പുതുതലമുറ സെലേറിയോ ഒരുങ്ങുന്നത് മാരുതിയുടെ പുതിയ ഹാർടെക്റ്റ് പ്ലാറ്റ്ഫോമിൽ

ഇന്ത്യൻ വിപണിയിൽ ഹാച്ച്ബാക്ക് എന്നാൽ മാരുതി സുസുക്കിയുടെ വാഹനങ്ങളാണ് ആദ്യം മനസിലേക്ക് ഓടിയെത്തുക. തങ്ങൾ അവതരിപ്പിച്ച എല്ലാ മോഡലുകളും ഈ വിഭാഗത്തിൽ ഏറെ ശ്രദ്ധ നേടിയതും ബ്രാൻഡിന്റെ വിജയമാണ്.

പുതുതലമുറ സെലേറിയോ ഒരുങ്ങുന്നത് മാരുതിയുടെ പുതിയ ഹാർടെക്റ്റ് പ്ലാറ്റ്ഫോമിൽ

ഹാച്ച്ബാക്ക് നിരയിലെ മാരുതിയുടെ പ്രധാന മോഡലുകളിൽ ഒന്നായ സെലേറിയോ പുതുതലമുറയിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുകയാണ്. ഈ മാസം ആദ്യം മാരുതി സെലേറിയോയുടെ എസ്-സി‌എൻ‌ജി ബി‌എസ്‌-VI പതിപ്പ് ആഭ്യന്തരമായി അവതരിപ്പിച്ചതും ശ്രദ്ധേയമായിരുന്നു.

പുതുതലമുറ സെലേറിയോ ഒരുങ്ങുന്നത് മാരുതിയുടെ പുതിയ ഹാർടെക്റ്റ് പ്ലാറ്റ്ഫോമിൽ

അടുത്ത തലമുറയിലെ സെലെറിയോ ഉൾപ്പെടെ ഭാവിയിലേക്ക് മുന്നേറുന്ന പുതിയ ഉൽപ്പന്നങ്ങൾ ഇനി കമ്പനിയുടെ പദ്ധതിക്ക് കീഴിലുള്ളത്. 2020 ഓട്ടോ എക്‌സ്‌പോയിൽ ഫെയ്‌സ്‌ലിഫ്റ്റ് വിറ്റാര ബ്രെസയും 1.5 ലിറ്റർ SHVS K15B പെട്രോൾ എഞ്ചിൻ ഉപയോഗിച്ച് ഇഗ്നിസും പരിഷ്ക്കരിച്ചു.

MOST READ: C3 സ്‌പോര്‍ട്ടി! കോംപാക്ട് എസ്‌യുവിക്ക് പേരിട്ട് സിട്രണ്‍

പുതുതലമുറ സെലേറിയോ ഒരുങ്ങുന്നത് മാരുതിയുടെ പുതിയ ഹാർടെക്റ്റ് പ്ലാറ്റ്ഫോമിൽ

മൂന്നാം തലമുറ വാഗൺആറിന്റെ ഇലക്ട്രിക് പതിപ്പ് അടുത്ത വർഷം വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുമ്പോൾ മാറ്റങ്ങളോടെ എത്തുന്ന സെലെറിയോയുംഇവയെ പിന്തുടർന്ന് വിൽപ്പനയ്ക്ക് എത്തും.

പുതുതലമുറ സെലേറിയോ ഒരുങ്ങുന്നത് മാരുതിയുടെ പുതിയ ഹാർടെക്റ്റ് പ്ലാറ്റ്ഫോമിൽ

സെലേറിയോ 2014 മുതൽ ഉൽ‌പാദനത്തിലുള്ള കാറാണ്. അതിന്റെ X വേരിയൻറ് ഉൾ‌പ്പെടുത്തിക്കൊണ്ട് മാരുതി ശ്രേണി വിപുലീകരിക്കുകയും ചെയ്തു. കഴിഞ്ഞ ആറ് വർഷമായി ഹാച്ച്ബാക്ക് കാര്യമായ നവീകരണങ്ങൾക്കൊന്നും വിധേയമായിട്ടില്ല. അതിനാൽ വിൽപ്പനയിൽ ബുദ്ധിമുട്ടുന്ന നിലവിലെ മോഡലിനെ അപേക്ഷിച്ച് രണ്ടാം തലമുറ സെലെറിയോ സമൂല പരിഷ്ക്കരണത്തിന് വിധേയമാകും.

MOST READ: ജാപ്പനീസ് വിപണിയിൽ സിവിക്കിന് അന്ത്യം കുറിച്ച് ഹോണ്ട

പുതുതലമുറ സെലേറിയോ ഒരുങ്ങുന്നത് മാരുതിയുടെ പുതിയ ഹാർടെക്റ്റ് പ്ലാറ്റ്ഫോമിൽ

YNC എന്ന് കോഡ്നാമം നൽകിയിട്ടുള്ള പുത്തൻ സെലേറിയോ ഭാരം കുറഞ്ഞ അഞ്ചാം തലമുറ ഹാർ‌ടെക്റ്റ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. മാരുതി സുസുക്കി മോഡലുകളായ എർട്ടിഗ, XL6, വാഗൺ ആർ എന്നിവയെല്ലാം ഈ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് എത്തുന്നത്.

പുതുതലമുറ സെലേറിയോ ഒരുങ്ങുന്നത് മാരുതിയുടെ പുതിയ ഹാർടെക്റ്റ് പ്ലാറ്റ്ഫോമിൽ

K10B 1.0 ലിറ്റർ ത്രീ സിലിണ്ടർ പെട്രോൾ എഞ്ചിൻ തന്നെയാകും സെലേറിയോയ്ക്ക് കരുത്ത് പകരുക. ഈ ബിഎസ്-VI എഞ്ചിൻ 67 bhp കരുത്തിൽ 90 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. സ്റ്റാൻഡേർഡ് അഞ്ച് സ്പീഡ് മാനുവൽ, ഓപ്ഷണൽ അഞ്ച് സ്പീഡ് എഎംടി ഗിയർബോക്സ് എന്നിവയുമായാണ് എഞ്ചിൻ ജോടിയാക്കുക.

MOST READ: ഹ്യുണ്ടായി ഓറ; പരിചയപ്പെടാം 1.0 ലിറ്റര്‍ ടര്‍ബോ എഞ്ചിന്‍ പതിപ്പിനെ

പുതുതലമുറ സെലേറിയോ ഒരുങ്ങുന്നത് മാരുതിയുടെ പുതിയ ഹാർടെക്റ്റ് പ്ലാറ്റ്ഫോമിൽ

2021-ൽ മാരുതി സുസുക്കി പുതിയ 800 സിസി എൻട്രി ലെവൽ കാർ പുറത്തിറക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. അടുത്ത തലമുറ സെലേറിയോയ്‌ക്കൊപ്പം, ബഹുരാഷ്ട്ര വിപണിയിൽ ബ്രാൻഡിന്റെ സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഇരു മോഡലുകളും സഹായിക്കും.

പുതുതലമുറ സെലേറിയോ ഒരുങ്ങുന്നത് മാരുതിയുടെ പുതിയ ഹാർടെക്റ്റ് പ്ലാറ്റ്ഫോമിൽ

വളരെയധികം നവീകരിച്ച പുറംമോടിക്ക് പുറമെ രണ്ടാംതലമുറ മാരുതി സുസുക്കി സെലെറിയോ ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി എന്നിവയ്ക്കൊപ്പം ഉയർന്ന ഗ്രേഡുകളിൽ ഏറ്റവും പുതിയ സ്മാർട്ട്പ്ലേ സ്റ്റുഡിയോ ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം അവതരിപ്പിച്ചേക്കും.

MOST READ: ഉപഭോക്താക്കള്‍ക്കായി ലോയല്‍റ്റി റിവാര്‍ഡ് പ്രോഗ്രാം അവതരിപ്പിച്ച് മാരുതി

പുതുതലമുറ സെലേറിയോ ഒരുങ്ങുന്നത് മാരുതിയുടെ പുതിയ ഹാർടെക്റ്റ് പ്ലാറ്റ്ഫോമിൽ

സ്റ്റാൻഡേർഡായി ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ, സ്പീഡ് മുന്നറിയിപ്പ്, സീറ്റ് ബെൽറ്റ് ഓർമ്മപ്പെടുത്തൽ എന്നിവ പോലുള്ള സുരക്ഷാ സവിശേഷതകൾ സെലേറിയോ വഹിക്കും.

Most Read Articles

Malayalam
English summary
New-Gen Celerio To Be Based On Maruti Heartect K Platform. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X