നിസാൻ മാഗ്നൈറ്റിന്റെ പേറ്റന്റ് ചിത്രങ്ങൾ പുറത്ത്, കൂടുതൽ ഡിസൈൻ വിശദംശങ്ങൾ അറിയാം

ജാപ്പനീസ് വാഹന നിർമാണ കമ്പനിയായ നിസാൻ ഇന്ത്യയിലെ ഏറ്റവും മത്സരാധിഷ്ഠിതമായ സബ്-4 മീറ്റഞ കോംപാക്‌ട് എസ്‌യുവി ശ്രേണിയിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുകയാണ്. എന്തായാലും അടുത്ത വർഷം തുടക്കത്തോടെയാകും മാഗ്നൈറ്റുമായി ബ്രാൻഡ് എത്തുക.

നിസാൻ മാഗ്നൈറ്റിന്റെ പേറ്റന്റ് ചിത്രങ്ങൾ പുറത്ത്, കൂടുതൽ ഡിസൈൻ വിശദംശങ്ങൾ അറിയാം

കമ്പനിയുടെ രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന മോഡലായ കിക്‌സിന് താഴെയുള്ള മിനി എസ്‌യുവി വിഭാഗത്തിൽ ഒരു സ്പെഷ്യലിസ്റ്റാവാനാണ് നിസാൻ മാഗ്നൈറ്റ് ലക്ഷ്യമിടുന്നത്. നേരത്തെ തന്നെ കോംപാക്‌ട് എസ്‌യുവിയുടെ കൺസെപ്റ്റ് പതിപ്പിനെ ബ്രാൻഡ് പരിചയപ്പെടുത്തിയിരുന്നെങ്കിലും ഇപ്പോൾ പ്രൊഡക്ഷൻ പതിപ്പിന്റെ പേറ്റന്റ് ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.

നിസാൻ മാഗ്നൈറ്റിന്റെ പേറ്റന്റ് ചിത്രങ്ങൾ പുറത്ത്, കൂടുതൽ ഡിസൈൻ വിശദംശങ്ങൾ അറിയാം

ഇത് കാറിന്റെ രൂപകൽപ്പനയെക്കുറിച്ച് ഒരു വ്യക്തമായ ആശയമാണ് നൽകുന്നത്. പുത്തൻ സ്പോർട്ടി ഡിസൈൻ ഘടകങ്ങളും അലങ്കോലമില്ലാത്ത ഇന്റീരിയർ ലേഔട്ടും ഉപയോഗിച്ച് ക്രോസ്ഓവർ യുവ പ്രേക്ഷകരെ തന്നെയാണ് ലക്ഷ്യമിടുന്നത്. 2015 ടോക്കിയോ മോട്ടോർ ഷോയിൽ പ്രദർശിപ്പിച്ച ഡാറ്റ്സൻ ഗോ-ക്രോസ് കൺസെപ്റ്റിൽ നിന്നാണ് മാഗ്നൈറ്റിന്റെ ഡിസൈൻ ഉത്ഭവിച്ചിരിക്കുന്നത്.

MOST READ: 2023 മുതൽ ബസുകൾക്ക് ESC കർശനമാക്കാനൊരുങ്ങി ഗതാഗത മന്ത്രാലയം

നിസാൻ മാഗ്നൈറ്റിന്റെ പേറ്റന്റ് ചിത്രങ്ങൾ പുറത്ത്, കൂടുതൽ ഡിസൈൻ വിശദംശങ്ങൾ അറിയാം

വിപണിയിൽ നിർദ്ദിഷ്ട ഉൽ‌പ്പന്നങ്ങൾ‌ നിറവേറ്റുന്നതിനായി റെനോ-നിസാൻ‌ കൂട്ടുകെട്ടിന്റെ CMF-A+ പ്ലാറ്റ്ഫോമാണ് നിസാൻ‌ മാഗ്നൈറ്റ് എസ്‌യുവിയുടെ അടിസ്ഥാനം. വരാനിരിക്കുന്ന കോംപാക്‌ട് എസ്‌യുവി അതിന്റെ പ്ലാറ്റ്ഫോം റെനോ കിഗറുമായി പങ്കിടും.

നിസാൻ മാഗ്നൈറ്റിന്റെ പേറ്റന്റ് ചിത്രങ്ങൾ പുറത്ത്, കൂടുതൽ ഡിസൈൻ വിശദംശങ്ങൾ അറിയാം

ഈ രണ്ട് ഉൽ‌പ്പന്നങ്ങളും രണ്ട് കമ്പനികളുടെയും ഇന്ത്യയിലെ പ്രാധിനിത്യം ശക്തിപ്പെടുത്തും.മാത്രമല്ല ഇന്ത്യയിലെ നിസാന്റെ ഭാവി പദ്ധതികളും മാഗ്നൈറ്റിന്റെ വിജയത്തെ ആശ്രയിച്ചാകും മുമ്പോട്ടു പോവുക. കോംപാക്‌ട് എസ്‌യുവി പരാജയമായാൽ ഇന്ത്യൻ വിപണിയിൽ നിന്ന് പിൻമാറാനുള്ള തീരുമാനത്തിലേക്ക് വരെ കമ്പനിയെ നയിച്ചേക്കാം.

MOST READ: ഭാവം മാറി, സുസുക്കി ജിംനി ഇനി 2-സീറ്റർ വാണിജ്യ വാഹനം

നിസാൻ മാഗ്നൈറ്റിന്റെ പേറ്റന്റ് ചിത്രങ്ങൾ പുറത്ത്, കൂടുതൽ ഡിസൈൻ വിശദംശങ്ങൾ അറിയാം

നിസാൻ മാഗ്നൈറ്റിന്റെ എഞ്ചിൻ ഓപ്ഷനുകളെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ലെങ്കിലും 1.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ യൂണിറ്റായിരിക്കും വാഹനത്തിൽ ഇടംപിടിക്കുകയെന്ന സൂചനയുമുണ്ട്.

നിസാൻ മാഗ്നൈറ്റിന്റെ പേറ്റന്റ് ചിത്രങ്ങൾ പുറത്ത്, കൂടുതൽ ഡിസൈൻ വിശദംശങ്ങൾ അറിയാം

ഇത് 100 bhp കരുത്തിൽ 160 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. അതായത് സെഗ്മെന്റിലെ മറ്റ് എതിരാളി മോഡലുകളുമായി കിടപിടിക്കാൻ മാഗ്നൈറ്റ് പ്രാപ്‌തമായിരിക്കുമെന്ന് ചുരുക്കം. എഞ്ചിൻ മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുമായി തെരഞ്ഞെടുക്കാൻ സാധിക്കും.

MOST READ: അര്‍ജന്റീന പൊലീസ് സേനയുടെ ഭാഗമായി റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍

നിസാൻ മാഗ്നൈറ്റിന്റെ പേറ്റന്റ് ചിത്രങ്ങൾ പുറത്ത്, കൂടുതൽ ഡിസൈൻ വിശദംശങ്ങൾ അറിയാം

ഇന്ത്യയിൽ നടപ്പിലായ കർശനമായ ബിഎസ്-VI മലിനാകരണ മാനദണ്ഡങ്ങൾ കാരണം ഡീസൽ എഞ്ചിനുകൾ നിർത്താൻ നിസാൻ-റെനോ സഖ്യം തീരുമാനിച്ചു. അതിനാൽ മാരുതി സുസുക്കി വിറ്റാര ബ്രെസയെപ്പോലെ നിസാൻ മാഗ്നൈറ്റും പെട്രോൾ എഞ്ചിൻ മാത്രമുള്ള കോംപാക്‌ട് എസ്‌യുവിയാകും.

നിസാൻ മാഗ്നൈറ്റിന്റെ പേറ്റന്റ് ചിത്രങ്ങൾ പുറത്ത്, കൂടുതൽ ഡിസൈൻ വിശദംശങ്ങൾ അറിയാം

മാരുതി വിറ്റാര ബ്രെസയ്‌ക്ക് പുറമേ ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, ടാറ്റ നെക്‌സോൺ, ഫോർഡ് ഇക്കോസ്‌പോർട്ട്, മഹീന്ദ്ര XUV300, വരാനിരിക്കുന്ന റെനോ കിഗർ എന്നിവപോലുള്ള മികച്ച കോം‌പാക്റ്റ് ക്രോസ്ഓവറുകളുമായി മാഗ്നൈറ്റ് മാറ്റുരയ്ക്കും.

Image Courtesy: carintelligence

Most Read Articles

Malayalam
കൂടുതല്‍... #നിസ്സാൻ #nissan
English summary
Nissan Magnite Compact SUV Patent Images Leaked. Read in Malayalam
Story first published: Monday, September 14, 2020, 13:29 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X