എംജി ഗ്ലോസ്റ്ററിന്റെ വേരിയന്റ് തിരിച്ചുള്ള സവിശേഷതകൾ അറിയാം

നിരത്തിലേക്ക് ഇറങ്ങാൻ തയാറെടുത്തു കഴിഞ്ഞു എംജി മോട്ടോർസിന്റെ ഏറ്റവും പുതിയ ഓഫറായ ഗ്ലോസ്റ്റർ. പെട്രോൾ, ഡീസൽ അവതാരത്തിലാണ് ഫുൾ-സൈസ് എസ്‌യുവി ശ്രേണിയിലേക്ക് ചൈനീസ് വാഹനം എത്തുന്നത്.

എംജി ഗ്ലോസ്റ്ററിന്റെ വേരിയന്റ് തിരിച്ചുള്ള സവിശേഷതകൾ അറിയാം

പ്രീമിയം ഗ്ലോസ്റ്റർ എസ്‌യുവി സ്വന്തമാക്കാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് ഒരു ലക്ഷം രൂപ ടോക്കൺ തുക നൽകി ഓൺലൈനിലോ ഡീലർഷിപ്പ് വഴിയോ വാഹനം പ്രീ ബുക്ക് ചെയ്യാം. 6, 7 സീറ്റർ കോൺഫിഗറേഷനിൽ എസ്‌യുവി തെരഞ്ഞെടുക്കാം എന്നതും ശ്രദ്ധേയമാണ്.

എംജി ഗ്ലോസ്റ്ററിന്റെ വേരിയന്റ് തിരിച്ചുള്ള സവിശേഷതകൾ അറിയാം

സൂപ്പർ, സ്മാർട്ട്, ഷാർപ്പ്, സാവി എന്നീ നാല് വേരിയന്റുകളിലായാണ് പുതിയ എം‌ജി ഗ്ലോസ്റ്റർ വാഗ്ദാനം ചെയ്യുന്നത്. ഇതിൽ സൂപ്പർ വേരിയൻറ് ഏഴ് സീറ്റർ ഓപ്ഷനിൽ മാത്രമാകും തെരഞ്ഞെടുക്കാൻ സാധിക്കുക.

MOST READ: കെഎസ്ആർടിസിയെ മര്യാദ പഠിപ്പിക്കാൻ പോയ യുവാവിന് കിട്ടിയത് പത്തല്ല പതിനായിരത്തിന്റെ പണി

എംജി ഗ്ലോസ്റ്ററിന്റെ വേരിയന്റ് തിരിച്ചുള്ള സവിശേഷതകൾ അറിയാം

ഈ മോഡലിന് ഏഴ് എയർബാഗുകൾ, ഇഎസ്പി, ട്രാക്ഷൻ കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഹിൽ ഡിസന്റ് കൺട്രോൾ, എബിഎസ് വിത്ത് ഇബിഡി, ബ്രേക്ക് അസിസ്റ്റ്, റിയർ വ്യൂ ക്യാമറ, 4-വീൽ ഡിസ്ക് ബ്രേക്കുകൾ, ഡ്രൈവ് ഫാറ്റിഗ് മോണിറ്റർ, റിയർ, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ എന്നീ സുരക്ഷാ സവിശേഷതകളാണ് എംജി ഒരുക്കിയിരിക്കുന്നത്.

എംജി ഗ്ലോസ്റ്ററിന്റെ വേരിയന്റ് തിരിച്ചുള്ള സവിശേഷതകൾ അറിയാം

മറ്റ് ഫീച്ചറുകളുടെ കാര്യത്തിൽ ഗ്ലോസ്റ്റർ സൂപ്പർ ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്നതും മടക്കാവുന്നതും ഹീറ്റ് നിലനിൽക്കുന്നതുമായ ഒ‌ആർ‌വി‌എമ്മുകൾ, ഡി‌ആർ‌എല്ലുകളുള്ള ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, മൊബൈൽ സെൻസിംഗ് വൈപ്പറുകൾ, ഫ്രണ്ട്, റിയർ ഫോഗ് ലാമ്പുകൾ, പാർട്ട്-ലെതറെറ്റ് അപ്ഹോൾസ്റ്ററി, ക്രൂയിസ് കൺട്രോൾ, 6-വേ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ് തുടങ്ങിയവയും വാഗ്‌ദാനം ചെയ്യും.

MOST READ: പുതുതലമുറ ഥാർ #1 ലേലം പിടിച്ചത് 1.1 കോടിക്ക്

എംജി ഗ്ലോസ്റ്ററിന്റെ വേരിയന്റ് തിരിച്ചുള്ള സവിശേഷതകൾ അറിയാം

തീർന്നില്ല, അതോടൊപ്പം 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, കീലെസ് എൻ‌ട്രി, മാനുവൽ എസി, എഞ്ചിൻ സ്റ്റാർട്ട് / സ്റ്റോപ്പ്, മധ്യ വരി സീറ്റിന്റെ സ്ലൈഡ് / റിക്ലൈൻ പ്രവർത്തനം എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ വേരിയൻറ് 19 ഇഞ്ച് അലോയ് വീലുകളിലാണ് എത്തുന്നത്.

എംജി ഗ്ലോസ്റ്ററിന്റെ വേരിയന്റ് തിരിച്ചുള്ള സവിശേഷതകൾ അറിയാം

എംജി ഗ്ലോസ്റ്റർ സ്മാർട്ട്

ഈ വകഭേദം ആറ് സീറ്റർ എസ്‌യുവിയാണ്. രണ്ടാം നിര യാത്രക്കാർക്ക് ക്യാപ്റ്റൻ സീറ്റുകളാണ് എംജി ഇവിടെ തയാറാക്കിയിരിക്കുന്നത്. സവിശേഷതകളുടെ കാര്യത്തിൽ കോർണറിംഗ് ലാമ്പുകൾ, ഡയമണ്ട് സ്റ്റിച്ചിംഗ് ഉള്ള ബ്രൗൺ ലെതറെറ്റ് സീറ്റുകൾ, 8 ഇഞ്ച് എംഐഡി, ആംബിയന്റ് ലൈറ്റിംഗ് ഉൾപ്പടെയുള്ള സംവിധാനങ്ങൾ ലഭ്യമാണ്.

MOST READ: സാധാരണക്കാരുടെ മിനി എസ്‌യുവി; ഒരുവര്‍ഷം പൂര്‍ത്തിയാക്കി മാരുതി എസ്-പ്രെസോ

എംജി ഗ്ലോസ്റ്ററിന്റെ വേരിയന്റ് തിരിച്ചുള്ള സവിശേഷതകൾ അറിയാം

അതിനോടൊപ്പം ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേയുള്ള ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സൺറൂഫ്, 12-വേ പവർ ഡ്രൈവർ സീറ്റ്, ഹാൻഡ്‌സ് ഫ്രീ ഓപ്പണിംഗ് , 3-സോൺ ക്ലൈമറ്റ് കൺട്രോൾ, വൺ-ടച്ച് ഫംഗ്ഷനുള്ള വിൻഡോകൾ, ടയർ പ്രഷർ മോണിറ്റർ, ഐ-സ്മാർട്ട് കണക്റ്റുചെയ്‌ത കാർ സാങ്കേതികവിദ്യ എന്നിവയെല്ലാം ലഭിക്കും.

എംജി ഗ്ലോസ്റ്ററിന്റെ വേരിയന്റ് തിരിച്ചുള്ള സവിശേഷതകൾ അറിയാം

എം‌ജി ഗ്ലോസ്റ്റർ ഷാർപ്പ്

ആറ്, ഏഴ് സീറ്റർ ഓപ്ഷനുകളിൽ ഈ മോഡൽ തെരഞ്ഞെടുക്കാം. സ്മാർട്ട്, സൂപ്പർ വേരിയന്റുകളിൽ ലഭിക്കുന്ന എല്ലാ സവിശേഷതകളും ഈ വേരിയിന്റിൽ ഉണ്ട്. ഷാർപ്പിൽ ഇലക്ട്രോണിക് ലോക്കിംഗ് റിയർ ഡിഫറൻഷ്യൽ, ബ്ലൈൻഡ്-സ്പോട്ട് ഡിറ്റെക്ഷൻ, 360 ഡിഗ്രി ക്യാമറ, 64-കൊളോലൂർ ആംബിയന്റ് ലൈറ്റിംഗ്, പ്രീമിയം 12-സ്പീക്കർ ഓഡിയോ സിസ്റ്റം തുടങ്ങിയവയുമുണ്ട്.

എംജി ഗ്ലോസ്റ്ററിന്റെ വേരിയന്റ് തിരിച്ചുള്ള സവിശേഷതകൾ അറിയാം

അതോടൊപ്പം പനോരമിക് സൺറൂഫ്, 7-ഡ്രൈവ് മോഡുകളുള്ള ഷിഫ്റ്റ്-ഓൺ-ഫ്ലൈ 4 വീൽ ഡ്രൈവ്, ഡ്രൈവർ സീറ്റ് മെമ്മറി, ഹീറ്റിംഗ്, വെന്റിലേഷൻ ഫംഗ്ഷൻ, വയർലെസ് ഫോൺ ചാർജർ, മെമ്മറി പ്രവർത്തനമുള്ള വിംഗ് മിറർ തുടങ്ങിയവയും വൈദ്യുതപരമായി ക്രമീകരിക്കാവുന്ന കോ-പാസഞ്ചുകളുടെ സീറ്റും ഗ്ലോസ്റ്റർ ഷാർപ്പിൽ എംജി ഒരുക്കിയിരിക്കുന്നു.

എംജി ഗ്ലോസ്റ്ററിന്റെ വേരിയന്റ് തിരിച്ചുള്ള സവിശേഷതകൾ അറിയാം

എം‌ജി ഗ്ലോസ്റ്റർ സാവി

പ്രീമിയം ഫുൾ-സൈസ് എസ്‌യുവിയുടെ ടോപ്പ് എൻഡ് വേരിയന്റായ സാവിയിൽ ആറ് സീറ്റ് ഓപ്ഷനാണ് ലഭിക്കുക. ഇതിൽ നിരവധി സുരക്ഷാ സംവിധാനങ്ങളാണ് എംജി വാഗ്‌ദാനം ചെയ്യുന്നത്. ഫോർവേഡ് കൊളീഷൻ വാർണിംഗ്, ലെയ്ൻ ഡിപ്പാർച്ചർ വാർണിംഗ്, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഹാൻഡ്സ് ഫ്രീ പാർക്കിംഗ് തുടങ്ങിയ സവിശേഷതകൾ ഈ പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നു.

എംജി ഗ്ലോസ്റ്ററിന്റെ വേരിയന്റ് തിരിച്ചുള്ള സവിശേഷതകൾ അറിയാം

വാം വൈറ്റ്, മെറ്റൽ ബ്ലാക്ക്, മെറ്റൽ ആഷ്, അഗേറ്റ് റെഡ് എന്നിങ്ങനെ നാല് കളർ ഓപ്ഷനുകളിൽ എംജി ഗ്ലോസ്റ്റർ ലഭ്യമാകും. 2.0 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിനാണ് എസ്‌യുവിക്ക് കരുത്ത് പകരുന്നത്. സൂപ്പർ, സ്മാർട്ട് വേരിയന്റുകൾക്ക് 2WD സിസ്റ്റമുള്ള സിംഗിൾ-ടർബോ ഡീസൽ എഞ്ചിൻ ലഭിക്കുന്നു.

എംജി ഗ്ലോസ്റ്ററിന്റെ വേരിയന്റ് തിരിച്ചുള്ള സവിശേഷതകൾ അറിയാം

എന്നാൽ ഷിഫ്റ്റ്-ഓൺ-ദി-ഫ്ലൈ 4WD ഉപയോഗിച്ച് ഗ്ലോസ്റ്റർ ഷാർപ്പിനും സാവിക്കും കൂടുതൽ ശക്തമായ ഇരട്ട-ടർബോചാർജ്ഡ് എഞ്ചിനാണ് ബ്രാൻഡ് ഒരുക്കിയിരിക്കുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് രണ്ട് എഞ്ചിനുകളും ജോടിയാക്കിയിരിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG Gloster Variants And Specifications Officially Revealed. Read in Malayalam
Story first published: Thursday, October 1, 2020, 10:18 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X