എംജി ഗ്ലോസ്റ്ററിന് കരുത്തേകാൻ 2.0 ലിറ്റർ ട്വിൻ-ടർബോ ഡീസൽ എഞ്ചിൻ

എംജി ഇന്ത്യ തങ്ങളുടെ നാലാമത്തെ മോഡലിനെയും ആഭ്യന്തര വിപണിയിൽ പുറത്തിറക്കാൻ ഒരുങ്ങുകയാണ്. ഏഴ് സീറ്റർ ഫുൾ-സൈസ് എസ്‌യുവിയായ ഗ്ലോസ്റ്റർ ബ്രാൻഡിന്റെ ഫ്ലാഗ്ഷിപ്പ് പ്രീമിയം മോഡലായി വിപണിയിൽ ഇടംപിടിക്കും.

എംജി ഗ്ലോസ്റ്ററിന് കരുത്തേകാൻ 2.0 ലിറ്റർ, ട്വിൻ-ടർബോ ഡീസൽ എഞ്ചിൻ

2020 ഓട്ടോഎക്സ്പോയിൽ അവതരിപ്പിച്ച ഗ്ലോസ്റ്റർ ഏറെ ശ്രദ്ധയാണ് അന്ന് പിടിച്ചുപറ്റിയത്. ഇന്ത്യയിലെ ആദ്യത്തെ ഓട്ടോണമസ് പ്രീമിയം എസ്‌യുവി എന്ന ഖ്യാതിയോടെയാണ് വാഹനം നിരത്തിലെത്തുക. ഫോർ വീൽ ഡ്രൈവ്, നൂതന ഡ്രൈവർ സഹായ സംവിധാനങ്ങൾ (ADAS), ഓട്ടോണമസ് പാർക്ക് അസിസ്റ്റ് ഫീച്ചർ തുടങ്ങിയ അത്യാധുനിക സംവിധാനങ്ങളാണ് എംജി അവതരിപ്പിക്കുന്നത്.

എംജി ഗ്ലോസ്റ്ററിന് കരുത്തേകാൻ 2.0 ലിറ്റർ, ട്വിൻ-ടർബോ ഡീസൽ എഞ്ചിൻ

കൂടാതെ എംജി ഗ്ലോസ്റ്ററിൽ 2.0 ലിറ്റർ, ട്വിൻ-ടർബോ ഡീസൽ എഞ്ചിനാകും വാഗ്‌ദാനം ചെയ്യുക എന്ന സ്ഥിരീകരണവും ഇപ്പോൾ ലഭിച്ചിട്ടുണ്ട്. എം‌ജിയുടെ മാതൃ കമ്പനിയായ SAIC വികസിപ്പിച്ചെടുത്ത ഒരു പുതിയ ഡീസൽ യൂണിറ്റാണ് ഇത് എന്നതും ശ്രദ്ധേയമാണ്.

MOST READ: സോനെറ്റിന്റെ ഡെലിവറിയും സെപ്റ്റംബർ 18-ന് തന്നെ തുടങ്ങുമെന്ന് കിയ

എംജി ഗ്ലോസ്റ്ററിന് കരുത്തേകാൻ 2.0 ലിറ്റർ, ട്വിൻ-ടർബോ ഡീസൽ എഞ്ചിൻ

ചൈനീസ് വിപണിയിലുള്ള മാക്സസ് D90 ഫുൾ-സൈസ് എസ്‌യുവിയെ ശക്തിപ്പെടുത്തുന്ന അതേ എഞ്ചിനാണിത്., ഈ 2.0 ലിറ്റർ, 4 സിലിണ്ടർ ട്വിൻ-ടർബോ ഡീസൽ 218 bhp കരുത്തിൽ 480 Nm torque ഉത്‌പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതായത് ഇന്ത്യൻ വിപണിയിലെ ടൊയോട്ട ഫോർച്യൂണർ, ഫോർഡ് എൻഡവർ, മഹീന്ദ്ര ആൾട്യുറാസ് G4 തുടങ്ങിയ എതിരാളികളേക്കാൾ പവർ കണക്കുകളാണ് ഗ്ലോസ്റ്ററിനുള്ളതെന്ന് ചുരുക്കം.

എംജി ഗ്ലോസ്റ്ററിന് കരുത്തേകാൻ 2.0 ലിറ്റർ, ട്വിൻ-ടർബോ ഡീസൽ എഞ്ചിൻ

വിദേശത്ത് G90 മോഡലിനൊപ്പം പെട്രോൾ എഞ്ചിൻ ഓപ്ഷൻ ലഭ്യമാണെങ്കിലും ഇന്ത്യക്കായി എം‌ജി ഏറ്റവും ശക്തമായ ഡീസൽ തന്നെ തെരഞ്ഞെടുക്കുകയായിരുന്നു. ഗ്ലോസ്റ്ററിന്റെ ധീരമായ രൂപവും മറ്റ് ലാൻഡർ-ഫ്രെയിം എസ്‌യുവികളുമായി താരതമ്യപ്പെടുത്തുമ്പോഴുള്ള പ്രീമിയം പൊസിഷനിംഗും ഉള്ളതിനാലാണ് ഈ എഞ്ചിൻ ഉൾപ്പെടുത്തിയിക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

MOST READ: യാരിസ് ബ്ലാക്ക് ലിമിറ്റഡ് എഡിഷനായുള്ള ബുക്കിംഗ് ആരംഭിച്ച് ടൊയോട്ട

എംജി ഗ്ലോസ്റ്ററിന് കരുത്തേകാൻ 2.0 ലിറ്റർ, ട്വിൻ-ടർബോ ഡീസൽ എഞ്ചിൻ

അവതരണ വേളയിൽ ഗ്ലോസ്റ്ററിനുള്ള ഏക എഞ്ചിൻ ഓപ്ഷനാണ് ഇരട്ട-ടർബോ ഡീസൽ എന്നതും ശ്രദ്ധേയമാണ്. കൂടാതെ 8 സ്പീഡ് ഓട്ടോമാറ്റിക്, പാഡിൽ ഷിഫ്റ്ററുകളുള്ള ഗിയർബോക്സ് ഓപ്ഷനും സ്റ്റാൻഡേർഡായി ജോടിയാക്കും. വ്യത്യസ്‌ത അവസ്ഥകളും റോഡ് ഉപരിതലങ്ങളും കൈകാര്യം ചെയ്യുമ്പോൾ ഉടമകൾക്ക് ഒരുപിടി ഓഫ് റോഡ് മോഡുകളും ബ്രാൻഡ് ലഭ്യമാക്കും.

എംജി ഗ്ലോസ്റ്ററിന് കരുത്തേകാൻ 2.0 ലിറ്റർ, ട്വിൻ-ടർബോ ഡീസൽ എഞ്ചിൻ

അതോടൊപ്പം ഗ്ലോസ്റ്ററിന്റെ അകത്തളത്തിൽ ഓട്ടോമാറ്റിക് ഗിയർബോക്സിനായി ഒരു ‘ഫ്ലോട്ടിംഗ്' 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, ഒരു വലിയ പനോരമിക് സൺറൂഫ്, ഒരു യാച്ച്-സ്റ്റൈൽ ഗിയർ സെലക്ടർ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ഒരു പൂർണ ഡിജിറ്റൽ ഉപകരണ സ്‌ക്രീൻ എന്നിവയും ഇടംപിടിക്കും.

MOST READ: അഗ്രസ്സീവ് ലുക്കിൽ ഫോർജ്ഡ് അലോയികളുമായി ഹ്യുണ്ടായി ക്രെറ്റ

അടുത്തിടെ പുറത്തിറക്കിയ ഒരു പ്രൊമോഷണൽ വീഡിയോ ഗ്ലോസ്റ്ററിന്റെ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിന് വോയ്‌സ് കമാൻഡ് ഫംഗ്ഷൻ ഉണ്ടെന്നും സ്ഥിരീകരിക്കുന്നു. കൂടാതെ 6 സീറ്റർ ഹെക്ടർ പ്ലസ് എസ്‌യുവിക്ക് സമാനമായ ഹാൻഡ്‌സ് ഫ്രീ ടെയിൽ‌ഗേറ്റ് ഓപ്പണിംഗും ഗ്ലോസ്റ്ററിൽ ഉണ്ടായിരിക്കും.

എംജി ഗ്ലോസ്റ്ററിന് കരുത്തേകാൻ 2.0 ലിറ്റർ, ട്വിൻ-ടർബോ ഡീസൽ എഞ്ചിൻ

എം‌ജി ഗ്ലോസ്റ്ററിലെ മധ്യനിര യാത്രക്കാർക്ക് ക്യാപ്റ്റൻ സീറ്റുകളുടെ ആഢംബരവും സമർപ്പിത നിയന്ത്രണങ്ങളുള്ള പിൻ‌ എസി വെന്റും ഉണ്ടായിരിക്കും. മൂന്നാം നിരയിൽ ബെഞ്ച് സീറ്റ് സംവിധാനം ഗ്ലോസ്റ്ററിനെ ഏഴ് സീറ്ററുർ വാഹനമാക്കി മാറ്റും.

MOST READ: ഓഗസ്റ്റിൽ ഹ്യുണ്ടായിക്കും നേട്ടം, നിരത്തിലെത്തിച്ചത് 45,809 കാറുകൾ

എംജി ഗ്ലോസ്റ്ററിന് കരുത്തേകാൻ 2.0 ലിറ്റർ, ട്വിൻ-ടർബോ ഡീസൽ എഞ്ചിൻ

എസ്‌യുവിയുടെ അഡാസ് പാക്കേജിന്റെ ഹൈലൈറ്റുകൾ അഡാപ്റ്റീവ് ക്രൂയിസ് കൺ‌ട്രോൾ ആയിരിക്കും. ഇത് ഇന്ത്യയിലെ ഒരുപിടി ആഢംബര കാറുകളിൽ മാത്രം കാണപ്പെടുന്ന സവിശേഷതയാണ്. ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, ഫ്രണ്ടൽ കൂട്ടിയിടി മുന്നറിയിപ്പ്, ഹാൻഡ്സ് ഫ്രീ ഓട്ടോ പാർക്കിംഗ് എന്നിവയെല്ലാം ഇതിന്റെ ഭാഗമായി എത്തും.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG Gloster To Get 2.0-Litre Twin-Turbo Diesel Engine. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X