Just In
- 52 min ago
കൈനിറയെ ഫീച്ചറും, ആഢംബരവും; ടൈഗൂണില്‍ പ്രതീക്ഷവെച്ച് ഫോക്സ്വാഗണ്
- 1 hr ago
പുനരുധാരണത്തിലൂടെ പുതുജീവൻ നേടി ടൊയോട്ട ക്വാളിസ്; വീഡിയോ
- 1 hr ago
അരുണാചലിന്റെ റോഡുകൾ ഇളക്കി മറിച്ച് ഹൈനെസ് CB 350; 2021 ഹാണ്ട സൺചേസേർസ് റാലി ആദ്യ ദിന വീഡിയോ
- 2 hrs ago
പരീക്ഷണയോട്ടവുമായി ഹണ്ടര്‍ 350; അവതരണം ഉടനെന്ന് റോയല്‍ എന്‍ഫീല്‍ഡ്
Don't Miss
- News
കൊവിഡ് വ്യാപനം രൂക്ഷം, ഗവർണർമാരുമായി കൂടിക്കാഴ്ച നടത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി
- Movies
ഫിറോസും ഭാര്യ സജ്നയും ഇപ്പോള്‍ കളിക്കുന്ന കളി വെറും ചീപ്പ് ഷോയാണ്;രമ്യ പണിക്കര്‍ക്ക് പിന്തുണയുമായി ഒമര്‍ ലുലു
- Sports
IPL 2021: വെടിക്കെട്ടിന് അപ്പുറത്തുള്ള തകര്‍ത്തടിക്കല്‍, 4 മത്സരങ്ങളില്‍ പിറന്നത് 67 സിക്സറുകള്‍
- Finance
തിരിച്ചുവരവിന്റെ പാതയിൽ സമ്പദ്വ്യവസ്ഥ; രാജ്യത്തെ 59 ശതമാനം കമ്പനികളും ശമ്പള വർധനവിന് ഒരുങ്ങുന്നു
- Lifestyle
കുക്കുമ്പര്‍ ആരോഗ്യത്തിന് ദോഷമോ, അറിഞ്ഞിരിക്കണം ഇതെല്ലാം
- Travel
മസാല തേനില്‍ പ്രസിദ്ധമായ നാട്..എല്ലാവര്ക്കും കാറ്..യൂറോപ്പിലെ ആദ്യ ആസൂത്രിത നഗരം...
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പുതിയ മുഖം; ലോഗോ മാറ്റാനൊരുങ്ങി മഹീന്ദ്ര, ആദ്യം എത്തുക XUV500 എസ്‌യുവിയിൽ
മഹീന്ദ്ര ആൻഡ് മഹീന്ദ്ര അടുത്ത വർഷം ആദ്യം പുതിയ ബ്രാൻഡ് ലോഗോയിലേക്ക് ചേക്കേറുകയാണ്. പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് 2021 മോഡൽ XUV500 എസ്‌യുവിയിലായിരിക്കും മാറുന്ന ലോഗോ ആദ്യമായി ഇടംപിടിക്കുക.

നിലവിൽ പുതിയ ബാഡ്ജ് എങ്ങനെയായിരിക്കുമെന്ന ഒരു സൂചനയും കമ്പനി നൽകിയിട്ടില്ല. നിലവിലുള്ള ഓവൽ ആകൃതി ലോഗോയിൽ നിന്ന് പുറത്തുകടക്കുകയായിരിക്കും ഇന്ത്യൻ വാഹന നിർമാതാക്കളുടെ പദ്ധതി. നിലവിലെ സിഗ്നേച്ചർ ബാഡ്ജ് 2002 ൽ മഹീന്ദ്ര സ്കോർപിയോ എസ്‌യുവിയിലാണ് ആദ്യമായി പ്രദർശിപ്പിച്ചത്.

ബ്രാൻഡിന്റെ പുതിയ ലോഗോയ്‌ക്ക് പുറമെ പുതിയ തലമുറ XUV500-യിൽ മഹീന്ദ്രയുടെ ഏറ്റവും ശക്തമായ പെട്രോൾ എഞ്ചിന്റെ അരങ്ങേറ്റവും സാധ്യമാകും. അതായത് എസ്‌യുവിക്ക് പുതിയ 2.0 ലിറ്റർ ടർബോ എംസ്റ്റാലിയൻ ഗ്യാസോലിൻ മോട്ടോർ ലഭിക്കുമെന്ന് സാരം.
MOST READ: ഇന്ത്യൻ വാഹന വിപണിയിലെ സുപ്രധാന മാറ്റം; ബിഎസ്-VI ചട്ടങ്ങളിലേക്കുള്ള പരിവർത്തനം ഇങ്ങനെ

ഈ യൂണിറ്റ് പരമാവധി 190 bhp കരുത്തും 380 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. നിലവിലുള്ള 2.2 ലിറ്റർ ടർബോ ഡീസൽ എഞ്ചിനും അല്പം ഉയർന്ന പവർ വാഗ്ദാനം ചെയ്യുന്നതിനായി കമ്പനി പരിഷ്ക്കരിക്കും എന്നതും ശ്രദ്ധേയമാണ്.

രണ്ട് ഗിയർബോക്സുകൾ ഓഫറിൽ ഉണ്ടാകും. ഐസിനിൽ നിന്നുള്ള 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാകും അവ. 2021 മഹീന്ദ്ര XUV500 രൂപകൽപ്പനയിലും സവിശേഷതകളിലും സമഗ്രമായ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കും.
MOST READ: മോഡലുകൾക്ക് 60,000 രൂപ വരെ കിഴിവ് പ്രഖ്യാപിച്ച് ടൊയോട്ട

എസ്‌യുവിയിൽ ഡ്യുവൽ-ടോൺ ഇന്റീരിയർ ഉൾപ്പെടുമെന്ന് സ്‌പൈ ചിത്രങ്ങൾ ഇതിനോടകം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. മെർസിഡീസ് ബെൻസിൽ പ്രചോദനം ഉൾക്കൊണ്ട സിംഗിൾ പീസ് വൈഡ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റായും ഇൻസ്ട്രുമെന്റ് പാനലായും പ്രവർത്തിക്കും.
MOST READ: XUV500 അടിസ്ഥാനമാക്കി പുതിയ എസ്‌യുവിയുമായി ഫോര്‍ഡ്; എതിരാളി ഹാരിയര്‍

ലെവൽ 1 ഓട്ടോണമസ് സാങ്കേതികവിദ്യ നൽകുന്ന അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) വാഗ്ദാനം ചെയ്യുന്ന മഹീന്ദ്രയുടെ ആദ്യ മോഡലായിരിക്കും പുതിയ XUV500 എന്നതും ശ്രദ്ധേയമാകും.

അതോടൊപ്പം അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, ലെയ്ൻ-കീപ്പ് അസിസ്റ്റ്, ബ്ലൈൻഡ്സ്പോട്ട് ഡിറ്റക്ഷൻ എന്നിവ പോലുള്ള സവിശേഷതകളും എസ്‌യുവയിൽ ഉൾപ്പെടും. XUV500 ന് ശേഷം മഹീന്ദ്ര സ്കോർപിയോയുടെ പുതുതലമുറ മോഡലിനെയും കൊണ്ടുവരും.

അതിന്റെ ബാഹ്യ, ഇന്റീരിയർ, എഞ്ചിൻ സംവിധാനം എന്നിവയിൽ കാര്യമായ മാറ്റങ്ങളാകും കമ്പനി കൊണ്ടുവരിക. 2021 ൽ പുതിയ വാഹനങ്ങളുടെ നിരയും കമ്പനി ആസൂത്രണം ചെയ്തിട്ടുണ്ട്. അതിൽ eKUV100, TUV300, TUV300 പ്ലസ് ഫെയ്‌സ്‌ലിഫ്റ്റ്, eXUV300, XUV300 സ്‌പോർട്‌സ് എന്നിവ ഉൾപ്പെടുന്നു.