ഓട്ടോമാറ്റിക് പതിപ്പില്ലാതെ സ്കോഡ റാപ്പിഡ് TSI വിപണിയിലേക്ക്

ബിഎസ്-VI രൂപത്തിൽ വിപണിയിലേക്ക് എത്താൻ തയാറെടുക്കുകയാണ് ചെക്ക് റിപ്പബ്ളിക്കൻ ബ്രാൻഡായ സ്കോഡയുടെ റാപ്പിഡ് പ്രീമിയം സെഡാൻ. പുതിയ അവതാരത്തിൽ 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനുമായി എത്തുന്നുവെന്നാതാണ് ഏറ്റവും വലിയ ആകർഷണം.

ഓട്ടോമാറ്റിക് പതിപ്പില്ലാതെ സ്കോഡ റാപ്പിഡ് TSI വിപണിയിലേക്ക്

വിപണിയിൽ ഇംടിപിടിക്കുന്നതിന്റെ ഭാഗമായി സ്കോഡ TSI-യുടെ ബുക്കിംഗും കമ്പനി മർച്ച് പകുതിയോടെ തന്നെ ആരംഭിച്ചിരുന്നു. ശ്രദ്ധേയമായ കാര്യമെന്തെന്നാൽ റാപ്പിഡ് 1.0 TSI തുടക്കത്തിൽ ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സ് ഉപയോഗിച്ച് മാത്രമേ സ്കോഡ വാഗ്‌ദാനം ചെയ്യൂ.

ഓട്ടോമാറ്റിക് പതിപ്പില്ലാതെ സ്കോഡ റാപ്പിഡ് TSI വിപണിയിലേക്ക്

ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സിന്റെ ഓപ്ഷൻ ഏതാനും മാസങ്ങൾക്ക് ശേഷം മാത്രമേ ലൈനപ്പിൽ ചേർക്കൂ എന്നാണ് സ്കോഡ നൽകുന്ന സൂചന. അതായത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽപ്പന ലഭിക്കുന്ന ഉത്സവ സീസണായ നവംബർ മാസത്തോടു കൂടി വിൽപ്പനക്ക് എത്തിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.

MOST READ: ലോക്ക്ഡൗണിലും 20,000 ബുക്കിംഗ് പിന്നിട്ട് 2020 ഹ്യുണ്ടായി ക്രെറ്റ

ഓട്ടോമാറ്റിക് പതിപ്പില്ലാതെ സ്കോഡ റാപ്പിഡ് TSI വിപണിയിലേക്ക്

110 bhp കരുത്തിൽ 175 Nm torque ഉത്പാദിപ്പിക്കുന്ന 1.0 TSI എഞ്ചിൻ ഉപയോഗിച്ച് മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളുള്ള വെന്റോയെ ഫോക്‌സ്‌വാഗൺ പുറത്തിറക്കി എന്നതാണ് ശ്രദ്ധേയം.

ഓട്ടോമാറ്റിക് പതിപ്പില്ലാതെ സ്കോഡ റാപ്പിഡ് TSI വിപണിയിലേക്ക്

ലോക്ക്ഡൗൺ അവസാനിച്ചു കഴിഞ്ഞാൽ ഉടൻ തന്നെ ഇന്ത്യയിൽ വിപണിയിലെത്തുന്ന ആദ്യ കാറുകളിൽ ഒന്നായിരിക്കും നവീകരിച്ച റാപ്പിഡ്. 50,000 രൂപ സ്വീകരിച്ചുകൊണ്ടാണ് സ്കോഡ പ്രീമിയം സെഡാനായുള്ള ബുക്കിംഗ് സ്വീകരിക്കാൻ തുടങ്ങിയിരുന്നുവെങ്കിലും ബുക്കിംഗ് തുക 25,000 രൂപയായി കുറച്ചിരുന്നു.

MOST READ: ചരിത്രത്തിലാദ്യം; ഏപ്രില്‍ മാസത്തില്‍ ഒരു യൂണിറ്റ് പോലും വില്‍ക്കാനാവാതെ മാരുതി

ഓട്ടോമാറ്റിക് പതിപ്പില്ലാതെ സ്കോഡ റാപ്പിഡ് TSI വിപണിയിലേക്ക്

റാപ്പിഡ് മാനുവൽ പതിപ്പിന്റെ വില 8.7 ലക്ഷം മുതൽ 11.7 ലക്ഷം വരെയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരേ സവിശേഷതകളഉള്ള ഫോക്‌സ്‌വാഗൺ വെന്റോയ്ക്ക് ഏകദേശം 15,000 രൂപ കുറവാണ്.

MOST READ: കാത്തിരിക്കേണ്ട! ഹോണ്ട സിറ്റി RS ഇന്ത്യയിലേക്കില്ല

ഓട്ടോമാറ്റിക് പതിപ്പില്ലാതെ സ്കോഡ റാപ്പിഡ് TSI വിപണിയിലേക്ക്

റാപ്പിഡ് ആമ്പിഷൻ, സ്റ്റൈൽ വകഭേദങ്ങളിൽ നാല് കളർ ഓപ്ഷനുകൾ തെരഞ്ഞെടക്കാൻ സാധിക്കും. ബ്രില്യന്റ് സിൽവർ, ടോഫി ബ്രൗൺ, കാൻഡി വൈറ്റ്, കാർബൺ സ്റ്റീൽ എന്നിവയാണത്. മിഡ് സ്പെക്ക് ആമ്പിഷനുമായി അതിന്റെ സവിശേഷതകളുടെ പട്ടികയും സുരക്ഷാ കിറ്റും പങ്കിടുന്ന റാപ്പിഡ് ഫീനിക്സിന് വൈറ്റ്, ലാപിസ് ബ്ലൂ എന്നീ രണ്ട് കളർ ഓപ്ഷനുകൾ മാത്രമേയുള്ളൂ.

ഓട്ടോമാറ്റിക് പതിപ്പില്ലാതെ സ്കോഡ റാപ്പിഡ് TSI വിപണിയിലേക്ക്

ഏറ്റവും ഉയർന്ന മോഡലായ റാപ്പിഡ് മോണ്ടെ കാർലോ രണ്ട് ഫിനിഷുകളിൽ വിപണിയിൽ ഇടംപിടിക്കും. അതിൽ മുകളിൽ പറഞ്ഞ കാൻഡി വൈറ്റ്, ഫ്ലാഷ് റെഡ് എന്നിവ ഉൾപ്പെടുന്നു. മാർച്ചിൽ കരോക്ക് എസ്‌യുവിയുടെ ബുക്കിംഗ് ആരംഭിച്ചതിനോടൊപ്പം സ്‌കോഡ സൂപ്പേർബ് ഫെയ്‌സ്‌ലിഫ്റ്റിനായും സ്കോഡ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda Rapid 1.0 TSI will go on sale with a 6-speed manual only. Read in Malayalam
Story first published: Saturday, May 2, 2020, 17:38 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X