മോഡലുകൾക്ക് ഒരു ലക്ഷം രൂപ വരെ ആനുകൂല്യം; ഇയർ എൻഡ് ഓഫറുകളുമായി സ്കോഡ

ഇയർ എൻഡ് ഓഫറുകൾ പ്രഖ്യാപിച്ച് ചെക്ക് റിപ്പബ്ളിക്കൻ വാഹന നിർമാതാക്കളായ സ്കോഡ. കമ്പനിയുടെ തെരഞ്ഞെടുത്ത ഡീലർഷിപ്പുകൾ വഴിയാണ് കിഴിവുകൾ വാഗ്ദാനം ചെയ്യുന്നത്.

മോഡലുകൾക്ക് ഒരു ലക്ഷം രൂപ വരെ ആനുകൂല്യം; ഇയർ എൻഡ് ഓഫറുകളുമായി സ്കോഡ

ഈ ആനുകൂല്യങ്ങൾ ക്യാഷ് ഡിസ്കൗണ്ട്, എക്സ്ചേഞ്ച് ബോണസ്, കോർപ്പറേറ്റ് ഡിസ്കൗണ്ട്, ലോയൽറ്റി ബോണസ് എന്നിവയുടെ രൂപത്തിലാണ് സ്കോഡ ലഭ്യമാക്കുന്നത്. അതേസമയം ബ്രാൻഡിന്റെ മുൻനിര സെഡാൻ മോഡലുകളായ ഒക്‌ടാവിയയിലോ സൂപ്പർബിലോ ഡിസ്കൗണ്ടുകളൊന്നുമില്ല എന്നത് ശ്രദ്ധേയമാണ്.

മോഡലുകൾക്ക് ഒരു ലക്ഷം രൂപ വരെ ആനുകൂല്യം; ഇയർ എൻഡ് ഓഫറുകളുമായി സ്കോഡ

30,000 രൂപ കോർപ്പറേറ്റ് കിഴിവ്, 35,000 രൂപ എക്സ്ചേഞ്ച് ബോണസ്, 35,000 രൂപ ലോയൽറ്റി ബോണസ് എന്നിവ ഉപയോഗിച്ച് സ്കോഡ കരോക്ക് എസ്‌യുവി ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാം.

MOST READ: നടുറോഡിൽ നായയെ കെട്ടിവലിച്ച് ഡ്രൈവറുടെ ക്രൂരത; സ്വമേധയ കേസെടുത്ത് പൊലീസ്

മോഡലുകൾക്ക് ഒരു ലക്ഷം രൂപ വരെ ആനുകൂല്യം; ഇയർ എൻഡ് ഓഫറുകളുമായി സ്കോഡ

റാപ്പിഡിന്റെ ആമ്പിഷൻ, സ്റ്റൈൽ വേരിയന്റുകൾക്ക് 50,000 രൂപ ക്യാഷ് ഡിസ്കൗണ്ട്, 25,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, 15,000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ട് എന്നിവ വാഗ്ദാനം ചെയ്യുന്നു. എന്നാൽ അടുത്തിടെ സെഡാന്റെ റൈഡർ വേരിയന്റിനെ സ്കോഡ വിപണിയിൽ നിന്ന് പിൻവലിച്ചത് കൗതുകമുണർത്തി.

മോഡലുകൾക്ക് ഒരു ലക്ഷം രൂപ വരെ ആനുകൂല്യം; ഇയർ എൻഡ് ഓഫറുകളുമായി സ്കോഡ

അടുത്ത വർഷം നിരവധി മോഡലുകളെയാണ് കമ്പനി വിൽപ്പനയ്ക്ക് എത്തിക്കാനിരിക്കുന്നത്. ഈ മോഡലുകളിൽ ചിലത് 2021 ജനുവരിയിൽ നിരത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിൽ ഏറ്റവും ആകാംഷയോടെ കാത്തിരിക്കുന്നത് മിഡ്-സൈസ് എസ്‌യുവി ശ്രേണിയിലേക്ക് എത്തുന്ന വിഷൻ-ഇൻ കൺസെപ്റ്റിനെ അടിസ്ഥാനമാക്കിയുള്ള എസ്‌യുവിയെയാണ്.

MOST READ: മോഡലുകള്‍ക്കായി ഫിനാന്‍സ് പദ്ധതികള്‍ പ്രഖ്യാപിച്ച് ടൊയോട്ട

മോഡലുകൾക്ക് ഒരു ലക്ഷം രൂപ വരെ ആനുകൂല്യം; ഇയർ എൻഡ് ഓഫറുകളുമായി സ്കോഡ

അതിനുശേഷം നാലാം തലമുറ ഒക്‌ടാവിയയും വിൽപ്പനയ്ക്ക് എത്തും. അടുത്ത വർഷം ഉത്സവ സീസണോടു കൂടിയാകും എക്‌സിക്യൂട്ടീവ് സെഡാൻ വിപണിയിലെത്തുക എന്നാണ് സൂചന. 2021 ന്റെ തുടക്കത്തിൽ ബ്രാൻഡ് പെട്രോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന കോഡിയാക് എസ്‌യുവിയും പുറത്തിറക്കും.

മോഡലുകൾക്ക് ഒരു ലക്ഷം രൂപ വരെ ആനുകൂല്യം; ഇയർ എൻഡ് ഓഫറുകളുമായി സ്കോഡ

എന്നാൽ നിലവിൽ സ്കോഡ നിരയിൽ നിന്ന് ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്ന മോഡലുകളിൽ ഒന്നായ റാപ്പിഡിന്റെ എൻട്രി ലെവൽ റൈഡര്‍ വേരിയന്റിന്റെ വിൽപ്പന അവസാനിപ്പിച്ചത് ഏവരെയും ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്.

MOST READ: ഇയർ എൻഡ് ഓഫറുമായി ഫോക്‌സ്‌വാഗണ്‍; പോളോ, വെന്റോ മോഡലുകൾക്ക് 1.20 ലക്ഷം രൂപ വരെ കിഴിവ്

മോഡലുകൾക്ക് ഒരു ലക്ഷം രൂപ വരെ ആനുകൂല്യം; ഇയർ എൻഡ് ഓഫറുകളുമായി സ്കോഡ

സ്‌കോഡയില്‍ നിന്നും താങ്ങവുന്ന വിലയില്‍ വാഹനം എത്തിയതോടെ റാപ്പിഡ് സെഡാനായുള്ള ആവശ്യക്കാര്‍ വര്‍ധിച്ചിരുന്നു. 7.49 ലക്ഷം രൂപയായിരുന്നു ഈ വകഭേദത്തിന്റെ എക്‌സ്‌ഷോറൂം വില. ഈ പതിപ്പ് വിപണിവിട്ടതോടെ സ്‌കോഡ റാപ്പിഡ് റൈഡര്‍ പ്ലസാകും ഇനി പുതിയ എന്‍ട്രി ലെവല്‍ മോഡൽ.

മോഡലുകൾക്ക് ഒരു ലക്ഷം രൂപ വരെ ആനുകൂല്യം; ഇയർ എൻഡ് ഓഫറുകളുമായി സ്കോഡ

ഇതിന് 7.99 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. 1.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനും ആറ് സ്പീഡ് ടോര്‍ഖ് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് യൂണിറ്റിനൊപ്പവുമാണ് വരുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda India Offering Discounts Up To Rs One Lakh On Its Selected Models. Read in Malayalam
Story first published: Saturday, December 12, 2020, 16:56 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X