോൾ തെക്കേന്ത്യയിലും അതായത് കൊറോണയ്ക്ക് ശേഷം ഈ സംവിധാനം വ്യാപകമായി തുടങ്ങിയിട്ടുണ്ട്. 10 ലക്ഷം രൂപ വില വരുന്ന മിക്ക കാറുകളും റോബസ്റ്റ് എയർ പ്യൂരിഫയർ സംവിധാനങ്ങളുമായാണ് ഇപ്പോൾ വരുന്നത്.

കാറുകളിലും മാറുന്ന മുഖം; മുഖ്യധാരയിലേക്കെത്തിയ പ്രധാന 5 സാങ്കേതികവിദ്യകൾ

ഒപ്പം കിയ സോനെറ്റ് പോലുള്ള കാറുകളിൽ വൈറസ് പരിരക്ഷയും പുതിയ ഹ്യുണ്ടായി i20 പോലുള്ള മോഡലുകളിൽ ഓക്സിജൻ ബൂസ്റ്റ് ഫീച്ചറുകളും ഇടംപിടിച്ചു തുടങ്ങിയിട്ടുണ്ട്.

MOST READ: എർട്ടിഗയുടെ എതിരാളി; ഹ്യുണ്ടായിയുടെ കോംപാക്‌ട് എംപിവി സ്റ്റാരിയ എന്നറിയപ്പെടും

കാറുകളിലും മാറുന്ന മുഖം; മുഖ്യധാരയിലേക്കെത്തിയ പ്രധാന 5 സാങ്കേതികവിദ്യകൾ

സ്മാർട്ട് കാർ ടെക്

2020-ൽ വാഹന മേഖല സാക്ഷ്യം വഹിച്ച മറ്റൊരു പ്രധാന വിപ്ലവമായിരുന്നു സ്മാർട്ട് കാർ ടെക്കുകൾ. മുമ്പ് പ്രീമിയം ആഢംബര കാറുകൾക്ക് മാത്രമായിരുന്ന ജിയോ ഫെൻസിംഗ്, ടെലിമാറ്റിക്സ്, റിമോട്ട് ആക്സസ് തുടങ്ങിയ സവിശേഷതകൾ ഇപ്പോൾ മിക്ക കാറുകളിലും ലഭ്യമാണ്.

കാറുകളിലും മാറുന്ന മുഖം; മുഖ്യധാരയിലേക്കെത്തിയ പ്രധാന 5 സാങ്കേതികവിദ്യകൾ

പത്ത് ലക്ഷം രൂപയിൽ താഴെ വിലയുള്ള പല മോഡലുകളും സ്മാർട്ട് കാർ ടെക് സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യുന്നുണ്ട്. അതായത് പുതിയ ഹ്യുണ്ടായി i20 പോലുള്ള ഹാച്ച്ബാക്കുകളിൽ പോലും ഇത് ഇപ്പോൾ ലഭ്യമാണ്.

കാറുകളിലും മാറുന്ന മുഖം; മുഖ്യധാരയിലേക്കെത്തിയ പ്രധാന 5 സാങ്കേതികവിദ്യകൾ

വലിയ ടച്ച്‌സ്‌ക്രീനുകൾ

ഒരു കാറിനുള്ളിലേക്ക് പ്രവേശിക്കുമ്പോൾ ഇപ്പോൾ ആളുകൾ ആദ്യം നോക്കുക അതിന്റെ ഇൻഫോടെയിൻമെന്റ് സിസ്റ്റത്തിലേക്കാണ് എന്നു വേണമെങ്കിൽ പറയാം. ഈ വർഷത്തെ മികച്ച ട്രെൻഡുകളിലൊന്നാണ് ഉയർന്ന നിലവാരമുള്ളതും വലിയ ടച്ച്‌സ്‌ക്രീനുകളും കാർ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിന്റെ പ്രധാന കേന്ദ്രമായി മാറിയത്.

കാറുകളിലും മാറുന്ന മുഖം; മുഖ്യധാരയിലേക്കെത്തിയ പ്രധാന 5 സാങ്കേതികവിദ്യകൾ

സോനെറ്റ്, i20 പോലുള്ള വാഹനങ്ങളിൽ 7 ഇഞ്ച് മുതൽ 10.25 ഇഞ്ച് വരെ വലിപ്പമുള്ള വലിയ ടച്ച്‌സ്‌ക്രീനുകൾ കമ്പനികൾ വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടുതൽ ടച്ച് പോയിന്റുകളും അവ ഉപയോഗിക്കാൻ എളുപ്പമാക്കുന്നു. ഈ പ്രവണതയ്‌ക്കൊപ്പം ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുകളുമുണ്ട് എന്നത് ശ്രദ്ധേയമാണ്.

കാറുകളിലും മാറുന്ന മുഖം; മുഖ്യധാരയിലേക്കെത്തിയ പ്രധാന 5 സാങ്കേതികവിദ്യകൾ

അഡാസ് ടെക്

പ്രീമിയം എസ്‌യുവികളെയും 360 ഡിഗ്രി സ്പേഷ്യൽ അവബോധത്തെയും കുറിച്ച് സംസാരിക്കുമ്പോൾ എം‌ജി ഗ്ലോസ്റ്ററിലെ ഡ്രൈവർ സഹായ സംവിധാനങ്ങളുടെയും ലെവൽ 1 ഓട്ടോണമസ് സാങ്കേതികവിദ്യയുടെയും കാര്യം മറച്ചുവെക്കാൻ സാധിക്കില്ല.

കാറുകളിലും മാറുന്ന മുഖം; മുഖ്യധാരയിലേക്കെത്തിയ പ്രധാന 5 സാങ്കേതികവിദ്യകൾ

ഓട്ടോമേറ്റഡ് കൊളീഷൻ അസിസ്റ്റൻസ് സംവിധാനം, ഡ്രൈവർ ഫാറ്റിഗ് സിസ്റ്റം, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കുകൾ, നിരയ്‌ക്ക് മുകളിലുള്ള കാറുകളിൽ കാണപ്പെടുന്ന ഒരു ലെയ്ൻ അസിസ്റ്റന്റ് സവിശേഷത എന്നിവയുള്ള ആദ്യത്തെ കാറാണ് ഗ്ലോസ്റ്റർ.

കാറുകളിലും മാറുന്ന മുഖം; മുഖ്യധാരയിലേക്കെത്തിയ പ്രധാന 5 സാങ്കേതികവിദ്യകൾ

ഇതിന്റെ സവിശേഷതകൾ ഏറ്റവും പരിഷ്കൃതമല്ലെങ്കിലും ഈ സംവിധാനങ്ങൾക്കായുള്ള സാമ്പത്തിക തടസം ഇത് കുറയ്ക്കുന്നു എന്നത് വാഹന വ്യവസായത്തിന് മൊത്തത്തിൽ മികച്ചതാണ്.

Most Read Articles

Malayalam
English summary
Here Is A Look At 5 Technology Trends Which Became Mainstream In 2020. Read in Malayalam
Story first published: Saturday, December 12, 2020, 11:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X