കോംപാക്‌ട് എസ്‌യുവി ശ്രേണി പിടിക്കാൻ കിയ സോനെറ്റ്; കാണാം പുതിയ പരസ്യ വീഡിയോ

ഇന്ത്യൻ വിപണിക്ക് എസ്‌യുവി മോഡലുകളോടുള്ള പ്രണയം മുതലെടുക്കുകയാണ് ദക്ഷിണ കൊറിയൻ വാഹന നിർമാണ കമ്പനിയായ കിയ മോട്ടോർസ്. സെൽറ്റോസ് എന്ന ഒറ്റ വാഹനത്തിലൂടെ രാജ്യത്തിന്റെ മനംകവർന്ന ബ്രാൻഡ് തങ്ങളുടെ മൂന്നാമത്തെ ഉൽപ്പന്നത്തെയും ഉടൻ തന്നെ നിരത്തിലെത്തിക്കും.

കോംപാക്‌ട് എസ്‌യുവി ശ്രേണി വാഴാൻ കിയ സോനെറ്റ്; കാണാം പുതിയ പരസ്യ വീഡിയോ

ആഭ്യന്തര വിപണിയിലെ കോംപാക്‌ട് എസ്‌യുവി ശ്രേണിയിൽ കരുത്ത് തെളിയിച്ച ഹ്യുണ്ടായി വെന്യു, മാരുതി ബ്രെസ, ടാറ്റ നെക്സോൺ, മഹീന്ദ്ര XUV300, ഫോർഡ് ഇക്കോസ്പോർട്ട് എന്നിവയുമായാണ് സോനെറ്റിന്റെ മത്സരം.

എങ്കിലും പുതിയ സോനെറ്റിനായി കഴിഞ്ഞ ദിവസം ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ച കിയ ഞെട്ടിയിരിക്കുകയാണ്. ഒറ്റ ദിവസം കൊണ്ട് പുത്തൻ സബ്-4 മീറ്റർ മോഡൽ കൈപ്പിടിയിലാക്കിയത് 6523 ബുക്കിംഗുകളാണ്. എസ്‌യുവിയെ കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തിക്കാനായി പുതിയൊരു പരസ്യ വീഡിയോയുമായി കിയ രംഗത്തെത്തിയിരിക്കുകയാണ്.

MOST READ: എംജി ഹെക്ടര്‍ പ്ലസിന്റെ ഏഴ് സീറ്റര്‍ എത്തുന്നു; സ്‌പൈ ചിത്രങ്ങള്‍

കോംപാക്‌ട് എസ്‌യുവി ശ്രേണി വാഴാൻ കിയ സോനെറ്റ്; കാണാം പുതിയ പരസ്യ വീഡിയോ

കിയ മോട്ടോർസ് ഇന്ത്യ അവരുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അടിസ്ഥാനപരമായി ഇത് സോനെറ്റിന്റെ പഴയ ടീസർ വീഡിയോകളുടെ തുടർച്ചയാണ്. ഇതിൽ എസ്‌യുവിയോടൊപ്പം വാഗ്ദാനം ചെയ്യുന്ന സവിശേഷതകൾ എടുത്തു കാണിക്കാനാണ് കമ്പനി ശ്രമിച്ചിരിക്കുന്നത്.

കോംപാക്‌ട് എസ്‌യുവി ശ്രേണി വാഴാൻ കിയ സോനെറ്റ്; കാണാം പുതിയ പരസ്യ വീഡിയോ

മുൻവശത്തെ പൂർണ എൽഇഡി ഹെഡ്‌ലാമ്പ് എടുത്തുകാണിച്ചാണ് വീഡിയോ ആരംഭിക്കുന്നത്. കാറിന്റെ മുൻഭാഗം മസ്ക്കുലറായി കാണപ്പെടുന്നു, ടൈഗർ നോസ് ഗ്രിൽ ഇതിന് കൂടുതൽ ആക്രമണാത്മക രൂപമാണ് സമ്മാനിക്കുന്നത്. ഹാർട്‌ബീറ്റ് ആകൃതിയിലുള്ള എൽഇഡി ഡിആർഎൽ കാറിന് ഒരു പ്രത്യേക വ്യക്തിത്വവും ഒരുക്കുന്നു.

MOST READ: നിരത്തിലേക്ക് എത്താൻ ID.4 ഓൾ-ഇലക്ട്രിക് എസ്‌യുവി, ഉത്പാദനം ആരംഭിച്ച് ഫോക്സ്‍വാഗൺ

കോംപാക്‌ട് എസ്‌യുവി ശ്രേണി വാഴാൻ കിയ സോനെറ്റ്; കാണാം പുതിയ പരസ്യ വീഡിയോ

സോനെറ്റിന്റെ വശങ്ങളെ മനോഹരമാക്കാൻ ഡയമണ്ട് കട്ട് അലോയ് വീലുകളാണ് കിയ ഉൾപ്പെടുത്തിയിക്കുന്നത്. ഇതിന് ഡ്യുവൽ ടോൺ ഫിനിഷും മുകളിൽ ഗ്രാബ് റെയിലും സൈഡ് ക്ലാഡിംഗും ഒരു പരുക്കൻ രൂപം സമ്മാനിക്കുന്നു. കാറിന്റെ പിൻഭാഗത്തേക്ക് നോക്കിയാൽ റിഫ്ലക്ടർ ബാർ ഉള്ള എൽഇഡി ടെയിൽ ലൈറ്റുകൾ തന്നെയാണ് വാഹനത്തിന്റെ സൗന്ദര്യം.

കോംപാക്‌ട് എസ്‌യുവി ശ്രേണി വാഴാൻ കിയ സോനെറ്റ്; കാണാം പുതിയ പരസ്യ വീഡിയോ

അകത്ത് കിയ സോനെറ്റ് നിരവധി സവിശേഷതകളാണ് ഒരുക്കിയിരുക്കുന്നത്. വെന്റിലേറ്റഡ് സീറ്റുകൾ, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ബോസ് ഓഡിയോ സിസ്റ്റം, ഇലക്ട്രിക് സൺറൂഫ്, സ്മാർട്ട് എയർ പ്യൂരിഫയർ, മൾട്ടി ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, ക്ലൈമറ്റ് കൺട്രോൾ, പിൻ യാത്രക്കാർക്കുള്ള എസി വെന്റുകൾ തുടങ്ങിയവ ഇതിലെ പ്രധാന ഘടകങ്ങളാണ്.

MOST READ: അരങ്ങേറ്റത്തിന് സജ്ജം; ഔഡി RS Q8 ഡീലര്‍ഷിപ്പുകളില്‍ എത്തി

കോംപാക്‌ട് എസ്‌യുവി ശ്രേണി വാഴാൻ കിയ സോനെറ്റ്; കാണാം പുതിയ പരസ്യ വീഡിയോ

അതോടൊപ്പം മറ്റ് കിയ മോഡലുകളെപ്പോലെ റിമോട്ട് എഞ്ചിൻ സ്റ്റാർട്ട് / സ്റ്റോപ്പ്, നാവിഗേഷൻ തുടങ്ങിയ സവിശേഷതകൾ അനുവദിക്കുന്ന യുവിഒ കണക്റ്റ് ഫീച്ചറും സോനെറ്റിൽ ലഭ്യമാണ്. മൂന്ന് എഞ്ചിൻ ഓപ്ഷനുകളുമായാണ് പുത്തൻ കോംപാക്‌ട് എസ്‌യുവി നിരത്തിൽ ഇടംപിടിക്കുന്നത്.

കോംപാക്‌ട് എസ്‌യുവി ശ്രേണി വാഴാൻ കിയ സോനെറ്റ്; കാണാം പുതിയ പരസ്യ വീഡിയോ

ഏറ്റവും ശക്തിയുള്ള 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ 7 സ്പീഡ് ഡിസിടി, ഐഎംടി, മാനുവൽ ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു. 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ ഒരു മാനുവൽ ഗിയർബോക്സും 1.5 ലിറ്റർ ഡീസൽ യൂണിറ്റ് മാനുവൽ, 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സും ഉപയോഗിച്ച് പ്രവർത്തിക്കും.

Most Read Articles

Malayalam
English summary
Kia Sonet compact SUV New TVC Out. Read in Malayalam
Story first published: Saturday, August 22, 2020, 13:47 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X