വില കുറവോ?; നിസാന്‍ മാഗ്‌നൈറ്റിന്റെ കൂടുതൽ വിവരങ്ങള്‍ പുറത്ത്

ഈ വര്‍ഷം തന്നെ സബ് -4 മീറ്റര്‍ എസ്‌യുവി വിഭാഗത്തിലേക്ക് പുതിയൊരു മോഡലിനെ അവതരിപ്പിക്കുമെന്ന് ജാപ്പനീസ് നിര്‍മാതാക്കളായ നിസ്സാന്‍ വ്യക്തമാക്കിയിട്ടുണ്ട്.

വില കുറവോ?; നിസാന്‍ മാഗ്‌നൈറ്റിന്റെ കൂടുതൽ വിവരങ്ങള്‍ പുറത്ത്

മാഗ്‌നൈറ്റ് എന്ന് പേരിട്ടിരിക്കുന്ന വാഹനത്തിന്റെ ഏതാനും വിവരങ്ങള്‍ കമ്പനി വെളിപ്പെടുത്തുകയും ചെയ്തിരുന്നു. മെയ് മാസത്തോടെയാണ് വാഹനം വിപണിയില്‍ എത്തുമെന്ന് നേരത്തെ കമ്പനി അറിയിച്ചത്.

വില കുറവോ?; നിസാന്‍ മാഗ്‌നൈറ്റിന്റെ കൂടുതൽ വിവരങ്ങള്‍ പുറത്ത്

എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അത് ഓഗസ്റ്റ് മാസത്തിലേക്ക് നീട്ടിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എതിരാളികളെക്കാള്‍ ഫീച്ചറും, സവിശേഷതകളും വാഹനത്തില്‍ പ്രതീക്ഷിക്കാമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

MOST READ: വില കുറയും; ടി-റോക്കിനെ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കാനൊരുങ്ങി ഫോക്‌സ്‌വാഗണ്‍

വില കുറവോ?; നിസാന്‍ മാഗ്‌നൈറ്റിന്റെ കൂടുതൽ വിവരങ്ങള്‍ പുറത്ത്

എന്നാല്‍ വില അധികമാകില്ലെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞുവെച്ചിരുന്നു. പുറത്തുവരുന്ന റിപ്പോര്‍ട്ടുകളും അത് വ്യക്തമാക്കുന്നതാണ്. ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് വാഹനത്തിന്റെ വില 5.25 ലക്ഷത്തില്‍ ഒതുങ്ങിയേക്കുമെന്നാണ് സൂചന. എന്നാല്‍ കമ്പനിയുടെ ഭാഗത്തുനിന്നും അറിയിപ്പുകള്‍ ഒന്നും തന്നെ എത്തിയിട്ടില്ല.

വില കുറവോ?; നിസാന്‍ മാഗ്‌നൈറ്റിന്റെ കൂടുതൽ വിവരങ്ങള്‍ പുറത്ത്

ഈ വിലയില്‍ വാഹനം വിപണിയില്‍ എത്തിയാല്‍ ഈ ശ്രേണിയിലെ ഏറ്റവും വില കുറഞ്ഞ മോഡലായി മാറും മാഗ്‌നൈറ്റ്. എതിരാളികളുടെ വില വിരങ്ങള്‍ പരിശോധിച്ചാല്‍ നിലവില്‍ 7 ലക്ഷം രൂപയ്ക്കാണ് ഈ ശ്രേണിയിലെ വാഹനത്തിന്റെ വില ആരംഭിക്കുന്നത്.

MOST READ: കൊവിഡ് പ്രതിരോധത്തിനായി ബൈക്ക് ആംബുലൻസുകൾ അവതരിപ്പിച്ച് ഹീറോ

വില കുറവോ?; നിസാന്‍ മാഗ്‌നൈറ്റിന്റെ കൂടുതൽ വിവരങ്ങള്‍ പുറത്ത്

ഹ്യുണ്ടായി വെന്യുവിന് 6.70 ലക്ഷം രൂപയും, ടാറ്റ നെക്‌സോണിന് 6.95 ലക്ഷം രൂപയും, മാരുതി വിറ്റാര ബ്രെസ 7.34 ലക്ഷം രൂപയുമാണ് നിലവില്‍ ഈ ശ്രേണിയിലെ വാഹനങ്ങളുടെ എക്‌സ്‌ഷോറും വില.

വില കുറവോ?; നിസാന്‍ മാഗ്‌നൈറ്റിന്റെ കൂടുതൽ വിവരങ്ങള്‍ പുറത്ത്

ശ്രേണിയില്‍ ആവശ്യക്കാര്‍ ഏറെ എന്ന് മനസ്സിലാക്കിയതോടെയാണ് പുത്തന്‍ വാഹനത്തെ കമ്പനി അവതരിപ്പിക്കുന്നത്. ശ്രേണിയില്‍ നേരത്തെ കിക്ക്സിനെ അവതരിപ്പിച്ചെങ്കിലും കാര്യമായ വില്‍പ്പന വാഹനത്തിന് ലഭിക്കുന്നില്ല എന്നത് മനസ്സിലാക്കിയാണ് പുതിയ വാഹനത്തെ കമ്പനി അവതരിപ്പിക്കുന്നത്.

MOST READ: മെയ് മൂന്ന് വരെ രാജ്യത്ത് ട്രെയിനുകള്‍ സര്‍വീസ് നടത്തില്ലെന്ന് ഇന്ത്യന്‍ റെയില്‍വേ

വില കുറവോ?; നിസാന്‍ മാഗ്‌നൈറ്റിന്റെ കൂടുതൽ വിവരങ്ങള്‍ പുറത്ത്

റെനോ ട്രൈബര്‍ എംപിവിക്ക് അടിസ്ഥാനമൊരുക്കുന്ന CMF-A+ പ്ലാറ്റ്‌ഫോമിലാണ് മാഗ്‌നൈറ്റിന്റെയും നിര്‍മ്മാണം. 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാകും വാഹനത്തിന്റെ കരുത്ത്.

വില കുറവോ?; നിസാന്‍ മാഗ്‌നൈറ്റിന്റെ കൂടുതൽ വിവരങ്ങള്‍ പുറത്ത്

ഇത് പരമാവധി 99 bhp കരുത്തും 160 Nm torque ഉം സൃഷ്ടിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സിനൊപ്പം സിവിടി ഓട്ടോമാറ്റിക് യൂണിറ്റും ഓപ്ഷണലായി ലഭിച്ചേക്കും.

MOST READ: ലോക്ക്ഡൗണിൽ അരങ്ങേറ്റം വൈകിയ പുത്തൻ കാറുകൾ

വില കുറവോ?; നിസാന്‍ മാഗ്‌നൈറ്റിന്റെ കൂടുതൽ വിവരങ്ങള്‍ പുറത്ത്

നേരത്തെ തന്നെ വാഹനത്തിന്റെ ടീസര്‍ ചിത്രങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിരുന്നു. കിക്ക്‌സിനോട് സാമ്യമുള്ള ഡിസൈനായിരിക്കും ഈ വാഹനത്തിനും ലഭിക്കുക. നിസ്സാന്‍ ഇന്റലിജന്റ് മൊബിലിറ്റിയുടെ ഭാഗമായി ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഇതില്‍ അവതരിപ്പിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #നിസ്സാൻ #nissan
English summary
Nissan Magnite Prices In India Likely To Start At Around Rs. 5.25 Lakh. Read in Malayalam.
Story first published: Wednesday, April 15, 2020, 15:22 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X