ജീപ്പ് കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ് 2021 ജനുവരി 23-ന് ഇന്ത്യയിൽ എത്തിയേക്കും; ബുക്കിംഗ് ആരംഭിച്ചു

ജീപ്പ് കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ് 2021 ജനുവരി 23-ന് ഇന്ത്യൻ വിപണിയിലെത്തുമെന്ന് റിപ്പോർട്ടുകൾ. പുതിയ മോഡലിനായുള്ള ബുക്കിംഗ് ഡീലർമാർ സ്വീകരിക്കാൻ ആരംഭിച്ചതായും സൂചനയുണ്ട്.

ജീപ്പ് കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ് 2021 ജനുവരി 23-ന് ഇന്ത്യയിൽ എത്തിയേക്കും; ബുക്കിംഗ് ആരംഭിച്ചു

മിനുങ്ങിയെത്തുന്ന 2020 മോഡൽ കോമ്പസിനെ ഗ്വാങ്‌ഷോ ഇന്റർനാഷണൽ മോട്ടോർ ഷോയിൽ ജീപ്പ് പ്രദർശിപ്പിച്ചിരുന്നു. രൂപഘടനയെല്ലാം നിലവിലെ മോഡലിന് സമാനമാണെ്. എങ്കിലും സ്ലിമ്മർ ഗ്രിൽ, പുതിയ ഫ്രണ്ട് ബമ്പർ, എൽഇഡി ഹെഡ്‌ലാമ്പുകൾ എന്നിവപോലുള്ള സൂക്ഷ്മമായ മാറ്റങ്ങളോടെയാണ് എസ്‌യുവി ഇത്തവണ എത്തുന്നത്.

ജീപ്പ് കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ് 2021 ജനുവരി 23-ന് ഇന്ത്യയിൽ എത്തിയേക്കും; ബുക്കിംഗ് ആരംഭിച്ചു

ഒറ്റ നോട്ടത്തിൽ പഴയ മോഡലുപോലെ തോന്നിയേക്കാമെങ്കിലും കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ നീളവും ഉയരവും യഥാക്രമം 29 മില്ലീമീറ്ററും 17 മില്ലീമീറ്ററും വർധിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. എന്നിരുന്നാലും വീൽബേസ് 2636 മില്ലീമീറ്ററായി അതേപടി തുടരുന്നു.

MOST READ: ഇഗ്നിസ് ഫെയ്‌സ്‌ലിഫ്റ്റ് പ്രിയങ്കരമാവുന്നു; വിൽപ്പനയിൽ വൻ വളർച്ച

ജീപ്പ് കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ് 2021 ജനുവരി 23-ന് ഇന്ത്യയിൽ എത്തിയേക്കും; ബുക്കിംഗ് ആരംഭിച്ചു

ക്രോമിൽ‌ പൂർ‌ത്തിയാക്കിയ സെവൻ ബോക്സ് ഫ്രണ്ട് ഗ്രില്ലാണ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിലെ പ്രധാന ആകർഷണം. എൽ‌ഇഡി ഡി‌ആർ‌എല്ലുകളെ സമന്വയിപ്പിച്ച ഹെഡ്‌ലാമ്പുകൾ മെലിഞ്ഞതും വിശാലവുമാണ്.

ജീപ്പ് കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ് 2021 ജനുവരി 23-ന് ഇന്ത്യയിൽ എത്തിയേക്കും; ബുക്കിംഗ് ആരംഭിച്ചു

വാഹനത്തിന്റെ അകത്തളത്തിൽ ആമസോൺ അലക്സാ പിന്തുണ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി എന്നിവ ലഭിക്കുന്ന ഫ്ലോട്ടിംഗ് 10.1 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് ഹെഡ്-യൂണിറ്റ് ഉപയോഗിച്ച് പുനർരൂപകൽപ്പന ചെയ്ത ഡാഷ്‌ബോർഡ് ലഭിക്കുന്നുണ്ട്.

MOST READ: സെൽറ്റോസിനായി സർവീസ് ക്യാമ്പയിൻ പ്രഖ്യാപിച്ച് കിയ; കൂടെ ടർബോ ഡിസിടി സോഫ്റ്റ്‌വെയർ അപ്ഡേറ്റും

ജീപ്പ് കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ് 2021 ജനുവരി 23-ന് ഇന്ത്യയിൽ എത്തിയേക്കും; ബുക്കിംഗ് ആരംഭിച്ചു

അതോടൊപ്പം പുതിയ 3 സ്‌പോക്ക് സ്റ്റിയറിംഗ് വീലും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും എസ്‌യുവിക്ക് ജീപ്പ് സമ്മാനിച്ചിട്ടുണ്ട്. പുതിയ സെറ്റ് ഫ്രണ്ട് സീറ്റുകളും വയർലെസ് സ്മാർട്ട്‌ഫോൺ ചാർജിംഗിനുള്ള പിന്തുണയും ക്യാബിന്റെ മറ്റ് പ്രധാന സവിശേഷതകളിൽ ഉൾപ്പെടുന്നു.

ജീപ്പ് കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ് 2021 ജനുവരി 23-ന് ഇന്ത്യയിൽ എത്തിയേക്കും; ബുക്കിംഗ് ആരംഭിച്ചു

ജീപ്പ് കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റിന് മെക്കാനിക്കൽ നവീകരണങ്ങളൊന്നും ലഭിക്കുന്നില്ലെന്നാണ് സൂചന. അതായത് കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ് മുമ്പത്തെ അതേ സെറ്റ് എഞ്ചിനുകൾ നിലനിർത്തുമെന്ന് ചുരുക്കം.

MOST READ: ZS പെട്രോൾ ഇന്ത്യയിൽ ഉടൻ അവതരിപ്പിക്കാനൊരുങ്ങി എംജി മോട്ടോർ

ജീപ്പ് കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ് 2021 ജനുവരി 23-ന് ഇന്ത്യയിൽ എത്തിയേക്കും; ബുക്കിംഗ് ആരംഭിച്ചു

അതിൽ 170 bhp കരുത്തിൽ 350 Nm torque ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ, 4 സിലിണ്ടർ ഡീസൽ, 161 bhp പവറും 250 Nm torque ഉം വികസിപ്പിക്കുന്ന 1.4 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ജീപ്പ് കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ് 2021 ജനുവരി 23-ന് ഇന്ത്യയിൽ എത്തിയേക്കും; ബുക്കിംഗ് ആരംഭിച്ചു

രണ്ട് എഞ്ചിനുകളും സ്റ്റാൻഡേർഡായി ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്. അതോടൊപ്പം ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് യൂണിറ്റ് പെട്രോൾ യൂണിറ്റിൽ ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാം. മറുവശത്ത് ഡീസലിന് 9 സ്പീഡ് ഓട്ടോമാറ്റിക് ലഭിക്കും.

ജീപ്പ് കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ് 2021 ജനുവരി 23-ന് ഇന്ത്യയിൽ എത്തിയേക്കും; ബുക്കിംഗ് ആരംഭിച്ചു

ടർബോ പെട്രോൾ എഞ്ചിനുകളുടെ ഇന്ത്യയിലെ വർധിച്ചുവരുന്ന ആവശ്യം നിറവേറ്റാനായി 1.3 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും പുതിയ കോമ്പസിൽ ജീപ്പ് വാഗ്ദാനം ചെയ്യുമെന്നാണ് കമ്പനി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

ജീപ്പ് കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ് 2021 ജനുവരി 23-ന് ഇന്ത്യയിൽ എത്തിയേക്കും; ബുക്കിംഗ് ആരംഭിച്ചു

അതേസമയം നിലവിലെ മോഡലിന്റെ സ്റ്റോക്കുകൾ വിറ്റഴിക്കാനായി ഇയർ എൻഡ് ഓഫറുകൾ ജീപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ആനുകൂല്യത്തിന് കീഴിൽ കോമ്പസിന് മൂന്ന് ലക്ഷം രൂപയോളം കിഴിവാണ് ഉപഭോക്താക്കൾക്കായി ലഭിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ജീപ്പ് #jeep
English summary
Jeep Compass Facelift To Launch in 2021 January 23 Bookings Open. Read in Malayalam
Story first published: Thursday, December 17, 2020, 15:35 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X