മോഡലുകൾക്ക് 60,000 രൂപ വരെ കിഴിവ് പ്രഖ്യാപിച്ച് ടൊയോട്ട

വർഷാവസാനം അടുക്കുന്നതോടെ വിൽപ്പന വർധിപ്പിക്കാനും നിലവിലുള്ള സ്റ്റോക്കുകൾ വിറ്റഴിക്കുന്നതിനുമായി എല്ലാ വാഹന നിർമാതാക്കളും തങ്ങളുടെ മോഡൽ നിരയിലാകെ പുതിയ ഓഫറുകളും മറ്റും വാഗ്ദാനം ചെയ്‌ത് മുന്നോട്ടു വന്നിരിക്കുകയാണ്.

മോഡലുകൾക്ക് 60,000 രൂപ വരെ കിഴിവ് പ്രഖ്യാപിച്ച് ടൊയോട്ട

ഇക്കൂട്ടത്തിലേക്ക് നമ്മുടെ ടൊയോട്ടയും പുതിയ ആനുകൂല്യങ്ങളും കിഴിവുകളുമായി എത്തിയിരിക്കുകയാണ്. എന്നാൽ തെരഞ്ഞെടുത്ത ഡീലർഷിപ്പുകൾ വഴി മാത്രമാണ് കമ്പനി ആനുകൂല്യങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്.

മോഡലുകൾക്ക് 60,000 രൂപ വരെ കിഴിവ് പ്രഖ്യാപിച്ച് ടൊയോട്ട

പുതിയ പ്രഖ്യാപനത്തിൽ ക്യാഷ് ഡിസ്കൗണ്ട്, എക്സ്ചേഞ്ച് ബോണസ്, കോർപ്പറേറ്റ് ഡിസ്കൗണ്ട് എന്നിവയുടെ രൂപത്തിലാണ് ടൊയോട്ടയുടെ ഈ ആനുകൂല്യങ്ങൾ ലഭ്യമാവുക. ബ്രാൻഡിന്റെ പ്രീമിയം സി-സെഗ്മെന്റ് സെഡാനായ യാരിസിലാണ് ഏറ്റവും ഉയർന്ന കിഴിവുകൾ ലഭിക്കുന്നത്.

MOST READ: ഇന്ത്യൻ വാഹന വിപണിയിലെ സുപ്രധാന മാറ്റം; ബിഎസ്-VI ചട്ടങ്ങളിലേക്കുള്ള പരിവർത്തനം ഇങ്ങനെ

മോഡലുകൾക്ക് 60,000 രൂപ വരെ കിഴിവ് പ്രഖ്യാപിച്ച് ടൊയോട്ട

യാരിസ് ഇപ്പോൾ സ്വന്തമാക്കുന്ന ഉപഭോക്താക്കൾക്ക് 20,000 രൂപ ക്യാഷ് ഡിസ്കൗണ്ട്, 20,000 രൂപ എക്സ്ചേഞ്ച് ബോണസ്, 20,000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ട് എന്നിവയാണ് ജാപ്പനീസ് ബ്രാൻഡ് ഉറപ്പാക്കുന്നത്.

മോഡലുകൾക്ക് 60,000 രൂപ വരെ കിഴിവ് പ്രഖ്യാപിച്ച് ടൊയോട്ട

അതേസമയം ടൊയോട്ടയുടെ ഏറ്റവും ഉയർന്ന വിൽപ്പന നേടുന്ന ഇന്നോവ ക്രിസ്റ്റയുടെ പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിലും ഓഫർ ലഭ്യമാണ്. അതിൽ 15,000 രൂപ ക്യാഷ് ഡിസ്കൗണ്ടും 20,000 രൂപ എക്‌സ്‌ചേഞ്ച് ബോണസുമാണ് വാഗ്ദാനം ചെയ്യുന്നത്.

MOST READ: കോംപാക്‌ട് എസ്‌യുവി നിരയിലേക്ക് റെനോ കിഗറും; പ്രൊഡക്ഷൻ മോഡൽ അടുത്ത വർഷം ആദ്യം പരിചപ്പെടുത്തും

മോഡലുകൾക്ക് 60,000 രൂപ വരെ കിഴിവ് പ്രഖ്യാപിച്ച് ടൊയോട്ട

മാരുതി സുസുക്കി വിറ്റാര ബ്രെസയുടെ പുനർനിർമിത പതിപ്പായ ടൊയോട്ട അർബൻ ക്രൂയിസറിലെ കിഴിവുകൾ 20,000 രൂപ എക്സ്ചേഞ്ച് ബോണസായി പരിമിതപ്പെടുത്തിയിരിക്കുന്നു. ബലേനോയുടെ റീബാഡ്‍‌ജ് മോഡലായ ഗ്ലാൻസ പ്രീമിയം ഹാച്ച്ബാക്കിൽ കമ്പനി ഓഫറുകൾ ഒന്നും തന്നെ നൽകുന്നില്ല എന്നത് ശ്രദ്ധേയമാണ്.

മോഡലുകൾക്ക് 60,000 രൂപ വരെ കിഴിവ് പ്രഖ്യാപിച്ച് ടൊയോട്ട

ടൊയോട്ടയുടെ ഇന്ത്യൻ നിരയിലെ എൻട്രി ലെവൽ കാറുകൂടിയാണ് ഗ്ലാൻസ. അതോടൊപ്പം ഫോർച്യൂണർ, കാമ്രി, വെൽ‌ഫയർ എന്നീ പ്രീമിയം മോഡലുകളിലും കിഴിവുകളൊന്നും ഉപഭോക്താക്കൾക്ക് ലഭ്യമല്ല. അടുത്തിടെ ഇന്നോവ ക്രിസ്റ്റയുടെ പുതിയ ഫെയ്‌സ്‌ലിഫ്റ്റും കമ്പനി ഇന്ത്യയിൽ പുറത്തിറക്കിയിരുന്നു.

MOST READ: ഇലക്‌ട്രിക്കിലേക്ക് ചുവടുവെക്കാൻ ടൊയോട്ടയും; ആദ്യ മോഡലിന്റെ ടീസർ കാണാം

മോഡലുകൾക്ക് 60,000 രൂപ വരെ കിഴിവ് പ്രഖ്യാപിച്ച് ടൊയോട്ട

ടൊയോട്ടയ്ക്ക് കഴിഞ്ഞ മാസം മൊത്തം 8,500 യൂണിറ്റുകൾ രാജ്യത്ത് വിൽക്കാനും കഴിഞ്ഞിരുന്നു. ഇത് കഴിഞ്ഞ നവംബറിൽ വിറ്റ 8,312 യൂണിറ്റിനേക്കാൾ രണ്ട് ശതമാനം കൂടുതലാണെന്നത് ശ്രദ്ധേയമാണ്. ഇന്ത്യയിൽ പിടിച്ചുനിൽക്കാൻ മാത്രമുള്ള മോഡൽ നിര കമ്പനിക്കില്ല എന്ന വാദം ഉയരുന്ന സാഹചര്യത്തിലാണ് ഈ നേട്ടം.

മോഡലുകൾക്ക് 60,000 രൂപ വരെ കിഴിവ് പ്രഖ്യാപിച്ച് ടൊയോട്ട

എന്നിരുന്നാലും വിപണി വിഹിതം 3.2 ശതമാനത്തിൽ നിന്ന് 3.0 ശതമാനമായി കുറഞ്ഞത് ശ്രദ്ധേയമാവുകയും ചെയ്‌തു. 2020 നവംബറിൽ വിറ്റ മൊത്തം യൂണിറ്റുകളിൽ അയ്യായിരത്തോളം യൂണിറ്റുകൾ മാരുതിയിൽ നിന്നുള്ള റീബാഡ്ജ്ഡ് മോഡലുകളായ അർബൻ ക്രൂയിസറിൽ നിന്നും ഗ്ലാൻസയിൽ നിന്നുമാണ് എന്നതും ഒരു കോട്ടമായി വിമർശകർ ഉയർത്തിക്കാട്ടുന്നുണ്ട്.

മോഡലുകൾക്ക് 60,000 രൂപ വരെ കിഴിവ് പ്രഖ്യാപിച്ച് ടൊയോട്ട

എന്നാൽ പുതിയ ഇയർ എൻഡ് ഓഫറുമായി എത്തുന്നതോടെ വിൽപ്പനയിൽ അല്പം പുരോഗതിയും ടൊയോട്ട ലക്ഷ്യമിടുന്നുണ്ട്. പുതിയ ക്രിസ്റ്റയുടെ അരങ്ങേറ്റവും അതിനു സഹായകമായേക്കും.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Offering Huge Discounts On A Range Of Products In December 2020. Read in Malayalam
Story first published: Tuesday, December 8, 2020, 15:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X