ഇന്ത്യൻ നിരത്തിൽ പരീക്ഷണയോട്ടത്തിനിറങ്ങി ഏഴ് സീറ്റർ ക്രെറ്റ എസ്‌യുവി

ജനപ്രിയ ക്രെറ്റ എസ്‌യുവിയുടെ ഏഴ് സീറ്റർ പതിപ്പിന്റെ പണിപ്പുരയിലാണ് ഹ്യുണ്ടായി. അടുത്തിടെയായി വിദേശനിരത്തുകളിൽ പരീക്ഷിക്കുന്ന മോഡലിനെ ഇപ്പോൾ ഇന്ത്യയിലും പരീക്ഷണയോട്ടത്തിന് വിധേയമാക്കിയിരിക്കുകയാണ് ബ്രാൻഡ്.

ഇന്ത്യൻ നിരത്തിൽ പരീക്ഷണയോട്ടത്തിനിറങ്ങി ഏഴ് സീറ്റർ ക്രെറ്റ എസ്‌യുവി

ക്രെറ്റയുടെ ഏഴ് സീറ്റർ മോഡൽ അടുത്ത വർഷം അവസാനത്തോടെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്നാണ് പറയപ്പെടുന്നത്. അൽകാസർ എന്നറിയപ്പെടുന്ന ഈ ഏഴ് സീറ്റർ എസ്‌യുവി ശരിക്കും ക്രെറ്റയുടെ ലോംഗ്‌വീൽ ബേസ് പതിപ്പാണ്.

ഇന്ത്യൻ നിരത്തിൽ പരീക്ഷണയോട്ടത്തിനിറങ്ങി ഏഴ് സീറ്റർ ക്രെറ്റ എസ്‌യുവി

ടീം ബിഎച്ച്പി പുറത്തുവിട്ട സ്പൈ ചിത്രങ്ങൾ പ്രകാരം ക്രെറ്റയിൽ നിന്ന് വ്യത്യസ്‌തമായിരിക്കാൻ വാഹനത്തിന് പുനർനിർമിച്ച ഫ്രണ്ട് ഗ്രിൽ, വലിയ റിയർ ക്വാർട്ടർ പാനൽ, പുതുതായി രൂപകൽപ്പന ചെയ്ത റിയർ എൻഡ്, അപ്ഡേറ്റ് ചെയ്ത ബമ്പറുകൾ, ബൂട്ട് ലിഡ്, എൽഇഡി ടെയിൽ ലൈറ്റുകൾ എന്നിവ ഉൾപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

MOST READ: 261 bhp കരുത്തും 50 കിലോമീറ്റർ ഇവി റേഞ്ചുമായി 2021 ഹ്യുണ്ടായി ട്യൂസോൺ PHEV

ഇന്ത്യൻ നിരത്തിൽ പരീക്ഷണയോട്ടത്തിനിറങ്ങി ഏഴ് സീറ്റർ ക്രെറ്റ എസ്‌യുവി

ഇത് കൂടാതെ, മറ്റ് മിക്ക ഘടകങ്ങളും സ്റ്റാൻഡേർഡ് അഞ്ച് സീറ്റർ മോഡലിന് സമാനമായി തുടരുമെന്നാണ് സൂചന. അതുപോലെ ഇന്റീരിയറുകളിലും കുറച്ച് മാറ്റങ്ങൾ കാണാൻ സാധിച്ചേക്കും. അതിൽ പ്രധാന മാറ്റം അധിക മൂന്നാം-വരി ഇരിപ്പിടത്തിന്റെ രൂപത്തിലായിരിക്കും ഉണ്ടാവുക.

ഇന്ത്യൻ നിരത്തിൽ പരീക്ഷണയോട്ടത്തിനിറങ്ങി ഏഴ് സീറ്റർ ക്രെറ്റ എസ്‌യുവി

സവിശേഷതകളുടെ കാര്യത്തിൽ ഏഴ് സീറ്റർ ക്രെറ്റ അതിന്റെ സ്റ്റാൻഡേർഡ് എസ്‌യുവി മോഡലിന് സമാനമായ ഉപകരണങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനോടൊപ്പം കുറച്ച് പുതിയ കൂട്ടിച്ചേർക്കലുകളും വാഗ്ദാനം ചെയ്തേക്കാം.

MOST READ: മടങ്ങിയെത്താൻ മാരുതി; എർട്ടിഗ, വിറ്റാര ബ്രെസ മോഡലുകൾക്ക് ഡീസൽ എഞ്ചിൻ ഒരുങ്ങുന്നു

ഇന്ത്യൻ നിരത്തിൽ പരീക്ഷണയോട്ടത്തിനിറങ്ങി ഏഴ് സീറ്റർ ക്രെറ്റ എസ്‌യുവി

അതേസമയം മെക്കാനിക്കൽ വശങ്ങളും അഞ്ച് സീറ്റർ പതിപ്പിന് സമാനമായിരിക്കും. അതേ 1.4 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ, ഡീസൽ 1.5 ലിറ്റർ പെട്രോൾ എന്നീ മൂന്ന് എഞ്ചിൻ ഓപ്ഷനുകൾ ഹ്യുണ്ടായി മുന്നോട്ട് കൊണ്ടുപോകും. അതേ പവർ, ടോർഖ് കണക്കുകളും വാഹനത്തിനുണ്ടായിരിക്കും.

ഇന്ത്യൻ നിരത്തിൽ പരീക്ഷണയോട്ടത്തിനിറങ്ങി ഏഴ് സീറ്റർ ക്രെറ്റ എസ്‌യുവി

1.5 ലിറ്റർ പെട്രോൾ, ഡീസൽ യൂണിറ്റുകൾ യഥാക്രമം 115 bhp കരുത്തിൽ 142 Nm torque ഉം, 250 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. മറുവശത്ത് 1.4 ലിറ്റർ ടി-ജിഡിഐ പെട്രോൾ പരമാവധി 140 bhp പവറും 242 Nm torque ഉം വികസിപ്പിക്കാൻ പ്രാപ്‌തമായിരിക്കും.

MOST READ: 2020-ല്‍ വിപണിയില്‍ എത്തിയ മികച്ച ഇന്ധനക്ഷമതയുള്ള 5 എസ്‌യുവികള്‍

ഇന്ത്യൻ നിരത്തിൽ പരീക്ഷണയോട്ടത്തിനിറങ്ങി ഏഴ് സീറ്റർ ക്രെറ്റ എസ്‌യുവി

ആറ് സ്പീഡ് മാനുവൽ, ഐവിടി, ഏഴ് സ്പീഡ് ഡിസിടി തുടങ്ങി വ്യത്യസ്ത ഗിയർബോക്സ് ഓപ്ഷനുകളുമായി മൂന്ന് എഞ്ചിനുകളും ജോടിയാക്കിയിരിക്കുന്നു. എന്തായാലും ക്രെറ്റയെ അടിസ്ഥാനമാക്കി എത്തുന്ന കാറിന് പുതിയ പേരാകും ഹ്യുണ്ടായി സമ്മാനിക്കുക.

ഇന്ത്യൻ നിരത്തിൽ പരീക്ഷണയോട്ടത്തിനിറങ്ങി ഏഴ് സീറ്റർ ക്രെറ്റ എസ്‌യുവി

അടുത്ത വർഷം അവസാനത്തോടെ വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന പുതിയ ഏഴ് സീറ്റർ പതിപ്പ് എം‌ജി ഹെക്ടർ പ്ലസ്, ടാറ്റ ഗ്രാവിറ്റാസ്, 7 സീറ്റർ ജീപ്പ് കോമ്പസ്, പുതിയ തലമുറ മഹീന്ദ്ര XUV500 എന്നിവയുമായാകും മാറ്റുരയ്ക്കുക.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Creta 7-Seater SUV Spied Testing In India. Read in Malayalam
Story first published: Monday, December 14, 2020, 16:56 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X