ഥാർ #1 -നായുള്ള ലേല തുക ഒരു കോടി പിന്നിട്ടു
രണ്ടാം തലമുറ ഥാർ സീരീസിലെ ഥാർ #1 എന്ന ആദ്യ യൂണിറ്റ് ലേലത്തിലൂടെ വിൽക്കുമെന്ന് മഹീന്ദ്ര നേരത്തെ വ്യക്തമാക്കിയിരുന്നു. സെപ്റ്റംബർ 24 -ന് ആരംഭിച്ച ലേലം വിളി ഇന്നലെ 90 ലക്ഷം രൂപ വരെ എത്തിയിരുന്നു.

എന്നാൽ ഇപ്പോൾ എസ്‌യുവിയുടെ വില ഒരു കോടി രൂപയും കടന്നിരിക്കുകയാണ്. ന്യൂഡൽഹിയിൽ നിന്നുള്ള ആകാശ് മിൻഡയാണ് ഒരു കോടി രൂപ ഓഫർ നടത്തിയത്.

ലേലത്തിന്റെ അവസാന ദിവസമാണ് ഇന്ന്, ഥാർ ഇത്തരമൊരു നാഴികക്കല്ല് പിന്നിടുന്നത് തീർച്ചയായും ഒരു വലിയ കാര്യമാണ്. മഹീന്ദ്ര ഥാർ# 1 ലേലത്തിനായി ഇതിനകം 5444 -ലധികം വ്യക്തികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്, ഇതൊരു പ്രത്യേക മോഡലായതിനാൽ ഈ വാഹനം സ്വന്തമാക്കാനുള്ള അവസരം ഈ ലേലത്തിന്റെ കാതലാണ്.
MOST READ: വിൽപ്പനയ്ക്ക് സജ്ജമായി എംജി ഗ്ലോസ്റ്റർ; ഡീലർഷിപ്പുകളിലേക്ക് എത്തിത്തുടങ്ങി

ബിഡ്ഡുകൾ/ തുകകൾ 25,000 രൂപ ഇൻക്രിമെന്റ് ലെവലിൽ സ്ഥാപിച്ചുവെങ്കിലും ഥാർ #1 -നായി എത്ര ബിഡ്ഡുകൾ ഇതുവരെ നടന്നിട്ടുണ്ടെന്ന് ഞങ്ങൾക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ല.

ആകാശ് മിൻഡയുടെ ഓഫറിനെ മറികടന്ന് മെഡിനിപൂരിൽ നിന്നുള്ള അഭിഷേക് ദത്തയുമായി ബിഡ് ഇപ്പോൾ 1.05 കോടി രൂപയായി ഉയർത്തിയിരിക്കുന്നു എന്നാണ് അവസാനം ലഭിക്കുന്ന റിപ്പോർട്ട്.
MOST READ: പരീക്ഷണയോട്ടത്തിനിറങ്ങി പുതുതലമുറ ഹ്യുണ്ടായി i20; അരങ്ങേറ്റം ഉടന്‍

ഞങ്ങൾ നേരത്തെ പറഞ്ഞതുപോലെ, ഥാർ # 1 -ന്റെ ലേലം ഒരു നല്ല കാര്യത്തിനാണ്. ലേല തുക കൊവിഡ്-19 ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഉടമ സംഭാവന നൽകും. വിജയിക്കുന്ന ബിഡറിന് അഞ്ച് വേരിയന്റുകളിലും ആറ് കളർ ഓപ്ഷനുകളിൽ നിന്നും തെരഞ്ഞെടുക്കാൻ കഴിയും.

മഹീന്ദ്ര ലേലത്തിൽ സമാഹരിച്ച തുകയ്ക്ക് സമാനമായ ഒരു തുകയും ചെർത്ത് ലഭിക്കുന്ന മുഴുവൻ വരുമാനവും കൊവിഡ്-19 ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കാൾ ഒരു സന്നദ്ധ സംഘടനയ്ക്ക് സംഭാവന ചെയ്യും.
MOST READ: എൻഡവർ സ്പോർട്ടിനു പിന്നാലെ ബേസ്ക്യാമ്പ് വേരിയന്റും ഒരുങ്ങുന്നു

വിജയിക്കുന്ന ബിഡ്ഡറിന് തുക ഏത് സന്നദ്ധ സംഘടനയക്ക്/ പദ്ധതിയ്ക്ക് നൽകണം എന്ന് മൂന്ന് ഓപ്ഷനുകളിൽ നിന്ന് തെരഞ്ഞെടുക്കാൻ കഴിയും. ഇതിൽ ഒന്നാമത്തേത് ഭക്ഷ്യ-കാർഷിക മേഖലകളിൽ സുസ്ഥിരമായ ഉപജീവനമാർഗ്ഗം സൃഷ്ടിക്കുന്നതിനായി പ്രവർത്തിക്കുന്ന നാന്ധി ഫൗണ്ടേഷനാണ്.

രണ്ടാമത്തേത് ഗ്രാമീണ ജീവിതവും ഉപജീവനവും കൊവിഡ് -19 -ന്റെ ആഘാദത്തിന്റെ ഭാഗമായി പുനർനിർമ്മിക്കുന്ന സ്വേഡ്സ് ഫൗണ്ടേഷൻ റിലീഫ് & റിക്കവറി പ്രോഗ്രാമും, മൂന്നാമത്തേത് പിഎം കെയേർസ് ഫണ്ടുമാണ്.
MOST READ: വരാനിരിക്കുന്ന ഫോർഡ് എസ്‌യുവി ഡിസൈൻ ചെയ്യാൻ മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള പിനിൻഫറീന

ഇന്ത്യയിൽ കാർ വിപണിയിലെത്തുന്ന അതേ ദിവസം തന്നെ, അതായത് ഒക്ടോബർ 2 -ന് ഥാർ # 1 ലേലത്തിലെ വിജയിയെ മഹീന്ദ്ര പ്രഖ്യാപിക്കും. ഥാർ # 1 യഥാർത്ഥത്തിൽ വളരെ വ്യത്യസ്ഥമായ ഒരേയൊരു മോഡലായിരിക്കും.

ഥാർ # 1 ബാഡ്ജ് വാഹനത്തിനെ മറ്റുള്ളവയിൽ നിന്ന് വേർതിരിക്കുന്നു. ഈ ഥാർ # 1 ലെ മറ്റ് സവിശേഷതകളിൽ വാഹനത്തിൽ കസ്റ്റമൈസ്ഡ് ബാഡ്‌ജിംഗ് ഉൾപ്പെടും, അത് ഉടമയുടെ ഇനീഷ്യലുകൾ വ്യക്തമാക്കും, ഡാഷ്‌ബോർഡിലെ ഡെക്കൊറേറ്റീവ് പ്ലേറ്റും ലെതറൈറ്റ് സീറ്റുകളും '1' എന്ന സീരിയൽ നമ്പർ വഹിക്കും.


Click it and Unblock the Notifications








