F-ടൈപ്പ് ഹെറിറ്റേജ് 60 എഡിഷൻ പുറത്തിറക്കി ജാഗ്വർ
1961 -ൽ അരങ്ങേറ്റം കുറിച്ചതുമുതൽ ജാഗ്വർ E-ടൈപ്പ് സ്പോർട്സ് കാർ ഓട്ടോമോട്ടീവ് വ്യവസായത്തിലെ ഐതിഹാസിക മോഡലാണ്. ഉയർന്ന പ്രകടനവും മനോഹരമായ രൂപകൽപ്പനയും കോംപറ്റിറ്റീവ് വിലയും സംയോജിപ്പിച്ച് ജാഗ്വാറിനെ ഇതിഹാസമാക്കി മാറ്റുന്നു.

2021 -ലേക്ക് നീങ്ങുന്ന 60 വർഷത്തെ E-ടൈപ്പ് വിജയത്തെ ആഘോഷിക്കുന്നതിനായി ജാഗ്വർ പരിമിതമായ F-ടൈപ്പ് ഹെറിറ്റേജ് 60 എഡിഷൻ പുറത്തിറക്കിയിരിക്കുകയാണ്. F-ടൈപ്പ് R അടിസ്ഥാനമാക്കി, ഈ പ്രത്യേക പതിപ്പ് F-ടൈപ്പ് തീർച്ചയായും നൊസ്റ്റാൾജിയ ഉയർത്തും.

എക്സ്റ്റീരിയറുകളിൽ നിന്ന് ആരംഭിച്ചാൽ, F-ടൈപ്പ് ഹെറിറ്റേജ് 60 എഡിഷൻ യഥാർത്ഥ E-ടൈപ്പിൽ അവതരിപ്പിച്ചിരുന്ന ഗംഭീരമായ ഷെർവുഡ് ഗ്രീൻ പെയിന്റുമായി വരുന്നു.
MOST READ: ആള്‍ട്യുറാസ് G4 വിപണിയോട് വിടപറഞ്ഞേക്കും; കാരണം സാങ്‌യോങുമായുള്ള മഹീന്ദ്രയുടെ വിഭജനം

‘ഡയമണ്ട് ടേൺഡ്' 20 ഇഞ്ച് അലോയി വീലുകളാണ് ബാഹ്യ നവീകരണങ്ങളിൽ വേറിട്ട് നിൽക്കുന്നത്. കൂപ്പെ അല്ലെങ്കിൽ കൺവേർട്ടിബിൾ ബോഡി ശൈലിയിൽ വാഹനം വാഗ്ദാനം ചെയ്യുന്നു.

ഇന്റീരിയറിലേക്ക് പോകുമ്പോൾ, കാരവേ, എബോണി വിൻഡ്‌സർ ലെതർ എന്നിവയിൽ പൊതിഞ്ഞ ഇരട്ട-ടോൺ ക്യാബിനും ഇ-ടൈപ്പിന്റെ ഔട്ടർ റിയർവ്യൂ മിറർ കേസിംഗിനെ അനുസ്മരിപ്പിക്കുന്ന ഒരു അലുമിനിയം കൺസോൾ ഫിനിഷും കാണാൻ സാധിക്കും.

കൂടാതെ, ഹെഡ്‌റെസ്റ്റുകളിൽ E-ടൈപ്പ് 60-ാം വാർഷിക ലോഗോകളും ലഭിക്കും. F-ടൈപ്പ് ഹെറിറ്റേജ് 60 എഡിഷൻ F-ടൈപ്പ് R -ൽ നിന്ന് സൂപ്പർചാർജ്ഡ് 5.0 ലിറ്റർ V8 എഞ്ചിൻ കടമെടുക്കുന്നു.

ഇത് 575 bhp കരുത്തും 700 Nm torque ഉം പുറന്തള്ളുന്നു, എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് വഴി നാല് വീലുകൾക്കും പവർ വിതരണം ചെയ്യുന്നു.
MOST READ: പ്രീമിയം ഹാച്ച്ബാക്ക് നിരയിലെ മിന്നും താരം; ആൾട്രോസ് ഡീസലിന്റെ റിവ്യൂ വിശേഷങ്ങൾ

3.5 സെക്കൻഡിൽ 0-96 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുന്ന വാഹനത്തിന്റെ ടോപ്പ് സ്പീഡ് മണിക്കൂറിൽ 300 കിലോമീറ്ററായി ഇലക്ട്രോണിക്കലി പരിമിതപ്പെടുത്തിയിരിക്കുന്നു.

F-ടൈപ്പ് ഹെറിറ്റേജ് 60 എഡിഷന്റെ 60 യൂണിറ്റുകൾ മാത്രമേ നിർമ്മാതാക്കൾ പുറത്തിറക്കുകയുള്ളൂ. ഓരോ മോഡലും കൈകൊണ്ടാവും നിർമ്മിക്കുക. GBP 122,500 (1.21 കോടി രൂപ) വിലയുള്ള മോഡലുകൾക്ക് ഇപ്പോൾ പ്രീ-ഓർഡറിന് ലഭ്യമാണ്.
MOST READ: ശ്രേണിയില്‍ കരുത്ത് തെളിയിക്കാനൊരുങ്ങി പുതുതലമുറ സ്‌കോഡ ഒക്ടാവിയ

ജാഗ്വാറിന്റെ പത്രക്കുറിപ്പിൽ ഈ മോഡൽ ലോകമെമ്പാടും വാഗ്ദാനം ചെയ്യപ്പെടുമെന്ന് വ്യക്തമാക്കുന്നു, അതിനർത്ഥം ഇന്ത്യയിൽ നിന്നും ആളുകൾക്ക് ഇത് സ്വന്തമാക്കാം. ഈ പരിമിത പതിപ്പിന്, F-ടൈപ്പ് R -നേക്കാൾ വില പ്രതീക്ഷിക്കാം.


Click it and Unblock the Notifications








