Just In
- 3 hrs ago
M340i പെര്‍ഫോമന്‍സ് സെഡാന്റെ പ്രീ ബുക്കിംഗ് ആരംഭിച്ച് ബിഎംഡബ്ല്യു
- 3 hrs ago
ഗ്രാന്‍ഡ് വാഗനീന്റെ അവതരണ തീയതി വെളിപ്പെടുത്തി ജീപ്പ്; ടീസര്‍ കാണാം
- 4 hrs ago
ലെവൽ 3 ഓട്ടോണമസ് ടെക്കുമായി ലെജൻഡ് സെൽഫ് ഡ്രൈവിംഗ് കാർ അവതരിപ്പിച്ച് ഹോണ്ട
- 4 hrs ago
ഇത് അഭിമാന നിമിഷം; ടിഗായൊയുടെ 3.25 ലക്ഷം യൂണിറ്റുകള്‍ നിരത്തിലെത്തിച്ച് ടാറ്റ
Don't Miss
- Movies
ഇയാൾക്ക് എല്ലായിടത്തും ഇടിച്ചു കയറി സംസാരിക്കണം, ഫിറോസ് ഖാന് മുന്നറയിപ്പുമായി ഋതു
- Finance
പൊതുമേഖലയ്ക്ക് നേട്ടങ്ങളുടെ കാലം,ചവറ കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡിന് ലാഭം 464 കോടി
- News
മുഖ്യമന്ത്രിക്ക് പിന്തുണയുമായി കാനം, 'കസ്റ്റംസിനെ ഉപയോഗിച്ച് ബിജെപിയുടെ തരംതാണ രാഷ്ട്രീയക്കളി'
- Sports
35 ബോളില്‍ 80*, വീരു പഴയ വീരു തന്നെ- ഇന്ത്യ ലെജന്റ്സിന് ഉജ്ജ്വല വിജയം
- Lifestyle
കാപ്പികുടി പ്രോസ്റ്റേറ്റ് ക്യാന്‍സറിന് തടയിടും?
- Travel
ജീവിക്കുവാന്‍ ഏറ്റവും മികച്ച നഗരങ്ങളായി ബെംഗളുരുവും ഷിംലയും, പിന്നിലായി കൊച്ചി
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പരീക്ഷണയോട്ടം നടത്തി നിസാന്‍ മാഗ്നൈറ്റ്; സ്പൈ ചിത്രങ്ങള്‍ പുറത്ത്
കോംപാക്ട് എസ്യുവി ശ്രേണിയിലേക്ക് രണ്ടും കല്‍പ്പിച്ചാണ് നിസാന്‍. മാഗ്നൈറ്റിന്റെ അരങ്ങേറ്റത്തിന് ഒരുക്കങ്ങള്‍ എല്ലാം സജ്ജമാക്കികഴിഞ്ഞു നിര്‍മ്മാതാക്കള്‍.

2021 -ന്റെ തുടക്കത്തോടെ വാഹനത്തെ വിപണിയില്‍ എത്തിക്കാനാണ് നിര്‍മ്മാതാക്കള്‍ പദ്ധതിയിട്ടിരിക്കുന്നത്. പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ നിരവധി തവണ പുറത്തുവന്നു കഴിഞ്ഞു.

ഇപ്പോഴിതാ വാഹനത്തിന്റെ ഏറ്റവും പുതിയ പരീക്ഷണ ചിത്രങ്ങള്‍ പുറത്തുവന്നു. റഷ്ലൈന് ആണ് പരീക്ഷണയോട്ടത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. പൂര്‍ണമായും മൂടിക്കെട്ടിയായിരുന്നു പൂനെ നിരത്തുകളിലൂടെയുള്ള വാഹനത്തിന്റെ പരീക്ഷണയോട്ടം.
MOST READ: ബൊലോറോയുടെ വില വർധിപ്പിച്ച് മഹീന്ദ്ര; ഇനി അധികം മുടക്കേണ്ടത് 35,000 രൂപ

റിപ്പോര്‍ട്ടുകള്‍ പ്രകാരം, ARAI ആവശ്യമായ ഹോമോലോഗേഷന്‍ പരിശോധനയാണ് കമ്പനി നടത്തിയതെന്നും സൂചനയുണ്ട്. നിയന്ത്രണമനുസരിച്ച്, എല്ലാ വാഹനങ്ങളും ARAI -യില്‍ നിന്ന് ഒരു സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കുന്നതിന് മുമ്പായി നിശ്ചിത ദൂരം/കിലോമീറ്റര്‍ പരിശോധന പൂര്‍ത്തിയാക്കണം.

ഹോമോലോഗേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു കഴിഞ്ഞാല്‍ വാഹനങ്ങള്‍ വിപണിയില്‍ വില്ക്കാന് യോഗ്യമാണ്. ഒരു വാഹനത്തിന്റെ പരീക്ഷണ ഘട്ടത്തിന്റെ അവസാനത്തിലാണ് ഹോമോലോഗേഷനായുള്ള പരിശോധന വരുന്നത്.
MOST READ: അമേരിക്കൻ വിപണിയിലും സാന്നിധ്യമറിയിക്കാൻ റോയൽ എൻഫീൽഡ് ഹിമാലയൻ

മാഗ്നൈറ്റിന് രാജ്യത്ത് അതിന്റെ പരീക്ഷണ ഘട്ടം ഉടന്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ഇത് സൂചിപ്പിക്കുന്നു. പരിശോധനയ്ക്കിടെ ഡാറ്റ ശേഖരിക്കുന്നതിന് ചക്രങ്ങളില്‍ ഘടിപ്പിച്ചിരിക്കുന്ന രണ്ട് ഉപകരണങ്ങള്‍ പുറത്തുവന്ന ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു.

എന്നിരുന്നാലും, കാര്‍ പൂര്‍ണ്ണമായും മറച്ചിരിക്കുന്നതിനാല്‍ രൂപകല്പ്പനയോ സവിശേഷതകളോ ലഭ്യമല്ല. CMF-A + പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും മാഗ്നൈറ്റ് നിര്‍മ്മാണം.
MOST READ: റേസിങ് സിക്സ്റ്റീസിന്റെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് വെസ്പ

ഹ്യുണ്ടായി വെന്യു, മാരുതി സുസുക്കി വിറ്റാര ബ്രെസ, ഫോര്‍ഡ് ഇക്കോസ്പോര്‍ട്ട്, ടാറ്റ നെക്സോണ്‍, മഹീന്ദ്ര XUV300 എന്നിവരാകും വിപണിയില്‍ മാഗ്നൈറ്റിന്റെ പ്രധാന എതിരാളികള്‍. എല്‍ഇഡി ഹെഡ്ലാമ്പുകളും, ക്രോം ആവരണത്തോടെയുള്ള ഗ്രില്ലും, L-ആകൃതിയിലുള്ള ഡേ ടൈം റണ്ണിങ് ലാമ്പുകളും വാഹനത്തില്‍ ഇടംപിടിക്കും.

ശ്രേണിയിലെ മറ്റ് എതിരാളികളെപോലെ മികച്ച ഫീച്ചറുകളും വാഹനത്തില്‍ പ്രതീക്ഷിക്കാം. കണക്റ്റിവിറ്റി സവിശേഷതകളുള്ള ഒരു ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഇന്‍സ്ട്രുമെന്റ് കണ്‍സോളിലെ മള്‍ട്ടി ഇന്‍ഫോര്‍മേഷന്‍ ഡിസ്പ്ലേ (MID), മള്‍ട്ടി-ഫംഗ്ഷന് സ്റ്റിയറിംഗ് വീല്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള് (ഉയര്‍ന്ന വകഭേദങ്ങളില്‍) തുടങ്ങിയ ഫീച്ചറുകള്‍ ഇടംപിടിച്ചേക്കും.

1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനുമായാകും മാഗ്നൈറ്റിന് കരുത്ത് നല്‍കുക. ഈ എഞ്ചിന് പരമാവധി 99 bhp കരുത്തില്‍ 160 Nm torque ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണെന്ന് നിസാന്‍ അവകാശപ്പെടുന്നു.

ആറ് സ്പീഡ് മാനുവലിനൊപ്പം സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്സും തെരഞ്ഞെടുക്കാന്‍ സാധിക്കും. വില സംബന്ധിച്ച് സൂചനകള്‍ ഒന്നും തന്നെ ലഭ്യമല്ല.