വിപണി തിരിച്ചുപിടിച്ച് കിയ സെൽറ്റോസ്; ജനുവരിയിൽ സ്വന്തമാക്കിയത് 15,450 യൂണിറ്റ് വിൽപ്പന

ആഭ്യന്തര വിപണിയിലെ തങ്ങളുടെ ആദ്യ ഉൽപ്പന്നമായ സെൽറ്റോസ് എസ്‌യുവി അവതരിപ്പിച്ചതു മുതൽ മികച്ച വിൽപ്പന കണക്കുകളാണ് കൊറിയൻ നിർമാതാക്കളായ കിയ സ്വന്തമാക്കി വരുന്നത്.

വിപണി തിരിച്ചുപിടിച്ച് കിയ സെൽറ്റോസ്; ജനുവരിയിൽ സ്വന്തമാക്കിയത് 15,450 യൂണിറ്റ് വിൽപ്പന

നിലവിൽ ഇന്ത്യൻ വിപണിയിൽ ഏറെ ശ്രദ്ധ നേടുന്ന മിഡ്-സൈസ് എസ്‌യുവിയായ സെൽറ്റോസ് മൂന്ന് വ്യത്യസ്ത ബിഎസ്-VI എഞ്ചിൻ വാഗ്ദാനം ചെയ്താണ് പ്രധാനമായും ഉപഭോക്താക്കളെ ആകർഷിക്കുന്നത്.

വിപണി തിരിച്ചുപിടിച്ച് കിയ സെൽറ്റോസ്; ജനുവരിയിൽ സ്വന്തമാക്കിയത് 15,450 യൂണിറ്റ് വിൽപ്പന

2019 ഓഗസ്റ്റിൽ വിപണിയിലെത്തിയതിനുശേഷം വൻ വിൽപ്പന കണക്കുകൾ രേഖപ്പെടുത്താൻ സെൽറ്റോസ് ബ്രാൻഡിനെ സഹായിച്ചിട്ടുണ്ട്.

വിപണി തിരിച്ചുപിടിച്ച് കിയ സെൽറ്റോസ്; ജനുവരിയിൽ സ്വന്തമാക്കിയത് 15,450 യൂണിറ്റ് വിൽപ്പന

ഇന്ത്യൻ വിപണിയിൽ ഒരൊറ്റ മോഡൽ മാത്രം പുറത്തിറക്കി ചില പ്രമുഖ മുഖ്യധാരാ ബ്രാൻഡുകളെ വിൽപ്പനയിൽ മറികടക്കാൻ കിയക്ക് കഴിഞ്ഞത് ഏറെ ശ്രദ്ധ ആകർഷിക്കുന്ന ഘടകമാണ്. 2020 ന്റെ ആദ്യ മാസത്തിൽ തന്നെ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ ഏറ്റവും ഉയർന്ന പ്രതിമാസ വിൽപ്പന രേഖപ്പെടുത്തി.

വിപണി തിരിച്ചുപിടിച്ച് കിയ സെൽറ്റോസ്; ജനുവരിയിൽ സ്വന്തമാക്കിയത് 15,450 യൂണിറ്റ് വിൽപ്പന

എന്നാൽ 2019 ഡിസംബർ മാസത്തിലെ വിൽപ്പനയിൽ കമ്പനി വമ്പൻ തകർച്ച നേരിട്ടിരുന്നു. എന്നാൽ ഇതിനെ മറികടന്ന് ഡിസംബറിൽ വിറ്റഴിച്ച 4,645 യൂണിറ്റുകളിൽ നിന്ന് ഇത്തവണ 15,450 യൂണിറ്റ് വിൽപ്പന നേടാൻ കമ്പനിക്ക് സാധിച്ചു.

വിപണി തിരിച്ചുപിടിച്ച് കിയ സെൽറ്റോസ്; ജനുവരിയിൽ സ്വന്തമാക്കിയത് 15,450 യൂണിറ്റ് വിൽപ്പന

പ്രതിമാസ വിൽപ്പനയിൽ 232.6 ശതമാനം വളർച്ചയാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. റെനോ, ടാറ്റ, ഹോണ്ട, ടൊയോട്ട, ഫോർഡ് എന്നീ നിർമ്മാതാക്കളെ മറികടന്ന് വിൽപ്പന പട്ടികയിൽ നാലാം സ്ഥാനത്തെത്താനും കിയക്ക് സാധിച്ചു.

വിപണി തിരിച്ചുപിടിച്ച് കിയ സെൽറ്റോസ്; ജനുവരിയിൽ സ്വന്തമാക്കിയത് 15,450 യൂണിറ്റ് വിൽപ്പന

അഞ്ച് സീറ്ററർ എസ്‌യുവിക്ക് അടുത്തിടെ കമ്പനി വില വർധിപ്പിച്ചിരുന്നു. നിലവിൽ 9.89 ലക്ഷം രൂപ മുതൽ 17.34 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. വിപണിയിൽ എത്തി അഞ്ച് മാസത്തിനുള്ളിൽ 62,000 യൂണിറ്റ് സെൽറ്റോസ് മോഡലുകളാണ് ഇന്ത്യയിൽ വിറ്റഴിച്ചത്. അതോടൊപ്പം ഒരു ലക്ഷം ബുക്കിംഗ് എന്ന നാഴികക്കല്ല് പിന്നിടാനും ഈ മിഡ്-സൈസ് എസ്‌യുവിക്ക് സാധിച്ചു.

വിപണി തിരിച്ചുപിടിച്ച് കിയ സെൽറ്റോസ്; ജനുവരിയിൽ സ്വന്തമാക്കിയത് 15,450 യൂണിറ്റ് വിൽപ്പന

1.5 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ, 1.4 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനുകൾ എന്നിവയാണ് വാഹനത്തിന്റെ എഞ്ചിൻ ഓപ്ഷനിൽ തെരഞ്ഞെടുക്കാൻ സാധിക്കുന്നത്.

വിപണി തിരിച്ചുപിടിച്ച് കിയ സെൽറ്റോസ്; ജനുവരിയിൽ സ്വന്തമാക്കിയത് 15,450 യൂണിറ്റ് വിൽപ്പന

1.5 ലിറ്റർ പെട്രോൾ എഞ്ചിൻ 115 bhp കരുത്തിൽ 143 Nm torque ഉത്‌പാദിപ്പിക്കാൻ പ്രാപ്തമാണ്. നാല് സിലിണ്ടർ ഡീസൽ യൂണിറ്റ് 115 bhp പവറും 250 Nm torque ഉം സൃഷ്ടിക്കും. ചെറിയ 1.4 ലിറ്റർ ടർബോ പെട്രോൾ 140 bhp യും 242 Nm torque ഉം വികസിപ്പിക്കുന്നു.

വിപണി തിരിച്ചുപിടിച്ച് കിയ സെൽറ്റോസ്; ജനുവരിയിൽ സ്വന്തമാക്കിയത് 15,450 യൂണിറ്റ് വിൽപ്പന

പെട്രോൾ എഞ്ചിനുകൾ ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ഒരു സിവിടി ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നു. അതേസമയം ഡീസലിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സും ടർബോ പെട്രോളിൽ ഏഴ് സ്പീഡ് ഡിസിടി ഗിയർബോക്സുമായി എഞ്ചിനുകൾ ഘടിപ്പിച്ചിരുന്നു.

വിപണി തിരിച്ചുപിടിച്ച് കിയ സെൽറ്റോസ്; ജനുവരിയിൽ സ്വന്തമാക്കിയത് 15,450 യൂണിറ്റ് വിൽപ്പന

ഇന്ത്യൻ വിപണിക്കായി രണ്ടാമത്തെ വാഹനം അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കിയ. പുതിയ കാർണിവൽ പ്രീമിയം എംപിവി 2020 ഓട്ടോ എക്‌സ്‌പോയിൽ പുറത്തിറങ്ങും. അവതരണ വേളയിൽ വാഹനത്തിന്റെ വിലയും മറ്റ് ഘടകങ്ങളും കമ്പനി വെളിപ്പെടുത്തും.

വിപണി തിരിച്ചുപിടിച്ച് കിയ സെൽറ്റോസ്; ജനുവരിയിൽ സ്വന്തമാക്കിയത് 15,450 യൂണിറ്റ് വിൽപ്പന

1,400 യൂണിറ്റുകൾ മറികടന്നു. മൂന്ന് വകഭേദങ്ങളിലാകും ആഭ്യന്തര വിപണിയിൽ പ്രീമിയം എംപിവി ഇടംപിടിക്കുക. വാഹനത്തിൽ 2.2 ലിറ്റർ ഡീസൽ എഞ്ചിനാണ് കിയ വാഗ്ദാനം ചെയ്യുക. ഇത് 200 bhp കരുത്തും 440 Nm torque ഉം ആണ് ഉത്പാദിപ്പിക്കുക.

വിപണി തിരിച്ചുപിടിച്ച് കിയ സെൽറ്റോസ്; ജനുവരിയിൽ സ്വന്തമാക്കിയത് 15,450 യൂണിറ്റ് വിൽപ്പന

കൂടാതെ സോനെറ്റ് കോംപാക്ട് എസ്‌യുവി കൺസെപ്റ്റും കിയ ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിക്കും. മോഡൽ വർഷത്തിന്റെ രണ്ടാം പകുതിയിൽ വിൽപ്പനയ്‌ക്കെത്തും. മാരുതി സുസുക്കി വിറ്റാര ബ്രെസ, ഹ്യുണ്ടായി വെന്യു, ടാറ്റ നെക്സോൺ, ഫോർഡ് ഇക്കോസ്പോർട്ട്, മഹീന്ദ്ര XUV300, ഹോണ്ട WR-V, വരാനിരിക്കുന്ന റെനോ HBC, നിസ്സാൻ കോംപാക്ട് എസ്‌യുവി എന്നീ മോഡലുകളോടാകും ഈ വിഭാഗത്തിൽ കമ്പനിയുടെ മത്സരം.

Most Read Articles

Malayalam
English summary
Kia Seltos Is The Most Sold SUV Again In January. Read in Malayalam
Story first published: Monday, February 3, 2020, 19:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X