എസ്‌യുവി ശ്രേണിയിൽ ചുവടുപിഴച്ച് ജീപ്പ് കോമ്പസ്; വിൽപ്പനയിൽ ഗണ്യമായ ഇടിവ്

ഇന്ത്യയിൽ നിന്നും ഫിയറ്റ് പിൻമാറിയപ്പോൾ ജീപ്പ് ബ്രാൻഡുമായി കളംപിടിച്ചവരാണ് അമേരിക്കൻ വാഹന നിർമാതാക്കളായ ഫിയറ്റ് ക്രൈസ്‌ലർ ഓട്ടോമൊബൈൽസ്. അന്ന് കോമ്പസ് എസ്‌യുവിയുമായി തരംഗം സൃഷ്‌ടിച്ച കമ്പനിക്ക് ഇപ്പോൾ വിപണിയിൽ പഴയ മൈലേജ് ഇല്ല.

എസ്‌യുവി ശ്രേണിയിൽ ചുവടുപിഴച്ച് ജീപ്പ് കോമ്പസ്; വിൽപ്പനയിൽ ഗണ്യമായ ഇടിവ്

2016-ൽ ജീപ്പിന് അടിത്തറ പാകിക്കൊണ്ട് ഇന്ത്യയിൽ എത്തിയപ്പോൾ കോമ്പസിന്റെ വിൽപ്പനയാണ് ബ്രാൻഡിന് ആശ്വാസകരമായത്. എന്നാൽ ശ്രേണിയിൽ ഉണ്ടായിരുന്ന ആദ്യ മോഡലുകളായ റാങ്‌ലറും ഗ്രാൻഡ് ചെറോക്കിയുടെയും വിലയേറിയ സ്വഭാവവും പ്രീമിയം മാർക്കറ്റ് പൊസിഷനിംഗും കാര്യമായ ചലനങ്ങളൊന്നും ജീപ്പിന് നേടിക്കൊടുത്തില്ല.

എസ്‌യുവി ശ്രേണിയിൽ ചുവടുപിഴച്ച് ജീപ്പ് കോമ്പസ്; വിൽപ്പനയിൽ ഗണ്യമായ ഇടിവ്

എന്നാൽ 2017 ജൂലൈയിൽ കൂടുതൽ താങ്ങാനാവുന്ന ചെയ്യാവുന്ന മെയ്ഡ് ഇൻ ഇന്ത്യ ജീപ്പ് കോമ്പസ് ഇന്ത്യൻ നിരത്തുകളിലേക്ക് എത്തിയപ്പോൾ സ്ഥിതിയാകെ മാറി. ഇത് കൂടുതൽ ഉപഭോക്താക്കളെ എസ്‌യുവിയുടെ ഉടമസ്ഥതയിലേക്ക് എത്തിച്ചു.

MOST READ: പഴക്കം പേപ്പറിൽ മാത്രം, കണ്ടാൽ പുതുപുത്തൻ; പരിചയപ്പെടാം ഒരു 2000 മോഡൽ കോണ്ടസയെ

എസ്‌യുവി ശ്രേണിയിൽ ചുവടുപിഴച്ച് ജീപ്പ് കോമ്പസ്; വിൽപ്പനയിൽ ഗണ്യമായ ഇടിവ്

തുർന്ന് ഓരോ മാസവും ശരാശരി 2,500 യൂണിറ്റുകൾ വിറ്റഴിക്കുന്ന മോഡലായി അമേരിക്കക്കാരൻ വളർന്നു. അവിടുന്ന് എഫ്‌സി‌എ രാജ്യത്തുടനീളം ബ്രാൻഡിന്റെ വ്യാപ്തിയും വർധിപ്പിച്ചു.പ്രാദേശികവത്ക്കരണം ആരംഭിച്ച് ഒരു വർഷത്തിനുള്ളിൽ 25,000 യൂണിറ്റ് വിൽപ്പനയെന്ന നാഴികക്കല്ലിലും കോമ്പസ് എത്തി.

എസ്‌യുവി ശ്രേണിയിൽ ചുവടുപിഴച്ച് ജീപ്പ് കോമ്പസ്; വിൽപ്പനയിൽ ഗണ്യമായ ഇടിവ്

നിലവിൽ കോമ്പസ് RHD പതിപ്പിന്റെ ഉത്‌പാദന കേന്ദ്രമായി രഞ്ജംഗോൺ പ്ലാന്റ് പ്രവർത്തിക്കുന്നു. ഇത് അന്താരാഷ്ട്ര വിപണികളിലേക്ക് കയറ്റുമതി ചെയ്യുന്നുമുണ്ട്. എന്നിരുന്നാലും ഇന്ത്യയിൽ ഒരൊറ്റ ഉൽപ്പന്നത്തെ ആശ്രയിക്കുന്നത് ബ്രാൻഡിനെ മോശമായി ബാധിച്ചു.

MOST READ: മമ്മൂട്ടിയ്ക്ക് 369 കാറുകളോ? സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച വൈറലാകുന്നു, വാസ്തവം ഇതാണ്

എസ്‌യുവി ശ്രേണിയിൽ ചുവടുപിഴച്ച് ജീപ്പ് കോമ്പസ്; വിൽപ്പനയിൽ ഗണ്യമായ ഇടിവ്

പുതിയ വേരിയന്റുകളും പ്രത്യേക പതിപ്പുകളും പതിവായി അവതരിപ്പിക്കാൻ അമേരിക്കൻ എസ്‌യുവി നിർമാതാവിന്റെ മികച്ച ശ്രമങ്ങൾ ഉണ്ടായിരുന്നിട്ടും കോമ്പസിന്റെ വിൽപ്പനയിൽ കാര്യമായ മെച്ചമെന്നും ഉണ്ടായില്ല എന്നതാണ് യാഥാർഥ്യം.

എസ്‌യുവി ശ്രേണിയിൽ ചുവടുപിഴച്ച് ജീപ്പ് കോമ്പസ്; വിൽപ്പനയിൽ ഗണ്യമായ ഇടിവ്

പ്രതീക്ഷിച്ചതുപോലെ സമീപ വർഷങ്ങളിൽ പ്രതിമാസം വെറും 1,000 യൂണിറ്റുകൾക്കു താഴെയായിരുന്നു ജീപ്പ് കോമ്പസിന്റെ വിൽപ്പന. ഉദാഹരണത്തിന്, 2020 ഓഗസ്റ്റിൽ എസ്‌യുവിയുടെ വിൽപ്പന 468 യൂണിറ്റായി ഇടിഞ്ഞു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 605 യൂണിറ്റായിരുന്നു. അതേസമയം 2020 ജൂലൈയിൽ കോമ്പസ് നേടിയത് 400 യൂണിറ്റ് വിൽപ്പന മാത്രമാണ്.

MOST READ: ഫോക്സ്‍വാഗൺ ടിഗുവാൻ ഓൾസ്‌പേസ് സ്വന്തമാക്കി അഭയ് ഡിയോൾ

എസ്‌യുവി ശ്രേണിയിൽ ചുവടുപിഴച്ച് ജീപ്പ് കോമ്പസ്; വിൽപ്പനയിൽ ഗണ്യമായ ഇടിവ്

കൂടുതൽ ചെലവേറിയതും ഉയർന്ന വിഭാഗത്തിൽ സ്ഥാനം പിടിക്കുന്നതുമായ ഫോർഡ് എൻ‌ഡവർ 637 യൂണിറ്റുകൾ വരെ സ്വന്തമാക്കുമ്പോൾ കോമ്പസ് പോലൊരു മോഡലിന്റെ വിൽപ്പന കണക്കുകൾ വളരെ നിരാശപ്പെടുത്തുന്ന ഒന്നാണ്. കഴിഞ്ഞ മൂന്ന് വർഷമായി പുതിയ ഉൽ‌പ്പന്നങ്ങളുടെ അഭാവം തീർച്ചയായും ഇന്ത്യയിലെ ജീപ്പിനെ ബാധിക്കുന്നുവെന്ന് വ്യക്തമാണ്.

എസ്‌യുവി ശ്രേണിയിൽ ചുവടുപിഴച്ച് ജീപ്പ് കോമ്പസ്; വിൽപ്പനയിൽ ഗണ്യമായ ഇടിവ്

വിപണിയിൽ അരങ്ങേറ്റം കുറിച്ച് ഒരു വർഷത്തിനുള്ളിൽ കിയ തങ്ങളുടെ മൂന്നാമത്തെ ഉൽപ്പന്നം അവതരിപ്പിക്കാൻ ഒരുങ്ങുന്നതും ഇന്ത്യയിൽ നേടിയെടുത്ത വിജയവും ജീപ്പ് ഉദാഹരണമാക്കേണ്ടതുണ്ട്.

MOST READ: ടൊയോട്ട ഹിലക്‌സ് പിക്കപ്പിന്റെ അരങ്ങേറ്റം യാഥാർഥ്യമായേക്കും

എസ്‌യുവി ശ്രേണിയിൽ ചുവടുപിഴച്ച് ജീപ്പ് കോമ്പസ്; വിൽപ്പനയിൽ ഗണ്യമായ ഇടിവ്

2021 ന്റെ തുടക്കത്തിൽ കോമ്പസിനായി ജീപ്പ് ഗണ്യമായ പരിഷ്ക്കരണങ്ങൾ ഒരുക്കുന്നുണ്ടെന്നാണ് സൂചന. കൂടാതെ മൂന്ന് എസ്‌യുവി മോഡലുകളും കമ്പനി ഇന്ത്യൻ വിപണിക്കായി ഒരുക്കുന്നുണ്ടെന്നാണ് അഭ്യൂഹങ്ങൾ.

എസ്‌യുവി ശ്രേണിയിൽ ചുവടുപിഴച്ച് ജീപ്പ് കോമ്പസ്; വിൽപ്പനയിൽ ഗണ്യമായ ഇടിവ്

അതിൽ ആഭ്യന്തര ഉപഭോക്താക്കൾക്കായി ഒരു സബ്-4 മീറ്റർ എസ്‌യുവി, കോമ്പസ് അടിസ്ഥാനമാക്കിയുള്ള മൂന്ന്-വരി ആറ് സീറ്റർ എസ്‌യുവി എന്നീ മോഡലുകളാണ് ജീപ്പിന്റെ അണിയറയിൽ ഒരുങ്ങുന്നത്. എന്നാൽ ഇവ നിരത്തിൽ എത്താൻ എത്ര വൈകുന്നുവോ അത്രയും നാൾ കനത്ത നഷ്ടം തന്നെ ബ്രാൻഡിന് സംഭവിച്ചേക്കാം.

Most Read Articles

Malayalam
കൂടുതല്‍... #ജീപ്പ് #jeep
English summary
Jeep Compass Sales Falling Down In India. Read in Malayalam
Story first published: Monday, September 14, 2020, 10:39 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X