ഹുറാക്കൻ ഇവോയുടെ ഫ്ലൂ ക്യാപ്‌സൂൾ പുറത്തിറക്കി ലംബോർഗിനി

ഇറ്റാലിയൻ സൂപ്പർ സ്പോർ‌ട്‌സ് കാർ നിർമാതാക്കളായ ലംബോർഗിനി ഹുറാക്കൻ ഇവോയുടെ ഫ്ലൂ ക്യാപ്‌സൂൾ പതിപ്പ് പുറത്തിറക്കി.

ഹുറാക്കൻ ഇവോയുടെ ഫ്ലൂ ക്യാപ്‌സൂൾ പുറത്തിറക്കി ലംബോർഗിനി

ഇത് MY2021 മോഡലായാണ് ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നത്. അഞ്ച് പുതിയ പെയിന്റ് ഓപ്ഷനുകളും ഇന്റീരിയറിലെ കുറച്ച് പരിഷ്ക്കരണങ്ങളുമാണ് മോഡൽ വാഗ്ദാനം ചെയ്യുന്നത്.

ഹുറാക്കൻ ഇവോയുടെ ഫ്ലൂ ക്യാപ്‌സൂൾ പുറത്തിറക്കി ലംബോർഗിനി

ലംബോർഗിനി ഹുറാക്കൻ ഇവോ ഫ്ലൂ കാപ്‌സ്യൂളിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് അതിന്റെ കളർ ഓപ്ഷനുകൾ തന്നെയാണ്. വെർഡെ ഷോക്ക് (ഗ്രീൻ), അരാൻസിയോ ലിവ്രിയ (ഓറഞ്ച്), സെലസ്റ്റെ ഫെഡറ (ബ്ലൂ), അരാൻസിയോ ഡാക്ക് (ഓറഞ്ച്), ജിയല്ലോ ക്ലാരസ് (യെല്ലോ) എന്നീ നിറങ്ങളിൽ അണിഞ്ഞൊരുങ്ങിയാണ് സൂപ്പർ കാർ വിപണിയിൽ എത്തുന്നത്.

MOST READ: കോന ഇലക്ട്രിക് ഫെയ്‌സ്‌ലിഫിറ്റിനെ അവതരിപ്പിച്ച് ഹ്യുണ്ടായി; വില്‍പ്പനയ്ക്ക് എത്തുക അടുത്തവര്‍ഷം

ഹുറാക്കൻ ഇവോയുടെ ഫ്ലൂ ക്യാപ്‌സൂൾ പുറത്തിറക്കി ലംബോർഗിനി

ഹുറാക്കൻ ഇവോ ഫ്ലൂ കാപ്‌സ്യൂളിന്റെ റൂഫ്, ഫ്രണ്ട് ബമ്പർ, സൈഡ് സ്‌കിർട്ടുകൾ എന്നീ ഭാഗങ്ങൾ ബ്ലാക്ക് നിറത്തിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. മാറ്റ് ബ്ലാക്ക് ഘടകങ്ങളുടെ വിശദാംശങ്ങൾ പുതിയ ഫ്ലൂ നിറങ്ങളുമായി മനോഹരമായി ഇഴുകിച്ചേരുന്നുണ്ട്.

ഹുറാക്കൻ ഇവോയുടെ ഫ്ലൂ ക്യാപ്‌സൂൾ പുറത്തിറക്കി ലംബോർഗിനി

അകത്തളത്തിൽ ലംബോർഗിനിയിൽ നിന്നുള്ള പുതിയ ഹുറാക്കൻ ഇവോ ഫ്ലൂ കാപ്സ്യൂൾ വാനില മോഡലിലെ കംഫർട്ട് സീറ്റുകളിൽ നിന്ന് വ്യത്യസ്തമായി അൽകന്റാരയിലോ ലെതറിലോ ഒരു ഇവോ സ്‌പോർടിവോ ട്രിം ഉപയോഗിച്ചാണ് ലഭ്യമാവുക.

MOST READ: ഓട്ടോമാറ്റിക് വേരിയന്റുകളോട് പ്രിയം; സോനെറ്റിന്റെ ബുക്കിംഗിൽ 46 ശതമാനവും ക്ലച്ച്ലെസ് മോഡലുകൾക്ക്

ഹുറാക്കൻ ഇവോയുടെ ഫ്ലൂ ക്യാപ്‌സൂൾ പുറത്തിറക്കി ലംബോർഗിനി

സ്റ്റാർട്ട് സ്റ്റോപ്പ് ബട്ടൺ കവറും ഹെഡ്‌റെസ്റ്റിൽ എംബ്രോയിഡറിട്ട ലംബോർഗിനി ഷീൽഡും പുറംമോടിയിലെ കളർ ഓപ്ഷനുമായി പൊരുത്തപ്പെടുന്ന അഞ്ച് പുതിയ ഫ്ലൂറസെന്റ് നിറങ്ങളിലാണ് ഇറ്റാലിയൻ ബ്രാൻഡ് ഒരുക്കിയിരിക്കുന്നത്.

ഹുറാക്കൻ ഇവോയുടെ ഫ്ലൂ ക്യാപ്‌സൂൾ പുറത്തിറക്കി ലംബോർഗിനി

വികസിതമായ ഈ ഫ്ലൂ കാപ്സ്യൂൾ പതിപ്പിലെ ലംബോർഗിനി ഹുറാക്കൻ ഇവോയിൽ 5.2 ലിറ്റർ V10 നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനാണ് ഇടംപിടിച്ചിരിക്കുന്നത്.

MOST READ: വില്‍പ്പനയില്‍ കരുത്ത് തെളിയിച്ച് സെല്‍റ്റോസ്; നാളിതുവരെ വിറ്റത് 1.25 ലക്ഷം യൂണിറ്റുകള്‍

ഹുറാക്കൻ ഇവോയുടെ ഫ്ലൂ ക്യാപ്‌സൂൾ പുറത്തിറക്കി ലംബോർഗിനി

LP 610-4 പേര് സൂചിപ്പിക്കുന്നത് പോലെ 631 bhp കരുത്തിൽ 600 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് ഈ സൂപ്പർ കാർ. ഓൾ-വീൽ ഡ്രൈവുമായി എത്തുന്ന ഈ പതിപ്പിന് റിയർ വീൽ ഡ്രൈവ് LP 580-2 വേരിയന്റും ലഭ്യമാണ്.

ഹുറാക്കൻ ഇവോയുടെ ഫ്ലൂ ക്യാപ്‌സൂൾ പുറത്തിറക്കി ലംബോർഗിനി

ഇത് 601 bhp പവറും 560 Nm torque ഉം ഉത്പാദിപ്പിക്കും. ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് യൂണിറ്റ് സ്റ്റാൻഡേർഡാണ്. ഉറൂസ് സൂപ്പർ എസ്‌യുവിക്കും ഗ്രാഫൈറ്റ് കാപ്‌സ്യൂൾ പതിപ്പ് കമ്പനി അടുത്തിടെ വിപണിയിൽ എത്തിച്ചിരുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ലംബോർഗിനി #lamborghini
English summary
Lamborghini Unveiled The New Huracan Evo Fluo Capsule. Read in Malayalam
Story first published: Wednesday, November 11, 2020, 16:35 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X