ഇലക്‌ട്രിക്കിലേക്ക് ചുവടുവെക്കാൻ ടൊയോട്ടയും; ആദ്യ മോഡലിന്റെ ടീസർ കാണാം

ആഗോള വാഹന വിപണി മുഴുവൻ ഇലക്ട്രിക്കിലേക്ക് ചുവടുവെക്കുകയാണ്. പ്രമുഖ നിർമാതാക്കളെല്ലാം തങ്ങളുടെ ആദ്യ ഇവി വികസനത്തിനെപ്പറ്റിയെല്ലാം വാചാലരായപ്പോൾ അതിൽ നിന്നും വിട്ടുനിന്നവരാണ് ജാപ്പനീസ് ബ്രാൻഡായ ടൊയോട്ട.

ഇലക്‌ട്രിക്കിലേക്ക് ചുവടുവെക്കാൻ ടൊയോട്ടയും; ആദ്യ മോഡലിന്റെ ടീസർ കാണാം

എന്നാൽ ആ മൗനത്തിന് തിരശീലയിട്ടുകൊണ്ട് തങ്ങളുടെ പുതിയ ഇലക്ട്രിക് കാറിനെ കുറിച്ചുള്ള ആദ്യ സൂചന ടൊയോട്ട പുറത്തുവിട്ടിരിക്കുകയാണ്. ഉടൻ പുറത്തിറക്കാൻ പോകുന്ന ഒരു എസ്‌യുവിയുടെ ടീസറുമായാണ് കമ്പനിയുടെ രംഗപ്രവേശം.

ഇലക്‌ട്രിക്കിലേക്ക് ചുവടുവെക്കാൻ ടൊയോട്ടയും; ആദ്യ മോഡലിന്റെ ടീസർ കാണാം

ഇ-ടിഎൻ‌ജി‌എ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള ആദ്യത്തെ പുതുതലമുറ പൂർണ ഇലക്ട്രിക് എസ്‌യുവിയാകുമിതെന്നാണ് ടൊയോട്ട അവകാശപ്പെടുന്നത്. മോഡലിന്റെ രേഖാചിത്രത്തിന്റെ ഒരു വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചാണ് കാറിനെ കുറിച്ചുള്ള സൂചനയും വാഹനലോകത്തിൽ എത്തിച്ചിരിക്കുന്നത്.

MOST READ: വിപണിയിലെത്തും മുമ്പ് മുഴുവൻ യൂണിറ്റുകളും വിറ്റഴിച്ച് ഓപെൽ മോക്ക-e

ഇലക്‌ട്രിക്കിലേക്ക് ചുവടുവെക്കാൻ ടൊയോട്ടയും; ആദ്യ മോഡലിന്റെ ടീസർ കാണാം

ഇലക്ട്രിക് എസ്‌യുവിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും മാസങ്ങളിൽ പ്രഖ്യാപിക്കുമെന്ന് ടൊയോട്ട വ്യക്തമാക്കിയിട്ടുണ്ട്. വരാനിരിക്കുന്ന ഇവിക്ക് RAV4 എസ്‌യുവിയുമായി താരതമ്യപ്പെടുത്താവുന്ന വലിപ്പമുണ്ടെന്ന് ടീസർ പറഞ്ഞുവെക്കുന്നു.

ഇലക്‌ട്രിക്കിലേക്ക് ചുവടുവെക്കാൻ ടൊയോട്ടയും; ആദ്യ മോഡലിന്റെ ടീസർ കാണാം

കൂടാതെ ബാറ്ററി-ഇലക്ട്രിക് ഉൽ‌പന്നങ്ങളുടെ ഒരു ശ്രേണി പുറത്തിറക്കുന്നതിന്റെ ആദ്യപടിയാണ് വരാനിരിക്കുന്ന എസ്‌യുവി എന്നും ടൊയോട്ട പറയുന്നു. പുതിയ പ്ലാറ്റ്ഫോം വളരെ വൈവിധ്യമാർന്നതും ഉൽ‌പ്പന്ന തരങ്ങൾക്ക് എളുപ്പത്തിൽ പൊരുത്തപ്പെടുന്നതുമാണെന്നുമാണ് ടൊയോട്ട അവകാശപ്പെടുന്നത്.

MOST READ: എംജി 5 മിഡ്-സൈസ് സെഡാൻ അവതരിപ്പിച്ച് എംജി മോട്ടോർ

ഇലക്‌ട്രിക്കിലേക്ക് ചുവടുവെക്കാൻ ടൊയോട്ടയും; ആദ്യ മോഡലിന്റെ ടീസർ കാണാം

വിവിധ വാഹന തരങ്ങൾക്കും ഉപയോഗ പ്രൊഫൈലുകൾക്കും അനുയോജ്യമായ രീതിയിൽ വിശാലമായ ബാറ്ററി, ഇലക്ട്രിക് മോട്ടോർ കപ്പാസിറ്റി ഉള്ള ഫ്രണ്ട്, റിയർ അല്ലെങ്കിൽ ഫോർ വീൽ ഡ്രൈവ് കാറുകൾ നിർമിക്കാൻ പുതിയ പ്ലാറ്റ്ഫോം e-TNGA ഉപയോഗിക്കാം.

ഇലക്‌ട്രിക്കിലേക്ക് ചുവടുവെക്കാൻ ടൊയോട്ടയും; ആദ്യ മോഡലിന്റെ ടീസർ കാണാം

അതോടൊപ്പം സ്വന്തമായി ബാറ്ററികൾ വികസിപ്പിക്കുന്നതിനുള്ള തയാറെടുപ്പിലുമാണ് കമ്പനി. രണ്ട് പതിറ്റാണ്ടിലേറെ ഹൈബ്രിഡ് സിസ്റ്റങ്ങളുടെ പരിണാമത്തിനുശേഷം നേടിയ അറിവ് എങ്ങനെ ഉപയോഗപ്പെടുത്തുന്നു, ടൊയോട്ട വാഹനങ്ങളുടെ ഭാരം കുറയ്ക്കുക, ബാറ്ററികളുടെ വില കുറയ്ക്കുക തുടങ്ങിയവയെല്ലാം പുതിയ ഇലക്ട്രിക് പദ്ധതിയുടെ ഭാഗമാണ്.

MOST READ: കിക്‌സിന് വര്‍ഷാവസാന കിഴിവുകള്‍ പ്രഖ്യാപിച്ച് നിസാന്‍

ഇലക്‌ട്രിക്കിലേക്ക് ചുവടുവെക്കാൻ ടൊയോട്ടയും; ആദ്യ മോഡലിന്റെ ടീസർ കാണാം

ഇതിനായി ഇത് പാനസോണിക് പോലുള്ള പങ്കാളികളുമായി ടൊയോട്ട സഹകരിക്കുന്നുണ്ട്. സോളിഡ്-സ്റ്റേറ്റ് ബാറ്ററികൾ പോലുള്ള പുതിയ സാങ്കേതികവിദ്യകൾ ഇത് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണീ സഖ്യം.

ഇലക്‌ട്രിക്കിലേക്ക് ചുവടുവെക്കാൻ ടൊയോട്ടയും; ആദ്യ മോഡലിന്റെ ടീസർ കാണാം

അവ ഘടനയിൽ ചെറുതും ഭാരം കുറഞ്ഞതും ദ്രാവക തരത്തിലുള്ള ബാറ്ററികളേക്കാൾ വേഗത്തിൽ റീചാർജ് ചെയ്യുന്നതുമാണ് എന്നതാണ് ശ്രദ്ധേയം. സുബാറുവിനൊപ്പം ടൊയോട്ട ഇലക്ട്രിക് എസ്‌യുവിയും വികസിപ്പിച്ചെടുക്കുന്നുണ്ട്.

ഇലക്‌ട്രിക്കിലേക്ക് ചുവടുവെക്കാൻ ടൊയോട്ടയും; ആദ്യ മോഡലിന്റെ ടീസർ കാണാം

ഇത് 2022-ൽ എവോൾട്ടിസ് എന്ന പുതിയ വാഹനം കൊണ്ടുവരാൻ ഇവർ ഒരുങ്ങുന്നു. ആദ്യത്തെ e-TNGA അടിസ്ഥാനമാക്കിയുള്ള മോഡൽ ഇതിനകം തന്നെ വികസിപ്പിച്ചെടുത്തിട്ടുണ്ട്. മാത്രമല്ല ഇത് ഉത്‌പാദനത്തിനായി തയാറെടുക്കുകയുമാണ്. ജപ്പാനിലെ ടൊയോട്ടയുടെ ZEV ഫാക്ടറിയിലാകും മോഡലിന്റെ നിർമാണം നടക്കുക.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Teased First New Generation Electric SUV. Read in Malayalam
Story first published: Monday, December 7, 2020, 18:11 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X