മാർവൽ X എസ്‌യുവിയുടെ പിൻഗാമിയെ പരിചയപ്പെടുത്തി എംജി

എംജി മോട്ടോർസിന്റെ മാർവൽ X എസ്‌യുവിയെ ഇന്ത്യൻ വാഹന പ്രേമികൾക്ക് 2020 ഓട്ടോ എക്സ്പോയിലൂടെ സുപരിചതമാണ്. ചൈനയിൽ റോവ്‌ മാർവൽ X എന്ന പേരിലാണ് വാഹനത്തെ വിൽക്കുന്നത്. ഇപ്പോൾ ഈ കാറിന്റെ പിൻഗാമിയെ അവതരിപ്പിച്ചിരിക്കുകയാണ് ബ്രാൻഡ്.

മാർവൽ X എസ്‌യുവിയുടെ പിൻഗാമിയെ പരിചയപ്പെടുത്തി എംജി

മാർവെൽ R എന്ന പേരിലാണ് പിൻഗാമിയുടെ കടന്നുവരവ്. മാർവൽ X-ന്റെ മെച്ചപ്പെടുത്തിയ പതിപ്പാണ് R മോഡൽ. ഇതിന് ഡിസൈൻ മെച്ചപ്പെടുത്തലുകൾ, പുതിയ ലോഗോ, നൂതന സാങ്കേതിക സംയോജനങ്ങൾ എന്നിവയുൾപ്പെടെ നിരവധി പരിഷ്ക്കരണങ്ങൾ ലഭിക്കുന്നു. ആർ‌-ലൈൻ‌ കമ്പനിയുടെ പുതിയ സമ്പൂർ‌ണ ഇലക്‌ട്രിക് ഉൽ‌പ്പന്നമായിരിക്കുമിത്.

മാർവൽ X എസ്‌യുവിയുടെ പിൻഗാമിയെ പരിചയപ്പെടുത്തി എംജി

അതോടൊപ്പം തന്നെ മാർ‌വൽ‌ R ശ്രേണിയിലെ ആദ്യത്തെ കാർ കൂടിയായിരിക്കും ഇത്. മാർവൽ X ഉം ആയി താരതമ്യപ്പെടുത്തുമ്പോൾ R മോഡൽ കൂടുതൽ ആകർഷകവും ഭാവിയുമാണ്. ഇത് മൂർച്ചയുള്ളതും എയറോഡൈനാമിക്കായി കൂടുതൽ ദ്രാവകവുമായി തോന്നുന്നു.

MOST READ: മാരുതി സ്വിഫ്റ്റ് ഫെയ്‌സ്‌‌ലിഫ്റ്റ് നവംബറിൽ, അറിയാം കൂടുതൽ വിവരങ്ങൾ

മാർവൽ X എസ്‌യുവിയുടെ പിൻഗാമിയെ പരിചയപ്പെടുത്തി എംജി

മുൻവശം പൂർണമായും നവീകരിച്ചു. വാട്ടർഫാൾ എയർ ഇൻ‌ടേക്ക് ഗ്രിൽ, ബാർ-ടൈപ്പ് എൽ‌ഇഡി ലൈറ്റ് സ്ട്രിപ്പ്, ഫ്രണ്ട് ബമ്പറിൽ സ്ഥാപിച്ചിരിക്കുന്ന മാട്രിക്സ് സ്റ്റൈൽ ഹെഡ്‌ലൈറ്റുകൾ എന്നിവ ഉപയോഗിച്ച് പുത്തൻ മോഡലിനെ എംജി ആകർഷകമാക്കിയിരിക്കുന്നത് ശ്രദ്ധേയമാണ്.

മാർവൽ X എസ്‌യുവിയുടെ പിൻഗാമിയെ പരിചയപ്പെടുത്തി എംജി

പിൻഭാഗത്ത് എൽഇഡി ടെയിൽ ലൈറ്റ് ഡിസൈൻ മുൻവശത്തെ ബാർ-ടൈപ്പ് സ്ട്രിപ്പിന് സമാനമാണ്. പിൻ ബമ്പറിലെ പ്രകാശിതമായ ‘മാർവൽ-ആർ' ബ്രാൻഡിംഗ് കാറിന്റെ ഇലക്‌ട്രിക് സ്വഭാവത്തെ എടുത്തുകാണിക്കുന്നു. പുതിയ രൂപകൽപ്പനയ്‌ക്കൊപ്പം വരുന്ന വീലുകൾ ഒഴികെ സൈഡ് പ്രൊഫൈലിൽ വലിയ മാറ്റങ്ങളൊന്നുമില്ല.

MOST READ: ദക്ഷിണ കൊറിയയിൽ മൊഹാവെ എസ്‌യുവിക്ക് പുതിയ ഗ്രാവിറ്റി പതിപ്പുമായി കിയ

മാർവൽ X എസ്‌യുവിയുടെ പിൻഗാമിയെ പരിചയപ്പെടുത്തി എംജി

5G ഇന്റർനെറ്റ് കണക്റ്റിവിറ്റിയും ലെവൽ 3 ഓട്ടോണമസ് ഡ്രൈവിംഗ് സാങ്കേതികവിദ്യയും ഉള്ളതിനാൽ മാർവൽ R സാങ്കേതികമായി കൂടുതൽ വിപുലമാണ്. 5G നെറ്റ്‌വർക്ക് കണക്റ്റിവിറ്റി വാഗ്‌ദാനം ചെയ്യുന്ന ലോകത്തിലെ ആദ്യത്തെ കാറായി ഇത് മാറുമെന്ന് പ്രതീക്ഷിക്കുന്നു. ലോകത്തെ പ്രമുഖ ടെലികമ്മ്യൂണിക്കേഷൻ ഉപകരണ കമ്പനികളിലൊന്നായ ഹുവാവെയുമായി സഹകരിച്ചാണ് മാർവൽ R രൂപകൽപ്പന ചെയ്തിരിക്കുന്നത്.

മാർവൽ X എസ്‌യുവിയുടെ പിൻഗാമിയെ പരിചയപ്പെടുത്തി എംജി

SAIC ഉം ഹുവാവേയും 2018 മുതൽ സാങ്കേതിക പരിഹാരങ്ങൾക്കും പുതിയ ഉൽ‌പ്പന്ന വികസനത്തിനും സഹകരിച്ചു പ്രവർത്തിക്കുകയാണ്. 5G സ്മാർട്ട് കോക്ക്പിറ്റിന് പുറമേ V2X സ്മാർട്ട് ട്രാവൽ ടെക്കിനൊപ്പം വരുന്ന ബറോംഗ് 5000 പ്ലാറ്റ്ഫോം മാർവൽ R ഉപയോഗിക്കുന്നു.

MOST READ: 15 വര്‍ഷത്തില്‍ കൂടുതല്‍ വാഹനങ്ങള്‍ക്ക് ആയുസ്സുണ്ടാകില്ല; പുതിയ സ്‌ക്രാപ് നയം ഉടന്‍

മാർവൽ X എസ്‌യുവിയുടെ പിൻഗാമിയെ പരിചയപ്പെടുത്തി എംജി

നിലവിൽ മാർവൽ R സംബന്ധിച്ച പ്രധാന സവിശേഷതകളും എഞ്ചിൻ വിശദാംശങ്ങളും എംജി വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും NEDC സൈക്കിളിൽ 500 കിലോമീറ്ററിലധികം മൈലേജ് കാർ വാഗ്‌ദാനം ചെയ്യുമെന്നാണ് കരുതുന്നത്. 2020 രണ്ടാം പകുതിയിൽ 260,000 യുവാൻ ഏകദേശം 28 ലക്ഷം രൂപ പ്രാരംഭ വിലയിൽ ചൈനയിൽ വാഹനം വിൽപ്പനക്ക് എത്തുമെന്നാണ് സൂചന.

മാർവൽ X എസ്‌യുവിയുടെ പിൻഗാമിയെ പരിചയപ്പെടുത്തി എംജി

സർക്കാർ ഉടമസ്ഥതയിലുള്ള ചൈനയിലെ ഏറ്റവും വലിയ ഓട്ടോമോട്ടീവ് കമ്പനിയായ SAIC മോട്ടോറിന്റെ ഭാഗമാണ് റോവ്. ഇന്ത്യൻ വിപണിയിൽ ഇതിനകം തന്നെ പ്രചാരം നേടിയ എം‌ജി ബ്രാൻഡും SAIC സ്വന്തമാക്കിയിരുന്നു.

MOST READ: വിപണിയോട് വിടപറഞ്ഞ് രണ്ട് നിസാൻ മോഡലുകൾ കൂടി

മാർവൽ X എസ്‌യുവിയുടെ പിൻഗാമിയെ പരിചയപ്പെടുത്തി എംജി

ഇന്ത്യയിൽ 2020 ഓട്ടോ എക്‌സ്‌പോയിൽ റോവ്‌ മാർവൽ X-നെ എം‌ജി മാർവലായി പ്രദർശിപ്പിച്ചു. ഡ്യുവൽ മോട്ടോറുകൾക്ക് വൈദ്യുതി നൽകുന്ന 52.5 കിലോവാട്ട്സ് ബാറ്ററി പായ്ക്കുമായാണ് കാർ വന്നത്.

മാർവൽ X എസ്‌യുവിയുടെ പിൻഗാമിയെ പരിചയപ്പെടുത്തി എംജി

റിയർ-വീൽ, ഓൾ-വീൽ ഡ്രൈവ് പതിപ്പുകളാണ് ഇലക്‌ട്രിക് എസ്‌യുവിക്കുള്ളത്. റിയർ വീൽ ഡ്രൈവ് മോഡലിന് 403 കിലോമീറ്റർ മൈലേജാണ് എംജി വാഗ്‌ദാനം ചെയ്യുന്നത്. അതേസമയം ഓൾ വീൽ ഡ്രൈവ് പതിപ്പിന് പൂർണ ചാർജിൽ 370 കിലോമീറ്റർ മൈലേജും കമ്പനി അവകാശപ്പെടുന്നു. ഇത് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ കമ്പനിക്ക് പദ്ധതിയില്ല.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG Marvel X SUV successor revealed. Read in Malayalam
Story first published: Tuesday, May 12, 2020, 10:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more
X