റാപ്പിഡിന് ഈ വര്‍ഷം അധിക ബുക്കിംഗ്; വിതരണം അടുത്തവര്‍ഷമെന്ന് സ്‌കോഡ

ചെക്ക് റിപ്പബ്‌ളിക്കന്‍ വാഹന നിര്‍മ്മാതാക്കളായ സ്‌കോഡയില്‍ നിന്നുള്ള ജനപ്രീയ മോഡലാണ് റാപ്പിഡ്. ബിഎസ് VI പതിപ്പിനെ അടുത്തിടെയാണ് നിര്‍മ്മാതാക്കള്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്.

റാപ്പിഡിന് ഈ വര്‍ഷം അധിക ബുക്കിംഗ്; വിതരണം അടുത്തവര്‍ഷമെന്ന് സ്‌കോഡ

വാഹനത്തിന് ആവശ്യക്കാര്‍ കൂടി എന്ന് മനസ്സിലാക്കിയതോടെ റാപ്പിഡ് റൈഡര്‍ പ്ലസ് എന്നൊരു പ്രാരംഭ പതിപ്പിനെ ബ്രാന്‍ഡ് വിപണിയില്‍ അവതരിപ്പിച്ചിരുന്നു. 7.99 ലക്ഷം രൂപയാണ് ഈ പതിപ്പിന്റെ എക്‌സ്‌ഷോറും വില.

റാപ്പിഡിന് ഈ വര്‍ഷം അധിക ബുക്കിംഗ്; വിതരണം അടുത്തവര്‍ഷമെന്ന് സ്‌കോഡ

ഇന്ത്യന്‍ വിപണിയില്‍ സ്‌കോഡ ഓട്ടോയുടെയും ഫോക്‌സ്‌വാഗണ്‍ ഇന്ത്യയുടെയും മൊത്തം വിപണി വിഹിതം വര്‍ദ്ധിപ്പിക്കുക എന്നതാണ് ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ ഇന്ത്യ 2.0 തന്ത്രത്തിന്റെ ലക്ഷ്യം. ഇപ്പോള്‍ ആ ലക്ഷ്യം നേടുന്നതിനായി സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗണ്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ലിമിറ്റഡിന് (SAVWIPL) ഇവിടെ കൂടുതല്‍ യൂണിറ്റുകള്‍ വില്‍ക്കേണ്ടതുണ്ട്.

MOST READ: ഓട്ടോമാറ്റിക് വേരിയന്റുകളോട് പ്രിയം; സോനെറ്റിന്റെ ബുക്കിംഗിൽ 46 ശതമാനവും ക്ലച്ച്ലെസ് മോഡലുകൾക്ക്

റാപ്പിഡിന് ഈ വര്‍ഷം അധിക ബുക്കിംഗ്; വിതരണം അടുത്തവര്‍ഷമെന്ന് സ്‌കോഡ

വില്‍പന കമ്പനിയെ സംബന്ധിച്ചിടത്തോളം ഒരു പ്രശ്നമായി തോന്നുന്നില്ലെങ്കിലും ഉത്പാദനം തീര്‍ച്ചയായും ആയിരിക്കും. റാപ്പിഡ് സെഡാന്‍ ഈ വര്‍ഷം അധികമായി ബുക്ക് ചെയ്യപ്പെടുന്നുണ്ടെന്നും ഉത്പാദനത്തേക്കാള്‍ കൂടുതല്‍ ഡിമാന്‍ഡ് കമ്പനിക്ക് ലഭിക്കുന്നുണ്ടെന്നും സ്‌കോഡ ഓട്ടോ ഇന്ത്യ സെയില്‍സ്, സര്‍വീസ്, മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ സാക് ഹോളിസ് ട്വീറ്റില്‍ സ്ഥിരീകരിച്ചു.

റാപ്പിഡിന് ഈ വര്‍ഷം അധിക ബുക്കിംഗ്; വിതരണം അടുത്തവര്‍ഷമെന്ന് സ്‌കോഡ

റാപ്പിഡിന് അമിതവില ഈടാക്കുന്നതിനെക്കുറിച്ചുള്ള ഒരു വിമര്‍ശനത്തെക്കുറിച്ച് ഒരു ട്വിറ്റര്‍ ഉപയോക്താവിന് മറുപടി നല്‍കിയ ഹോളിസ് പറഞ്ഞു, അപ്പോള്‍ മറ്റെന്തെങ്കിലും വാങ്ങുക. ഉത്പാദന ശേഷിയേക്കാള്‍ കൂടുതല്‍ ഡിമാന്‍ഡ് ഉള്ളതിനാല്‍ അടുത്ത വര്‍ഷം വരെ ഞങ്ങള്‍ക്ക് ഇപ്പോള്‍ വിതരണം ചെയ്യാന്‍ കഴിയില്ല.

MOST READ: വില്‍പ്പന കൊഴുപ്പിക്കാന്‍ ജാവ; മോഡലുകള്‍ക്ക് കുറഞ്ഞ ഇഎംഐ, ചുരുങ്ങിയ കാത്തിരിപ്പ് കാലയളവും

റാപ്പിഡിന് ഈ വര്‍ഷം അധിക ബുക്കിംഗ്; വിതരണം അടുത്തവര്‍ഷമെന്ന് സ്‌കോഡ

അതായത്, ഇന്ത്യയില്‍ നിര്‍മ്മിച്ച സ്‌കോഡ റാപ്പിഡ് നമ്മുടെ വിപണിയില്‍ വില്‍ക്കുക മാത്രമല്ല, ചകന്‍ പ്ലാന്റുകളില്‍ നിന്ന് ലാറ്റിന്‍ അമേരിക്കന്‍ വിപണികളിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യുന്നു. മാനുവല്‍, ഓട്ടോമാറ്റിക് വേരിയന്റുകളില്‍ സ്‌കോഡ റാപ്പിഡ് TSI വാഗ്ദാനം ചെയ്യുന്നു.

റാപ്പിഡിന് ഈ വര്‍ഷം അധിക ബുക്കിംഗ്; വിതരണം അടുത്തവര്‍ഷമെന്ന് സ്‌കോഡ

1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ TSI ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ 108 bhp കരുത്തും 175 Nm torque ഉം സൃഷ്ടിക്കുന്നു. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ജോടിയാക്കുന്നു.

MOST READ: വില്‍പ്പനയില്‍ കരുത്ത് തെളിയിച്ച് സെല്‍റ്റോസ്; നാളിതുവരെ വിറ്റത് 1.25 ലക്ഷം യൂണിറ്റുകള്‍

റാപ്പിഡിന് ഈ വര്‍ഷം അധിക ബുക്കിംഗ്; വിതരണം അടുത്തവര്‍ഷമെന്ന് സ്‌കോഡ

എല്‍ഇഡി ഡേ ടൈം റണ്ണിംഗ് ലാമ്പുകള്‍, ഫ്രണ്ട്, റിയര്‍ ഫോഗ് ലാമ്പുകള്‍, 16 ഇഞ്ച് അലോയ് വീലുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

റാപ്പിഡിന് ഈ വര്‍ഷം അധിക ബുക്കിംഗ്; വിതരണം അടുത്തവര്‍ഷമെന്ന് സ്‌കോഡ

ഇന്റീരിയറിന് 8.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ വിത്ത് മിറര്‍ ലിങ്ക്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോ ഡിമ്മിംഗ് ഐആര്‍വിഎം, ടെലിസ്‌കോപ്പിക് സ്റ്റിയറിംഗ് വീല്‍, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ് എന്നിവ ഉള്‍പ്പെടുന്നു.

MOST READ: ഫെയ്‌സ്‌ലിഫ്റ്റ് ഇന്നോവ ക്രിസ്റ്റയുടെ അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു

റാപ്പിഡിന് ഈ വര്‍ഷം അധിക ബുക്കിംഗ്; വിതരണം അടുത്തവര്‍ഷമെന്ന് സ്‌കോഡ

ഡ്യുവല്‍ എയര്‍ബാഗുകള്‍, ഇലക്ട്രോണിക് ബ്രേക്ക്-ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍ (EBD) ഉള്ള ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS), റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ഹൈ സ്പീഡ് അലേര്‍ട്ട്, റിവേഴ്സ് പാര്‍ക്കിംഗ് ക്യാമറ എന്നിവ സ്‌കോഡ റാപ്പിഡ് TSI-ലെ സുരക്ഷാ സവിശേഷതകളില്‍ ഉള്‍പ്പെടുന്നു.

റാപ്പിഡിന് ഈ വര്‍ഷം അധിക ബുക്കിംഗ്; വിതരണം അടുത്തവര്‍ഷമെന്ന് സ്‌കോഡ

എന്നിരുന്നാലും വാഹനത്തിന് മാറ്റം അനിവാര്യമാണെന്നാണ് സ്‌കോഡ വ്യക്തമാക്കുന്നത്. ഇതിന്റെ ഭാഗമായി റാപ്പിഡിന്റെ പുതുതലമുറ മോഡലിനെ അവതരിപ്പിക്കാനൊരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍. 2021 -ഓടെ വാഹനം വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. 2011 -ലാണ് നിലവിലെ മോഡല്‍ വിപണിയില്‍ എത്തുന്നത്. 2017-ല്‍ വാഹനത്തിന് ഫെയ്‌സ്‌ലിഫ്റ്റ് പരിവേഷം നല്‍കി. എന്നാല്‍ അതില്‍ വലിയ മാറ്റങ്ങള്‍ ഒന്നും തന്നെ ഉള്‍പ്പെടുത്തിയിരുന്നില്ല.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda Says Rapid Overbooked For This Year, Supply To Begin In 2021. Read in Malayalam.
Story first published: Wednesday, November 11, 2020, 12:06 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X