ഇന്ത്യയുടെ ആദ്യ ഹൈവേ ഇവി ട്രയല്‍ റണ്ണില്‍ ഭാഗമായി എംജി ZS ഇവി

ഡല്‍ഹി മുതല്‍ ആഗ്ര വരെ ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ടെക് ട്രയല്‍ റണ്‍ നടത്തി ഇന്ത്യാ ഗവണ്‍മെന്റ്. ഇത് ആദ്യമായിട്ടാണ് ഇന്ത്യയില്‍ ഇത്തരത്തിലൊരു പരിപാടി നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യയുടെ ആദ്യ ഹൈവേ ഇവി ട്രയല്‍ റണ്ണില്‍ ഭാഗമായി എംജി ZS ഇവി

ഇതിന്റെ ഭാഗമാകുമെന്ന് അറിയിച്ചിരിക്കുകയാണ് എംജി ZS ഇവി. ടെക് ട്രയല്‍ റണ്ണിനൊപ്പം, കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഇന്ത്യന്‍ നിരത്തുകളില്‍ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടത്തുന്നതും. നാഷണല്‍ ഹൈവേ ഫോര്‍ ഇലക്ട്രിക് വെഹിക്കിള്‍സ് (NHEV) നടത്തുന്ന ട്രയല്‍ റണ്‍ അടിസ്ഥാനപരമായി നിക്ഷേപകര്‍ക്ക് സാധ്യതയുള്ള ഒരു പരിപാടിയാണ്.

ഇന്ത്യയുടെ ആദ്യ ഹൈവേ ഇവി ട്രയല്‍ റണ്ണില്‍ ഭാഗമായി എംജി ZS ഇവി

ഡല്‍ഹിയില്‍ നിന്ന് ആഗ്രയിലേക്കുള്ള ദൂരം യമുന എക്‌സ്പ്രസ് വേ വഴി 233.1 കിലോമീറ്ററാണ്. 2020 ഓടെ കൂടുതല്‍ ഇവികള്‍ റോഡില്‍ എത്തിക്കാനുള്ള ഇന്ത്യാ ഗവണ്‍മെന്റിന്റെ ദൗത്യത്തിന്റെ ഭാഗമായാണ് ടെക് ട്രയല്‍ റണ്‍ ആരംഭിച്ചത്.

MOST READ: 1.95 കോടി രൂപ വില; പുതിയ X5 M കോംപറ്റീഷൻ പെർഫോമൻസ് എസ്‌യുവി പുറത്തിറക്കി ബിഎംഡബ്ല്യു

ഇന്ത്യയുടെ ആദ്യ ഹൈവേ ഇവി ട്രയല്‍ റണ്ണില്‍ ഭാഗമായി എംജി ZS ഇവി

ജനപ്രിയ ടൂറിസ്റ്റ് റൂട്ടിലെ ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍, റോഡ് സൈഡ് അസിസ്റ്റ് എന്നിവയില്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലൂടെയുള്ള ദീര്‍ഘദൂര യാത്രകളില്‍ ഇവി എടുക്കുന്നതിനുള്ള സാധ്യത വിലയിരുത്താന്‍ ഇവി ടെക് ട്രയല്‍ റണ്‍ സഹായിക്കും.

ഇന്ത്യയുടെ ആദ്യ ഹൈവേ ഇവി ട്രയല്‍ റണ്ണില്‍ ഭാഗമായി എംജി ZS ഇവി

എവിടെനിന്നും ചാര്‍ജ് ചെയ്യുന്നതിനായി ഓണ്‍ബോര്‍ഡ് കേബിള്‍ ഉള്‍പ്പെടെ ഇലക്ട്രിക് എസ്‌യുവി ചാര്‍ജ് ചെയ്യുന്നതിന് അഞ്ച് വ്യത്യസ്ത മാര്‍ഗങ്ങളോടെ കമ്പനി ZS ഇവി വാഗ്ദാനം ചെയ്യുന്നു. ഉപയോക്താക്കള്‍ക്ക് അവരുടെ വീടുകളിലും ഓഫീസുകളിലും ഫാസ്റ്റ് ചാര്‍ജര്‍ സൗജന്യമായി ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയും.

MOST READ: വിൽപ്പന മാത്രമല്ല നിസാൻ മാഗ്നൈറ്റിന്റെ സർവീസ് സേവനങ്ങളും മികച്ചതാകും

ഇന്ത്യയുടെ ആദ്യ ഹൈവേ ഇവി ട്രയല്‍ റണ്ണില്‍ ഭാഗമായി എംജി ZS ഇവി

ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് എംജി മോട്ടോര്‍സ്, ZS ഇവിയെ അവതരിപ്പിക്കുന്നത്. രണ്ട് വകഭേദങ്ങളിലാണ് വാഹനം വിപണിയില്‍ എത്തിയിരിക്കുന്നത്. എക്സൈറ്റിന് 20.88 ലക്ഷം രൂപയും എക്സ്‌ക്ലൂസീവിന് 23.58 ലക്ഷം രൂപയുമാണ് വില.

ഇന്ത്യയുടെ ആദ്യ ഹൈവേ ഇവി ട്രയല്‍ റണ്ണില്‍ ഭാഗമായി എംജി ZS ഇവി

IP 67 സര്‍ട്ടിഫൈഡ് 44.5 kWh ലിഥിയം അയണ്‍ ബാറ്ററിയാണ് ZS ഇവിക്ക് കരുത്തേകുന്നത്. ഈ ഇലക്ട്രിക് മോട്ടോര്‍ 141 bhp കരുത്തും 353 Nm torque ഉം സൃഷ്ടിക്കും. സിംഗിള്‍ സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍.

MOST READ: കാർ ബ്രാൻഡുകളുടെ കൗതുകമുണർത്തുന്ന പെർഫോമെൻസ് ഡിവിഷനുകൾ

ഇന്ത്യയുടെ ആദ്യ ഹൈവേ ഇവി ട്രയല്‍ റണ്ണില്‍ ഭാഗമായി എംജി ZS ഇവി

ഒറ്റത്തവണ ചാര്‍ജിങ്ങിലൂടെ 340 കിലോമീറ്റര്‍ സഞ്ചരിക്കാമെന്നും കമ്പനി അവകാശപ്പെടുന്നു. ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 50 മിനിറ്റിനുള്ളില്‍ 80 ശതമാനം വരെയും, സ്റ്റാന്‍ഡേര്‍ഡ് ഹോം ചാര്‍ജര്‍ ഉപയോഗിച്ച് ആറ് മുതല്‍ എട്ടു മണിക്കൂറിനുള്ളില്‍ പൂര്‍ണമായും ബാറ്ററി ചാര്‍ജ് ചെയ്യാന്‍ സാധിക്കും.

ഇന്ത്യയുടെ ആദ്യ ഹൈവേ ഇവി ട്രയല്‍ റണ്ണില്‍ ഭാഗമായി എംജി ZS ഇവി

എംജി ZS ഇവിയുടെ പരമാവധി വേഗത 155 കിലോമീറ്ററാണ്. 8.5 സെക്കന്റുകൊണ്ട് പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ ഇലക്ട്രിക് വാഹനത്തിന് സാധിക്കും.

MOST READ: ബിഎസ് IV വാഹന വില്‍പ്പന; FADA-യുടെ അപ്പീലിന്മേല്‍ അന്തിമ വിധി പുറപ്പെടുവിക്കാന്‍ സുപ്രീംകോടതി

ഇന്ത്യയുടെ ആദ്യ ഹൈവേ ഇവി ട്രയല്‍ റണ്ണില്‍ ഭാഗമായി എംജി ZS ഇവി

എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, ഡ്യുവല്‍ ടോണ്‍ ബമ്പര്‍, 17 ഇഞ്ച് അലോയ് വീലുകള്‍, സണ്‍റൂഫ് എന്നിവയാണ് പുറമേയുള്ള സവിശേഷതകള്‍.

ഇന്ത്യയുടെ ആദ്യ ഹൈവേ ഇവി ട്രയല്‍ റണ്ണില്‍ ഭാഗമായി എംജി ZS ഇവി

8.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്മെന്റ് സിസ്റ്റം, സിംഗിള്‍-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍, കീലെസ്സ് എന്‍ട്രി, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്, സ്റ്റോപ് ലെതര്‍ ആവരണമുള്ള സ്റ്റിയറിങ്, ലെതര്‍ സീറ്റ്, റെയിന്‍ സെന്‍സിങ്ങ് വൈപ്പറുകള്‍ എന്നിവയാണ് അകത്തളത്തെ ഫീച്ചറുകള്‍.

ഇന്ത്യയുടെ ആദ്യ ഹൈവേ ഇവി ട്രയല്‍ റണ്ണില്‍ ഭാഗമായി എംജി ZS ഇവി

ആറ് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ഹില്‍സ്റ്റാര്‍ട്ട് അസിസ്റ്റ്, ഇസിഎസ്, ത്രീ പോയന്റ് സീറ്റ് ബെല്‍റ്റ്, റിവേഴ്‌സ് ക്യമാറ, ടയര്‍ പ്രഷര്‍ മോണിറ്റര്‍, ഹില്‍ ഡിസെന്റ് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍ എന്നിവയാണ് വാഹനത്തിന്റെ സുരക്ഷ സംവിധാനങ്ങള്‍.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG ZS EV Participates In India's First Highway EV Trial Run. Read in Malayalam.
Story first published: Thursday, November 26, 2020, 14:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X