മിനുങ്ങിയിറങ്ങി ഫോർഡ് ഇക്കോസ്പോർട്ട് ആക്‌ടിവ്; ഇന്ത്യയിലേക്കും എത്തിയിരുന്നെങ്കിൽ

ഇന്ത്യൻ വിപണിയിൽ കോംപാക്‌ട് എസ്‌യുവി സെഗ്മെന്റിന് തുടക്കം കുറിച്ച ഫോർഡ് ഇക്കോസ്പോർട്ടിന് പുതിയ ആക്‌ടിവ് വേരിയന്റ് ഒരുങ്ങുന്നു. ചില കോസ്മെറ്റിക് മാറ്റങ്ങളോടെയാകും മോഡൽ വിൽപ്പനയ്ക്ക് എത്തുക.

മിനുങ്ങിയിറങ്ങി ഫോർഡ് ഇക്കോസ്പോർട്ട് ആക്‌ടിവ്; ഇന്ത്യയിലേക്കും എത്തിയിരുന്നെങ്കിൽ

വർഷങ്ങളായി ചെറിയ നവീകരണങ്ങൾ മാത്രം ലഭിച്ചിട്ടും കോം‌പാക്‌ട് എസ്‌യുവി ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സബ്-4 മീറ്റർ എസ്‌യുവികളിൽ ഒന്നായി തന്നെ തുടരുന്നുണ്ട്. എങ്കിലും ശ്രേണിയിൽ അടുത്തിടെയായി അമേരിക്കൻ കാറിന് ജനപ്രീതി നഷ്ടപ്പെട്ടുവെന്ന് തന്നെ പറയാം.

മിനുങ്ങിയിറങ്ങി ഫോർഡ് ഇക്കോസ്പോർട്ട് ആക്‌ടിവ്; ഇന്ത്യയിലേക്കും എത്തിയിരുന്നെങ്കിൽ

അതേസമയം ലാറ്റിൻ അമേരിക്കയിൽ ഇക്കോസ്‌പോർട്ടിന് പുതിയ വേരിയന്റുകളോ സ്പെഷ്യൽ എഡിഷൻ പതിപ്പുകളോ അവതരിപ്പിച്ച് എസ്‌യുവിയെ പുതുമയുള്ളതാക്കി നിലനിർത്താൻ ഫോർഡ് ശ്രമിച്ചിട്ടുണ്ട്. അതുപോലെ തന്നെ ഇപ്പോൾ ഇക്കോസ്‌പോർട്ടിന്റെ ജനപ്രീതി മുതലെടുത്ത് വിൽപ്പന കൂടുതൽ വർധിപ്പിക്കാനുള്ള ശ്രമത്തിലാണ് ബ്ലൂഓവൽ.

MOST READ: ബിഎസ് VI ഡീസല്‍ എഞ്ചിനോ? പരീക്ഷണയോട്ടം നടത്തി മാരുതി എര്‍ട്ടിഗ

മിനുങ്ങിയിറങ്ങി ഫോർഡ് ഇക്കോസ്പോർട്ട് ആക്‌ടിവ്; ഇന്ത്യയിലേക്കും എത്തിയിരുന്നെങ്കിൽ

അതിന്റെ ഭാഗമായി കോംപാക്‌ട് എസ്‌യുവിയുടെ ഒരു പരുക്കൻ വേരിയന്റിനെ അണിയിച്ചൊരുക്കുകയാണ് കമ്പനി. ഇത് നവംബർ ആറിന് വിപണിയിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. ഇപ്പോൾ പുത്തൻ വേരിയന്റിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

മിനുങ്ങിയിറങ്ങി ഫോർഡ് ഇക്കോസ്പോർട്ട് ആക്‌ടിവ്; ഇന്ത്യയിലേക്കും എത്തിയിരുന്നെങ്കിൽ

ഇത് സ്റ്റാൻഡേർഡ് മോഡലിൽ നിന്ന് ആക്‌ടിവ് വേരിയന്റിനെ വ്യത്യസ്‌തമാക്കാൻ സഹായിക്കുന്ന കോസ്മെറ്റിക് പരിഷ്ക്കാരങ്ങളാണ് പരിചയപ്പെടുത്തുന്നത്. കൂടുതൽ ആക്രമണാത്മക നിലപാട് നൽകുന്നതിനായി റിയർ ബമ്പർ പുതുക്കിയപ്പോൾ മുന്നിലും പിന്നിലും ശ്രദ്ധേയമായ ഫോക്‌സ് സ്‌കിഡ് പ്ലേറ്റുകളും ഉൾക്കൊള്ളിച്ചു.

MOST READ: പുതുമോഡൽ വരും മുമ്പ് എലൈറ്റ് i20 -യെ വിപണിയിൽ നിന്ന് പിൻവലിച്ച് ഹ്യുണ്ടായി

മിനുങ്ങിയിറങ്ങി ഫോർഡ് ഇക്കോസ്പോർട്ട് ആക്‌ടിവ്; ഇന്ത്യയിലേക്കും എത്തിയിരുന്നെങ്കിൽ

അതുപോലെ തന്നെ താഴ് ഭാഗത്ത് കറുത്ത പ്ലാസ്റ്റിക് ക്ലാഡിംഗും ഫോർഡ് നൽകിയിട്ടുണ്ട്. ടിൻ‌ഡ് റിയർ വിൻ‌ഡോകളും പുതുതായി രൂപകൽപ്പന ചെയ്ത ഡ്യുവൽ-ടോൺ അലോയ് വീലുകളും മറ്റ് പ്രധാന സവിശേഷതകളിൽ എടുത്തുനിൽക്കുന്നു.

മിനുങ്ങിയിറങ്ങി ഫോർഡ് ഇക്കോസ്പോർട്ട് ആക്‌ടിവ്; ഇന്ത്യയിലേക്കും എത്തിയിരുന്നെങ്കിൽ

പുറംമോടിപോലെ തന്നെ അകത്തളവും മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട്. അതിനായി ഫോർഡ് ഇക്കോസ്പോർട്ട് ആക്‌ടിവ് പുതിയ സീറ്റ് അപ്ഹോൾസ്റ്ററി, ഫ്രണ്ട് സെറ്റ്ബാക്കുകളിൽ ആക്‌ടിവ് ബ്രാൻഡിംഗ് എന്നിവ ചേർത്തു.

MOST READ: കാലങ്ങൾ നീണ്ട സേവനത്തിനു ശേഷം ഇനി ഫുഡ് ട്രക്കായി വിശ്രമിക്കാനൊരുങ്ങി ആനവണ്ടികൾ

മിനുങ്ങിയിറങ്ങി ഫോർഡ് ഇക്കോസ്പോർട്ട് ആക്‌ടിവ്; ഇന്ത്യയിലേക്കും എത്തിയിരുന്നെങ്കിൽ

തീർന്നില്ല, ആപ്പിൾ കാർപ്ലേയുള്ള ഫ്ലോട്ടിംഗ് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ, സ്മാർട്ട്ഫോൺ ഇന്റഗ്രേഷൻ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, മൗണ്ട്ഡ് കൺട്രോളുകളുള്ള മൾട്ടി-ഫങ്ഷണൽ സ്റ്റിയറിംഗ് വീൽ എന്നിവയും ഫോർഡ് ഉൾക്കൊള്ളിച്ചു.

മിനുങ്ങിയിറങ്ങി ഫോർഡ് ഇക്കോസ്പോർട്ട് ആക്‌ടിവ്; ഇന്ത്യയിലേക്കും എത്തിയിരുന്നെങ്കിൽ

എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, മൊബൈൽ സെൻസിംഗ് വൈപ്പറുകൾ, കൂടാതെ നിരവധി സുരക്ഷാ സവിശേഷതകളെല്ലാം ഈ കോംപാക്‌ട് എസ്‌യുവിയിൽ ഫോർഡ് വാഗ്‌ദാനം ചെയ്യുന്നുണ്ട്.

MOST READ: ഹോണ്ടയുടെ CR-V എസ്‌യുവിക്ക് മോടിയേകാൻ പുതിയ സ്പെഷ്യൽ എഡിഷൻ മോഡൽ എത്തി; വില 29.49 ലക്ഷം രൂപ

മിനുങ്ങിയിറങ്ങി ഫോർഡ് ഇക്കോസ്പോർട്ട് ആക്‌ടിവ്; ഇന്ത്യയിലേക്കും എത്തിയിരുന്നെങ്കിൽ

ആറ് സ്പീഡ് മാനുവൽ ഗിയർബോക്സുമായി സ്റ്റാൻഡേർഡായി ജോടിയാക്കിയ 1.0 ലിറ്റർ ത്രീ സിലിണ്ടർ ഇക്കോബൂസ്റ്റ് പെട്രോൾ എഞ്ചിനാണ് ഇക്കോസ്പോർട്ട് ആക്‌ടിവിൽ ലഭ്യമാകൂ. അതേസമയം പുതിയ വേരിയന്റിനെ ഇന്ത്യയിൽ അവതരിപ്പിക്കുമോ എന്നകാര്യം ഫോർഡ് വ്യക്തമാക്കിയിട്ടില്ല.

Source: Autonocion

Most Read Articles

Malayalam
English summary
New Ford EcoSport Active Leaked. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X