ക്വിഡിനെ കടത്തിവെട്ടി ട്രൈബര്‍; 2020 ഓഗസ്റ്റില്‍ 41 ശതമാനം വളര്‍ച്ചയുമായി റെനോ

2020 ഓഗസ്റ്റ് മാസത്തില്‍ ആഭ്യന്തര വിപണിയില്‍ മികച്ച വില്‍പ്പന കൈവരിച്ച് ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ. ആഭ്യന്തര വില്‍പ്പന 41 ശതമാനം ഉയര്‍ന്നതോടെ വിപണി വിഹിതവും മെച്ചപ്പെട്ടു.

ക്വിഡിനെ കടത്തിവെട്ടി ട്രൈബര്‍; 2020 ഓഗസ്റ്റില്‍ 41 ശതമാനം വളര്‍ച്ചയുമായി റെനോ

2019 ഓഗസ്റ്റ് മാസത്തില്‍ 5,704 യൂണിറ്റുകള്‍ മാത്രമാണ് ബ്രാന്‍ഡ് വിറ്റഴിച്ചതെങ്കില്‍ 2020 ഓഗസ്റ്റില്‍ അത് 8,060 യൂണിറ്റാക്കി ഉയര്‍ത്താന്‍ നിര്‍മ്മാതാക്കള്‍ക്ക് സാധിച്ചു. ഇതോടെ 41 ശതമാനത്തിന്റെ വര്‍ധനവാണ് വില്‍പ്പനയില്‍ ഉണ്ടായിരിക്കുന്നത്.

ക്വിഡിനെ കടത്തിവെട്ടി ട്രൈബര്‍; 2020 ഓഗസ്റ്റില്‍ 41 ശതമാനം വളര്‍ച്ചയുമായി റെനോ

മൊത്ത വില്‍പ്പനയില്‍ പാസഞ്ചര്‍ വാഹന വിപണിയില്‍ 19 ശതമാനത്തിന്റെ വളര്‍ച്ചയും ഉണ്ടായി. ക്വിഡ് വളരെക്കാലമായി ഇന്ത്യയില്‍ വില്‍ക്കുന്ന ഒന്നാം നമ്പര്‍ റെനോ കാറാണ്. എന്നാല്‍ 2020 ഓഗസ്റ്റില്‍ ട്രൈബര്‍ വില്‍പ്പന ക്വിഡ് വില്‍പ്പനയെ മറികടന്നു.

MOST READ: എംജി ഗ്ലോസ്റ്ററിന് കരുത്തേകാൻ 2.0 ലിറ്റർ, ട്വിൻ-ടർബോ ഡീസൽ എഞ്ചിൻ

ക്വിഡിനെ കടത്തിവെട്ടി ട്രൈബര്‍; 2020 ഓഗസ്റ്റില്‍ 41 ശതമാനം വളര്‍ച്ചയുമായി റെനോ

2020 ഓഗസ്റ്റില്‍ റെനോ ട്രൈബര്‍ വില്‍പ്പനയുടെ ആദ്യ വര്‍ഷം പൂര്‍ത്തിയാക്കി. പോയ മാസം, ട്രൈബറിന്റെ 3,906 യൂണിറ്റുകള്‍ വിറ്റഴിക്കാന്‍ ബ്രാന്‍ഡിന് സാധിച്ചു. 2019 ഓഗസ്റ്റ് മാസത്തില്‍ ഇത് 2,490 യൂണിറ്റികളായിരുന്നു.

ക്വിഡിനെ കടത്തിവെട്ടി ട്രൈബര്‍; 2020 ഓഗസ്റ്റില്‍ 41 ശതമാനം വളര്‍ച്ചയുമായി റെനോ

ബ്രാന്‍ഡില്‍ നിന്നുള്ള ക്വിഡിന്റെ 3,677 യൂണിറ്റുകള്‍ നിരത്തിലെത്തി. ജനപ്രീയ മോഡലായ ഡസ്റ്ററിന്റെ 477 യൂണിറ്റുകളാണ് നിരത്തിലെത്തിയത്. ഡസ്റ്ററിന്റെ ടര്‍ബോ പതിപ്പിനെ നിര്‍മ്മാതാക്കള്‍ വിപണിയില്‍ എത്തിച്ചിട്ടുണ്ട്, വരും മാസങ്ങളില്‍ വില്‍പ്പന വര്‍ധിക്കുമെന്നാണ് ബ്രാന്‍ഡിന്റെ കണക്കുകൂട്ടല്‍.

MOST READ: രാജ്യത്ത് സ്‌ക്രാപ് നയം ഉടന്‍ നടപ്പാക്കുമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍

ക്വിഡിനെ കടത്തിവെട്ടി ട്രൈബര്‍; 2020 ഓഗസ്റ്റില്‍ 41 ശതമാനം വളര്‍ച്ചയുമായി റെനോ

ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് മോഡലുകളായ ലോഡ്ജി, ക്യാപ്ച്ചര്‍ വാഹനങ്ങളുടെ വില്‍പ്പന നിര്‍മ്മാതാക്കള്‍ അവസാനിപ്പിച്ചിരുന്നു. നിലവില്‍ മൂന്ന് മോഡലുകള്‍ മാത്രമാണ് ബ്രാന്‍ഡില്‍ നിന്നും ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തുന്നത്.

ക്വിഡിനെ കടത്തിവെട്ടി ട്രൈബര്‍; 2020 ഓഗസ്റ്റില്‍ 41 ശതമാനം വളര്‍ച്ചയുമായി റെനോ

അധികം വൈകാതെ കോംപാക്ട് എസ്‌യുവി ശ്രേണിയിലേക്ക് കിഗര്‍ എന്നൊരു പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍. നിലവില്‍ വിപണി തിരിച്ചുവരവിന്റെ പാതയിലാണ്. പ്രതിമാസ വില്‍പ്പന കണക്കുകള്‍ താരതമ്യേന ചെറിയ സംഖ്യകളാണെങ്കിലും റെനോ സ്ഥിരമായി പോസിറ്റീവ് വളര്‍ച്ചയാണ് കാണിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

MOST READ: അഗ്രസ്സീവ് ലുക്കിൽ ഫോർജ്ഡ് അലോയികളുമായി ഹ്യുണ്ടായി ക്രെറ്റ

ക്വിഡിനെ കടത്തിവെട്ടി ട്രൈബര്‍; 2020 ഓഗസ്റ്റില്‍ 41 ശതമാനം വളര്‍ച്ചയുമായി റെനോ

വിപണിയില്‍ എത്തിയ ഡസ്റ്ററിന്റെ ടര്‍ബോ പതിപ്പ് വരും മാസങ്ങളില്‍ വില്‍പ്പന ഉയര്‍ത്തും എന്ന പ്രതീക്ഷയിലാണ് നിര്‍മ്മാതാക്കള്‍. എന്നാല്‍ ഡീസല്‍ എഞ്ചിന്റെ അഭാവും വില്‍പ്പനയെ പിന്നോട്ട് വലിച്ചേക്കുമെന്നും മുന്നറിയിപ്പും നിര്‍മ്മാതാക്കള്‍ നല്‍കുന്നുണ്ട്.

ക്വിഡിനെ കടത്തിവെട്ടി ട്രൈബര്‍; 2020 ഓഗസ്റ്റില്‍ 41 ശതമാനം വളര്‍ച്ചയുമായി റെനോ

1.3 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനാണ് പുതിയ പതിപ്പിന് കരുത്ത് നല്‍കുക. ഈ എഞ്ചിന്‍ 154 bhp കരുത്തും 254 Nm torque ഉം ഉത്പാദിപ്പിക്കും. ആറ് സ്പീഡ് മാനുവലും സിവിടി യൂണിറ്റും ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ ഉള്‍പ്പെടുന്നു. രണ്ടാമത്തേതില്‍ ഏഴ് സ്പീഡ് മാനുവല്‍ മോഡും ഉള്‍പ്പെടുന്നു.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Renault Triber Overtakes Kwid, 2020 August Sales Grow 41 Percentage. Read in Malayalam.
Story first published: Saturday, September 5, 2020, 12:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X