20 ദിവസത്തിനുള്ളില്‍ 1,500 വെന്റിലേറ്ററുകളുമായി മാരുതി

കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ ഏറ്റവും ആവശ്യമായ ഉപകരണം വെന്റിലേറ്ററുകളാണ്. വെന്റിലേറ്ററുകളുടെ ലഭ്യതക്കുറവ് ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ വെന്റിലേറ്ററുകള്‍ നിര്‍മ്മിക്കാന്‍ സഹായിക്കുന്നതിന് വാഹന നിര്‍മ്മാതാക്കളോട് അഭ്യര്‍ത്ഥന നടത്തിയിരുന്നു.

20 ദിവസത്തിനുള്ളില്‍ 1,500 വെന്റിലേറ്ററുകളുമായി മാരുതി

മാരുതി സുസുക്കി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തുടങ്ങിയ നിര്‍മ്മാതാക്കള്‍ അതിനെ സ്വാഗതം ചെയ്യുകയും ചെയ്തു. മറ്റു നിര്‍മ്മാതാക്കളും തങ്ങളാല്‍ കഴിയുന്ന വിധത്തിലുള്ള സഹായങ്ങളുമായി രംഗത്തെത്തുകയും ചെയ്തു.

20 ദിവസത്തിനുള്ളില്‍ 1,500 വെന്റിലേറ്ററുകളുമായി മാരുതി

പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് 20 ദിവസത്തിനുള്ളില്‍ മാരുതി 1,500 -ല്‍ അധികം വെന്റിലേറ്ററുകള്‍ നിര്‍മ്മിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഈ വെന്റിലേറ്ററുകള്‍ ഒന്നും തന്നെ ഉപയോഗപ്പെടുത്തി തുടങ്ങിയിട്ടില്ല. സര്‍ക്കാര്‍ ഉത്തരവിനായി കാത്തിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

MOST READ: റാപ്പിഡിന് പകരക്കാരൻ ഒരുങ്ങുന്നു, അവതരണം അടുത്ത വർഷമെന്ന് സ്‌കോഡ

20 ദിവസത്തിനുള്ളില്‍ 1,500 വെന്റിലേറ്ററുകളുമായി മാരുതി

വെന്റിലേറ്ററുകളുടെ കുറവുണ്ടെന്ന് സര്‍ക്കാര്‍ ഞങ്ങളോട് പറഞ്ഞിരുന്നു. നിര്‍മ്മിച്ച വെന്റിലേറ്ററുകളുടെ പരിശോധന എച്ച്എല്‍എല്‍ ലൈഫ് കെയര്‍ (ഗവണ്‍മെന്റ് എന്റര്‍പ്രൈസ്) നടത്തിയിരുന്നു. നിര്‍ഭാഗ്യവശാല്‍ ഇതുവരെ പ്രവര്‍ത്തനാനുമതി ലഭിച്ചിട്ടില്ലെന്നും സര്‍ക്കാരിന്റെ അനുമതിക്കായി കാത്തിരിക്കുകയാണെന്നും മാരുതി സുസുക്കി ചെയര്‍മാന്‍ ആര്‍സി ഭാര്‍ഗവ പറഞ്ഞു.

20 ദിവസത്തിനുള്ളില്‍ 1,500 വെന്റിലേറ്ററുകളുമായി മാരുതി

വെന്റിലേറ്ററുകള്‍ വികസിപ്പിക്കുന്ന അഗ്വാ ഹെല്‍ത്ത് കെയര്‍ എന്ന കമ്പനിയുമായി സഹകരിച്ചായിരിക്കും മാരുതി വെന്റിലേറ്ററുകള്‍ വികസിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. വെന്റിലേറ്റര്‍ നിര്‍മാണത്തിന്റെ സാങ്കേതിക വശങ്ങള്‍ പൂര്‍ണമായും അഗ്വ നിര്‍വഹിക്കും.

MOST READ: കൊറോണയ്ക്ക് നോ എൻട്രി; HEPA എയർ പ്യൂരിഫയറുമായി എത്തുന്ന അഞ്ച് കാറുകൾ

20 ദിവസത്തിനുള്ളില്‍ 1,500 വെന്റിലേറ്ററുകളുമായി മാരുതി

വെന്റിലേറ്ററുകള്‍ നിര്‍മിക്കുന്നതിനുള്ള ഉപകരണങ്ങള്‍ മാരുതി സൗജന്യമായാണ് അഗ്വയ്ക്ക് നല്‍കുന്നത്. ഇതിനുപുറമെ, കൂടുതല്‍ വെന്റിലേറ്ററുകള്‍ നിര്‍മിക്കുന്നതിനുള്ള സാധ്യതയും മാരുതി തേടുന്നുണ്ട്. മാരുതിയുടെ സഹോദര സ്ഥാപനമായ കൃഷ്ണ മാരുതി കേന്ദ്ര സര്‍ക്കാരിനും ഹരിയാനയ്ക്കുമായി മാസ്‌കുകള്‍ നിര്‍മിക്കുന്നുണ്ട്.

20 ദിവസത്തിനുള്ളില്‍ 1,500 വെന്റിലേറ്ററുകളുമായി മാരുതി

10 ലക്ഷം ത്രി പ്ലേ മാസ്‌കുകളാണ് ഹരിയാന, ഗുജറാത്ത് സര്‍ക്കാരിന് നല്‍കാമെന്ന് അറിയിച്ചിരിക്കുന്നത്. ഇതിന്റെ ആദ്യപടിയായി രണ്ടുലക്ഷം മാസ്‌കുകള്‍ ഗുരുഗ്രാം അധികൃതര്‍ക്ക് അടുത്തിടെ കൈമാറുകയും ചെയ്തിരുന്നു.

MOST READ: C5 എയര്‍ക്രോസിന്റെ എഞ്ചിന്‍ വിവരങ്ങള്‍ പുറത്തുവിട്ട് സിട്രണ്‍

20 ദിവസത്തിനുള്ളില്‍ 1,500 വെന്റിലേറ്ററുകളുമായി മാരുതി

മാസ്‌ക് നിര്‍മ്മാണത്തിലേര്‍പ്പെട്ടിരിക്കുന്ന ജീവനക്കാരുടെ സുരക്ഷയും കമ്പനി ഉറപ്പാക്കുന്നുണ്ടെന്ന് കൃഷ്ണ മാരുതി ചെയര്‍മാന്‍ അശോക് കപൂര്‍ അറിയിച്ചു. ആളുകളുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി മാസ്‌കുകള്‍ നിര്‍മിക്കാന്‍ ഹരിയാന സര്‍ക്കാരും കേന്ദ്രവും മാരുതിയോട് ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് കൃഷ്ണ മാരുതി ഈ ഉദ്യമം ഏറ്റെടുത്തിരിക്കുന്നത്.

20 ദിവസത്തിനുള്ളില്‍ 1,500 വെന്റിലേറ്ററുകളുമായി മാരുതി

മാസ്‌കിന്റെ മാതൃകയ്ക്ക് അംഗീകാരം ലഭിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെയാണ് സര്‍ക്കാരുകള്‍ക്കും ആശുപത്രികള്‍ക്കുമുള്ള മാസ്‌ക് നിര്‍മ്മിച്ച് തുടങ്ങിയത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മറ്റുമായി സുരക്ഷ ഉപകരണങ്ങള്‍ നിര്‍മിക്കുമെന്ന് മാരുതി സര്‍ക്കാരിന് ഉറപ്പ് നല്‍കിയിട്ടുണ്ട്.

MOST READ: മാപ്പിൾ 30 X; ടാറ്റ നെക്സോണിന്റെ ചൈനീസ് അപരനെ പരിചയപ്പെടാം

20 ദിവസത്തിനുള്ളില്‍ 1,500 വെന്റിലേറ്ററുകളുമായി മാരുതി

ഈ സാഹചര്യത്തില്‍ മാരുതി നിര്‍മിക്കുന്ന മാസ്‌കുകള്‍ക്കും മറ്റ് ഉപകരണങ്ങള്‍ക്കും ഗുണമേന്മ ഉറപ്പുവരുത്താന്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനായി ഡോക്ടര്‍മാരുടെയും നേഴ്സുമാരുടെയും സേവനം ഉറപ്പാക്കുമെന്നും കമ്പനി അറിയിച്ചു.

Most Read Articles

Malayalam
English summary
Maruti Suzuki Makes More 1,500 Ventilators In 20 Days. Read in Malayalam.
Story first published: Tuesday, April 28, 2020, 18:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X