ആഢംബരം നിറഞ്ഞുതുളുമ്പി ഗിബ്ലി, ക്വാത്രോപോര്‍ത്തെ ട്രോഫിയോ മോഡലുകൾ

ജനപ്രിയ മോഡലുകളായ ഗിബ്ലി, ക്വാത്രോപോര്‍ത്തെ സെഡാനുകൾക്ക് ട്രോഫിയോ എഡിഷൻ അവതരിപ്പിച്ച് ഇറ്റാലിയൻ ആഢംബര വാഹന നിർമാതാക്കാളായ മസെരാട്ടി.

ആഢംബരം നിറഞ്ഞുതുളുമ്പി ഗിബ്ലി, ക്വാത്രോപോര്‍ത്തെ ട്രോഫിയോ എഡിഷൻ മോഡലുകൾ

ആദ്യത്തെ വൈദ്യുതീകരിച്ച മോഡലായ ഗിബ്ലി ഹൈബ്രിഡ് പുറത്തിറക്കി ഒരു മാസത്തിന് ശേഷമാണ് മസെരാട്ടി രണ്ട് മോഡലുകളിലും പുതിയ ട്രോഫിയോ പതിപ്പ് പരിചയപ്പെടുത്തുന്നത്.

ആഢംബരം നിറഞ്ഞുതുളുമ്പി ഗിബ്ലി, ക്വാത്രോപോര്‍ത്തെ ട്രോഫിയോ എഡിഷൻ മോഡലുകൾ

മസെരാട്ടി ഗിബ്ലി ട്രോഫിയോയും ക്വാത്രോപോര്‍ത്തെ ട്രോഫിയോയും ഒരേ ഫെരാരി സോഴ്‌സ്ഡ് V8 എഞ്ചിനാണ് പങ്കിടുന്നത്. ഇത് ലെവാൻടെ ട്രോഫിയോയ്ക്കും കരുത്തേകുന്ന അതേ യൂണിറ്റാണ്.

MOST READ: ഫോക്‌സ്‌വാഗണ്‍ ടിഗുവാന്‍, പുതുതലമുറ വെന്റോ മോഡലുകള്‍ പെട്രോള്‍ എഞ്ചിനില്‍ മാത്രം

ആഢംബരം നിറഞ്ഞുതുളുമ്പി ഗിബ്ലി, ക്വാത്രോപോര്‍ത്തെ ട്രോഫിയോ എഡിഷൻ മോഡലുകൾ

3.8 ലിറ്റർ ട്വിൻ-ടർബോ V8 580 bhp പവറും 730 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. എട്ട് സ്പീഡ് ZF-ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് ഈ ഫെരാരി എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. പെർഫോമൻസിന്റെ കാര്യത്തിൽ ഗിബ്ലി ട്രോഫിയോ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ വെറും 4.3 സെക്കൻഡ് മാത്രമാണ് എടുക്കുക.

ആഢംബരം നിറഞ്ഞുതുളുമ്പി ഗിബ്ലി, ക്വാത്രോപോര്‍ത്തെ ട്രോഫിയോ എഡിഷൻ മോഡലുകൾ

അതേസമയം ക്വാത്രോപോര്‍ത്തെ രണ്ട് സെക്കൻഡിന്റെ വ്യത്യാസത്തിൽ ഈ സ്പീഡ് കൈവരിക്കും. ലെവാൻടെ ട്രോഫിയോയ്ക്ക് പരമാവധി 302 കിലോമീറ്റർ വേഗതയാണ് കൈവരിക്കാൻ സാധിക്കുന്നത്. അതേസമയം മറ്റ് രണ്ട് സെഡാനുകൾക്കും പരമാവധി വേഗത 326 കിലോമീറ്ററായി പരിമിതപ്പെടുത്തിയിരിക്കുന്നു.

MOST READ: വിപണിയിൽ എത്തും മുമ്പ് ബിഎസ് VI മഹീന്ദ്ര മറാസോയുടെ വിലവിവരങ്ങൾ പുറത്ത്

ആഢംബരം നിറഞ്ഞുതുളുമ്പി ഗിബ്ലി, ക്വാത്രോപോര്‍ത്തെ ട്രോഫിയോ എഡിഷൻ മോഡലുകൾ

മറ്റ് സവിശേഷതകളിൽ ട്രോഫിയോ ബാഡ്‌ജിൽ മസെരാട്ടി ‘ഇന്റഗ്രേറ്റഡ് വെഹിക്കിൾ കൺട്രോൾ' (IVC) സിസ്റ്റം കൂടി അവതരിപ്പിക്കുന്നത് ശ്രദ്ധേയമാണ്. അതോടൊപ്പം ലോഞ്ച് കൺട്രോൾ സിസ്റ്റവും സെഡാനുകളിൽ കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് പരിഷ്ക്കരിച്ച ADAS ഡ്രൈവർ-അസിസ്റ്റ് സിസ്റ്റം പാക്കേജിന്റെ ഭാഗമാണ്.

ആഢംബരം നിറഞ്ഞുതുളുമ്പി ഗിബ്ലി, ക്വാത്രോപോര്‍ത്തെ ട്രോഫിയോ എഡിഷൻ മോഡലുകൾ

സ്റ്റൈലിംഗിന്റെ കാര്യത്തിൽ ഉയർന്ന പെർഫോമൻസ് മോഡലുകൾക്ക് പുതുക്കിയ ഫ്രണ്ട് ഗ്രിൽ, പുനർനിർമിച്ച എയർ-ഡക്ടുകൾ, പുനർരൂപകൽപ്പന ചെയ്ത ടെയിൽ ലാമ്പുകൾ എന്നിവ ഒരുക്കിയിട്ടുണ്ട്. കൂടാതെ ട്വീക്ക്ഡ് ഗ്രില്ലിൽ കറുത്ത പിയാനോ ഫിനിഷോടെ, നാല് ഡോറുകളുള്ള മോഡലുകൾക്ക് ചുറ്റും കാർബൺ ഫൈബറും ചുവന്ന ആക്സന്റുകളും ഇടംപിടിച്ചിട്ടുണ്ട്.

MOST READ: RAV4 എസ്‌യുവി ഇന്ത്യയിൽ പരിചയപ്പെടുത്താൻ ഒരുങ്ങി ടൊയോട്ട

ആഢംബരം നിറഞ്ഞുതുളുമ്പി ഗിബ്ലി, ക്വാത്രോപോര്‍ത്തെ ട്രോഫിയോ എഡിഷൻ മോഡലുകൾ

ടെയിൽ ലാമ്പുകൾ ഗിബ്ലി ഹൈബ്രിഡിൽ കാണുന്നത് പോലെ ആൽഫിയേരി കൺസെപ്റ്റിൽ നിന്നും 3200 ജിടിയിൽ നിന്നും പ്രചോദനം ഉൾക്കൊള്ളുന്നവയാണ്. ഈ ജോഡി 21 ഇഞ്ച് അലുമിനിയം ഓറിയോൺ വീലുകളിലാണ് എത്തുന്നത്.

ആഢംബരം നിറഞ്ഞുതുളുമ്പി ഗിബ്ലി, ക്വാത്രോപോര്‍ത്തെ ട്രോഫിയോ എഡിഷൻ മോഡലുകൾ

അകത്തളത്തിലേക്ക് നോക്കിയാൽ രണ്ട് സെഡാനുകളുടെയും പുതുക്കിയ ക്യാബിനിൽ 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ സംവിധാനം ലഭിക്കുന്നു എന്നതാണ് പ്രധാനമാറ്റം. അതേസമയം, അപ്ഹോൾസ്റ്ററി പിയാനോ ഫിയോർ ലെതറിലാണ് പൂർത്തിയാക്കിയിരിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #മസെരാട്ടി #maserati
English summary
Maserati Revealed The Trofeo Edition For Ghibli And Quattroporte. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X