വിന്റര്‍ കെയര്‍ ക്യാമ്പെയിന്‍ ആരംഭിച്ച് മാരുതി സുസുക്കി

വിന്റര്‍ കെയര്‍ ക്യാമ്പെയിന്‍ ആരംഭിച്ച് രാജ്യത്തെ പ്രമുഖ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി. പദ്ധതിയുടെ ഭാഗമായി നിരവധി പ്രവര്‍ത്തനങ്ങളാണ് നിര്‍മ്മാതാക്കള്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്.

വിന്റര്‍ കെയര്‍ ക്യാമ്പെയിന്‍ ആരംഭിച്ച് മാരുതി സുസുക്കി

വിന്റര്‍ കെയര്‍ കാമ്പെയ്ന്‍ വാഹനങ്ങളുടെ ശരിയായ അറ്റകുറ്റപ്പണിയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, മാത്രമല്ല ശൈത്യകാലത്ത് ശ്രദ്ധ ആവശ്യമുള്ള ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന ഭാഗങ്ങളും അനുബന്ധ ഉപകരണങ്ങളും എടുത്തുകാണിക്കുന്നു.

വിന്റര്‍ കെയര്‍ ക്യാമ്പെയിന്‍ ആരംഭിച്ച് മാരുതി സുസുക്കി

മഞ്ഞുകാലത്തിന് തൊട്ടുമുമ്പ് ഫോഗ് ലാമ്പുകള്‍ പോലുള്ള ചില ഇനങ്ങള്‍ ഉണ്ടായിരിക്കുന്നത് ഉചിതമാണെന്ന് മാരുതി സുസുക്കി പറയുന്നു. ഈ കാലയളവില്‍ ഹെഡ്‌ലാമ്പുകള്‍ പരിശോധിക്കുന്നത് നല്ലതാണ്.

MOST READ: ഹെക്ടറിനോട് മത്സരം കടുപ്പിക്കാന്‍ ടാറ്റ ഹാരിയര്‍; പെട്രോള്‍ പതിപ്പിന് വിലകുറഞ്ഞേക്കാം

വിന്റര്‍ കെയര്‍ ക്യാമ്പെയിന്‍ ആരംഭിച്ച് മാരുതി സുസുക്കി

വൈപ്പറുകള്‍, ബ്രേക്കുകള്‍ തുടങ്ങിയ ഭാഗങ്ങളുടെ കൂടുതല്‍ വിപുലമായ ഉപയോഗം പരിശോധിക്കേണ്ടതുണ്ടെന്നും കമ്പനി അറിയിച്ചു.

വിന്റര്‍ കെയര്‍ ക്യാമ്പെയിന്‍ ആരംഭിച്ച് മാരുതി സുസുക്കി

മലിനീകരണ പ്രശ്‌നത്തെ നേരിടാന്‍ കാര്‍ അയോണൈസര്‍ + എയര്‍ പ്യൂരിയര്‍, ക്യാബിന്‍ എയര്‍ ഫില്‍ട്ടര്‍ PM 2.5, N95 മാസ്‌ക് / ജേം ബസ്റ്റര്‍, എസി അണുനാശിനി, ബോഡി കവര്‍ തുടങ്ങിയും പദ്ധതിയുടെ ഭാഗമാണെന്ന് കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.

MOST READ: CD 110-ന് ക്യാഷ്ബാക്ക് ഓഫറുമായി ഹോണ്ട; പരിമിത കാലത്തേക്ക് മാത്രം

വിന്റര്‍ കെയര്‍ ക്യാമ്പെയിന്‍ ആരംഭിച്ച് മാരുതി സുസുക്കി

രാജ്യത്തെ 2,733 ഡീലര്‍ വര്‍ക്ക് ഷോപ്പുകള്‍ വഴിയും കമ്പനിയുടെ 758 നെറ്റ്‌വര്‍ക്ക് ടച്ച് പോയിന്റുകള്‍ വഴിയും ഉപഭോക്താക്കള്‍ക്ക് ഈ പദ്ധതിയുടെ ഭാഗമാകാം. കൂടാതെ, ഡീലര്‍മാര്‍ക്ക് ഉടനീളം ആരോഗ്യ, ശുചിത്വ വിഭാഗത്തിന് കീഴിലുള്ള കൊവിഡ്-19 പ്രിവന്‍ഷന്‍ ആക്‌സസറികളും ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം.

വിന്റര്‍ കെയര്‍ ക്യാമ്പെയിന്‍ ആരംഭിച്ച് മാരുതി സുസുക്കി

ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍, മോഡലുകള്‍ക്ക് ഇയര്‍ എന്‍ഡ് ഓഫറുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. വില്‍പ്പന മെച്ചപ്പെടുത്താനും നിലവിലുള്ള സ്റ്റോക്കുകള്‍ വിറ്റഴിക്കാനുമാണ് പുതിയ ഓഫറും ആനുകൂല്യങ്ങളുമായി വാഹന നിര്‍മാതാക്കളെല്ലാം രംഗത്തെത്തിയിരിക്കുന്നത്.

MOST READ: എർട്ടിഗയുടെ എതിരാളി; ഹ്യുണ്ടായിയുടെ കോംപാക്‌ട് എംപിവി സ്റ്റാരിയ എന്നറിയപ്പെടും

വിന്റര്‍ കെയര്‍ ക്യാമ്പെയിന്‍ ആരംഭിച്ച് മാരുതി സുസുക്കി

മാരുതി സുസുക്കി തങ്ങളുടെ എല്ലാ മോഡലുകളിലും കനത്ത കിഴിവുകളാണ് വാഗ്ദാനം ചെയ്യുന്നത്. ക്യാഷ് ഡിസ്‌കൗണ്ട്, കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച് ബോണസ് എന്നിവയുടെ രൂപത്തിലാണ് കിഴിവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

വിന്റര്‍ കെയര്‍ ക്യാമ്പെയിന്‍ ആരംഭിച്ച് മാരുതി സുസുക്കി

കൂടാതെ, രാജ്യത്തുടനീളം തെരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകള്‍ അധിക ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്.

Most Read Articles

Malayalam
English summary
Maruti Suzuki Announced Winter Campaign. Read in Malayalam.
Story first published: Friday, December 11, 2020, 19:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X