ആഗോള അരങ്ങേറ്റത്തിന് മുമ്പേ പുതുതലമുറ മെർസിഡീസ് ബെൻസ് S-ക്ലാസിന്റെ ടീസർ പുറത്ത്
ആഗോള വിപണിയിൽ അരങ്ങേറുന്നതിന് മുന്നോടിയായി S-ക്ലാസിന്റെ ടീസർ വീഡിയോ മെർസിഡീസ് ബെൻസ് പുറത്തിറക്കി. പുതുതലമുറ ആഢംബര-സെഡാൻ അടുത്ത വർഷം ഇന്ത്യ വിപണിയിൽ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, ലോകമെമ്പാടുമുള്ള കൊവിഡ്-19 പ്രതിസന്ധി കാരണം ലോഞ്ചിംഗ് പദ്ധതികൾ വൈകിയേക്കാം.

രാജ്യത്ത് വ്യാപിച്ചുകൊണ്ടിരിക്കുന്ന കോവിഡ് -19 മഹാമാരി കാരണം രണ്ട് മാസത്തെ ലോക്ക്ഡൗണിനുശേഷം ജീവനക്കാരെ തിരികെ ജോലിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഡൈംലർ ഗ്രൂപ്പ് സിഇഒ ഓല കല്ലേനിയസ് വീഡിയോയിൽ പുതിയ തലമുറ S-ക്ലാസ് ടീസ് ചെയ്തു.

തങ്ങളുടെ ഭാവിയിലെ മുൻനിര മോഡലുകളുടേയും ഇവി പ്ലാനുകളുടേയും കാര്യത്തിൽ തങ്ങൾ ഒരിക്കലും ബ്രേക്കുകൾ ചവിട്ടില്ല. വരും മാസങ്ങളിൽ നിങ്ങളെ ഇതുപോലെ പുതിയ ആവേശകരമായ ഹൈടെക് സാങ്കേതികവിദ്യ കാത്തിരിക്കുന്നു എന്നും ഒരു പുതിയ മെർസിഡീസ് S-ക്ലാസ് ചൂണ്ടിക്കാണിച്ച് അദ്ദേഹം പറയുന്നതാണ് ഈ ടീസർ വീഡിയോ.
MOST READ: കൊറോണ ഇഫക്ട്; പുതിയ വാഹനം വേണ്ടെന്നുവെച്ച് രാഷ്ട്രപതി
മെർസിഡീസ് ബെൻസ് S-ക്ലാസ് ഏറ്റവും മികച്ച ആഢംബരവും പ്രകടനവും അവതരിപ്പിക്കുന്നു. ഇത് ബ്രാൻഡിന്റെ യഥാർത്ഥ മുൻനിര മോഡലെന്ന് അറിയപ്പെടുന്നു. മറുവശത്ത്, മെർസിഡീസ് ബെൻസ് E-ക്ലാസാണ് ഇന്ത്യൻ വിപണിയിൽ ബ്രാൻഡിൽ നിന്ന് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മോഡൽ.

നിലവിലെ തലമുറ മെർസിഡീസ് ബെൻസ് S-ക്ലാസ് (W222) 2014 മുതൽ ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുന്നു. ജർമ്മൻ ആഡംബര-സെഡാന് പകരമായി അടുത്ത തലമുറ S-ക്ലാസ് (W223) ഈ വർഷം സെപ്റ്റംബറിൽ ലോക പ്രീമിയറിന് ഒരുങ്ങുന്നു.
MOST READ: പുത്തൻ ഭാവത്തിൽ 2020 കിക്‌സ് ഇ-പവർ, അരങ്ങേറ്റത്തിന് മുമ്പ് ചിത്രങ്ങൾ പുറത്ത്

വരാനിരിക്കുന്ന പുതു തലമുറ S-ക്ലാസ് സെഡാനെക്കുറിച്ച് കമ്പനി അധികം വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും, പുതിയ പതിപ്പ് S-ക്ലാസ് ഡാഷ്‌ബോർഡിൽ ഒരു വലിയ വാട്ടർഫോൾ തരത്തിലുള്ള ഇൻഫോടെയ്ൻമെന്റ് സ്ക്രീൻ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പുതിയ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം പ്രവർത്തിക്കാൻ കുറച്ച് ബട്ടണുകൾ അടങ്ങുന്ന ഒരു വൃത്തിയുള്ള ഡിസൈൻ നിർമ്മാതാക്കൾ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
MOST READ: XUV500 ഓട്ടോമാറ്റിക് പതിപ്പിനായി കാത്തിരിക്കണം; അരങ്ങേറ്റം വൈകുമെന്ന് മഹീന്ദ്ര

പിൻ-പാസഞ്ചർ വിനോദത്തിനായി പിന്നിൽ ഘടിപ്പിച്ചിരിക്കുന്ന സ്‌ക്രീനുകൾ, ആം-റെസ്റ്റുള്ള പിൻ സെന്റർ കൺസോൾ, ഹീറ്റിംഗ് & മസാജ് പ്രവർത്തനവുമുള്ള സീറ്റുകൾ, ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനായി ഒരു വലിയ സ്‌ക്രീൻ, മറ്റ് നിരവധി ഫീച്ചറുകൾ എന്നിവ വാഹനത്തിൽ വരുന്നു.

റഡാർ ഗൈഡഡ് ക്രൂയിസ് കൺട്രോൾ, മൾട്ടിപ്പിൾ എയർബാഗുകൾ, 360 ഡിഗ്രി ക്യാമറ, ആന്റി കൊളിഷൻ സെൻസർ, ഒരു നൈറ്റ് വിഷൻ ക്യാമറ, കൂടാതെ യാത്രക്കാരെ സുരക്ഷ നൽകുന്ന നിരവധി ക്രമീകരണങ്ങൾ എന്നിവയുൾപ്പെടെ മികച്ച ഇൻ-ക്ലാസ് സുരക്ഷ പുതുതലമുറ മെർസിഡീസ് ബെൻസ് S-ക്ലാസ് അവതരിപ്പിക്കുന്നു.
MOST READ: വിപണിയിൽ എത്താൻ വൈകും, eKUV100 അടുത്ത വർഷമെന്ന് മഹീന്ദ്ര

അടുത്ത തലമുറ മെർസിഡീസ് ബെൻസ് S-ക്ലാസ് ധാരാളം പവർട്രെയിൻ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. പെട്രോൾ, ഡീസൽ, മൈൽഡ്-ഹൈബ്രിഡ്, പ്ലഗ്-ഇൻ ഹൈബ്രിഡ് എഞ്ചിൻ ഓപ്ഷൻ എന്നിവ ഇതിൽ ഉൾപ്പെടുന്നു. S600 മോഡലിന്റെ കൂപ്പെ, കാബ്രിയോലെറ്റ് പതിപ്പുകൾ കമ്പനി നിർത്തലാക്കുമെന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്.

ബിഎംഡബ്ല്യു 7 സീരീസ്, ജാഗ്വാർ XJ, ഔഡി A8, പോർഷ പനാമേര, മസെരാട്ടി ക്വാട്രോപോർട്ട് എന്നിവയാണ് അന്താരാഷ്ട്ര വിപണിയിൽ മെർസിഡീസ് ബെൻസ് S-ക്ലാസിന്റെ എതിരാളികൾ.


Click it and Unblock the Notifications








