നിരത്തിലെത്തിച്ചത് അഞ്ച് ലക്ഷം യൂണിറ്റുകൾ; താരമായി നിസാൻ ലീഫ് ഇല‌ക്‌ട്രിക്

ലോകത്തിലെ ആദ്യത്തെ മാസ് മാർക്കറ്റ് ഇലക്ട്രിക് കാറായ ലീഫിന്റെ അഞ്ച് ലക്ഷം യൂണിറ്റുകൾ നിർമിച്ച് ജാപ്പനീസ് വാഹന നിർമാതാക്കളായ നിസാൻ. മോഡൽ പുറത്തിറങ്ങി ഏതാണ്ട് ഒരു ദശാബ്ദത്തിനുള്ളിലാണ് കമ്പനി ഈ നേട്ടം കൈവരിക്കുന്നത്.

നിരത്തിലെത്തിച്ചത് അഞ്ച് ലക്ഷം യൂണിറ്റുകൾ; താരമായി നിസാൻ ലീഫ് ഇല‌ക്‌ട്രിക്

ഓഗസ്റ്റിൽ ഇംഗ്ലണ്ടിലെ സണ്ടർ‌ലാൻ‌ഡ് എന്ന ഫാക്ടറിയിലാണ് ചരിത്ര നേട്ടത്തിലെത്തിയ നിസാൻ ലീഫിന്റെ ഈ 500,000 യൂണിറ്റ് നിർമിച്ചത്. കൂടാതെ മോഡൽ നോർവേയിലെ മരിയ ജാൻസന് കമ്പനി കൈമാറുകയും ചെയ്‌തു.

നിരത്തിലെത്തിച്ചത് അഞ്ച് ലക്ഷം യൂണിറ്റുകൾ; താരമായി നിസാൻ ലീഫ് ഇല‌ക്‌ട്രിക്

2010 ഡിസംബറിലാണ് നിസാൻ ആദ്യ തലമുറ ലീഫ് ഇലക്ട്രിക്കിനെ വിപണിയിൽ എത്തിക്കുന്നത്. വിൽപ്പനയ്‌ക്കെത്തിയ ആദ്യത്തെ ബഹുജന മാർക്കറ്റ് ഓൾ-ഇലക്ട്രിക് കാറാണിത്. നിലവിലെ രണ്ടാം തലമുറ ലീഫ് മോഡൽ 2018-ലും കമ്പനി അവതരിപ്പിച്ചു.

MOST READ: ഗ്രാന്‍ഡ് i10 നിയോസിന് കോര്‍പ്പറേറ്റ് പതിപ്പുമായി ഹ്യുണ്ടായി; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

നിരത്തിലെത്തിച്ചത് അഞ്ച് ലക്ഷം യൂണിറ്റുകൾ; താരമായി നിസാൻ ലീഫ് ഇല‌ക്‌ട്രിക്

500,000 ഇലക്ട്രിക് കാറുകൾ വിറ്റഴിച്ചു എന്നത് ശ്രദ്ധേയമായ നേട്ടമാണെങ്കിലും ഈ ലക്ഷ്യത്തിലെത്താൻ കമ്പനി പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ സമയം എടുത്തു എന്നതാണ് യാഥാർഥ്യം.

നിരത്തിലെത്തിച്ചത് അഞ്ച് ലക്ഷം യൂണിറ്റുകൾ; താരമായി നിസാൻ ലീഫ് ഇല‌ക്‌ട്രിക്

2011 ലെ വേൾഡ് കാർ ഓഫ് ദി ഇയർ, തുടർന്ന് 2011, 2012 വർഷങ്ങളിൽ ജപ്പാനിലെ കാർ ഓഫ് ദി ഇയർ എന്നിവയുൾപ്പെടെ ലോകമെമ്പാടുമുള്ള വിവിധ അംഗീകാരങ്ങൾ നിസാൻ ലീഫിനെ തേടി എത്തിയിട്ടുണ്ട്.

MOST READ: മൂന്നാമതും ഒരു മസെരാട്ടി സ്വന്തമാക്കി സണ്ണി ലിയോൺ

നിരത്തിലെത്തിച്ചത് അഞ്ച് ലക്ഷം യൂണിറ്റുകൾ; താരമായി നിസാൻ ലീഫ് ഇല‌ക്‌ട്രിക്

ലോകത്തിൽ ഏറ്റവും കൂടുതല്‍ വില്‍പന സ്വന്തമാക്കുന്ന ഇലക്ട്രിക് ഹാച്ച്ബാക്ക് മോഡലെന്ന ഖ്യാതിയുള്ള ലീഫ് ഇവിക്ക് 40 kWh ബാറ്ററി പായ്ക്കാണ് കരുത്തേകുന്നത്. 148 bhp പവറും 320 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ് ഇതിലെ ഇലക്ട്രിക് മോട്ടോര്‍.

നിരത്തിലെത്തിച്ചത് അഞ്ച് ലക്ഷം യൂണിറ്റുകൾ; താരമായി നിസാൻ ലീഫ് ഇല‌ക്‌ട്രിക്

പൂർണ ചാർജിൽ 400 കിലോമീറ്റര്‍ മൈലേജും നിസാൻ ലീഫ് ഇലക്ട്രിക് വാഗ്‌ദാനം ചെയ്യുന്നു. റീ ജനറേറ്റീവ് ബ്രേക്കിംഗ് സംവിധാനം വഴി ബ്രേക്ക് പിടിക്കുമ്പോള്‍ സൃഷ്ടിക്കുന്ന ഊര്‍ജത്തിലൂടെ വാഹനത്തിന്റെ ബാറ്ററി റീചാര്‍ജ് ചെയ്യാനാകും എന്നതാണ് ഇവിയുടെ മറ്റൊരു സവിശേഷത.

MOST READ: റാപ്പിഡിന് പുതുതലമുറ ഒരുങ്ങുന്നു; അരങ്ങേറ്റം അടുത്തവര്‍ഷമെന്ന് സ്‌കോഡ

നിരത്തിലെത്തിച്ചത് അഞ്ച് ലക്ഷം യൂണിറ്റുകൾ; താരമായി നിസാൻ ലീഫ് ഇല‌ക്‌ട്രിക്

പ്രൊപൈലറ്റ് ഡ്രൈവിംഗ് അസിസ്റ്റൻസ് സംവിധാനവും ഇലക്ട്രിക് ഹാച്ച്ബാക്കിന്റെ പ്രധാന ആകർഷണമാണ്. പുതിയ പരിഷ്ക്കരണത്തിനു ശേഷം ഇപ്പോൾ സ്പീഡ് കൺട്രോളും പാർക്ക് സിസ്റ്റവും കാറിൽ നിസാൻ അവതരിപ്പിക്കുന്നുണ്ട്. കൂടാതെ 2020 ലീഫിന് ഇന്റലിജന്റ് ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ് സിസ്റ്റവും ലഭിക്കുന്നു.

നിരത്തിലെത്തിച്ചത് അഞ്ച് ലക്ഷം യൂണിറ്റുകൾ; താരമായി നിസാൻ ലീഫ് ഇല‌ക്‌ട്രിക്

സ്റ്റാൻഡേർഡായി 9.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡോർ ടു ഡോർ നാവിഗേഷൻ, OTA മാപ്പ് അപ്‌ഡേറ്റുകൾ, ഡോകോമോ ഇൻ-കാർ കണക്റ്റ് സിസ്റ്റം എന്നിവ പുതിയ നിസാൻ ലീഫ് ഇവിയിൽ ലഭ്യമാണ്.

Most Read Articles

Malayalam
കൂടുതല്‍... #നിസ്സാൻ #nissan
English summary
Nissan Leaf EV Reached 5 Lakh Production Milestone. Read in Malayalam
Story first published: Saturday, September 12, 2020, 11:26 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X