തെരഞ്ഞെടുത്ത മോഡലുകളില്‍ ഓഫറുകളും ആനുകൂല്യങ്ങളുമായി ഹോണ്ട

തെരഞ്ഞെടുത്ത മോഡലുകളില്‍ ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് നിര്‍മ്മാതാക്കളായ ഹോണ്ട. ഏറ്റവും പുതിയ ഓഫറുകളില്‍ ക്യാഷ് ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച് ആനുകൂല്യങ്ങള്‍, മറ്റ് പ്രത്യേക പാക്കേജുകള്‍ എന്നിവ ഉള്‍പ്പെടുന്നു.

തെരഞ്ഞെടുത്ത മോഡലുകളില്‍ ഓഫറുകളും ആനുകൂല്യങ്ങളുമായി ഹോണ്ട

അമേസ്, WR-V, സിവിക് എന്നിവ ഉള്‍പ്പെടുന്ന മോഡലുകള്‍ക്കാണ് ഓഫറുകള്‍ ലഭ്യമാകുന്നത്. മോഡലിനെയും വകഭേദത്തെയും ആശ്രയിച്ച് പരമാവധി 2.5 ലക്ഷം രൂപ വരെ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.

തെരഞ്ഞെടുത്ത മോഡലുകളില്‍ ഓഫറുകളും ആനുകൂല്യങ്ങളുമായി ഹോണ്ട

അംഗീകൃത ഡീലര്‍ഷിപ്പുകള്‍ക്ക് പുറമെ, ഓണ്‍ലൈനിലൂടെയും വാങ്ങുന്നവര്‍ക്കും ഓഫറുകള്‍ ലഭ്യമാണ്. 2020 സെപ്റ്റംബര്‍ 30 വരെയാണ് ഈ ഓഫറുകള്‍ ലഭ്യമാകുക.

MOST READ: റോയൽ എൻഫീൽഡ് മെറ്റിയർ 350; അറിയാം എഞ്ചിൻ വിശേഷങ്ങൾ

തെരഞ്ഞെടുത്ത മോഡലുകളില്‍ ഓഫറുകളും ആനുകൂല്യങ്ങളുമായി ഹോണ്ട

ബ്രാന്‍ഡിന്റെ കോംപാക്ട് സെഡാന്‍ മോഡലായ അമേസിന്റെ എല്ലാ വകഭേദങ്ങളിലും 27,000 രൂപ വരെ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. പുതിയ അമേസിനായി പഴയ കാര്‍ എക്‌സ്‌ചേഞ്ച് ചെയ്യാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് നാലും, അഞ്ചും വര്‍ഷത്തേക്ക് 12,000 രൂപ വിലമതിക്കുന്ന വിപുലീകൃത വാറന്റി പാക്കേജ് വാഗ്ദാനം ചെയ്യുന്നു.

തെരഞ്ഞെടുത്ത മോഡലുകളില്‍ ഓഫറുകളും ആനുകൂല്യങ്ങളുമായി ഹോണ്ട

അധികമായി, അവര്‍ക്ക് 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ് ലഭിക്കും. മറ്റൊരു തരത്തില്‍, എക്‌സ്‌ചേഞ്ചിനായി നോക്കാത്ത ഉപയോക്താക്കള്‍ക്ക് നാലാമത്തെയും അഞ്ചാമത്തെയും വര്‍ഷത്തേക്ക് ഒരേ വിപുലീകൃത വാറണ്ടിയും പുതിയ, അമേസ് വാങ്ങുന്നതിലൂടെ 3,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടും വാഗ്ദാനം ചെയ്യുന്നു.

MOST READ: രാജ്യത്ത് സ്‌ക്രാപ് നയം ഉടന്‍ നടപ്പാക്കുമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവ്ദേക്കര്‍

തെരഞ്ഞെടുത്ത മോഡലുകളില്‍ ഓഫറുകളും ആനുകൂല്യങ്ങളുമായി ഹോണ്ട

ഓഫറുകളും ആനുകൂല്യങ്ങളും ലഭിക്കുന്ന ബ്രാന്‍ഡിന്റെ കോംപാക്ട് എസ്‌യുവിയാണ് WR-V. അടുത്തിടെ ബിഎസ് VI നിലവാരത്തിലേക്ക് മോഡലിനെ നവീകരിക്കുകയും ചെയ്തിരുന്നു. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ വാഹനം ലഭ്യമാണ്.

തെരഞ്ഞെടുത്ത മോഡലുകളില്‍ ഓഫറുകളും ആനുകൂല്യങ്ങളുമായി ഹോണ്ട

മാനുവല്‍ ഗിയര്‍ബോക്‌സ് സ്റ്റാന്‍ഡേര്‍ഡായി വാഗ്ദാനം ചെയ്യുന്നു. WR-V -യുടെ എല്ലാ പതിപ്പുകളിലും 20,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്യുന്നു. മൊത്തം നാല് വകഭേദങ്ങളിലാണ് ഹോണ്ട WR-V വിപണിയില്‍ എത്തുന്നത്.

MOST READ: പോളോ, വെന്റോ മോഡലുകള്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് ഫോക്‌സ്‌വാഗണ്‍

തെരഞ്ഞെടുത്ത മോഡലുകളില്‍ ഓഫറുകളും ആനുകൂല്യങ്ങളുമായി ഹോണ്ട

8.49 ലക്ഷം രൂപ മുതല്‍ 10.99 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. ഓഫറുകളും ആനുകൂല്യങ്ങളും ലഭിക്കുന്ന മറ്റൊരു മോഡലാണ് സിവിക്. സിവിക്കിന്റെ നവീകരിച്ച ഡീസല്‍ പതിപ്പിനെ അടുത്തിടെയാണ് നിര്‍മ്മാതാക്കള്‍ അവതരിപ്പിക്കുന്നത്.

തെരഞ്ഞെടുത്ത മോഡലുകളില്‍ ഓഫറുകളും ആനുകൂല്യങ്ങളുമായി ഹോണ്ട

ഡീസല്‍ വകഭേദങ്ങളില്‍ 2.5 ലക്ഷം രൂപ വരെ കിഴിവ് ഹോണ്ട വാഗ്ദാനം ചെയ്യുന്നു. പെട്രോള്‍ മോഡലിന് ഒരു ലക്ഷം രൂപ വരെ കിഴിവോടെ വാഗ്ദാനം ചെയ്യുന്നു. അതേസമയം മറ്റ് മോഡലുകളായ ജാസ്, സിറ്റി മോഡലുകള്‍ക്ക് ഈ മാസം ആനുകൂല്യങ്ങളോ ഓഫറുകളോ ഒന്നും തന്നെ പ്രഖ്യാപിച്ചിട്ടില്ല.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Honda Offers Discounts, Exchange Bonuses & Other Benefits In September 2020. Read in Malayalam.
Story first published: Saturday, September 5, 2020, 15:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X